ഇനി വേണ്ട വാഗ്ദാനപ്പെരുമഴകൾ .....!!
ഇനി വേണ്ട പതിരായ പാഴ്വാക്കുകൾ ...!!
ഒടുവീലീ മൺചിറ പൊട്ടിത്തകരുമ്പോൾ ...
ബാക്കിയാവുന്നതൊന്നു മാത്രം....!
വേരറ്റു പോകുന്നതെൻ തലമുറകൾ മാത്രം ......!!!
മരണം കണി കണ്ടുണരുവാൻ വേണ്ടിയോ
തളർന്നുറങ്ങുന്നുവെൻ താതനും തായും ...!
ജീവിതം നെഞ്ചിലടക്കിപ്പിടിച്ചു കൊണ്ടു -
റങ്ങാതെ യുറങ്ങുമെൻ പ്രിയ പത്നിയും ...!!
മരണ മണി ശബ്ദം മുഴങ്ങുന്നൊരീ മണ്ണിൽ
മരണം മണക്കുമീ താഴ്വാര ഭൂവിൽ ;
ജീവന്റെ താഴ്വേര് പൊട്ടാതെ കാക്കണേ ..
മധുര മീനാക്ഷി വാഴും തമിഴന്റെ നാടേ ......!!
മലയാള മണ്ണിന്റെ ഹൃദയം തകർത്തു നീ
നേടുന്നതേതൊരു കുരുക്ഷേത്ര വിജയം .....???
വെട്ടിപ്പിടിക്കുവാനല്ലയീ സമരം ......!
വമ്പു കാട്ടുവാനല്ലയീ പോർവിളി ....!!
ഉയിരറ്റു പോകുമെന്നുൾ ഭയത്താൾ
ഉയരുമീ മുറവിളിയുള്ളിൽ നിന്ന് ....!!
പെരിയാറ്റിൻ കരകളിലുരുകുന്ന ഹൃത്തുമായ്
പ്രാണനിലർപ്പിച്ച പൂജാ വിധിയുമായ് ......
ഉണർത്തേണ്ടതിനിയാരേ ..പറയു നീ തമിഴ് നാടേ...??
ജീവന്റെ രോദനം കേൾക്കാതെ പോകുന്ന
നീതി പീഠങ്ങളേ തരിക നീയുത്തരം .......!!!
ഓടോ :- മുല്ലപ്പെരിയാർ സമര സമിതിയുടേ ചപ്പാത്തിലേ സമരപ്പന്തൽ സന്ദർശിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഭ്രാന്തന്മാർ നടത്തിയ പ്രതിഷേധത്തിലേ ഒരു കല്ലേറാണീ കവിത.
രചന :- ഭ്രാന്തനച്ചൂസ് , നിഷാന്ത് പള്ളിപ്പുറം
സംഗീതം : - നിഷാന്ത് പള്ളിപ്പുറം
ആഴങ്ങളിലേക്കാഴ്ന്നു പോകുന്ന കൈകള്‍ നമ്മുടേതാവാതിരിക്കാന്‍......!!! മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉറക്കം നടിക്കുന്ന രാഷ്ട്രീയക്കോമരങ്ങള്‍ക്കെതിരേ....!!കേരളത്തിന്റെ ആശങ്കയേ അവജ്ഞയോടെ വീക്ഷിക്കുന്ന തമിഴ് നാടിന്റെ അഹങ്കാരത്തിനെതിരേ.............!! തമിഴ് നാട്ടിലേ വോട്ട് ബാങ്കില്‍ മാത്രം ചിന്താകുലരായി മൌനവൃതമാചരിക്കുന്ന കേന്ദ്രത്തിനെതിരേ..........!!
ഒരു കൂട്ടം ഭ്രാന്തന്മാര്‍ 2011 ഡിസംബര്‍ 8- ന് ഉപവസിച്ച് കരിദിനമാചരിച്ചു കൊണ്ട് പ്രതികരിക്കുന്നു. അന്നേ ദിവസം ഞങ്ങളോടൊപ്പം ഈ പ്രതിഷേധത്തില്‍ പങ്ക് ചേരാന്‍ ലോകത്തുള്ള എല്ലാ മലയാളികളോടും അപേക്ഷിക്കുന്നു.
