Wednesday, 27 February 2008

ചാറ്റല്‍ മഴയിലെ ചിന്ത


ചാറ്റല്‍ മഴയിലെ ചിന്ത

ചിന്ത തന്‍ വയല്‍ വരമ്പിലൂടെ
ഏകാന്തനായ് ഞാന്‍ നടന്നു...
പൊടുന്നനെ പെയ്തൊരു ചാറ്റല്‍ മഴയില്‍
ചിന്തകള്‍ ഭംഗിയേറിയ പോലെ...

ചിന്തിച്ച് ചിന്തിച്ച് കുളിരേറി വന്നപ്പോള്‍
ഓര്‍ത്തു ഞാന്‍ പഴയൊരു ചാറ്റല്‍ മഴയെ..
അന്നും നനഞ്ഞു കുളിരേറിയപ്പോള്‍
ചേര്‍ന്നു നടന്നോരാ പ്രണയത്തേയും...

ചറ പറ പെയ്തൊരാ ചാറ്റല്‍ മഴ
പൊടുന്നനെ അവളുടെ ഭാവം മാറ്റി...
കുളിരുള്ള നോവുള്ളോരനുഭൂതിയില്‍
പൊട്ടിക്കരച്ചിലോടെന്നിലേക്കവള്‍ പെയ്തിറങ്ങി...

കാലപ്രവാഹത്തില്‍ ഒരുപാട് നനഞ്ഞിട്ടും
മറക്കില്ല ഞാനന്നത്തെ ചാറ്റല്‍മഴയെ...
പെയ്തുതോര്‍ന്നയവളുടെ മുഖഭംഗിക്കും
ഇന്നിലേ എന്നിലെ ചിന്തകള്‍ക്കും....

പെയ്തടങ്ങിയ ഒരു മഴതന്‍ സാമ്യം....
ചാറ്റല്‍ മഴ തന്‍ സാമ്യം.....



3 comments:

നിരക്ഷരൻ said...

മഴയും പ്രണയവും. ബന്ധിപ്പിക്കാന്‍ പറ്റിയ ഇതിലും വലിയ വേറേ വിഷയങ്ങള്‍ ഇല്ലെന്ന് തന്നെ പറയാം.
:)

Can you please remove this word verification ?

ഭ്രാന്തനച്ചൂസ് said...

നിരക്ഷരന്‍ ചേട്ടാ...... ഉത്തരവ്

Anonymous said...

നല്ല കവിതയും..ചിത്രവും...

LinkWithin

Related Posts with Thumbnails