Sunday, 8 April 2012

വരുന്നൂ.....ചന്തപ്പെണ്ണുങ്ങള്‍....!!!!

വരുന്നൂ.....ചന്തപ്പെണ്ണുങ്ങള്‍....!!!!

ഇതാ...ഇന്നു മുതല്‍....... അയ്യോ..അല്ല തെറ്റി....!! നാളെ മുതല്‍........ പ്രദര്‍ശനമാരംഭിക്കുന്നു
“ നിങ്ങളുടെ സ്വന്തം സിറ്റി ഗേള്‍സ് അഥവാ ചന്തപ്പെണ്ണുങ്ങള്‍.....!! ”

എന്താടാ ഭ്രാന്താ ....നിന്റെ മനോനില വീണ്ടും തെറ്റിയോ ..?? അല്ലെങ്കില്‍ പിന്നെ സിറ്റിയില്‍ താമസിക്കുന്ന പെണ്‍പിള്ളേരെയൊക്കെ കയറി ചന്തപെണ്ണുങ്ങള്‍ എന്ന് വിളിക്കുമോ..?? അടിയെടാ..അവനേ....!!!

എന്റെ പൊന്നു സിറ്റി പെങ്ങമ്മാരേ..അമ്മമാരേ.... ഇത് ഞാന്‍ നിങ്ങളേ അടച്ചാക്ഷേപിച്ചതല്ല....!!! ഞാന്‍ പറയുന്നത് മുഴുവന്‍ കേട്ടിട്ട് എന്നേ കല്ലറിയൂ..പ്ലീസ്.....!!!

ഞാന്‍ പറഞ്ഞത് പത്തേ പത്ത് സിറ്റി പെണ്‍പിള്ളേരുടെ കാര്യമാ....!! മനസ്സിലായില്ല അല്ലേ...?? എന്നാ കേട്ടോ വിശദമാക്കിത്തരാം...!! മാധ്യമ രാജാവ് മര്‍ഡോക്കമ്മാവന്റെ സ്വന്തം എഷ്യാനെറ്റില്‍ നാളേ മുതല്‍ ഒരു കിടിലന്‍...അല്ല കിടിലോല്‍ക്കിടിലന്‍ റിയാലിറ്റി സംഭവം അരങ്ങേറാന്‍ പോണൂ. ആ മഹാമഹത്തിന്റെ പേരാണ് സിറ്റി ഗേള്‍സ്....!!പണ്ടോക്കെ (ഇപ്പോഴും അങ്ങനെ തന്നെ) എന്റെ നാട്ടില്‍ സിറ്റീ പോവാ എന്നു പറഞ്ഞാല്‍ ചന്തക്ക് പോവാണ് എന്നാണ് അര്‍ത്ഥം. അപ്പോ സിറ്റീ ഗേള്‍സ് എന്നാല്‍ പച്ച മലയാളത്തില്‍ / നാട്ടു ഭാഷയില്‍ ചന്തപെണ്ണുങ്ങള്‍ എന്നല്ലേ അര്‍ത്ഥം ....!! ഇനിയിപ്പോ അങ്ങനെ അല്ലങ്കില്‍ കൂടി കറിവേപ്പിലയ്ക്ക് അഭിസാരിക എന്ന പുതിയ പദപ്രയോഗം കണ്ടെത്തിയ ഏമാന്മാര്‍ ഇതിനും കൂടി മറ്റൊരു പ്രയോഗം കണ്ടെത്ത്....!! അല്ല...പിന്നെ....!!!

ആ....... ഇനി നമ്മുക്ക് വീണ്ടും ചന്ത (സിറ്റി) വര്‍ത്തമാനത്തിലേക്ക് വരാം...!! അപ്പോള്‍ ഞാന്‍ മുകളില്‍ പറഞ്ഞിരിക്കുന്ന മഹാമഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടി പത്ത് തരുണീമണികളേ ഇന്ത്യയിലാകമാനമുള്ള ചന്തകളില്‍ ..ഛേ..സിറ്റികളില്‍ നിന്നും തിരഞ്ഞെടുത്തിരിക്കുന്നു. എല്ലാം മല്ലൂസ് കുട്ടികളാണു കേട്ടോ...!!  ഇന്ന് വരെ കാക്കയേയോ പൂച്ചയേയോ ...അണ്ണാനേയോ ...മാവോ..മാങ്ങാണ്ടിയോ കണ്ടിട്ടില്ലാത്ത ഈ കൊച്ചുങ്ങള്‍ എല്ലാം കൂടി നമ്മുടെ ഏഷ്യാനെറ്റ് അണ്ണന്മാര്‍ തിരഞ്ഞെടുത്ത ഏതെങ്കിലും ഗ്രാമങ്ങളിലേക്ക് (അവരുടെ ഭാഷയില്‍ കണ്ട്രി / കുഗ്രാമങ്ങളിലേക്ക്) വലിച്ചെറിയപ്പെടുന്നു. എന്നിട്ട് അവര്‍ അവിടെ അനുഭവിക്കുന്ന യാതനകള്‍ റിയലായി ചൂടോടെ ലോകത്തിനു മുന്‍പിലേക്ക് സമ്പ്രേക്ഷണം ചെയ്യും. എങ്ങനെയുണ്ട്.....!!

