രക്ത രക്ഷസ്സ്
കഥകളില്‍ ഞാനൊരു രക്ഷസ്സ്
ചുടു ചോര മോന്തുന്ന രക്ഷസ്സ്
ദൈന്യത തീണ്ടാത്ത രക്ഷസ്സ്
നാട്യ ചാതുര്യമേറുമൊരു രക്ത രക്ഷസ്സ്..!
കൂട്ടിലടയ്കാനൊരുങ്ങീ പലരും, അന്നെന്‍ മുമ്പില്‍
തോറ്റമ്പി കടമറ്റത്തച്ചനും, മൂസതും ശിഷ്യരും
പാടി നടന്നെന്‍ ഗാഥകള്‍ പാണനും പാക്കനാരും
വിശ്വ വിഖ്യാത, ഞാനൊരു രക്ത രക്ഷസ്സ്...!
മാറ്റാനൊരുങ്ങീല ഞാനാ പുറംചട്ട-
യെന്നിലേ സ്ത്രീയ്ക്കൊരു രക്ഷയേകാന്‍ !
ലോകരേ ഭയചകിതരാക്കി നേടി ഞാന-
ബലയാമെന്നുടെ വര്‍ഗ്ഗത്തിന്നൊരു കവചം !
മുന്‍ കാല ഗാഥകള്‍ കൊട്ടിഘോഷിച്ചിവ-
രിന്നെന്നേ ചെയ്തൂ വിചാരണ നിര്‍ദ്ദയം,നിസ്സംശയം..!
ഊറ്റിയെടുത്തവരെന്നുടെ ചോരയും നീരു-
മിവര്‍ ലൌ ജിഹാദിന്‍ മേല്‍ മൂടിയിട്ടവര്‍ !
കാണാനൊരുമ്പെട്ടില്ലാരുമെന്‍ ദീനത -
ഇന്നെന്‍ മേനിയിലാണിവര്‍ക്ക് കമ്പം
തേറ്റയില്‍ ചുണ്ണാമ്പ് തേച്ച് വെളുക്കെച്ചി-
രിച്ചിവര്‍, മന്ത്രങ്ങളോതീ ആര്‍ത്തു ചിരിച്ചു..!
ക്യമറക്കണ്ണില്‍ നിന്നോടിയൊളിക്കവേ
ഓര്‍ത്തു ഞാനെന്താണെന്നുടെ ചെയ്തികള്‍ ?
വെളുക്കെച്ചിരിച്ചതില്‍ മയങ്ങിപ്പോയതോ?
ആദ്യമായ് കിട്ടിയ സ്നേഹം മണത്തതോ?
തടുത്തു ഞാനായിരം ചോദ്യ ശരങ്ങളേ
കേട്ടാലറയ്ക്കും വിചാരണ രീതിയേ..!
ആശയറ്റെനിക്കിന്നീ നീതിത്തുലാസ്സില്‍
അന്ധത പുല്‍കുമീ അഭിനവ ഗാന്ധാരിയില്‍ !
ഇനിയെന്‍ പാതയില്‍ നിറയും ശരശയ്യ..!
കാലിട്ടടിക്കുന്നു കൈകളില്‍ സ്നേഹത്തിന്‍
സമ്മാനമെങ്കിലുമോങ്ങുക കല്ലുകളെന്നില്‍
നിങ്ങളില്‍ പാപം ചെയ്തീടാത്തവര്‍ .!!
16 comments:
നന്നായിരിക്കുന്നു....ആശംസകള്‍
കൊള്ളാം..
നന്നായിട്ടുണ്ട് അച്ചുവേട്ടാ...
ധാത്രിയെ ഓർത്തു; കൊള്ളാം
good
മൂര്‍ച്ചയേറിയ വരികള്‍...ആശംസകള്‍
നന്നായിട്ടുണ്ട്
കൊള്ളാം, ആറ്ജവമുള്ള വരികൾ.
കാണാനൊരുമ്പെട്ടില്ലാരുമെന്‍ ദീനത -
ഇന്നെന്‍ മേനിയിലാണിവര്‍ക്ക് കമ്പം
തേറ്റയില്‍ ചുണ്ണാമ്പ് തേച്ച് വെളുക്കെച്ചി-
രിച്ചിവര്‍, മന്ത്രങ്ങളോതീ ആര്‍ത്തു ചിരിച്ചു..!
കണ്ണെത്തും അവനവന്‍ ആഗ്രഹിക്കുന്നിടത്തുമാത്രം.
a beautiful poem about the plight of women from a male chauvinist(ya i know him personally)
nannayirikunnu..
kaalika prasaktham.
എല്ലാ സുഹൃത്തുക്കൾക്കും അളവറ്റ നന്ദി.
പാപം ചെയ്തതിനാൽ കല്ലെറിയുന്നില്ല അച്ചു...ഇതാ പിടിച്ചോളു ഈ സമ്മാനപ്പൊതി !
nannayittundu.. :)
Daa bhraanthaaa, ninakku vatttu kurachonnumalla kettoooo, serikkum undu:-- kollaaam da karinkorangee ninte jalpanangal
nhaanerinhotte oru kochukallu??????
Post a Comment