Sunday, 30 October 2011

സെലി.....ബ്രിറ്റി....ആവാനുള്ള പെടാപ്പാടുകൾ ......!!!

അറിയിപ്പ് - 
18 - ല്‍ താഴെ പ്രായമുള്ളവർ , ഹൃദ് രോഗമുള്ളവര്‍ , ആക്രാന്തം മൂത്ത ഞരമ്പ് രോഗികൾ‍.. തുടങ്ങിയവര്‍ ഇത് വായിക്കരുത്.... പ്ലീസ്......!!!!


സെലി.....ബ്രിറ്റി....ആവാനുള്ള പെടാപ്പാടുകൾ ......!!!

മുത്തശ്ശീ....ദേ...പാണ്ഡേ........!!!!!!

ടിവി കണ്ടു കൊണ്ടിരുന്ന കൊച്ചുമകന്റെ ആവേശത്തോടെയുള്ള പറച്ചില്‍ കേട്ട്......70 കഴിഞ്ഞ മുത്തശ്ശി തന്റെ കണ്ണട തപ്പിയെടുത്ത് ഭക്തി പൂര്‍വ്വം ടിവിയിലേക്ക് നോക്കി.......ഒന്നേ നോക്കിയുള്ളൂ....കണ്ണട വലിച്ചറിഞ്ഞ് ആ പാവം ക്രോധത്താല്‍ അലറി...ഇതാണോടാ പാണ്ഡു........?? പഞ്ചപാണ്ഡവരുടെ അച്ഛന്‍ പാണ്ഡൂ.....??? ആദ്യം ഒന്നമ്പരന്ന കൊച്ചുമകന്‍ മുത്തശ്ശിയുടെ താഴെ വീണ കണ്ണട എടുത്ത് കൊടുത്ത് ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു... “എന്റെ മുത്തശ്ശീ പാണ്ഡവന്മാരുടെ അച്ഛന്‍ പാണ്ഡുവിന്റെ കാര്യമല്ല. ഇത് പാണ്ഡേ......താരങ്ങളില്‍ ..താരം പൂനം പാണ്ഡേ.......!!!!! ”മുമ്പ് കണ്ട ദൃശ്യങ്ങളുടെ ഹാങ്ങോവറില്‍ നിന്ന് മുക്തയാവാത്തതിനാലാവണം.....ആ മുത്തശ്ശി..വേറുപ്പോടെ മുഖം തിരിച്ചു....!!!

ഞാനെന്താ പുരാണ സീരിയലിന്റെ കഥ പറയാൻ പോവാണേന്ന് കരുതിയോ.....?? ഹേയ് അല്ല......!!!!

ആരാണ് ഈ പൂനം പാണ്ഡേ.....????

എന്തായാലും ചരിത്രത്തിലൊന്നും കേട്ടിട്ടില്ല ഇങ്ങനെ ഒരു പേര്....!! ഇനി ചരിത്ര പുരുഷന്‍ മംഗല്‍ പാണ്ഡേ യുടെ വകയിലേതെങ്കിലും.......? ഹേയ്.....ആ നല്ല മനുഷ്യന് ഈ ജാതി ബന്ധുക്കളോന്നും ഉണ്ടാവാന്‍ വഴിയില്ല. പിന്നാര്.....?????