 അല്ല....ഈ യാതനകള്‍ എന്നു പറഞ്ഞാല്‍ എന്താണെന്നറിഞ്ഞിട്ടാ.....?? ഹും.....!! 

നാട്ടും പുറങ്ങളിലേ ചായക്കടകളില്‍ നിന്നും കിട്ടുന്ന ചായ കുടിക്കുക.... (അയ്യേ.....ഓക്കാനം വരുന്നു), കോഴിയേ ഓടിച്ചിട്ട് പിടിക്കുക....(എന്ത്യാ യാതന), പശുവിനു പുല്ലു പറിക്കുക (ശ്ശോ),  ആസനം /കുണ്ടി  നിലത്തുറപ്പിക്കാതെ കുന്തിച്ചിരുന്ന് പാത്രം മെഴുകുക (ബലേ ഭേഷ്), മൂക്കളയൊലിപ്പിക്കുന്ന പിള്ളേരുടെ കൂടെ മടലു വെട്ടി ക്രിക്കറ്റ് കളിക്കുക (ഹ ..ഹ), ചെളി നിറഞ്ഞ കണ്ടത്തില്‍ / പാടത്തില്‍ ചുമ്മാ ഒരു കാരണവുമില്ലാതെ കിടന്നുരുളുക (ടീ ഷര്‍ട്ടും ..ബര്‍മ്മുഡയുമാണ് വേഷം....കേട്ടോ...? വാട്ടേ സീന്‍...!!) കച്ചിക്കൂനയിലേക്ക് തലകുത്തി മറിയുക , തലയിണയടി മത്സരം നടത്തുക, പരമ്പരാഗത  ആദിവാസി വസ്ത്രങ്ങളണിഞ്ഞ് (ഇതാ പഴയതിലും ഭേതം) ക്യാറ്റ് വാക്ക് / ഡീജേ നടത്തുക.......തുടങ്ങിയവയാണ് ഈ പാവം പത്ത് തരുണീമണികളേ കാത്തിരിക്കുന്ന യാതനകള്‍....!!!

 കേട്ടിട്ട് നിങ്ങളുടെ കരളലിയുന്നില്ലേ.....??? ഹൃദയമില്ലാത്തവര്‍.....!!
ഈ കൊച്ചുങ്ങളിങ്ങനെ അരയും തലയും ...ലയും മുറുക്കി..., ഇനിയിപ്പോള്‍ മുറുകിയില്ലേല്‍ കുലുക്കി ....., ഈ യാതനകളൊക്കെ സഹിക്കുന്ന കാര്യമോര്‍ക്കുമ്പോള്‍....., ഇതൊക്കെ കാണേണ്ടി വരുന്ന ലക്ഷോപ ലക്ഷം ചെറുപ്പക്കാരുടെ കാര്യമോര്‍ത്തപ്പോള്‍.......ഈശ്വരാ ഭഗവാനേ.......കോള്‍മയിര്‍...കൊള്ളുന്നു ഈ ബോധവീണക്കമ്പി പൊട്ടിയോന്‍....!!!

ഇനി ഞാമ്പറഞ്ഞിട്ട് വിശ്വാസമില്ലാത്തവര്‍ക്കായി ഒരു സാമ്പിള്‍ വെടിക്കെട്ട്....!!ഇതില്‍ എഴുതിക്കാണിക്കുന്ന ഡേറ്റ് തെറ്റാണെന്ന് തോന്നുന്നു.

