ഇടവഴിയുടെ നൊമ്പരം
ഹേ.. സുന്ദരീ .. നീ എന്‍ പ്രിയ സഖീ
എന്ന മൊഴി കേട്ടമര്‍ത്തിയ പാല് -
പ്പുഞ്ചിരിയോടെ , കാല്ച്ചിത്രം വരയ്ക്കും
നവോഢയേപ്പോല് , നിന്നോട് -
ചേര്‍ന്നു നിന്നിരുന്നൊരു നാള് ഞാനും
അന്നെന് നെഞ്ചിലേ ചൂടേറ്റ് വാങ്ങി -
രചിച്ചു നീ കാവ്യങ്ങളായിരമായിരം
നഷ്ട സ്വപ്നങ്ങളോര്ത്തു നിന് നെടുവീര്പ്പുയര്ന്നപ്പോള്
വാര്‍ത്തൂ ഞാനുമെന്നശ്രു ബിന്ദുക്കള്‍ നിന് തേങ്ങലിനകമ്പടിയായ് !
ഒടുവിലെന് ഹ്രുത്തിലൊരുപിടിക്കനല് വാരിയിട്ടു നീ
തിരിഞ്ഞ് നോക്കാതെ നടന്നകന്നു
അരുതെന്നു ചൊല്ലാനൊരുങ്ങീല ഞാനു -
മെനിക്കറിയാം നിന് യാത്രയിന്നിന് വഴി തേടിയെന്ന് !
തുണയാരുമില്ലാതെ നിന്നെയുമോര്‍ത്തു കഴിയുമ്പോളൊ -
രുനാള്‍ കേട്ടു ഞാനയലത്തേ വഴികളില്‍ കോമരമുറയുന്നുവെന്ന്
വീശിയടിക്കുന്ന കാറ്റില്‍ നിന്നറിഞ്ഞു ഞാനാ -
ച്ചോരയുടെ ഗന്ധവും ആര്‍ത്തനാദങ്ങളും !
ഇന്നകലെ മുഴങ്ങുന്നോരാര്ത്തനാദങ്ങള്
നാളെയെന്‍ കാതിലുമാര്ത്തിരമ്പുമോ..?
ഇന്നവിടെയൊഴുകുന്ന നിണവും കബന്ധവും
നാളെയെന്‍ നെഞ്ചിലുമിറ്റിറ്റു വീഴുമോ..?
അറിയില്ല എന്നാലും ശങ്കയൊഴിയാതെ
കാത്ത് നില്പു ഞാനേകയായ്...
നിന്നെയും തേടി .....!
26 comments:
കാത്തിരിപ്പ് വെറുതെയാകില്ല.... വരും വരാതിരിക്കില്ല... നല്ല വരികള്‍
വരികള്‍ക്കിടയിലെ വേര്‍പാടിന്റെ നോവ്
ഗൃഹാതുരതയായ് അറിഞ്ഞുതുടങ്ങിയപ്പോഴാണ്
ഗതകാലസ്മൃതികളുറങ്ങുന്ന നീണ്ട വഴിത്താരകള്‍
'ഇങ്ങനെ'യാണിന്നെന്നറിഞ്ഞത്...അല്ലെങ്കില്‍ അതിനെക്കുറിച്ച്
ചിന്തിച്ചത്...
"തുണയാരുമില്ലാതെ നിന്നേയുമോര്‍ത്തു-
കഴിയുമ്പോളൊരുനാള് കേട്ടു ഞാന-
യലത്തേ വഴികളില്‍ കോമരമുറയുന്നുവെന്ന്
വീശിയടിക്കുന്ന കാറ്റില്‍ നിന്നറിഞ്ഞു ഞാനാ-
ച്ചോരയുടെ ഗന്ധവും ആര്‍ത്തനാദങ്ങളും....."
അടുത്ത വരികളിലെ വിഹ്വലത ഞാനും നിങ്ങളുമുള്‍പ്പെട്ട
ഒരു വലിയ ആള്ക്കൂട്ടതിന്റേതല്ലേ????
"ഇന്നകലെ മുഴങ്ങുന്നൊരാ രോദനം
നാളെയെന്‍ കാതിലുമാര്ത്തിരമ്പുമോ...?
ഇന്നവിടെയൊഴുകുന്നു നിണവും കബന്ധവും
നാളെയെന്‍ നെഞ്ചിലുമിറ്റിറ്റുവീഴുമോ...?"
പ്രിയപ്പെട്ട സുഹൃത്തേ....
നാം ജീവിക്കുന്നത് കരുണ വറ്റിയ, ('മുനയൊടിഞ്ഞ' പ്രയോഗത്തിന് മാപ്പ്)
മുഖങ്ങള്‍ നഷ്ടപ്പെട്ട ഒരു സമൂഹത്തിലാണെന്ന
തിരിച്ചറിവ് നല്കാന് താങ്കള്ക്കായിരിക്കുന്നു.......
കാലികപ്രസക്തം ഈ കവിത......
