
കാലചക്രം തിരിയുമ്പോള്‍
കാളകൂടം വമിയ്ക്കും ചോര ...,
നുരയ്ക്കുന്നു എന്‍ നിണ വാഹിനികളില്‍ ...!
വപുസ്സില്‍ നിറയും വേദനത്തീയില്‍
ഉരുകുന്നുവെന്‍ മനസ്സിന്‍ വേപഥു..!
പൈതൃകമല്ലെയെന്‍ കര്‍മ്മത്തിന്‍ ഫലവുമല്ല
പിന്നയുമെന്തിനുമീച്ചതി..! എന്തിനീ പരീക്ഷ ...!
വിജയിക്കയില്ലെന്നറിഞ്ഞു കോണ്ട്..? എങ്കിലു –
മേതിനോ വിഫല ശ്രമം നടത്തുന്നു ഞാനെന്ന വിഢ്ഢി..!
കറുത്ത കുപ്പായമിട്ടിരുളിലെവിടെയോ
മറഞ്ഞിരുപ്പുണ്ടവന്‍ ...! ആ കാല സത്യം..!
കൊണ്ട് പോവുമവന്‍ ഒരു നാളിലെന്നേ
കൈ പിടിച്ചാനയിച്ചവന്റെയൊപ്പം...!
ഉരുളാതിരിയ്ക്കില്ല ആ കാലചക്രം..!
വഴി മാറിയൊഴുകില്ല ആ നിത്യസത്യം ..!
എങ്കിലുമറിയാതെ അകതാരില്‍ നിറയുന്നു
പൂര്‍ത്തീകരിയ്ക്കാത്ത സ്വപ്നങ്ങളേറെ ബാക്കി...!
ഇനിയുമൊരിക്കല്‍ ഞാനെത്തുമെന്‍
സ്വപ്നങ്ങള്‍തേടിയതുവരെയഭയം തേടിയുറങ്ങട്ടെ
മതിവരുവോളമീ സത്യത്തിന്‍ മടിത്തട്ടില്‍..
അനശ്വരമാമീശ്വര വലയത്തില്‍...!