പണ്ടാരത്തിന്റെ....ശ്ശോ....നാക്കുടക്കി..... പാണ്ഡേയുടെ ചരിത്രം പഠിക്കാന്‍ നമ്മള്‍ ഏറെ താളുകള്‍ പുറകോട്ട് മറിക്കേണ്ട. ഈ വര്‍ഷത്തേ കലണ്ടറിലേ കഴിഞ്ഞു പോയ കുറേ മാസങ്ങളുടെ പേജുകള്‍ മാത്രം മറിച്ചാല്‍ മതി. കൃത്യമായി പറഞ്ഞാല്‍ ഈ വര്‍ഷം മാര്‍ച്ചില്‍ നമ്മുടെ പ്രിയ ക്രിക്കറ്റ് താരങ്ങള്‍ ലോകകപ്പ് കളിക്കാനൊരുങ്ങുമ്പോഴാണ് ഈ പാണ്ഡേയ്ക്ക് സെലി..ബ്രിറ്റി..യായാല്‍ കൊള്ളാം എന്ന തോന്നല്‍ മണ്ടയിലുദിച്ചത്. ഒട്ടും താമസിച്ചില്ല. ട്വിറ്ററില്‍ ഒറ്റ ട്വീറ്റ്........ “ ഇന്ത്യ വേള്‍ഡ് കപ്പുയര്‍ത്തിയാല്‍.....സ്റ്റേഡിയത്തില്‍ താന്‍ തുണിയുയര്‍ത്തുമെന്ന്...ശ്ശേ..തുണി അഴിക്കുമെന്ന്. എന്തായാലും ആ ട്വീറ്റ് ഒരു ബോബു പോലെ പൊട്ടി...!! കേട്ടവര്‍ ..കേട്ടവര്‍ ഞെട്ടി.....!!! ” അവരും ചോദിച്ചു . ആരാണീ പാണ്ഡേ...?? ഇനി ക്രിക്കറ്റ് ജ്വരം തലയ്ക്ക് പിടിച്ച് ആരെങ്കിലുമാണോ...? പക്ഷേ സംഗതി സത്യമാണേന്ന് മനസ്സിലായതോടേ ജനം ഫൈനലിന്റെ ടിക്കറ്റിനായി പരക്കം പാഞ്ഞു. ഇന്ത്യ ചിലപ്പോള്‍ ഫൈനലിലെത്തിയാലോ......ബിരിയാണി കിട്ടിയാലോ...എന്ന മട്ടിൽ ‍...!! അതായത് അങ്കോം കാണാം താളിയുമൊടിക്കാമെന്ന ലൈന്‍.....!!! ഫൈനലിന്റെ ടിക്കറ്റുകള്‍ എല്ലാം .....ഹൌസ് ഫുൾ ‍.....കരിഞ്ചന്തയില്‍ പോലും ടിക്കറ്റില്ല.ഇത് കേട്ടതിന്റെ ആണോ ആവോ...നമ്മുടെ കളിക്കാരും ഉഷാറായി തന്നെ കളിച്ച് മുന്നേറി. ടിക്കറ്റു കിട്ടാത്തവര്‍ നിരാശരായില്ല...40 ഇഞ്ച് എൽ ‍.ഇ.ഡിയും..എൽ ‍.സി.ഡി യുമൊക്കെ വാങ്ങി അവരും കാത്തിരുന്നു. എന്തായാലും ലൈവല്ലേ സംഭവം..ടിവിയിലും കാണമല്ലോ...യേത്....? പക്ഷേ ദേ...കിടക്കണൂ........കഴിഞ്ഞില്ലേ ....എല്ലാം...ആഭാസത്തരം കാണിക്കാന്‍ പോണൂ എന്ന പേരിൽ .....പണ്ടാരത്തിനെതിരേ ചില വനിതാ സംഘടനകൾ ......രംഗത്തു വന്നു.....കൊച്ചിനെതിരേ ..പോലീസ് കേസെടുത്തു. പാവം പൂനം...കൊച്ച് .....ഏതോ പൊനത്തില്‍ ഒളിവിലിരുന്ന് കൊച്ച് പറഞ്ഞു. “ ഞാനൊരു പാവം...ഇന്ത്യന്‍ ടീമിന്റെ ആരാധികയാണ്. അവര്‍ക്ക് പ്രചോദനം ആവുക എന്നത് എന്റെ കടമയല്ലേ. അതാ ഞാന്‍ അങ്ങനെ പറഞ്ഞത്. ഇല്ല.....ഞാനിനി തുറസ്സായി തുണിയഴിക്കില്ല...സത്യം....!!!!!! ജനം വീണ്ടും ഞെട്ടി....അതായത് കരിഞ്ചന്തയില്‍ ടിക്കറ്റു വാങ്ങിയവരും...ലോണെടുത്ത് എല്‍.ഇ.ഡി വാങ്ങിയവരും ഇടിവെട്ടി മണ്ട പോയ തെങ്ങ് പോലെയായി. കടിച്ചതുമില്ല പിടിച്ചതുമില്ല ..എന്ന അവസ്ഥ....!!! എന്തായാലും ജന കോടികളുടെ ഈ നിരാശ മനസ്സിലാക്കി നമ്മുടെ ടീം ഇന്ത്യ ഉണര്‍ന്നു കളിച്ചു.പാവം ജനങ്ങളെ വീണ്ടും നിരാശയിലാക്കരുതല്ലോ. ആ ഉണര്‍വ്വിന് പ്രയോഗനമുണ്ടായി. പാണ്ഡേ തുണി പൊക്കിയില്ലെങ്കിലും..നമ്മള്‍ കപ്പുയര്‍ത്തി. ജയ്..ഹോ...!!!!! ഇതിന്റെയിടയില്‍ പാകിസ്ഥാനും, ആസ്ട്രേലിയയും ..ശ്രീലങ്കയുമൊക്കെ ചില കിംവദന്തികള്‍ പറഞ്ഞു പരത്തിക്കളഞ്ഞു കേട്ടോ....!!!