നമ്മുടെ നാടിനു വേണ്ടി .....നാട്ടുകാര്‍ക്ക് വേണ്ടി ഒരു നേരത്തേ ഭക്ഷണം ഉപേക്ഷിച്ച്..കറുത്ത ബാഡ്ജോ , വസ്ത്രങ്ങളോ ധരിച്ച് സമാധാനപരമായി നമ്മുടെ പ്രതിഷേധം നമ്മുക്ക് അറിയിക്കാം. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ....ജോലി സ്ഥലങ്ങളില്‍ ..... വീടുകളില്‍ എവിടെ വച്ചു വേണമെങ്കിലും നിങ്ങള്‍ക്ക് ഞങ്ങളൊടൊപ്പം അണി ചേരാം. ജീവിതം മുഴുവന്‍ കരിനിഴലിലാണ്ട് പോകാതിരിക്കാന്‍.....നമ്മുക്ക് ഒന്നു ചേരാം....!!
അതേ ആ ചോര മണക്കുന്ന ഓര്‍മ്മകള്‍ക്കിത് മൂന്നാം പിറന്നാള്‍ ...!! ഈ വരുന്ന 26-ന് ആ ഓര്‍മ്മകള്‍ക്ക് മൂന്ന് വയസ്സ് പൂര്‍ത്തിയാകും..!!
എന്തേ.. എല്ലാവരും മറന്നു പോയോ ഞങ്ങളുടെ പിറന്നാള്‍ ....???
ചിതറിത്തെറിച്ച ശരീരങ്ങളും.....തളം കെട്ടി കിടന്നിരുന്ന ചോരച്ചാലുകളും ഇത്ര വേഗം ഓര്‍മ്മകളില്‍ നിന്നടര്‍ന്ന് പോയോ.....??? നിങ്ങള്‍ക്ക് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച...മേജര്‍ സന്ദീപിനേയും , ഹേമന്ദ് കര്‍ക്കറേയും പോലുള്ള ധീരന്മാരേയും മറന്നുവോ നിങ്ങള്‍ ....???
കാലത്തിന്റെ കുത്തൊഴുക്കില്‍ മായ്ക്കപ്പെടാത്തതൊന്നുമില്ലല്ലോ അല്ലേ.....??
മറന്നോളൂ.....ഒന്നും കാണാതിരിക്കാന്‍ കണ്ണ് മൂടിക്കെട്ടിക്കോളൂ........... എങ്കിലും അല്പമെങ്കിലും ആണത്തം ബാക്കിയുണ്ടെങ്കില്‍ ......പെറ്റനാടിനോടിത്തിരി മമതയുണ്ടെങ്കില്‍ ഒന്നാലോചിച്ചു നോക്കൂ........!!
ഇനിയും തീറ്റിപ്പോറ്റണോ....ഈ നരാധമനേ......????ഇനിയും ഇവനു വേണ്ടി കോടികള്‍ ചിലവഴിക്കണോ...???
ഇതൊക്കെ നിങ്ങളോട് പറഞ്ഞിട്ടെന്ത് കാര്യം...??
തെറ്റ് ഞങ്ങളുടേതാണ്.....ഞങ്ങളിലൊരുവന്റേതാണ് ...!! അവസാന ശ്വാസം നിലക്കുന്നതിനു മുന്‍പ് ഒരു ബുള്ളറ്റ് ഇവന്റെ തലയിലേക്ക് പായിക്കാന്‍ ഞങ്ങള്‍ക്ക് കഴിയാതെ പോയി.....!!! ആ കര്‍മ്മം ചെയ്യാന്‍ ഞങ്ങള്‍ക്ക് പിറകേ ഇനിയും ആളുണ്ടെന്ന് കരുതി ബാക്കി വച്ചത് ഞങ്ങളുടെ തെറ്റ്.......!!!! മാപ്പ് നല്‍കിയാലും....!!!
മരണം വാതിക്കലൊരു നാള്‍ .......
മഞ്ചലുമായ് വന്നു നില്‍ക്കുമ്പോള്‍ ......!!!
പ്രേമനൈരാശ്യം മൂലം ആത്മഹത്യ മുന്നില്‍ കണ്ട് പാടിയതൊന്നുമല്ല കേട്ടോ...!! ഈയിടയായി ഒരു കൂട്ട മരണത്തിന്റെ കൊലവിളി എന്റെ കാതുകളില്‍ മുഴങ്ങുന്നു.... !!! ഇതൊരു വെറും മരണ മണിയുടെ മുഴക്കമല്ല.........!!! വരാന്‍ പോകുന്ന ഒരു സംഹാര താണ്ഡവത്തിന്റെ ഹുങ്കാരമാണത് ....!!!!
