ഒരു പ്രണയ ഗീതം
കൊഴിഞ്ഞുപോയ കാലങ്ങളറിയാതെ
കാത്തിരിപ്പൂ ഞാന്‍ നിന്നേയെന്നോമല്‍സഖീ..
ഇനിയുമെത്ര നാള്‍ കഴിഞ്ഞാലെന്‍ -
തപസ്സിനന്ത്യം ചൊല്ലീടുക നീ പ്രിയേ!
അടുക്കുവാനാശയുണ്ടകതാരിലേറെയെങ്കിലും
അകന്നുനില്‍ക്കുന്നു നീയെന്‍ തേങ്ങലറിയാതെ !
ഭയക്കാതെ നീ വൃഥാ വിണ്ണിലെ തത്വശാസ്ത്രത്തെ,
വിശ്വസിച്ചീടുകയെന്‍ പ്രണയമാം നിത്യ സത്യത്തേ !
ഇനിയുമെന്തിനീപ്പരീക്ഷ, പ്രേമ വിഷം മോന്തി
നീറുമീ പാവമാം പ്രണയ ദാസനോട്
അരുളുക വരമരുളുക ദേവീ.. നീയേകുക
മോക്ഷമടിയനീ കൊടുംതപത്തില്‍ നിന്നും !
കേള്‍ക്കാനൊരുങ്ങുക സഖീ, നിന്നിലെയുള്‍വിളി
അണഞ്ഞീടുക, നീയെന്‍ ചാരത്തീ, പ്രണയ-
പ്പൊയ്കയില്‍ നീന്തിത്തുടിച്ച്‍ രചിക്കാം
നാമിരുവരും ചേര്‍ന്ന് ശ്രുതിമധുരമായോരു പ്രണയഗീതം..!!
11 comments:
ശ്രുതിമധുരമായ ആ പ്രണയഗീതം എന്നും നിലനില്‍ക്കട്ടെ.
നന്നായിട്ടുണ്ട് അച്ചുവേട്ടാ
shariya iniyum aval ingane marupadi thaarathe nadannal paavam achoonte mudiyile narayude ennam koodukayum cheyyum pinne bhraanthante jalpanangalde kaadinyavum koodum..
തേങ്ങൂം.. എന്‍ ഉള്ളം...
തേങ്ങാതെ... തേങ്ങൂന്നു..
തേങ്ങലിന്‍ കൂട്ടായി കണ്ണീരു മാത്രം...
കൂട്ടായി... കണ്ണീരു മാത്രം
ഇനിയുമെത്ര നാള്‍ കഴിഞ്ഞാലെന്‍ -
തപസ്സിനന്ത്യം
നന്നായിട്ടുണ്ട്....
athimaduramaaya pranaya rodanam.kavitha nannaayittundu..
അടുക്കുവാനാശയുണ്ടകതാരിലേറെയെങ്കിലും
അകന്നുനില്‍ക്കുന്നു നീയെന്‍ തേങ്ങലറിയാതെ !
മനോഹരമായ വരികള്‍. :)
എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി..!!
kathirikoo...varum orunaal...
achuvetta kalaki keto................................................................
നന്നായിരിക്കുന്നു. പ്രണയിനി വരാത്തത് മറ്റൊന്നും കൊണ്ടല്ല. ഭ്രാന്തചിത്തനെ പേടിചിട്ടാകും.
Post a Comment