ദേ ...ഈ പാണ്ഡേ.....കൊച്ച് രഹസ്യമായി ടീ ഇന്ത്യയ്ക്ക് വേണ്ടി.... അടച്ചിട്ട ചുമരുകള്‍ക്കുള്ളിലോ...പാരീസിലോ വച്ച് തുണിയഴിക്കാം എന്ന് ഉറപ്പ് നല്‍കിയത്രേ....!! ആ ഉറപ്പിന്റെ ഉണര്‍വ്വിലാണത്രേ..നമ്മുടെ പിള്ളേര്‍ കളിച്ചത്.....!!! കപ്പ് കിട്ടാത്തതിന്റെ അസൂയയില്‍ അവന്മാർ  വേണ്ടാതീനം പറയുന്നത് നോക്കണേ....?? എന്തായാലും ഈ ടീമുകളുടെ എല്ലാം കളിക്കാര്‍ ഇതു പോലൊരു പാണ്ഡയേ അവര്‍ക്കും വരും ലോകകപ്പ് മത്സരങ്ങളില്‍ പ്രചോദനം നല്‍കാന്‍ വേണമെന്ന് മാനേജുമെന്റിനോട് ആവശ്യപ്പെട്ടു എന്നതാണ് രഹസ്യമായി പലരും പറഞ്ഞ ഒരു പരസ്യം... !!! ഈ വേണ്ടാതീനങ്ങളേയെല്ലാം പാടേ നിഷേധിച്ചു കൊണ്ട് നമ്മുടെ കളിക്കാരും ..ബിസിസിഐ യും രംഗത്തെത്തി. പാണ്ഡേയല്ല..... “ബൂസ്റ്റ് ഈസ് ദ സീക്രട്ട് ഓഫ് അവ്വര്‍ എനര്‍ജി ” എന്ന് ഏക സ്വരത്തില്‍ പറഞ്ഞു കളഞ്ഞു..!!!! എന്തായാലും ആര്‍ത്തി മൂത്തിരുന്ന പൊതു ജനം ആരായി....???? പക്ഷേ നമ്മുടെ പാണ്ഡേക്കൊച്ച് ഭയങ്കര ഉദാരമനസ്കയാണ്..കേട്ടോ..!! തുണി പൊക്കുന്നത് കാണാനിരുന്നവരുടെ തൽക്കാല മനശാന്തിക്കായി ഒരു ഫോട്ടം അങ്ങട് ഫേസ്ബുക്കില്‍ പോസ്റ്റിക്കൊടുത്തു ഈ പാവം ദയാനിധി...(മാരനല്ല)!!!
ദേ.....ഇതാണ് ആ കോലം....!!!കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നവര്‍ വീണ്ടും ഞെട്ടി. ചിലര്‍ തെറി പറഞ്ഞു..... “ നമ്മുടെ കമ്പ്യൂട്ടര്‍ (പിസി) ജോര്‍ജ്ജായന്‍ പറയുന്ന പോലെ.....നല്ല പച്ചത്തെറി......പുളിച്ച തെറി.....!!!! ”  ഈ പട്ടിണിക്കോലം കാണിച്ച് പേടിപ്പിക്കാനാരുന്നോ പണ്ടാരമേ.......ഈ കാണിച്ച കോലാഹലങ്ങളെല്ലാം എന്ന മട്ടിൽ.....!!!!! ടീം ഇന്ത്യയിലേ ചിലരും.......(നമ്മുടെ ഗോപുമോൻ ‍..ഉണ്ടോ...? ഹേയ്......!!!) ദീര്‍ഘനിശ്വാസം ഉതിര്‍ത്തു.. ഹോ...കാവിലമ്മ കാത്തു..ഇതെങ്ങാനും കണ്ടിരുന്നേല്‍.........കളി പാളീസായേനേ......എന്നൊരാത്മഗതവും...പാസ്സാക്കി !!!!!!!

എന്തായാലും ഈ പാണ്ഡേയുടെ സമയം തെളിഞ്ഞു. തുണിയഴിക്കാന്‍ റെഡിയാണെന്ന് പറഞ്ഞപ്പോഴേ..നമ്മുടെ .....മല്യയണ്ണന്‍ ഈ കൊച്ചിനേ നോട്ടമിട്ടിരുന്നു. വേറോന്നിനുമല്ല കേട്ടോ....കിംങ്ങ്ഫിഷര്‍ കലണ്ടര്‍ ഗേളാക്കാന്‍......!!! അങ്ങനെ കൊച്ചൊരു കൊച്ച് സെലി...ആയി...!!!! പക്ഷേ ഈ കാണിച്ചതൊന്നുമല്ല കളി.....ബ്രിറ്റിയുമാവണം എന്ന് കൊച്ചിനു തോന്നി. അങ്ങനെ ഏപ്രിലില്‍ വീണ്ടും ഈ പണ്ടാരം തന്റെ മേനി (പാണ്ഡ് പിടിച്ചതോ..അതോ വച്ച് പിടിപ്പിച്ചതോ...?) പത്ത് പേരേ കാണിച്ച് പേടിപ്പിക്കാന്‍ തീരുമാനിച്ചു. ഇത്തവണ മിനി സ്ക്രീന്‍ വഴിയായിരുന്നു എന്ന് മാത്രം. ആക്ഷന്‍ ഹീറോ അക്ഷര്‍ കുമാര്‍ ഹോസ്റ്റായ......പേടിയുടെ കാരണം (ഫിയര്‍ ഫാക്ടർ ‍) എന്ന ടിവി പ്രോഗ്രാമിലൂടെ ആയിരുന്നു അത്.എന്തായാലും കൂടുതല്‍ ജനങ്ങളെ പേടിപ്പിക്കാന്‍ മിനക്കെടുത്താതെ കൊച്ചിനേ നമ്മുടെ ആക്ഷന്‍ ഹീറോ പരിപാടിയില്‍ നിന്നും പുറത്താക്കി (എലിമിനേറ്റായി).