അതേ....എപ്പോഴും മനസ്സിനേ വിറങ്ങലിപ്പിക്കുന്ന ആ ചുഴിയിളക്കങ്ങളുടെ ഹുങ്കാരം മറ്റെവിടെയും നിന്നല്ല....!!!
“ മരണ മണി മുഴക്കുന്ന മുല്ലപ്പെരിയാറില്‍ നിന്നു തന്നെ....!!! ”
ഇപ്പോള്‍ നിങ്ങള്‍ക്കും കേള്‍ക്കാനാവുന്നില്ലേ....ആ ഭയാനക ശബ്ദം....!!! മരണത്തിന്റെ തണുപ്പ് മെല്ലെ..മെല്ലെ സിരകളിലേക്കരിച്ചു കയറുന്നില്ലേ........??
ഇത് നമ്മുക്ക് നമ്മള്‍ തന്നെയെഴുതി വച്ച വിധിയാണ്. ഓരോ മലയാളിക്കും ഇതില്‍ പങ്കുണ്ട്. എല്ലാവരും ഞാനെന്തു ചെയ്യാന്‍ എന്ന ഭാവത്തില്‍ തണുത്തുറഞ്ഞ് പോയതു കൊണ്ടാണ് നാളെ ആ ദുരന്തം ഉണ്ടാവാന്‍ പോകുന്നത്....!! അനുഭവിച്ചോളൂ.....!!!!
എവിടാണ് മുല്ലപ്പെരിയാര്‍ ഡാം...?? എന്താണവിടുത്തേ ഇത്ര ഭീകരമായ പ്രശ്നം....??? ഇതൊക്കെ അറിയാവുന്ന എത്ര മലയാളികള്‍ ഉണ്ട് നമ്മുക്കിടയില്‍ ....??? ഇതെഴുതുന്നതിനിടയില്‍ ഫോണില്‍ വിളിച്ച ഈയുള്ളവന്റെ ഭൈമി പോലും ചോദിച്ചു “ മുല്ലപ്പെരിയാര്‍ ഡാമോ..? അതങ്ങ് തമിഴ് നാട്ടിലല്ലേ...?? ”
ചിരിക്കാന്‍ വരട്ടേ....!! അഭ്യസ്ത വിദ്യരെന്നഭിമാനിക്കുന്ന മോഡേണ്‍ മലയാളികളില്‍ മിക്കവര്‍ക്കും അറിയില്ലാത്ത കാര്യമാണത്. അല്ലെങ്കില്‍ അറിയാമെങ്കില്‍ കൂടി ബോധപൂര്‍വ്വം മറന്നു കളയുന്ന ഒരു മഹാ വിപത്ത്....!!!
എവിടാണ് മുല്ലപ്പെരിയാര്‍ ഡാം....??
കേരളത്തിലെ ഇടുക്കി ജില്ലയിൽ, കേരളത്തിലേ 44 നദികളിലും ഏറ്റവും ഉപയോഗപ്രദമായ..കേരളത്തിന്റെ ജീവരേഖയെന്നറിയപ്പെടുന്ന പെരിയാർ നദിക്ക് കുറുകേ പണി കഴിപ്പിച്ചിരിക്കുന്ന അണക്കെട്ടാണ് മുല്ലപ്പെരിയാർ അണക്കെട്ട്.ലോകത്തിൽ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴക്കം ചെന്നതാണിത്. നിർമ്മാണകാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു. ചുണ്ണാമ്പും സുർക്കിയും ഉപയോഗിച്ചു നിർമ്മിച്ച അണക്കെട്ടുകളിൽ ലോകത്ത് ഇന്ന് നിലവിലുള്ള ഏക അണക്കെട്ട് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇന്ന് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളിൽ ഒന്നാണിത് . തേക്കടിയിലെ പെരിയാർ വന്യ ജീവി സങ്കേതം, ഈ അണകെട്ടിന്റെ ജലസംഭരണിക്ക് ചുറ്റും സ്ഥിതി ചെയ്യുന്നു. കേരളത്തിൽ തന്നെ ഉത്ഭവിച്ച് അവസാനിക്കുന്ന വൃഷ്ടിപ്രദേശമാണ് അണക്കെട്ടിനുള്ളത്.
ഇനിയൊരല്പം ഫ്ലാഷ് ബാക്ക്....!!
