ക്രിക്കറ്റൊ....??
അതും മദ്രാസിക്കോ...??ഏയ്....!!!
എന്ത് ..?? സ്വന്തമായി ടീമും വേണമെന്നോ...? നല്ല കാര്യം..... അയ്യെടാ...മണമേ...ഇപ്പം നടന്നത് തന്നെ....!!! വേണേല്‍ ശാന്തപ്പനേപ്പോലെ ഒന്നോ രണ്ടോ ..കളിക്കാരേ ഏതേലും ടീമില്‍ കളിപ്പിക്കാം എന്നതിലുപരിയൊന്നും ആരും ഒന്നും പ്രതീക്ഷിക്കെണ്ട.... കേട്ടോ ...!! ടീം വാങ്ങാന്‍ വന്നേക്കുന്നു... പൊയ്ക്കോണം പറഞ്ഞേക്കാം...!!
എനിക്കു IPL കണ്ട് വട്ടായി എന്ന് ആരും കരുതരുത് കെട്ടോ. ഞാന്‍ നമ്മുടെ മോഡിയണ്ണന്‍ (താടിയുള്ള മോഡിയല്ല കേട്ടോ...ഇത് സ്യൂട്ട് മോഡി - ഈ സ്യൂട്ടിനൊക്കെ എന്ന് മുതലാണാവോ ലാളിത്യമുണ്ടായത്..?) കഴിഞ്ഞയാഴ്ചയൊക്കെ ഉറക്കത്തില്‍ വിളിച്ച് പറഞ്ഞിരുന്ന പിച്ചും പേയും മലയാളിവത്കരിച്ചു എന്നേയുള്ളൂ..!!
പക്ഷേ ...കാര്യങ്ങള്‍ ആകെ കുഴഞ്ഞ് മറിഞ്ഞു. കഴിഞ്ഞ കുറെ ദിവസങ്ങളായി അങ്ങേര്‍ക്ക് ഉറക്കമില്ലത്രേ...!! കാരണം മറ്റൊന്നുമല്ല....നമ്മുടെ സ്വന്തം ശശിയണ്ണന്‍ മുണ്ടും മടക്കിക്കുത്തി “ഡേയ് ..പയലേ... മോഡി...!! നീ കരുതുന്ന കേരളമല്ല..യഥാര്‍ത്ഥ കേരളം...കേരളമെന്തെന്ന് അറിയണമെങ്കില്‍ ..നീ ആദ്യം മുണ്ട് എന്താണെന്നറിയണം..അത് മടക്കിക്കുത്തി കുട്ടീം കോലും, കിളിത്തട്ടുമൊക്കെ കളിക്കാന്‍ അറിയണം... അല്ലാതെ ബ്ലാക്ക് ലേബലും ...ബ്ലാക്ക് ബെറിയും കയ്യില്‍ പിടിച്ച് കോടികള്‍ കൊണ്ടാമ്മാനമാടുന്ന നിന്റെ ഉത്തരേന്ത്യന്‍ ബിസിനസ്സ് സംസ്കാരമല്ല ഞങ്ങളുടേത്... കുരുമുളകും,അടക്കയും, ഒട്ട് പാലിലും തുടങ്ങി.....മില്യണുകളുടെ അബ്കാരി ലേലം വരെ പുല്ല് പോലെ മുണ്ടും മടക്കിക്കുത്തി (വേണമെങ്കില്‍ അഴിച്ച് തലയിലും കെട്ടി) നടത്തുന്ന കൊച്ച് കച്ചവടക്കരുടെ നാടാണിത്. ഈ കച്ചവട ബുദ്ധി നിന്നേ പോലെ ഉണക്ക റൊട്ടി തിന്നാല്‍ ഉണ്ടാവില്ലെടോ..!!അതിന് കപ്പേം..ചോറും ..മീന്‍ കറീം ..കള്ളും ..വാറ്റുമൊക്കെ കഴിക്കണം...പോരാത്തതിന് ഇതൊക്കെ ചെയ്യണമെങ്കില്‍...സെന്‍സ് വേണം...സെന്‍സിറ്റിവിറ്റി വേണം..സെന്‍സിബിലിറ്റി വേണം....