അല്ല എനിക്കറിയാന്‍ വയ്യാഞ്ഞിട്ട് ..അല്ലെങ്കില്‍ മനസ്സിലാവാഞ്ഞിട്ട് ചോദിക്കുവാ......!! എന്തിനാണ് ഈ കോപ്രായങ്ങള്‍....??? യൂടീവി ബിന്താസില്‍ കാണിക്കുന്ന ദാദാഗിരി തോന്ന്യാസത്തിന്റേയോ സൂപ്പര്‍സ്റ്റഡ് എന്ന പേക്കൂത്തിന്റേയോ ചുവട് പിടിച്ച് ഇങ്ങനെ ഒരു കൂത്ത് കേരളത്തില്‍ നടത്താന്‍ ഏഷ്യാനെറ്റിന് എങ്ങനെ തോന്നി...? സിറ്റികളില്‍ താമസിക്കുന്ന പെണ്മണികളേ നമ്മുടെ നാടിന്റെ ഉള്ളറിയിക്കാന്‍ ഉള്ള ഒരു മഹാ ശ്രമം എന്നൊന്നും പറഞ്ഞു കളയല്ലേ....!!! ഫ്ഹ്ഹ.......എന്ന ഒരാട്ടായിരികും മറുപടി....!! ഇനിയിപ്പോ അങ്ങനെ തന്നെ ആണന്ന് കരുതുക.....!! സിറ്റികളിലേ പെണ്‍കുരുന്നുകള്‍ക്ക് കരുത്ത് പകരാനും യഥാര്‍ത്ഥ ജീവിതമെന്തന്നറിയിക്കാനുമാണെങ്കില്‍ ..എന്തിനിമ്മാതിരി കോപ്രായങ്ങള്‍......!!! നമ്മുടെ ഏതെങ്കിലുമൊരു നാട്ടിലേ മാലിന്യങ്ങള്‍ വൃത്തിയാക്കാന്‍ ഇവറ്റോളേ വിട്ടാന്‍ പോരേ....?? കൊയ്യാനാളില്ലാതെ നശിച്ചു പോകുന്ന കൊയ്ത്ത് പാടങ്ങളിലേക്കിറക്കി വിട്ടാല്‍ പോരേ...!!! , പൊരി വെയിലില്‍ മണ്ണിനോട് മല്ലിടുന്നവനേ സഹായിക്കാന്‍ ഒരു തൂമ്പ കയ്യിലോട്ട് കൊടുത്താല്‍ പോരേ.....!!! , ഒരേ സമയം വീട്ടുകാര്യങ്ങളും, കുട്ടികളുടെ കാര്യങ്ങളും, വീട്ടു പറമ്പിലേ കൃഷിക്കാര്യങ്ങളും, തൊഴുത്തിലേ പശുക്കിടാങ്ങളുടെ കാര്യങ്ങളും നോക്കുന്ന എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന നമ്മുടെ സാദാ വീട്ടമ്മമാരുടെ ഒരു ദിനത്തിലേക്കവരേ വിട്ടാല്‍ പോരേ.....!! ഇനിയുമെത്രയെത്രയോ നല്ല ..നല്ല കാര്യങ്ങള്‍..നമ്മുടെ ഗ്രാമങ്ങളില്‍ നിന്നും ഈ കുട്ടികള്‍ക്ക് ലഭിക്കാനിരിക്കുന്നു..പഠിക്കാന്‍ കിടക്കുന്നു. ഇങ്ങനെയൊക്കെ ചെയ്താല്‍  നമ്മുടെ നാടും നന്നാവും നമ്മുടെ ഈ സിറ്റി കുട്ടികള്‍ ജീവിതവും പഠിക്കും...!!!

ഇനിയതല്ല കുട്ടി നിക്കറുമിട്ട് ആന പാപ്പാനാകാന്‍ പോയ രഞ്ജിനിക്കൊച്ചിനു പിന്‍ ഗാമികളേ തേടിയാണ് ഈ മഹാമഹമെങ്കില്‍.....!!!! , ഇതുങ്ങളുടെ ഇളകിയാട്ടം ടെലിവിഷനിലൂടെ കാണിച്ച് ചെറുപ്പക്കാരുടെ ഹൃദയമിടിപ്പും ഒപ്പം  പ്രോഗ്രാമിന്റെ റേറ്റിംഗുമുയര്‍ത്തി കാശു വാരാനാണ്.... കിരാതന്മാരേ....... നിങ്ങളുടെ ഉദ്ദേശ്യമെങ്കില്‍ .......!!! , ഒന്നറിയുക..... വളര്‍ന്നു വരുന്ന ഒരു യുവത്വത്തിന്റെ കടയ്ക്കലാണ് നിങ്ങള്‍ കത്തി വയ്ക്കുന്നതെന്ന്....!!! ഈ പാപം ഏത് ഗംഗയില്‍ പോയി കഴുകിയാലും നിങ്ങളേ വിട്ടു പോകില്ല........!!!!

