Tuesday, 23 February 2010
കാലചക്രം തിരിയുമ്പോള്‍
കാലചക്രം തിരിയുമ്പോള്‍
കാളകൂടം വമിയ്ക്കും ചോര ...,
നുരയ്ക്കുന്നു എന്‍ നിണ വാഹിനികളില്‍ ...!
വപുസ്സില്‍ നിറയും വേദനത്തീയില്‍
ഉരുകുന്നുവെന്‍ മനസ്സിന്‍ വേപഥു..!
പൈതൃകമല്ലെയെന്‍ കര്‍മ്മത്തിന്‍ ഫലവുമല്ല
പിന്നയുമെന്തിനുമീച്ചതി..! എന്തിനീ പരീക്ഷ ...!
വിജയിക്കയില്ലെന്നറിഞ്ഞു കോണ്ട്..? എങ്കിലു –
മേതിനോ വിഫല ശ്രമം നടത്തുന്നു ഞാനെന്ന വിഢ്ഢി..!
കറുത്ത കുപ്പായമിട്ടിരുളിലെവിടെയോ
മറഞ്ഞിരുപ്പുണ്ടവന്‍ ...! ആ കാല സത്യം..!
കൊണ്ട് പോവുമവന്‍ ഒരു നാളിലെന്നേ
കൈ പിടിച്ചാനയിച്ചവന്റെയൊപ്പം...!
ഉരുളാതിരിയ്ക്കില്ല ആ കാലചക്രം..!
വഴി മാറിയൊഴുകില്ല ആ നിത്യസത്യം ..!
എങ്കിലുമറിയാതെ അകതാരില്‍ നിറയുന്നു
പൂര്‍ത്തീകരിയ്ക്കാത്ത സ്വപ്നങ്ങളേറെ ബാക്കി...!
ഇനിയുമൊരിക്കല്‍ ഞാനെത്തുമെന്‍
സ്വപ്നങ്ങള്‍തേടിയതുവരെയഭയം തേടിയുറങ്ങട്ടെ
മതിവരുവോളമീ സത്യത്തിന്‍ മടിത്തട്ടില്‍..
അനശ്വരമാമീശ്വര വലയത്തില്‍...!
Subscribe to:
Post Comments (Atom)
9 comments:
അതെ അച്ചുവേട്ടാ... ആ കാലചക്രം ഉരുളാതിരിയ്ക്കില്ല.
കറുത്ത കുപ്പായമിട്ടിരുളിലെവിടെയോ
മറഞ്ഞിരുപ്പുണ്ടവന്‍ ...! ആ കാല സത്യം..!
കൊണ്ട് പോവുമവന്‍ ഒരു നാളിലെന്നേ
കൈ പിടിച്ചാനയിച്ചവന്റെയൊപ്പം...!
ഉരുളാതിരിയ്ക്കില്ല ആ കാലചക്രം..!
വഴി മാറിയൊഴുകില്ല ആ നിത്യസത്യം ..!
എങ്കിലുമറിയാതെ അകതാരില്‍ നിറയുന്നു
പൂര്‍ത്തീകരിയ്ക്കാത്ത സ്വപ്നങ്ങളേറെ ബാക്കി...!
ഇനിയുമൊരിക്കല്‍ ഞാനെത്തുമെന്‍
സ്വപ്നങ്ങള്‍തേടിയതുവരെയഭയം തേടിയുറങ്ങട്ടെ
മതിവരുവോളമീ സത്യത്തിന്‍ മടിത്തട്ടില്‍..
അനശ്വരമാമീശ്വര വലയത്തില്‍...!
എന്തോ ജീവിത നൈരാശ്യം.......വരികളില്‍ നിഴലിച്ചു കാണുന്നു......ഇത് വെറും കവിത ആയിരിക്കട്ടെ..എന്ന് പ്രാര്‍ത്ഥിക്കാം.....ചടുലമായ പദപ്രയോഗങ്ങള്‍ കൊണ്ട് സമ്പന്നം ഈ കവിത..ആശംസകള്‍.........
Enikkonnum manasilaayillaaa----
Nee serikkum ezhuthikooo, nannnavumpol parayaam nirthaaan... Ninte paavam Ammaykku nee ore oru makanalleeee,,,athondu naan ninne veruthe vidunnu
Da Kari maakriiii koooooooooy, enikku oru Samsayam koodi undu,
""'കാളകൂടം വമിയ്ക്കും ചോര ...,
നുരയ്ക്കുന്നു എന്‍ നിണ വാഹിനികളില്‍ ...!ninakku pennu kittaatha niraasa mathramalla vere enthakkeyooo preshnangal undu ennu thonnunnu......ninakku asugam vallooom undo achoosss?
എങ്കിലു –മേതിനോ വിഫല ശ്രമം നടത്തുന്നു ഞാനെന്ന വിഢ്ഢി...
pinney viddikalude viphala sremam pazhaakilla, enthelum viddithvam kandupidikkum, nee vishamikkenda,,,,, njaan prarthikkunnundu....
Alpasyalpamallaa..niraye branthundu..ful of madness...ajith common...manushyanu manasilavana bhashayil vallom ezhuthu...
valare nannaayittundu.... aashamsakal....
valare nannaayittundu.... aashamsakal....
കാലചക്രത്തിന്റെ ഉരുണ്ടു പോക്കിൽ
കണ്മുന്നിലെരിയുന്നു ഒരു ചീന്തു നോവ്.
കവിതയ്ക്കൊപ്പം കൊടുത്ത ചിത്രം. ഗംഭീരമായി.. മനുഷ്യനെ പേടിപ്പിക്കാൻ :(
Post a Comment