സോ...നീ പോ മോനേ ദിനേശാ...!!” എന്നൊക്കെ ഡയലോഗുമടിച്ച് ....ഈ മോഡിപ്പയലിനേ അര്‍ദ്ധ രാത്രി കിടക്കപ്പായില്‍ പിടിച്ചിരുത്തി നമ്മുടെ ടീമിന്റെ രേഖകളില്‍ ഒപ്പിടീച്ചെന്നാണ് കേട്ടത്...!!
അപ്പോള്‍ മോഡി ലൈന്‍ മാറ്റി തനി ഗുണം കാണിച്ചു.ഓഹരികളില്‍ പങ്കാളിത്തം വേണമത്രെ...!! അതും നടക്കത്തില്ല എന്ന് വന്നപ്പോള്‍... “ദേണ്ടെ ആ തരൂരുണ്ടല്ലോ...അയാള് വേറേ കെട്ടാന്‍ പോവാ..ആ പെണ്ണിന് കേരളാ ടീമില്‍ ആസ്തിയുണ്ട്. അത് തരൂരിന് സ്ത്രീധനമായിക്കിട്ടും...“ എന്നൊക്കെ ചില കുശുമ്പിപ്പെണ്ണുങ്ങളേപ്പോലെ വിളിച്ച് പറയാന്‍ തുടങ്ങി.
ഹും...അല്ല ഇവനിതാരോടാ കളി..നമ്മളോട്...നമ്മുടെ തരൂരണ്ണനോട്....കേട്ട പാതി കേള്‍ക്കാത്ത പാതി അണ്ണന്‍ റോണ്‍ദിവൂ പിള്ളേരെ വിളിച്ച് പറയുന്നു...പിള്ളേര്‍ അവനേയും വല്യപ്പനെയും (ബി.സി.സി.ഐ) വിളിച്ച് വാണ്‍ ചെയ്യുന്നു...“ മര്യാദക്ക് ഞങ്ങടെ ശശിയണ്ണനോട് മാപ്പ് പറഞ്ഞോണം...അത് മാത്രം പോര ....എന്തായാലും നീ ഞങ്ങടെ ആസ്തി ലോകരുടെ മുന്‍പില്‍ വെളിപ്പെടുത്തീല്ലേ...അത് പോലെ നീ നിന്റെ മറ്റ് മച്ചമ്പിമാരുടെയും..കൊച്ചമ്മമാരുടെയും ആസ്തി എത്രയെന്ന് വെളിപ്പടുത്തണം. ഇല്ലേല്‍ മോഡിക്കുഞ്ഞേ.....അമ്മയാണെ..!!.നിന്നേ ടിപ്പറു കയറ്റിക്കൊല്ലുമെന്ന്.....!!!
ശ്ശോ പാവം മോഡി....ഇപ്പോള്‍ കരുതുന്നുണ്ടാവും....വേലിയില്‍ ഇരുന്ന പാമ്പിനേയാണല്ലോ ഈശ്വരാ ഞാനെടുത്ത് മറ്റേയടുത്ത് വച്ചത് എന്ന്..!!
എന്താ നിങ്ങളുടെ അഭിപ്രായം.....????
8 comments:
ഇത് വായിച്ചപ്പോള്‍ മറ്റൊരു കാര്യം ഓര്‍മ്മ വന്നു.
നമ്മുടെ പന്ന്യന്‍ പരഞ്ഞു.
“കേരള ടീം എന്നതിന് എന്തര്‍ത്ഥം. കേരളക്കാര്‍ ആരും ഉണ്ടാകില്ല എന്ന്. കാശ് മുടക്കി ടീം ഉണ്ടാക്കിയവന്‍ തീരുമാനിക്കും ആരെ കളിപ്പിക്കണം എന്നു.
എന്തിനാ വെറുതെ
വഴിയേ അറിയാം
തകര്‍ത്തു....
