Tuesday, 14 February 2012

പറയൂ .....കുരുന്നുകളോട് എന്തിനീ ക്രൂരത...??

പറയൂ .....കുരുന്നുകളോട് എന്തിനീ ക്രൂരത...??

ളരെയധികം ഞെട്ടലോടെയാണ് ഈ വാര്‍ത്ത ശ്രവിച്ചത്. കുരുന്ന് കുഞ്ഞുങ്ങളേ ശുശ്രൂഷിക്കാന്‍,  അവരേ രോഗ ബാധിതരാക്കാതിരിക്കാന്‍ വേണ്ടി നമ്മള്‍ രക്ഷിതാക്കള്‍ ഉപയോഗിക്കുന്ന പലതും വിഷമയമത്രേ...? പറഞ്ഞ് വന്നത് മറ്റൊന്നിനെയും കുറിച്ചല്ല. പ്രമുഖ ബേബി കെയര്‍ കമ്പനിയായ ജോണ്‍സന്‍ ആന്റ് ജോണ്‍സണ്‍ കമ്പിനിയുടെ പല പ്രോഡക്ടുകളിലും പ്രത്യേകിച്ച് അവരുടെ ബേബി ഓയിലില്‍ ചേര്‍ക്കുന്നത് റിഫൈനറികളില്‍ നിന്നും ലഭിക്കുന്ന ശുദ്ധീകരിക്കാത്ത മണ്ണെണ്ണ....!!! പിഞ്ച് കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ മുഖവും , പുറവും , ചന്തിയുമൊക്കെ പരസ്യമായി കാണിച്ച് ഈ നരാധന്മാര്‍ കോടികള്‍ കൊയ്യുന്നു.

   

 
 

ഈ കള്ളത്തരം കണ്ട് പിടിച്ച് കഴിഞ്ഞപ്പോള്‍...ഞങ്ങളിക്കാര്യം പണ്ടേ പറഞ്ഞിരുന്നതല്ലേ എന്നും പറഞ്ഞ് രക്ഷപെടാന്‍ വേണ്ടിയെന്നോണം കമ്പിനി തങ്ങളുടേ എല്ലാ പ്രോഡക്റ്റുകളിലും ഒരു വാര്‍ണിംഗും കൊടുത്തു. എന്താണെന്നോ..?

“ ഇതില്‍ വിഷകാരികളായ രാസ പദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് ശ്വസിക്കുന്നത് പോലും കുഞ്ഞുങ്ങളില്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗം വരാനോ അല്ലെങ്കില്‍ മരണം സംഭവിക്കാനോ സാദ്ധ്യതയുണ്ട്. ആയതിനാല്‍ ഇത് കുഞ്ഞുങ്ങളില്‍ നിന്നും അകറ്റി വയ്ക്കുക ”

ഹ ഹ ..കുഞ്ഞുങ്ങളുടെ സംരക്ഷണം മുഖമുദ്രയാക്കിയ ഒരു കമ്പനിയുടെ ഉത്പന്നങ്ങളേ കുറിച്ച് അവര്‍ തന്നെ നല്‍കുന്ന വാര്‍ണിംഗ് നോക്കൂ. എന്തൊരു ഹൃദയ വിശാലതയുള്ളവര്‍ ..!! അവര്‍ തുറന്നു പറഞ്ഞല്ലോ..എന്നാശ്വസിക്കാന്‍ വരട്ടേ..!! മൈക്രോസ്കോപ്പ് വച്ച് നോക്കിയാല്‍ മാത്രം കാണുന്നത്ര ചെറുതായിയാണ് ഈ വാര്‍ണിംഗ് അവരുടെ ഉത്പന്നങ്ങളില്‍ നല്‍കിയിട്ടുള്ളത്.

  

വിശ്വസിക്കാനാവുന്നില്ല അല്ലേ...? അങ്ങനെയുള്ളവര്‍ ഈ വീഡിയോകള്‍ കൂടി ഒന്ന് കണ്ട് നോക്കൂ...!!വരും തലമുറകളേപ്പോലും ധനസമ്പാദനത്തിനായി കുരുതി കൊടുക്കുന്ന ഇത്തരത്തിലുള്ള രക്തദാഹികളേ എന്ത് ചെയ്യണം ? നിങ്ങള്‍ പറയൂ..?


കുഞ്ഞുങ്ങളുടെ രക്ഷകര്‍ എന്ന പേരിലെത്തുന്ന ഇത് പോലെയുള്ള കുത്തക കമ്പിനികളുടെ കരാള ഹസ്തങ്ങളില്‍ നിന്ന് എന്നാണ് നമ്മള്‍ മോചിതരാകുക. എന്റെ കുഞ്ഞിനേ ജെ & ജെ തേപ്പിച്ച് കുളിപ്പിച്ചതു കൊണ്ടാണ് ഇത്ര നിറം വച്ചത് എന്ന് പൊങ്ങച്ചം പറയാന്‍ ഇനിയും അമ്മമാര്‍ക്ക് നാവ് പൊന്തുമോ..? പൈതൃകമായി നമ്മുക്ക് പകര്‍ന്ന് കിട്ടിയിട്ടുള്ള ആയുര്‍വ്വേദത്തിലേക്ക് പോകാന്‍ ഇനിയും എന്തിനു മടി കാട്ടുന്നു...? നല്ല തേങ്ങാ ആട്ടിയ വെളിച്ചെണ്ണയില്‍ വയമ്പുമിട്ട് വെയിലെത്ത് വച്ച് ചൂടാക്കിയെടുക്കുന്ന കുളിയെണ്ണയോളം ഗുണം വരുമോ മുന്തിയ കുപ്പിയില്‍ വര്‍ണ്ണാഭങ്ങളായ ലേബലുമൊട്ടിച്ച് വരുന്ന വിഷകാരികളായ ബേബീ ഓയില്‍ ഉത്പന്നങ്ങള്‍...!!!!! ഇനിയും സമയം വൈകിയിട്ടില്ല....!! ഇനിയെങ്കിലും മതി മയക്കുന്ന പരസ്യങ്ങളില്‍ വഞ്ചിതരാകാതിരിക്കൂ...!!തീരുമാനം നിങ്ങളുടേത് മാത്രമാണ്. ചിന്തിക്കൂ...!! ആര്‍ഭാടത്തിന്റേയും പൊങ്ങച്ചത്തിന്റേയും പേരില്‍ നമ്മുടെ പിഞ്ചോമനകളേ മരണക്കയത്തിലേക്ക് തള്ളിയിടണമോ വേണ്ടയോ എന്ന്..!!


സസ്നേഹം
ഭ്രാന്തനച്ചൂസ് 

 

LinkWithin

Related Posts with Thumbnails