സെലിബ്രിറ്റി ആവാനുള്ള തന്റെ മോഹം പൂവണിയില്ലേ എന്ന് ഈ കൊച്ച് ഒന്ന് ശങ്കിച്ചു. അപ്പോഴാണ് ടീം ഇന്ത്യ ഇംഗണ്ടില്‍ പര്യടനത്തിനായി പോവുന്നു എന്ന് കേട്ടത്. ചക്കാത്തിന് ഒന്ന് ഇംഗ്ലണ്ടിപ്പോകാം...വീണ്ടും പേരെടുക്കാം എന്ന ഉദ്ദേശത്തില്‍ കൊച്ച് വീണ്ടും വച്ച് കാച്ചി...
"“The world will see that I lived up to my inspiration. now, I am sure my team will beat England." കൂടെ വീണ്ടും ഒരു ഫോട്ടോയും പോസ്റ്റി....!!!


അയ്യോ..... കുരിശായല്ലോ കര്‍ത്താവേ......!! ഇത് കേട്ടതേ ഇംഗ്ലണ്ട് കളിക്കാര്‍ കുരിശു വരച്ചു. വീണ്ടും ഇവള്‍ ഇന്ത്യൻ കളിക്കാർക്ക് ഉണര്‍വ്വാകുമോ എന്ന് പേടിച്ച്. പക്ഷേ......ഇത് കേട്ടപ്പോഴേ നമ്മുടെ കളിക്കാര്‍ ഒന്ന് തീരുമാനിച്ചു......കളിയെങ്ങാനും ജയിച്ച് ഇതെങ്ങാനും തുണി പൊക്കുന്നത് കാണേണ്ടി വരുന്നതിനേക്കാള്‍ ഭേതം..സ്വയം കുത്തി ചാവണത് തന്നെ...!!! അവസാനം എന്തായി.....നമ്മുടെ പിള്ളേര്‍ മാന്യമായി അങ്ങ് തോറ്റ് രക്ഷപെട്ടു.നമ്മുടെ പിള്ളേരോടാ ഇവടേ കളി. എന്നാൽ കളി ജയിച്ച എതിര്‍ ക്യാപ്ടന്‍ അതിശയിച്ചു... “ പ്രചോദനമായി ആളുണ്ടായിട്ടുമെന്തേ.....??? ” ( ആ പഹനറിയില്ലല്ലോ......ഇത്തിരി തൊലീം തണ്ടുമുള്ളതുങ്ങളാ നമ്മുടെ പിള്ളേരുടെ പ്രചോദനം എന്ന്....!!!! )

ഇനിയെന്തു ചെയ്യുമെന്ന് ആലോചിച്ച് വിഷമിച്ചിരിക്കുമ്പോളാണ് ഇച്ചേയി നമ്മുടെ സന്തോഷ് പണ്ഡിറ്റണ്ണനേക്കുറിച്ച് കേള്‍ക്കുന്നത്. യൂ ടൂബ് വഴി സെലിബ്രിറ്റിയായ മഹാന്‍.....!! കണ്ടാൽ ‍..ഇച്ചേയിയേ പോലെ ഒണക്കക്കൊള്ളിയും.....പാണ്ഡ് പിടിച്ചവനുമാണെങ്കിലും..അപാര തൊലിക്കട്ടി കൈമുതലായുള്ളവന്‍....!!! ആ തൊലിക്കട്ടി വച്ച് സെലിബ്രിറ്റിയായവൻ.....!!! പാണ്ഡേക്കൊച്ചിൻ പണ്ഡിറ്റണ്ണന്റെ ഐഡിയ “ക്ഷ” പിടിച്ചു. ഇനി അതു പോലെ എന്തെങ്കിലും ഭീകരത കണ്ട് പിടിക്കണം എന്ന് തീരുമാനിച്ചു രാവിലേ വെളിക്കെറങ്ങാൻ ഇരുന്നപ്പോളാണ് ഐഡിയ തലയിൽ മിന്നിയത്. ഉടൻ വിളിച്ചു കൂവി... യുറേക്കാ..........!!!! ആ ഇരുന്ന പടി ഇണീറ്റ് ട്വിറ്ററിൽ തന്റെ ഒരു വെബ് സൈറ്റ് വരുന്ന വിവരം അങ്ങ് ട്വീറ്റി. എന്തായായും ആ ഇരുന്ന ഇരുപ്പിലുള്ള ഫോട്ടം കൂടി പോസ്റ്റാഞ്ഞത് ആരുടേയോ ഭാഗ്യം. ആ വെബ് സൈറ്റിന്റെ പ്രത്യേകതയായി ചേച്ചി ഏടുത്ത് പറഞ്ഞത് ഒരു ആഴ്ചയിലേ 24 മണിക്കൂറും ചേച്ചി എന്തു ചെയ്യുകയാണെങ്കിലും അതിലൂടെ ലൈവായി കാണാം എന്നുള്ളതാണ് ( ഈ ഐഡിയ തനിക്ക് കുറേ നാൾ മുൻപ് യുറേക്കെയായി കിട്ടിയതാണെന്നും കാണിച്ച് നമ്മുടെ ചാണ്ടിച്ചായൻ കൊച്ചിനെതിരേ കേസ് കൊടുക്കാൻ പോവാണെന്നും ഒരു ശ്രുതിയുണ്ട് ). അതായത്..ചേച്ചി പല്ലു തേക്കുന്നത്...കുളിക്കുന്നത്...അപ്പിയിടുന്നത്..തുണി പൊക്കുന്നത്..ച്ഛേ ...വീണ്ടും നാക്കുടക്കി...തുണി മാറുന്നത്....അങ്ങനെ എന്തിനേറേ.......എല്ലാമെല്ലാം.....തുറന്ന് കാട്ടി ..ചേച്ചി ഒരു തുറന്ന പുസ്തകമാകാൻ പോകുന്നൂ എന്ന്......!!! സാമ്പിൾ വെടിക്കെട്ടായി...കുറേ വീഡിയോസും യൂ ടൂബിലങ്ങു പോസ്റ്റി.....!! ഈ വീഡിയോസിനു മേമ്പൊടിയായി ചേച്ചീടേ നല്ല ഒന്നാന്തരം സൌണ്ട് ട്രാക്കും ഉണ്ട്. ഷക്കീല ചിത്രങ്ങളിലേപ്പോലെ വെറും ഹാ..ഹൂ...മാത്രമല്ല.....ടച്ച് മീ.........ബേബി....*#ക്ക്..മീ......ബേബ്ബീ....തുടങ്ങിയ കേൾക്കാൻ സുഖമുള്ള ആംഗലേയ പദങ്ങൾ...!!! ദാ..ഒന്ന് കണ്ടും കേട്ടും നോക്ക്......!!