ഇനി ഇതിനൊക്കെ ഈ കൊച്ചുങ്ങളേ കെട്ടിയിറക്കുന്ന...എങ്ങനെയും മക്കളേ സെലിബ്രിറ്റികളാകാന്‍ പ്രേരിപ്പിക്കുന്ന മാതാപിതാക്കളെന്ന ഹിജഡകളോട് ഒരു വാക്ക്.....!!!

നിങ്ങളുടെ മുഖത്തേക്ക് ഈ മക്കള്‍ കാര്‍ക്കിച്ചു തുപ്പുന്ന കാലം വിദൂരമല്ല...!! നിങ്ങളുടെ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കായി നിങ്ങള്‍ ബലിയര്‍പ്പിക്കുന്നത് നാളെയുടെ കുരുന്നുകളേയാണ്...!! ഇല്ല നിങ്ങളൊന്നും ഒരു കാലത്തും പഠിക്കില്ല......!! നാടന്‍ ചായ കുടിച്ച് ഓക്കാനം അഭിനയിച്ചു കാണിച്ച് സെലിബ്രിറ്റിയായി തിരിച്ചെത്തുന്ന മകള്‍ മാസ മുറ വരാതെ ശരിക്കും ഓക്കാനിക്കുമ്പോള്‍ മാത്രമേ നിങ്ങള്‍ പഠിക്കൂ......!!! അല്ല അപ്പോഴും ഇതൊക്കെ വെറും ഗോസിപ്പുകളല്ലേ എന്ന് പുശ്ചിച്ചു തെള്ളുന്നവരോട് പറയാന്‍ ഇത്ര മാത്രം

“നാണം കെട്ടവന്റെ ആസനത്തില്‍ ആല് കിളിര്‍ത്താല്‍ ..അതും ഒരു തണല്‍ ...“

സസ്നേഹം

ഭ്രാന്തനച്ചൂസ്

Tuesday, 14 February 2012

പറയൂ .....കുരുന്നുകളോട് എന്തിനീ ക്രൂരത...??

പറയൂ .....കുരുന്നുകളോട് എന്തിനീ ക്രൂരത...??

ളരെയധികം ഞെട്ടലോടെയാണ് ഈ വാര്‍ത്ത ശ്രവിച്ചത്. കുരുന്ന് കുഞ്ഞുങ്ങളേ ശുശ്രൂഷിക്കാന്‍,  അവരേ രോഗ ബാധിതരാക്കാതിരിക്കാന്‍ വേണ്ടി നമ്മള്‍ രക്ഷിതാക്കള്‍ ഉപയോഗിക്കുന്ന പലതും വിഷമയമത്രേ...? പറഞ്ഞ് വന്നത് മറ്റൊന്നിനെയും കുറിച്ചല്ല. പ്രമുഖ ബേബി കെയര്‍ കമ്പനിയായ ജോണ്‍സന്‍ ആന്റ് ജോണ്‍സണ്‍ കമ്പിനിയുടെ പല പ്രോഡക്ടുകളിലും പ്രത്യേകിച്ച് അവരുടെ ബേബി ഓയിലില്‍ ചേര്‍ക്കുന്നത് റിഫൈനറികളില്‍ നിന്നും ലഭിക്കുന്ന ശുദ്ധീകരിക്കാത്ത മണ്ണെണ്ണ....!!! പിഞ്ച് കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ മുഖവും , പുറവും , ചന്തിയുമൊക്കെ പരസ്യമായി കാണിച്ച് ഈ നരാധന്മാര്‍ കോടികള്‍ കൊയ്യുന്നു.

   

 
 

ഈ കള്ളത്തരം കണ്ട് പിടിച്ച് കഴിഞ്ഞപ്പോള്‍...ഞങ്ങളിക്കാര്യം പണ്ടേ പറഞ്ഞിരുന്നതല്ലേ എന്നും പറഞ്ഞ് രക്ഷപെടാന്‍ വേണ്ടിയെന്നോണം കമ്പിനി തങ്ങളുടേ എല്ലാ പ്രോഡക്റ്റുകളിലും ഒരു വാര്‍ണിംഗും കൊടുത്തു. എന്താണെന്നോ..?