നൂറ്റാണ്ടിന്റെ പഴക്കമുള്ള സത്യം...!! 1867 - ല്‍ പണി തുടങ്ങി 1895 - ല്‍ ഉപയോഗത്തിനായി തുറന്നു കൊടുത്ത ഈ തടയണയുടെ കഥയ്ക്ക് പിന്നില്‍ ഒരു ചതിയുടെയും കഥ ഒളിഞ്ഞിരിക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് തമിഴ് നാട്ടില്‍ ഉണ്ടായിരുന്ന സായിപ്പുമാര്‍ക്കും നാട്ടു ശിങ്കിടികള്‍ക്കും നന്നേ ജലക്ഷാമം നേരിടുന്ന സമയം. വെളിക്കിറങ്ങിയാല്‍ കഴുകാന്‍ പോയിട്ട് (സായപ്പിന്മാര്‍ക്കതിന്റെ ആവശ്യമില്ല) ഒരു തുള്ളി കുടിക്കാന്‍ പോലും വെള്ളമില്ലാത്തത്ര വരള്‍ച്ച..!! ഈ സമയത്ത് ഇങ്ങ് അന്നത്തേ കേരളമായിരുന്ന തിരുവതാംകൂറിന്റെ കീഴിലായിരുന്ന പെരിയാറ്റിലോ.... ?? കര കവിഞ്ഞൊഴുകുന്ന വെള്ളവും...!! ഈ പെരിയാറ്റില്‍ നിന്നും തമിഴ് നാട്ടിലേക്ക് വെള്ളമെത്തിക്കാന്‍ പല പദ്ധതികളും ബ്രിട്ടീഷ് മേധാവികളും ..തമിഴ് നാട്ടുരാജാക്കന്മാരും ഉദ്ദേശിച്ചെങ്കിലും ഒന്നും നടന്നില്ല. ഈ പ്രശ്നം പരിഹരിക്കാന്‍ ഒടുവിൽ പെരിയാറ്റിനു കുറുകേ ഒരു അണ കെട്ടി നിന്ന് തമിഴ് നാട്ടിലേക്ക് വെള്ളമെത്തിക്കാന്‍ അവര്‍ തീരുമാനിച്ചു.
എന്നാല്‍ പെരിയാര്‍ കേരളത്തിലായതിനാല്‍ പദ്ധതിയനുസരിച്ച് തിരുവിതാംകൂറിന്റെ സമ്മതം ആവശ്യമായിരുന്നു. വിശാഖം തിരുനാൾ രാമവർമ്മ യായിരുന്നു അന്നത്തെ രാജാവ്. എന്നാല്‍ ഒരു കരാറിൽ ഏർപ്പെടാൻ ആദ്യം അദ്ദേഹം സന്നദ്ധനായിരുന്നില്ല. ബ്രിട്ടീഷ് അധികാരികൾ നയപരമായ ബലപ്രയോഗത്തിലൂടെ തിരുവിതാംകൂറിനെ 1886-ൽ ലോകത്തെങ്ങും കേട്ടു കേഴ്വി പോലുമില്ലാത്ത 999 വര്‍ഷത്തേ പാട്ട ഉടമ്പടിയിൽ ഒപ്പു വെപ്പിച്ചു. “എൻറ ഹൃദയരക്തംകൊണ്ടാണ് ഞാൻ ഒപ്പുവയ്ക്കുന്നത് ”എന്നാണ് വിശാഖം തിരുനാൾ മാർത്താണ്ഡവർമ വ്യസനത്തോടെ ഈ കരാറിനെ വിശേഷിപ്പിച്ചത്.
ഒരു പക്ഷേ മടിയന്മാരായ മലയാളികള്‍ ഭാവിയില്‍ ഉണ്ണാനുമുടുക്കാനും തമിഴ് നാടിനേ ആശ്രയിക്കേണ്ടി വരുമെന്ന് അദ്ദേഹം ദീര്‍ഘ വീക്ഷണം നടത്തിയിട്ടുണ്ടാവാം..!! അങ്ങനെ വന്നാല്‍ മലയാളിക്ക് ഭാവിയില്‍ ഉണ്ണാന്‍ കൊടുക്കുന്നവനോടുള്ള ദീനാനുകമ്പയുമാവാം “ കൊണ്ട് പോയി പാവങ്ങള്‍ കൃഷി നടത്തിക്കോട്ടേ ” എന്നദ്ദേഹം ഉടമ്പടിക്ക് ശേഷം സ്വയം മനസ്സിൽ കരുതി ആശ്വസിച്ചത്.
