ഒരു ചോദ്യം...?
ചോദിച്ചിടട്ടേ ഞാനൊരു ചോദ്യം..
അറിയാതെ മനസ്സില്‍ കടന്നൊരു ചോദ്യം..
പ്രണയത്തിന് നിറമേതെന്ന ചോദ്യം..
കാലമേറീട്ടും ഉത്തരമില്ലാത്ത ചോദ്യം.. ഏവരേം പോലെ ഞാനും കരുതി
പ്രണയത്തിന് നിറം ചുവപ്പെന്ന്
സ്നേഹത്തിന് വളപ്പൊട്ടുകള്‍ക്കിടയില്‍
സൂക്ഷിച്ചു ഞാനുമൊരു പനിനീര്‍പ്പൂ...ചുവന്ന പനിനീര്‍പ്പൂ
കാലമേറെ കഴിഞ്ഞീല, കാരണമെന്തെന്നറിയീല
കറുത്തുപോയ് എന്‍ പനിനീര്‍പ്പൂ...ചുവന്ന പനിനീര്‍പ്പൂ
കണ്ണുകള്‍ ചൊരിഞ്ഞത് ബാഷ്പകണങ്ങളോ?
കറുത്ത നിണമോ?...ചുവന്ന നിണമോ?
മായ്ച്ചുകളഞ്ഞു ഞാനെന്‍ കവിളിലെ ചാലുകള്‍
ചോര മണക്കുന്നു കൈകളില്‍...എന്‍ പ്രണയത്തില്‍...
എങ്കിലും ചോദ്യമതൊന്നു ബാക്കി
പ്രണയത്തിന് നിറമേതെന്ന ചോദ്യം.....??
പ്രണയത്തിന് നിറമേതെന്ന ചോദ്യം.....??
9 comments:
കൊള്ളാം!
നന്നായിട്ടുണ്ട് മാഷേ.
എന്നാലും അതേത് നിറമായിരിയ്ക്കും?
;)
നന്ദി..കല്യാണി..
ശ്രീ.....അതൊന്നും എനിക്കറിയില്ല.നമ്മുക്കു വിവരം ഉള്ള വല്യ അണ്ണന്മാരൊട് ചൊദിക്കാം.അവര്‍ പറഞ്ഞു തരുമായിരിക്കും.ഇല്ലെങ്കില്‍ എങ്ങനെ എങ്കിലും കണ്ടു പിടിക്കാം.......അല്ലേ.....ഹും...
നിര്‍മല പ്രണയത്തിന് നിറം ശുഭ്രമത്രേ....
കാരണം, അതു ഉള്ളിലൊന്നും ഒളിപ്പിച്ചു വയ്ക്കാതെ നിഷ്കളങ്കമായി പ്രതിഫലിപ്പിക്കുന്നു.....
ഗീതേച്ചീ...തുടക്കത്തില്‍ എല്ലാ പ്രണയത്തിന്റെയും നിറം ശുഭ്രം തന്നെ ആണു.പിന്നീടാണു നിറം മാറുന്നതു. ഹ്രദയം മുറിഞ്ഞ് വരുന്ന ചോരയില്‍ മുങ്ങി ചുവപ്പാകാം.....കണ്ണീരിന്റെ ചൂടില്‍.....കറുത്തും പോകാം.....അങ്ങനെയല്ലേ....?????
നിറം പിടികിട്ടിയാല്‍ ഒന്ന് അറിയിക്കണേ ...
:) :)
അങ്ങനെ നിറം മാറുന്ന പ്രണയത്തെ നിരാകരിക്കൂ......
എന്നും നൈര്‍മ്മല്യം മാറാതെ കാത്തുസൂക്ഷിക്കുന്ന പ്രണയത്തെ മാത്രം സ്വീകരിച്ചാല്‍ മതി അച്ചൂസ്.....
ഉവ്വ് ...നിരക്ഷരന് ചേട്ടാ...തീര്‍ച്ചയായും അറിയിക്കും....
ഗീതേച്ചീ.......
തുന്നിച്ചു നോക്കാന്‍ ഇതു ചക്ക അല്ലല്ലൊ.ജീവിതം അല്ലേ...?അല്ലെങ്കില്‍ പിന്നെ experience വേണം ഇതൊക്കെ മനസ്സിലാക്കാന്‍.......അതു നമ്മുക്കു ഒട്ടില്ല താനും....
ഈ കവിത ഒത്തിരി ഇഷ്ടായി..ആശംസകള്‍...
Post a Comment