ചേച്ചി വെളിക്കെറങ്ങാനിരുന്നപ്പോൾ കിട്ടിയ ഐഡിയ വെറുതേയായില്ല. മണിക്കൂറുകൾക്കുള്ളിൽ സംഗതി ഹിറ്റ്...!! ആളുകളുടെ തിങ്ങിക്കയറ്റം കാരണം യൂ ടൂബ് അത് കുറച്ചു നേരത്തേക്ക് പിൻ വലിക്കുക പോലും ചെയ്തു...!!!

അയൽവക്കത്തേ കുളിമുറിയുടെ അരികിലുള്ള തെങ്ങില്‍ കയറി ( കയറാനറിയെല്ലെങ്കിലും) ബുദ്ധിമുട്ടി.......കഷ്ടപ്പെട്ട്....മൊബൈല്‍ ഫോണില്‍ നഗ്നതയൊപ്പിയെടുത്തു കണ്ടും ..കാണിച്ചും നിർവൃതി അടയുന്ന.......ഞരമ്പ് രോഗികൾ ഇനി കഷ്ടപ്പെടേണ്ട. നിങ്ങൾക്കായി നമ്മുടെ ഈ ഉദാരമതി എല്ലാം തുറന്നു കാട്ടുന്നു...ദാ ഇവിടേ... www.poonampandey.co.in പോയി ക്ലിക്കി നോക്ക്...!!!

അയ്യടാ എന്താ ഉത്സാഹം....!! എങ്ങോട്ടാ എല്ലാവരും വാണം വിട്ട മാതിരി ഓടുന്നേ......???? അവിടെങ്ങും ഒരു മാങ്ങാത്തൊലിയുമെത്തിയിട്ടില്ല. എല്ലാം സംഭവാമി യുഗേ ..യുഗേ എന്ന പോലെ കമിംഗ് സൂണാണ്. സോ വേറ്റ് ആൻഡ് സീ..........!!!!!!!

ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ കലി കാല വൈഭവം എന്നല്ലാതെ എന്ത് പറയാൻ...? പേരിനും... പ്രശസ്തിക്കും...പണത്തിനും വേണ്ടി എന്ത് തോന്ന്യാസവും ചെയ്യാമെന്ന അഹങ്കാരമായി പോയോ ഇവറ്റോൾക്ക്...? അതോ ഇങ്ങനെ തുറന്ന് കാട്ടിയാൽ കണ്ട് ആത്മ നിർവൃതിയടയുന്നതാണ് പുരുഷന്മാരുടെ ആണത്തമെന്ന മിഥ്യാ ധാരണയിൽ പിറന്ന ഫെമിനിസ്റ്റ് വങ്കത്തരമോ...?
എവിടേ ഇവിടുത്തേ സദാചാരക്കമ്മിറ്റികൾ...??? ഈ പുന്നാര....പൂ ...മാൻ കിടാവിനെതിരേ രാജ്യ ദ്രോഹത്തിന് കേസ്സെടുക്കാനോ......മാനസ്സികാശുപത്രിയിൽ കൊണ്ടു പോയി ചങ്ങലക്കിടാനോ......ആരുമില്ലേ ഈ നാട്ടിൽ......?????