“ ഇതില്‍ വിഷകാരികളായ രാസ പദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് ശ്വസിക്കുന്നത് പോലും കുഞ്ഞുങ്ങളില്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗം വരാനോ അല്ലെങ്കില്‍ മരണം സംഭവിക്കാനോ സാദ്ധ്യതയുണ്ട്. ആയതിനാല്‍ ഇത് കുഞ്ഞുങ്ങളില്‍ നിന്നും അകറ്റി വയ്ക്കുക ”

ഹ ഹ ..കുഞ്ഞുങ്ങളുടെ സംരക്ഷണം മുഖമുദ്രയാക്കിയ ഒരു കമ്പനിയുടെ ഉത്പന്നങ്ങളേ കുറിച്ച് അവര്‍ തന്നെ നല്‍കുന്ന വാര്‍ണിംഗ് നോക്കൂ. എന്തൊരു ഹൃദയ വിശാലതയുള്ളവര്‍ ..!! അവര്‍ തുറന്നു പറഞ്ഞല്ലോ..എന്നാശ്വസിക്കാന്‍ വരട്ടേ..!! മൈക്രോസ്കോപ്പ് വച്ച് നോക്കിയാല്‍ മാത്രം കാണുന്നത്ര ചെറുതായിയാണ് ഈ വാര്‍ണിംഗ് അവരുടെ ഉത്പന്നങ്ങളില്‍ നല്‍കിയിട്ടുള്ളത്.

  

വിശ്വസിക്കാനാവുന്നില്ല അല്ലേ...? അങ്ങനെയുള്ളവര്‍ ഈ വീഡിയോകള്‍ കൂടി ഒന്ന് കണ്ട് നോക്കൂ...!!വരും തലമുറകളേപ്പോലും ധനസമ്പാദനത്തിനായി കുരുതി കൊടുക്കുന്ന ഇത്തരത്തിലുള്ള രക്തദാഹികളേ എന്ത് ചെയ്യണം ? നിങ്ങള്‍ പറയൂ..?


കുഞ്ഞുങ്ങളുടെ രക്ഷകര്‍ എന്ന പേരിലെത്തുന്ന ഇത് പോലെയുള്ള കുത്തക കമ്പിനികളുടെ കരാള ഹസ്തങ്ങളില്‍ നിന്ന് എന്നാണ് നമ്മള്‍ മോചിതരാകുക. എന്റെ കുഞ്ഞിനേ ജെ & ജെ തേപ്പിച്ച് കുളിപ്പിച്ചതു കൊണ്ടാണ് ഇത്ര നിറം വച്ചത് എന്ന് പൊങ്ങച്ചം പറയാന്‍ ഇനിയും അമ്മമാര്‍ക്ക് നാവ് പൊന്തുമോ..? പൈതൃകമായി നമ്മുക്ക് പകര്‍ന്ന് കിട്ടിയിട്ടുള്ള ആയുര്‍വ്വേദത്തിലേക്ക് പോകാന്‍ ഇനിയും എന്തിനു മടി കാട്ടുന്നു...? നല്ല തേങ്ങാ ആട്ടിയ വെളിച്ചെണ്ണയില്‍ വയമ്പുമിട്ട് വെയിലെത്ത് വച്ച് ചൂടാക്കിയെടുക്കുന്ന കുളിയെണ്ണയോളം ഗുണം വരുമോ മുന്തിയ കുപ്പിയില്‍ വര്‍ണ്ണാഭങ്ങളായ ലേബലുമൊട്ടിച്ച് വരുന്ന വിഷകാരികളായ ബേബീ ഓയില്‍ ഉത്പന്നങ്ങള്‍...!!!!! ഇനിയും സമയം വൈകിയിട്ടില്ല....!! ഇനിയെങ്കിലും മതി മയക്കുന്ന പരസ്യങ്ങളില്‍ വഞ്ചിതരാകാതിരിക്കൂ...!!തീരുമാനം നിങ്ങളുടേത് മാത്രമാണ്. ചിന്തിക്കൂ...!! ആര്‍ഭാടത്തിന്റേയും പൊങ്ങച്ചത്തിന്റേയും പേരില്‍ നമ്മുടെ പിഞ്ചോമനകളേ മരണക്കയത്തിലേക്ക് തള്ളിയിടണമോ വേണ്ടയോ എന്ന്..!!


സസ്നേഹം
ഭ്രാന്തനച്ചൂസ് 

 

LinkWithin

Related Posts with Thumbnails