മനോഹരമായ വരികള്‍... മാഷേ... അതിമനോഹരമായ ചിത്രവും.
:)
[ഫോണ്ട് ഇത്ര വലുതാക്കണമായിരുന്നോ?]
ഷാരുവിന് ........
നന്ദി.......
(മുഴുവന്‍ വായിക്കാനുള്ള ക്ഷമ പോലും കാട്ടാതെ....ഒന്നു കമന്റിയതിനു)
ജിത്തന്.....
ഒരായിരം നന്ദിയും....ഒപ്പം അഭിനന്ദനങ്ങളും...
(എല്ലാവരും...പറഞ്ഞ്..പറഞ്ഞ് തേഞ്ഞും നരച്ചും..തുടങ്ങിയതാണെങ്കിലും പ്രണയവും, അല്പം കാലിക പ്രസക്തമായ കാര്യങ്ങളും കൂട്ടിച്ചേര്‍ത്താണു എഴുതിയത്.അതിന്റെ ഉള്‍ക്കാമ്പ് മനസ്സിലാക്കാന്‍ ജിത്തനു കഴിഞ്ഞല്ലോ.....അതിന്...)
ശ്രീ.....
നീ എന്തേ....വരാഞ്ഞത് എന്ന് കരുതിയപ്പോളേ...നിന്റെ...കമന്റും എത്തി...സന്തോഷം....
(പിന്നെ.. ഫോണ്ട് വലുതാക്കിയത് ആര്‍ക്കോ വായിക്കാന്‍ വയ്യ എന്ന് പറഞ്ഞിട്ടാണ്. മാറ്റണോ....?)
അച്ചൂ, ഇത് ഇടവഴിയുടെ മാത്രം നൊമ്പരമല്ല......
ഒരു കാലഘട്ടത്തിലെ പ്രണയത്തിന്റെ തന്നെ നൊമ്പരമാണ്............
ഒരു തലമുറയുടെ ഹൃദയങ്ങളുടെ നൊമ്പരമാണ് ......
ഇന്നത്തെ മനുഷ്യരുടെ യാത്രയെല്ലാം ഇന്നിന് വഴിതേടിത്തന്നെയാണ്.....
കവിത ഇഷ്ടപ്പെട്ടു അച്ചൂസ്....
പച്ചപ്പു നിറഞ്ഞ ആ ചിത്രം മനോഹരം....
ഇന്നകലെ മുഴങ്ങുന്നൊരാ രോദനംനാളെയെന് കാതിലുമാര്ത്തിരമ്പുമോ...?
ഈ വരികള്‍ എന്റെ ജീവിതത്തിലെ അഭവത്തിങ്ങളുടെ ഭാഗമാണ്.നല്ല അനുഭവഗുണമുള്ള കവിത
അച്ചുവേട്ടനിലെ കവിയെ കണ്ടു..
ഗ്ര്യഹാദുരത്വമുണര്ത്തുന്ന വരികള്‍
ബാക്കി കവിതകള്‍ പിന്നെ വായിക്കാം
ആശംസകള്‍
തോന്ന്യാസീ....
പ്രണയം മാത്രമേ ഇതില്‍ കണ്ടുള്ളൂ...? വേറൊന്നും...........?????????
ഗീതേച്ചീ.....
വളരെ സന്തോഷം....ആ ചിത്രം കണ്ടതു കൊണ്ടാ ഇങ്ങനെ എഴുതിയത്.
സ്വപ്നേച്ചീ.......
വന്നതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം.പിന്നെ ആ വാക്കുകളിലെ വേദന മനസ്സിലാകുന്നു എന്നാല്‍ അനുഭവമാണെന്ന് പറഞ്ഞത് .............???????
ബഷീറിക്കാ.........
നന്ദി........
(ഞാന്‍ al jaberil ആണു കേട്ടൊ)
അച്ചൂസേ..
അപ്പോള്‍ നമ്മള് അയല്‍ വാസികളാണല്ലോ..
സമയം കിട്ടുമ്പോള്‍ വരൂ... സ്വാഗതം.. ഗേറ്റില്‍ വന്ന് വാച്ച് മാനോട് ചോദിച്ചാല്‍ മതി.
ഇന്നകലെ മുഴങ്ങുന്നൊരാ രോദനം
നാളെയെന്‍ കാതിലുമാര്ത്തിരമ്പുമോ...?
ഇന്നവിടെയൊഴുകുന്ന നിണവും കബന്ധവും
നാളെയെന്‍ നെഞ്ചിലുമിറ്റിറ്റുവീഴുമോ...?