എന്തായാലും നമ്മുടെ അച്ഛനമ്മമാർ ഒന്ന് സൂക്ഷിച്ചോളൂ........!!! പുക്കിളിനു താഴ്ത്ത് സാരിയുടുക്കുന്ന....വെട്ടിയിറക്കിയ തുണിക്കഷ്ണത്തിനുള്ളിൽ ഒതുങ്ങാത്തതു തിരുകിക്കയറ്റി നടക്കുന്ന....മലയാളാത്തിനു പകരം...മലയാലം എന്ന് പറയുന്ന.......സെലിബ്രിറ്റികളേ ആരാധിക്കുന്ന..അനുകരിക്കുന്ന....റോൾ മോഡലുകളായി കാണുന്ന ഒരു തലമുറയാണ് ഇന്ന് നമ്മുക്കുള്ളത്. നാളേ ഇവർ...ഈ കൊച്ച് കാണിക്കുന്ന പേക്കൂത്ത് കണ്ട് ....കുളി മുറിയിൽ നിന്നും മറ്റ് പലയിടങ്ങളിൽ നിന്നും ലൈവായി നെറ്റിലേക്കും ..മീഡിയയ്ക്ക് മുന്നിലേക്കും സ്വയം റിയലാവാനും ..സെലിബ്രിറ്റി ആവാനും എത്തുകയില്ല എന്ന് പറയാൻ പറ്റില്ല. ഇക്കണക്കിനു പോയാൽ ആ കാഴ്ചകൾ നമ്മളിൽ നിന്ന് അതി വിദൂരമല്ല.സോ.....നമ്മുടെ സംസ്കാരമെന്തെന്ന് അതുങ്ങളേ പറഞ്ഞ പഠിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഇങ്ങനെയുള്ള കോപ്രായങ്ങൾക്കെതിരേ പ്രതികരിക്കുവാൻ .......അവരേ സജ്ജരാക്കൂ.......സ്വായത്തരാക്കൂ....!!!!!

ജയ് ഹിന്ദ്.....!!!!!!!

സസ്നേഹം
ഭ്രാന്തനച്ചൂസ്

Tuesday, 11 October 2011

നാല് വെടിയും .....മെട്ട് ചോദ്യങ്ങളും ....???


നാല് വെടിയും..മെട്ട് ചോദ്യങ്ങളും ....??


(തലക്കെട്ടങ്ങനെ ശരിയാകുമെന്നുള്ളവര്‍ക്കായി ഒരു വിശദീകരണം 4+ 4 = 8)


 
ആ അതു തന്നെ ...സംഭവം പിള്ളേച്ചന്റെ വെടി തന്നേന്ന്......!!! ശ്ശേ......അയ്യയ്യേ....ആ വെടിയല്ല............!!!!

പിന്നേത് വെടി.......??? നമ്മുടെ ബാലന്‍ പിള്ളയുടെ പത്രത്തിലൂടെയുള്ള വെടിയോ...????


താനേത് നാട്ടുകാരനാടോ....കോയാ.....ആ പിള്ളയുടേത് വെടിയല്ലല്ലോ ബോംബല്ലേ.........!! ഇത് നമ്മുടെ പ്യാലീസ്.... രാധന്‍ പിള്ളദ്ദേഹത്തിന്റെ വെടി...........!!!!!!!!!

ഓ...അങ്ങനെ തെളിച്ച് പറയീന്ന്....എന്നാലല്ലേ മൂളാന്‍ പറ്റൂ......ആ...എന്നിട്ട്....???

എന്നിട്ടെന്താ .......


ആ പിള്ളേച്ചന്‍ എസ്.എഫ്..ഐ ക്കാര് പിള്ളേരുടെ നെഞ്ചത്തോട്ട് വെടി വച്ചോ...?
അല്ല...ആരേലും പോസ്റ്ററായോ...?
ആ വച്ച വെടി ന്യായമോ..?
നിര്‍മ്മലന്റെ അഡ്മിഷന്‍ നിര്‍മ്മലമോ......?
സമരക്കാരുടെ നടപടി ശരിയോ ....പോക്രിത്തരമോ ...?

ഇതുന്നുമല്ല ഞമ്മന്റെ ചംശയമെന്ന്.....!!!
ഇക്കണ്ട വാര്‍ത്തയും കഥകളുമൊക്കെ കണ്ടിട്ടും കേട്ടിട്ടും ആര്‍ക്കും തോന്നാത്ത ചിലതാണേ... ഞമ്മന്റെ മനസ്സില്....!!!!

നീ പറയന്റെ പുള്ളേ......ഞമ്മളും കേക്കട്ട് നിന്റെ പിരാന്തന്‍ ചംശയങ്ങള്......??

ന്നാ..പിന്നെ നിങ്ങള് ..കേട്ടോളീന്‍....ദേ ..പിടിച്ചോ ഞമ്മന്റെ സംശയങ്ങള്....!!!

1. തഹസീല്‍ ഏമാനും....സര്‍ക്കാരും .....ഒക്കെ പറയുന്നു. പിള്ള വെടി വച്ചത് ആകാശത്തേക്കാണെന്ന് (വെടിയാണ് കേട്ടോ......വാണമല്ല) . എന്നാല്‍ രാ‍ധന്‍ പിള്ളേദ്ദേഹം പറയുന്നു..ഞാന്‍ വെടി വച്ചത് ...സമരക്കാരുടെ നെഞ്ചിലേക്കാണെന്ന്....!!!
ഞമ്മന്റെ സംശയം ..ഈ സമരക്കാര്‍ ത്രിശങ്കു സ്വര്‍ഗ്ഗത്തില്‍ നിന്നാരുന്നോ സമരം ചെയ്തേ....?? (തറയിലുമല്ല.....ആകാശാത്തിലുമല്ല.....അല്ല പിള്ളേച്ചന്റെ വെടി വയ്പ്പ് ...ടീവീലൂടെ കണ്ടവര്‍ക്ക് ഈ ചോദ്യത്തിന്റെ പൊരുള്‍ മനസ്സിലാകും)