ഈ അണക്കെട്ട് പണിത ബ്രിട്ടീഷ് എഞ്ചിനീയര്‍ കേണല്‍ ജോണ്‍ പെന്നിക്യൂക്ക് പോലും ഇതിന് 50 വര്‍ഷത്തേ കാലാവധിയേ പറഞ്ഞിരുന്നുള്ളൂ. അതായത് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പ് തന്നെ ഈ അണക്കെട്ട് കാലപ്പഴക്കം ചെന്നിരുന്നു എന്നര്‍ത്ഥം...!! ഇനി നമ്മുക്ക് ഇന്നിലേക്ക് തിരിച്ചു വരാം....!!
ഇന്ത്യ സ്വതന്ത്യയായതിനു ശേഷം മാറി മാറി ഭരിച്ച ഭരണ കൂടങ്ങളൊന്നും ഈ വിപത്തിനേ കാര്യമായി ഗൌനിച്ചില്ല. ഇടയ്ക്ക് പൊങ്ങിയ ചില ആശങ്കകള്‍ രാഷ്ട്രീയ ഇടപെടലുകളില്‍ മുങ്ങിപ്പോയി. 2000 -ല്‍ ഡാമിന്റെ സമീപ പ്രദേശത്ത് നടന്ന ഒരു ഭൂമികുലുക്കം ഈ ഡാമിനേക്കുറിച്ചുള്ള ആശങ്കകളേയും കുലുക്കി. പുതിയ ഡാമുണ്ടാക്കാം എന്ന് കേരളം തീരുമാനമെടുത്തപ്പോഴാണ് തമിഴ് നാടിന്റെ ശരിക്കുമുള്ള നിറം പുറത്തായത്. പുതിയ ഡാം വന്നാല്‍ ..പുതിയ..കരാർ വേണ്ടി വരും..അവിടേയ്ക്കുള്ള ജല ലഭ്യത കുറയും....അങ്ങനെ പല പല കാരണങ്ങള്‍ ....അവര്‍ക്ക് ആ പദ്ധതിയേ തുരങ്കം വയ്ക്കാന്‍ പ്രചോദനമായി.കരാറു തുക കൂട്ടി കൊടുത്തും ...മാറി മാറി വന്ന കേന്ദ്ര സര്‍ക്കാരിനേ വോട്ട് ബാങ്ക് കാട്ടി കോതിപ്പിച്ചും ..പേടിപ്പിച്ചും തമിഴ് നാട്ടിലേ തലൈവിരും..തലൈവന്മാരും പുതിയ ഡാമെന്നത് ഒരു സങ്കല്പമാക്കി മാറ്റിക്കൊണ്ടിരുന്നു....ഇന്നും മാറ്റിക്കൊണ്ടിരിക്കുന്നു...!!
ഇനി ഇതിലേ വിപത്ത് എന്ത്...??
50 വര്‍ഷത്തേ കാലാവധി മാത്രം പറഞ്ഞ് ഉണ്ടാക്കിയ ഒരു ഡാം ഇന്ന് 116 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. സായിപ്പിന്റെ ടെക്നോളജിയുടെ ഫലമോ കീഴ് പ്രദേശങ്ങളില്‍ താമസിക്കുന്ന 2.5 മില്ല്യണ്‍ ജനങ്ങളുടെ പ്രാര്‍ത്ഥനയുടെ ഫലമോ ഇത് വരെ തകര്‍ന്നില്ല. എന്നാല്‍ ഏതു നിമിഷവും തകരാമെന്ന നിലയില്‍ അടി മുതല്‍ മുകള്‍ വരെ പൊട്ടിച്ചോര്‍ന്നൊലിക്കുന്ന നിലയിലാണ് ഈ അണക്കെട്ട്. ഒരു ചെറു ഭൂമി കുലുക്കമോ..ആര്‍ത്തലച്ച് പെയ്യുന്ന ഒരു ഇടവപ്പാതി മഴയോ മതി ഈ ജല ബോംബ് സംഹാര രുദ്രയാവാൻ ...!!
അങ്ങനെ ഇത് തകര്‍ന്നാല്‍ പണ്ട് ഹിരോഷിമയില്‍ ആറ്റം ബോബ് പൊട്ടിയപ്പോള്‍ ഉണ്ടായതിനേക്കാല്‍ 180 മടങ്ങ് വിനാശം വിതയ്ക്കും ഈ ജല ബോംബ്...!!!
വിശ്വസിക്കാനാവുന്നില്ല അല്ലേ.........!! എന്നാലൊന്നു കൂടെ കേട്ടോളൂ....!!