ഉറപ്പാണ് അച്ചൂസെ
ഹൃദയത്തില്‍ തൊട്ടു
ഇടവഴികളാണ് രണ്ടു ഹൃദയങ്ങളെ (വീടുകളെ) തമ്മില്‍ ഒന്നിപ്പിച്ചിരുന്നത്...ഇടവഴികള്‍ക്ക് നാം തിരിച്ചറിയാത്തൊരു മുഖമുണ്ടായിരുന്നു...ഇന്നത് ഓര്‍മ്മകളിലേക്ക് മടങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് മഴവെള്ളം കുത്തിയൊലിച്ചിരുന്ന ആ മണ്‍പാതയിലൂടെ നടന്നതും...കൂട്ടുകാരിയെ കാത്തുനിന്നതും നമ്മിലേക്ക് തിരിച്ചെത്തുന്നത്....
കാലത്തിന്റെ സ്പന്ദനങ്ങളായിരുന്ന അവയിന്ന് നരച്ച ഓര്‍മ്മയായി മനസിലെക്ക് ഒടുങ്ങിക്കൊണ്ടിരിക്കുന്നു...
അച്ചു...
നല്ല കവിത
ആശംസകള്‍ നേരുന്നു...
ദേവാ.....
ഹ്രദയത്തില്‍ തൊട്ടു എന്ന് പറഞ്ഞത് എന്റേയും ഹ്രദയത്തില്‍ തൊട്ടു കേട്ടൊ..... ഒരായിരം നന്ദി...
ദ്രൗപേച്ചീ....
വന്നതിലും അഭിപ്രായം പറഞ്ഞതിലും സന്തോഷമായി....
എന്റച്ചൂ...
ഈ കവിതേലുള്ളതൊക്കെ ഞാന്‍ പറഞ്ഞാല്‍ ബാക്കിയുള്ളോരെന്തു ചെയ്യും?
അല്ലെങ്കില്‍ത്തന്നെ ജിത്തന് വന്ന് ഒരുപാട് പറഞ്ഞു അങ്ങേര് പറയാത്തതുണ്ടോന്ന് നോക്ക്യേപ്പോ ഇതു മാത്രേ കണ്ടൊള്ളൂ.......
അട്ത്തേനാവട്ടെ .......
നല്ല കവിത. തീവ്രമായ അനുഭവങ്ങളിലൂടെ കടന്നു പോന്ന ദിനങ്ങളുടെ ഓര്‍മ്മക്കുറിപ്പുകളാണോ ?
തോന്ന്യാസീ...
ന്നാപ്പിന്നെ... അങ്ങനെ ആയിക്കോട്ടേ...?
നന്ദൂ......
കടന്ന് പോയ ദിനങ്ങളല്ല.
അതി തീവ്രമായി ഇപ്പോളും നാമോരുത്തരേയും വേട്ടയാടുന്ന അല്ലെങ്കില്‍ വേട്ടയാടപ്പെടും എന്ന ഭീതിയില്‍ നിന്നും ഉരുത്തിരിഞ്ഞ കുറിപ്പാണ്. അതോടൊപ്പം സ്വന്തം ഗ്രാമത്തോട് നമ്മുക്കുണ്ടായിരുന്ന പ്രണയം ......
അതും കൂട്ടിച്ചേര്‍ത്തു എന്ന് മാത്രം.
അറിയില്ല എന്നാലും ശങ്കയൊഴിയാതെ
കാത്തുനില്പ്പൂ ഞാനേകയായ് നിശ്ചലം
നിന്നെയും തേടി..................
നല്ല വരികള്‍
നല്ല കവിത
ആശംസകള്‍
janmasukrutham
leela mchandran
ഒടുവിലെന് ഹൃത്തിലൊരുപിടി-ക്കനല്‍ വാരിയിട്ടു നീ.........
കൊള്ളാം മാഷേ ... :)
കൊള്ളാം എനിക്കു വളരെ ഇഷ്ടമായി. വരികള്‍ക്കിണങ്ങുന്ന പടം തന്നെ തെരഞ്ഞെടുത്തു..
iniyum kaathirikkaam...kaathirippinum oru sukhamundu alle mashe...?
ഈ നൊംബരം തന്നെ ഓര്‍മ്മിപ്പിക്കാതെ ഇനിയൊരു സന്തോഷവര്‍ത്താനം പോസ്റ്റൂ അച്ചൂസേ........
അച്ചൂസ്,
ഇന്നാണ് ഇടവഴിയുടെ നൊമ്പരം വായിച്ചത്.
പലതും ഓര്‍മ്മപ്പെടുത്തുന്ന വരികള്‍..
ഇന്നു ഞാന്‍ ,നാളെ നീ!!
ആശംസകള്‍
നല്ല വരികള്‍ :)
ആശംസകള്‍
Dear blogger,
We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.
you could find our site here: http://enchantingkerala.org
the site is currently being constructed and will be finished by 1st of Oct 2009.
we wish to include your blog located here
http://achoosonly.blogspot.com/
we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.
If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here
pls use the following format to link to us
KeralaTravel
Write Back To me Over here bijoy20313@gmail.com
hoping to hear from you soon.
warm regards
Biby Cletus
Achuu..
ugran..
Njan marannu poya etho kalathekku onnu ethippettathu pole...
Sukhamulla ormakal..
Enno engo njan enne veendum orthapole...
Aashamsakal...
Post a Comment