2. ഇനി പിള്ളേച്ചന്‍ വച്ച വെടി....സമരക്കാര് പിള്ളേരുടെ നെഞ്ചത്തോട്ട് തന്നാണെന്ന് വയ്ക്കുക......!! എന്നിട്ടെന്തേ ആരും പോസ്റ്ററായീല്ല.....?? (ഉണ്ടയില്ലാ തോക്കാരുന്നോ......??)

3. തറേല്‍ നില്‍ക്കുന്ന പിള്ളേരുടെ നെഞ്ച് ..ത്രിശങ്കുവിലാണെന്ന് കണ്ട് വെടി വച്ച പിള്ളേച്ചന്റെ കാഴ്ച ശക്തി അപാരം. “അങ്ങേര്‍ക്ക് കോങ്കണ്ണാന്നോ......? ”

4. ഇമ്മാതിരിയുള്ള പിള്ളേച്ചന്മാരേ (അതായത് വെടി വയ്ക്കാനറിയാന്‍ വയ്യാത്ത) നമ്മുടെ പോലീസില്‍ വച്ച് പൊറുപ്പിക്കാന്‍ പാടുണ്ടോ...? പെന്‍ഷന്‍ കൊടുത്ത് വിടേണ്ടതല്ലേ...??

5. വെറും നാല് റൌണ്ട് കഴിഞ്ഞപ്പോഴേയ്ക്കും പിള്ളച്ചന്റെ തോക്ക് പണി നിറുത്തിയതെന്ത് കൊണ്ട്...? (പ്രായമേറിയതു കൊണ്ടെന്ന് ദോഷൈദൃക്കുകള്‍ ചുമ്മാ പറയുന്നു.)

6. ഇമ്മാതിരി ഇടയ്ക്ക് പണി നിറുത്തുന്ന തോക്കുകളാണോ കേരളാ പോലീസിന്റെ കയ്യില്‍ ....???
 
7. ഇതു പോലെ പൊട്ടാസ് തോക്ക് പൊട്ടിച്ചാലോടുന്ന പിള്ളേര്‍ക്ക് പകരം വല്ല കസബിന്‍ കുഞ്ഞോ മറ്റോ ആരുന്നേല്‍ എന്താവുമായിരുന്നു സ്ഥിതി.....?? ( ഇങ്ങനെ ഇടയ്ക്കിടെ ലോക്കാവുന്ന തോക്കുമായി..നമ്മുടെ പ്യാലീസെന്ത് ചെയ്യാന്‍..?)

8. സഖാവ് വി എസ് ചോദിക്കുന്നു “ പിള്ളേര്‍ക്കെതിരേ വെടി പൊട്ടിക്കാന്‍ ഈ പിള്ളേച്ചനെന്തധികാരം എന്ന് “ - അപ്പോള്‍ പിന്നെന്തിനാ ഈ തോക്കും കൊടുത്തിട്ടിമ്മാതിരി ചിലതിനേ ചുമക്കുന്നത്...??? അതോ ഈ തോക്ക് കൊടുത്തേക്കുന്നത് അറ്റം ചെവിയിലിട്ട് തിരിച്ച് കോള്‍..മയിര്‍ കൊള്ളാനോ.....?


ഇതൊക്കെയാണ് കോയാക്കാ നമ്മുടെ പിരാന്തന്‍ ചംശയങ്ങള്.....!!! ഇയിനൊക്കെ......മറുപടി നിങ്ങള് പറയീന്ന്....!!!!ഓടോ :-
വെടി വയ്പ്പും കഴിഞ്ഞ് രാധന്‍ പിള്ളദ്ദേഹം....ഉടുപ്പൂരാതെ (അതേന്ന് യൂണിഫോം ) നമ്മുടെ കേണല്‍ ലാലേട്ടന്‍ സാബിന് പഠിക്കാന്‍ പോയത്രേ. അതാവുമ്പോ പഠിച്ചു കഴിഞ്ഞാ.... അങ്ങേരേപ്പോലെ ഉടുപ്പിട്ട് പരസ്യത്തിലഭിനയിച്ച് പത്ത് പുത്തനുണ്ടാക്കാമല്ലോ.....!!!!!

പിള്ളേടെ പുത്തി കൊള്ളാമല്ലേ......????(പക്ഷേ ...കാക്കിക്ക് പട്ടാള ഉടുപ്പിന്റെ പവറുണ്ടോന്നാ ഈ പിരാന്തന്റെ സംശയം..!!! )

പോസ്റ്റ് ഓടോ ( പോസ്റ്റിക്കഴിഞ്ഞുള്ള ഓടോ )

ചിലര്‍ക്കൊക്കെ ഒരു സംശയം അച്ചൂസ് പോലീസിനെ ന്യായീകരിക്കുകയാണോ എന്ന് ..?