കപില്‍ ദേവിന്റെ ഐ.സി.എല്‍ തകര്‍ത്ത്, ക്രിക്കറ്റിനോടുള്ള അത്മാര്‍ഥതയെക്കളും പണത്തിനു പ്രാധാന്യം കൊടുത്ത് വലിയ ആളുകളിക്കുന്ന മോഡിക്കു പണി കിട്ടി.. ചെറുതാണെങ്കിലും മലയാളികള്‍ പുലികളാ എന്നു മനസ്സിലാക്കട്ട് മോഡി അണ്ണന്‍.
തരുരണ്ണന്‍ കി... ജയ്
ലക്ഷം ലക്ഷം പിന്നാലെ
മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോകുമോ....? പോക്ക് കണ്ടിട്ട് കേരളത്തിന് മിക്കവാറും ടീമേ കിട്ടാന്‍ പോകുന്നില്ല എന്നാ തോന്നുന്നത്. ഇപ്പം നമ്മുടെ രാഷ്ടീയക്കാര്‍ക്ക് (എല്ലാ പാര്‍ട്ടികള്‍ക്കും) സമാധാനമയിക്കാണും. കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന അവസ്ഥ. ഐ. പി. എല്‍ കേരളത്തിലേക്ക് വരുന്നത് വഴിയുണ്ടായേക്കാവുന്ന നേട്ടങ്ങളേക്കാളുപരി ...സ്ഥാപിത രാഷ്ടീയ താല്പര്യങ്ങള്‍ക്ക് ആയിരുന്നു ഈ നാറികള്‍ക്ക് താല്പര്യം. ബി.ജെ.പി യുടെ താല്പര്യം തുടക്കത്തിലേ വ്യക്തമായിരുന്നു. അവര്‍ക്ക് അധീനതയുള്ള ഗുജറാത്തിലേക്ക് ടീമിനേ വലിക്കുക. സി.പി.എം , സിപി.ഐ . തുടങ്ങിയ കമ്യുണിസ്റ്റ് മേധാവികളുടെ താല്പര്യം പിന്നെ നമ്മുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്തിനേയും കാര്യമില്ലാതെ എതിര്‍ക്കുക ...എന്നിട്ട് അത് ശുഭപര്യവസാനിയാണെങ്കില്‍...അനുകൂലിച്ച് എച്ചില്‍ നക്കിത്തിന്നുന്ന പട്ടികള്‍...! കോണ്‍ഗ്രസ്സുകാര്‍ക്കാണെങ്കില്‍.....തരൂര്‍ ആളാവുന്നതിലുള്ള അസൂയയും കുശുമ്പും...!! കുറേ ജന സേവകര്‍ ഇറങ്ങിയിരിക്കുന്നു......!! നാണം കെട്ട നപുംസകങ്ങള്‍....!!! കണ്ട് പഠിക്കട്ടേ... മോഡിയുടെ ചൂതാട്ട തന്ത്രങ്ങള്‍...!!! നാടിനേയും നാട്ടാരേയും മാത്രമല്ല..സ്വയവും നന്നാവാനുള്ള രാഷ്ടീയ പകിട കളി..!!
ശ്രീ. ശശി തരൂര്‍.... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും...താങ്കള്‍ ഇതില്‍ എന്ത് കാരണം മൂലമാണ് താല്പര്യം കാണിച്ചതെങ്കിലും....അതൊന്നും ജനങ്ങളുടെ മനസ്സില്‍ താങ്കളുടെ പ്രതിഛായ തകര്‍ക്കുന്നില്ലെ...കാരണം ..താങ്കള്‍ ജനങ്ങള്‍ക്ക് വേണ്ടിക്കൂടിയാണ് പ്രവൃത്തിച്ചത് എന്നത് തന്നെ. ഞങ്ങളുണ്ട് കൂടെ ..താങ്കള്‍ സധൈര്യം മുന്നോട്ട് പോകൂ.....!!! അഭിവാദ്യങ്ങള്‍...!!!!
@ achoos-- u said it..\m/
AJITH,
GETTING BETTER WITH EACH BLOG.
ethinu njan abhiprayam parayunila vazhiye kanam............
Post a Comment