പ്രവാസ പര്‍വ്വം
കാത്തിരുന്നു കിട്ടിയ മെയ്യിന് പകുതിയിന്‍
വിറയാര്‍ന്ന കൈകളില്‍ മുറുകെപ്പിടിക്കവേ
തുടി കൊട്ടുമുള്ളം തെല്ലൊന്നടക്കി
തലയുയര്‍ത്തി നിന്നാ വില്ലാളി വീരന്
കുളിരേറുമേടുകളില്‍ ചുറ്റിത്തിരിയുന്ന-
വരതിലേറെ വാശിയില്‍ കെട്ടിപ്പിണയുന്നു
മേല്‍ക്കോയ്മ നേടുവാന്‍ തിടുക്കപ്പെടുമ്പോള്‍
കണ്ടീല്ലന്നവ,നവളുടെ ചോരും കണ്ണുകള്‍
ഒടുവിലാക്ഷണികമാം ദിനങ്ങളിന്‍ തീരാ രസങ്ങളേ
തെല്ലൊന്നമര്‍ഷമായ് വകഞ്ഞ് മാറ്റി
മോഹന വരങ്ങളും, പൊള്ളുന്ന മുദ്രയുമേകി-
യവന് യാത്രയായ് വാഗ്ദത്ത ഭൂമി തേടി.
കലണ്ടര്‍ മറിയവേ, ഉള്ളം തുടിച്ച-
കതാരില്‍ ഉരഗങ്ങള്‍ ചുറ്റിവരിഞ്ഞു
മണിയടി യന്ത്രത്തിന്നപ്പുറമിപ്പുറം, കൈകള്‍
ചലിച്ചുയര്‍ന്നലയാഴിയായ് സീല്‍ക്കാരധ്വനികള്‍
കരളിന്നകക്കണ്ണിലോര്‍മ്മകള്‍ തെളിയവേ
കൂടെശ്ശയിക്കും സതീര്‍ത്ഥ്യനേക്കാട്ടാതുയര്‍ -
ത്തുന്നു മദനോല്‍ത്സവത്തിന്‍ കോടിമരങ്ങളൊ-
ഴുക്കിക്കളയുന്നവനാ വഴുവഴുത്ത സ്നേഹം!
ഒടുവില്‍ തലയില്‍ കഷണ്ടിയും ജരാനര ബാധയു-
മേറ്റു വാങ്ങിയവനങ്കം ജയിച്ച് മടങ്ങും നേരം
കോട്ടും കുരവയും താലവുമേന്തിയാനയിക്കുന്ന-
വനുടെ രാജ്ഞിയുമവളുടെ പാപവും..!!
13 comments:
super .. ezhuthanam ineem ezhuthanam..
പ്രവാസി..ഇങ്ങിനെയൊക്കെ തന്നെ അല്ലേ..
Great...
" aashamsakal "
പ്രവാസം
പ്രവാസി..
ഓര്‍മ്മകള്‍..
സ്വപ്നങ്ങള്‍..
വേദനകള്‍..
വരികളില്‍ പച്ചയായ ജീവിതം
ജീവിതത്തിലെ നല്ല സമയം മുഴുവന്‍ ഇങ്ങനെ തീരുന്നു... അല്ലേ?
കവിത നന്നായി.
കവിത നന്നായിരിക്കുന്നു...പ്രവാസജീവിതത്തിന്റെ നേർക്കാഴ്ച....
ഒറ്റവായനയില്‍ ക്ലീഷേ എന്നുതോന്നുമെങ്കിലും
ക്രാഫ്റ്റിന്റെ ഘടന കൊണ്ട് വേറിട്ടുനില്ക്കുന്നു
ഈ കവിത എന്നു തോന്നി...
നന്നായി അച്ചൂസ്...
വിഷയങ്ങളിലെ വൈവിധ്യം ഒരുപാടുണ്ടാവട്ടെ,
നല്ല കവിതകളിനിയും പിറക്കട്ടെ താങ്കളില്‍.
പ്രവാസി ജീവിതം! കവിത ഹൃദയംതുളച്ചുകയറി. ഒട്ടേറെ ആശംസകൾ!!
അപ്പൊൽ തലയുയർത്ത്തിനിൽക്കുന്ന
വില്ലാളിയാണ് പൊല്ലാപ്പ്
അതിനുചില പൊടി കൈകൽ കൂടിയാവാമായിരുന്നു
ഞാനൊന്നും സംശയിചില്ലട്ടോ!!
നന്മകൽ നേരുന്നു
നന്ദന
മനോഹരമായി എഴുതി...ആശംസകള്‍
ശക്തമായ ഭാഷ..നല്ല പദവിന്യാസം..ചിത്രവും..വളരെ നന്നായി..കേട്ടോ..അച്ചൂസ്........ആശംസകള്‍..
വായിച്ച് അഭിപ്രായം പറഞ്ഞ എന്റെ എല്ലാ കൂട്ടുകാര്‍ക്കും...നന്ദി (അതു മാത്രേയുള്ളൂ ഇപ്പോള്‍ തരാന്‍)
അച്ചൂ കൊള്ളാമീപ്രവാസചിന്തകൾ...
Post a Comment