അങ്ങനെ ഒരു സംശയം തോന്നുന്നത് ഇതിലേ ആക്ഷേപം ശരിക്കും മനസ്സിലാവാഞ്ഞിട്ടെന്ന് ഞാന്‍ പറയും...!! ഞാന്‍ തുടക്കത്തിലേ പറഞ്ഞിട്ടുണ്ട് “ വെടി വച്ചത് ശരിയാണോ...തെറ്റാണോ..?, സമരക്കാര്‍ ആക്രമമഴിച്ചു വിട്ട നടപടി തെറ്റാണോ...ശരിയാണോ..? ഇതൊന്നുമല്ല എന്റെ ചോദ്യം...? എന്തേലുമൊക്കെ വട്ട് പറഞ്ഞ് പോലീസിനെ ന്യായീകരിക്കുകയാണോ എന്ന് ചോദിച്ചാല്‍ ഒരിക്കലുമല്ല. പോലീസ് ചെയ്തത് ഒട്ടും ശരിയായില്ല. അറ്റ് ലീസ്റ്റ് വെടി വയ്ക്കേണ്ടുന്ന സാഹചര്യമവിടെ ഉണ്ടായിരുന്നെങ്കില്‍ പോലും ....പിള്ളേച്ചന്‍ കാണിച്ച പോലെ ഏറ് കൊണ്ട പന്നിയേ പോലെ അല്ലായിരുന്നു പെരുമാറേണ്ടിയിരുന്നത്. ഫയര്‍ ചെയ്യുന്നതിനു മുന്‍പ് ഒരു മുന്നറിയിപ്പായി അനൌണ്‍സ്മെന്റ് ചെയ്യണമായിരുന്നു. (പിന്നേ വെട്ടാന്‍ വരുന്ന പോത്തിനോടാണോ വേദമോതുന്നത് എന്നത് രണ്ടാമത്തേ ചോദ്യം). പിന്നീട് ഒന്നു വിരട്ടാന്‍ ആകാശത്തേക്ക് നിറയൊഴിക്കണമായിരുന്നു (നമ്മുടെ പോലീസിന്റെ പരമ്പരാഗത ശൈലിയില്‍...!!)
എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍....ഈ സമരക്കാര്‍ എന്ന പേരില്‍ കുറേ ആളുകള്‍ ഗുണ്ടായിസവും അക്രമവും അഴിച്ചു വിട്ടതും ശരിയല്ല.....!! യാതൊരു മുന്നറിയിപ്പുമില്ലാതെ പിള്ളേച്ചന്‍ വെടി വച്ചതും ശരിയായില്ല.

ഞാന്‍ ചോദിച്ചതിതൊന്നുമല്ല “ ഈ പാര്‍ട്ടി കിങ്കരന്മാര്‍ക്ക് പകരം മറ്റ് വല്ല വിദ്വാന്മാര്‍ക്കെതിരേ ആയിരുന്നേലും ഇതേ തോക്കായിരിക്കില്ലേ ഈ പിള്ളേച്ചന്‍ ഉപയോഗിക്കുന്നത് “. അപ്പോള്‍ പണി പാലും വെള്ളത്തില്‍ കിട്ടുമായിരുന്നില്ലേ...?
ഉപയോഗിക്കാത്തതു കൊണ്ടാണ് തോക്ക് പണി മുടക്കിയതെന്ന് വാദിക്കുന്നവര്‍ക്കായി  
“ആറ് മാസം മുന്‍പ് ഇങ്ങേര്‍ ഇതേ തോക്കുപയോഗിച്ചാണത്രേ നാട്ടിലിറങ്ങിയ ഒരു പുള്ളിപ്പുലിയേ വെടി വച്ച് കൊന്നത് ”
(പക്ഷേ ....ആ വെടി കൊണ്ടത്......പുലി ഹൈജമ്പ് ചാടിയപ്പോഴാണെന്ന് ദൃക്‌സാക്ഷികള്‍....!!!)

എന്തായാലും.......ഒരു കാര്യമുറപ്പായി കസബിനേപ്പോലുള്ള പിള്ളേരിവിടെ വന്ന് പൂണ്ട് വിളയാടിയാലും ......നമ്മുടെ പോലീസവരേ വെടിവച്ചൂന്ന് പറഞ്ഞാലും ...........ഒറ്റ ഒരുണ്ട പോലും അവന്മാരുടെ ദേഹത്ത് കൊള്ളുമെന്ന് പേടി വേണ്ട.....!!!

സോ ......ദൈവത്തിന്റെ..... അല്ല.......വെടി വയ്ക്കാനറിയാത്ത പോലീസ് പിള്ളേച്ചന്മാരുടെ സ്വന്തം നാട്ടിലേക്ക് ...സുസ്വാഗതം..... ആക്രമി....കുഞ്ഞുങ്ങളേ......!!! 
(ഇങ്ങ് വാടാ എല്ലാം.....ഞങ്ങള്‍ നാട്ടാരുണ്ടിവിടെ...ശ്ശ് ..പതുക്കെ...അവന്മാര്‍ കേക്കും..!!!)

LinkWithin

Related Posts with Thumbnails