Showing posts with label നോവ്...(കവിത). Show all posts
Showing posts with label നോവ്...(കവിത). Show all posts

Tuesday, 26 February 2008

നോവ്.....


പത്തുമാസം ചുമക്കുന്ന ഭ്രൂണത്തെ
പുറന്തള്ളാന്‍ വെംബുന്ന ഗര്‍ഭപാത്രത്തിനോ....
തൂലികത്തുംബില്‍ നിന്നടരാന്‍
കൊതിക്കുന്ന വരികള്‍ക്കോ നോവ്..?
പേറ്റുനോവ്....

ജന്മനാല്‍ അനാഥത്വം പേറുന്നതോ
പാതിവഴിയില്‍ ഒറ്റപ്പെടുന്നതോ നോവ്
അനാഥത്വത്തിന്റെ നോവ്.....

പ്രണയമുള്ളതോ.....
പ്രണയമേ ലഭിക്കാത്തതോ നോവ്...
പ്രണയജീവിതത്തിനോ..
നിഷ്പ്രണയത്തിനോ നോവ്.......
സ്നേഹത്തിന്റെ നോവ്...

ഒത്തിരി നോവുകള്‍ക്കിടയിലൊരു നോവിനെ
ഓര്‍ക്കനിഷ്ടപ്പെടുന്നതൊരു നോവോ...
നോവുന്ന നോവും സുഖമുള്ള നോവും
ഓര്‍ക്കാതെ പോകുന്നതൊരു നോവോ...
ഓര്‍മ്മ തന്‍ നോവ്...

നീറുന്ന നോവുകള്‍ പലതുമുണ്ടെങ്കിലും
നീറ്റലാറ്റി കാത്തിരിക്കുന്നെന്‍ ഹൃത്ത്
വീണ്ടുമൊരു നോവിനെ.....
നോവുന്ന നോവിനെ.....???
സുഖമുള്ള നോവിനെ.....???

LinkWithin

Related Posts with Thumbnails