ഈ ഇരുപത്തിയൊന്നാം ... നൂറ്റാണ്ടിലും..
ഗ്രാമത്തിന്റെ നിഷ്കളങ്കതയും....
വിശുദ്ധിയുമായി....ചിരിച്ചും.. കളിച്ചും.....
നടക്കുന്ന എന്റെ ഒരു പ്രിയസുഹൃത്തിന്.......
തൃഷ്ണ
എന്നിലുമൊരുപാട് തൃഷ്ണയുണ്ടായിരുന്നു
കണ്ണീര് മണക്കുന്ന....നൊംബരമൂറുന്ന.....തൃഷ്ണ...
മുട്ടേലിഴയുന്ന പ്രായത്തില്‍ , ഓര്മ്മയുദിക്കും നാളുകളില്‍
കിട്ടാക്കനിയായത്....വേണമെന്നേങ്ങിയത് , സ്നേഹം മാത്രം...
അമ്മ തന് മുലപ്പാല്‍ മാത്രം !
നാറ്റമെടുക്കുന്നുവെന്നെന്റെ ക്ലാസിലെ
ടീച്ചറും തോഴരുമാട്ടിയപ്പോള്
കാക്കിനിക്കറെന്റെ പൃഷ്o ഭാഗത്തെ.
നഗ്നത വെളിയാക്കിയപ്പോള്....
വേണമെന്നേങ്ങിയത് , കീറാത്ത കോടിയെന്ന സ്വപ്നം മാത്രം !
നാളുകളൊരുപാടു മുന്‍പേ നടന്നപ്പോള്‍
നാട്ടിലെ തൃഷ്ണക്ക് തേറ്റ കിളിര്‍ത്തു..
നിറഭേദം വന്ന അവരാകെ ഒന്നാകി
നാണമില്ലാത്തവനെന്നെന്നേ പഴിച്ചു !
ഒന്നിച്ചുണ്ടും കളിച്ചും വളര്‍ന്നൊരു
സ്നേഹമൊരു രാവിലെന്‍ മുറിയില്‍ വന്നു...
വിറയാര്‍ന്ന ചുണ്ടില്‍ നിന്നകന്നു മാറവേ....
കേട്ടു ഞാനാദ്യമായ്...., തൃഷ്ണയില്ലാത്തവന്‍ !
കൈ കോര്‍ത്തു നടന്നയെന്‍ കൂട്ടുകാരെല്ലാം
കപടലോകത്തിന് മേലങ്കിയിട്ടപ്പോള്
കൂടെ അണിയുവാന്‍ ഒരുങ്ങീല ഞാനും
അപ്പോഴവരും ആര്‍ത്തു ചിരിച്ചൂ....വിളിച്ചെന്നെ,
തൃഷ്ണയില്ലാത്തവന്‍!
അന്ധത മൂടുമീ തൃഷ്ണ തന് ലോകത്ത്.,
ദംഷ്ടൃകള് കാട്ടിയിളക്കുമീ...നാട്ടില്‍
എന്നുടെ തൃഷ്ണയ്ക്ക് എന്തു പ്രസക്തി !
അതുകൊണ്ട് ഞാനതിനെ കുഴിവെട്ടി മൂടി !
ഹ........ഹ..........ഹ...........ഹ...........ഹ
4 comments:
വളരെ നന്നായിരിക്കുന്നു.....ഈ തൃഷ്ണ...
നന്നായിട്ടുണ്ട്.
നന്ദി...
ശ്രീ.......,കൃഷ്ണ.....എനിയും എന്നേ പ്രോത്സാഹിപ്പിക്കുമല്ലോ....
തൃഷ്ണ നന്നായിട്ടുണ്ട്.
Post a Comment