ഇത് തകര്‍ന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ ഈ ഡാമിന്റെ കീഴ് പ്രദേശങ്ങളിലുള്ള ജില്ലകളായ ഇടുക്കി, കോട്ടയം, ആലപ്പുഴ , എറണാകുളം എന്നിവ അറബിക്കടലിലെത്തും.....!!! ഒരു തരി പോലും അവശേഷിപ്പിക്കാതെ ..ചോറുണ്ട് കൈ കഴുകുന്ന ലാഘവത്തില്‍ മൊത്തത്തിൽ ഒരു ക്ലീൻ വാഷ് ഔട്ട്......!!!!!!
ഇത് എത്രത്തോളം ഭയാനകമായ വിപത്താണെന്നറിയുവാന്‍ ഈ വീഡിയോ ചിത്രങ്ങളിലേക്ക് ഒന്ന് ശ്രദ്ധിക്കൂ...!!
ഇംഗ്ലീഷിലുള്ള വീഡിയോ കാണാം
മലയാളത്തിലുള്ള വീഡിയോ കാണാം
മറ്റൊരു നിരാശാജനകമായ കാര്യം....സന്തോഷ് പണ്ഡിറ്റുമാരുടെയും പൂനം പാണ്ഡേമാരുടേയും വീഡിയോകളും സിനിമകളും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ ഷെയര്‍ ചെയ്ത ആഘോഷങ്ങളാക്കി മാറ്റുന്ന നമ്മുടെ സമൂഹം ഈ വിപത്തിനേക്കുറിച്ചുള്ള അറിവുകള്‍ ബോധപൂര്‍വ്വമോ....അബോധപൂര്‍വ്വമോ മറന്നു കളയുന്നു....!!!
സമൂഹ നന്മയ്ക്കായ് പ്രവൃത്തിക്കേണ്ട മാധ്യമങ്ങള്‍ പോലും പണ്ഡിറ്റുമാരേ വാഴ്ത്തപ്പെട്ടവനാക്കാന്‍ മത്സരിച്ച് ഷോകള്‍ നടത്തുന്നു. ഈ വിപത്തിനേക്കുറിച്ച് ജനങ്ങളെ ഉദ്ബോധിപ്പിക്കാന്‍ അവര്‍ക്കും സമയമില്ല....!! അല്ല ....അവരേ പറഞ്ഞിട്ടും കാര്യമില്ല.....!! കുങ്കുമപ്പൂവ് സീരയലിലേ നടിയുടുത്ത സാരിയുടെ പാറ്റേണും ഫാഷനും എവിടെ നിന്നെന്ന് അന്വേഷിക്കാനാണ് ജനത്തിനും താല്പര്യം...!!! ജനത്തിനിഷ്ടമുള്ളത് കാണിച്ച് കാശുണ്ടാക്കാന്‍ അവരും മത്സരിക്കുന്നു....!! ദീപ സ്തംഭം മഹാശ്ചൈര്യം....നമ്മുക്കും കിട്ടണം പണം....!!!!!
മുകളില്‍ കൊടുത്ത വീഡിയോ കണ്ടിട്ടും മനസ്സിലാവാത്തവര്‍ക്കായി ഇതാ ഷാര്‍ജയിലുള്ള ഒരു പ്രവാസി മലയാളിയുടെ വര്‍ഷങ്ങളുടെ ശ്രമ ഫലമായി ഈ വിപത്തിനേ ബേസ് ചെയ്ത് ഒരു ചലച്ചിത്രം വരുന്നു. അതേ... DAM 999 എന്ന ഇംഗ്ലീഷ് ചിത്രം...!!!
പ്രവാസ മലയാളിയായ സോഹന്‍ റോയ് എന്ന ചെറുപ്പക്കാരനാണ് ഈ 3D വിസ്മയം നമ്മുക്കായി അണിയിച്ചൊരുക്കുന്നത്.ഈ മാസം (നവംബര്‍ ) 24 ന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തും). ചിത്രത്തിന്റെ പേരു പറഞ്ഞ്പ്പോള്‍ ചിലക്കൊക്കെ ഒരു കാര്യം ഇപ്പോള്‍ ഓര്‍മ്മ വന്നു കാണും “ നമ്മുടെ തിലകന്‍ ചേട്ടന്‍ ഈ ഇംഗ്ലീഷ് ചിത്രത്തിലഭിനക്കുന്നതിനാണ് അഡ്വാസ് കിട്ടിയത് ”. ചില അമ്മമാരുടേയും അമ്മാവന്മാരുടെയും പടലപ്പിണക്കം മൂലം അതെന്തായാലും സ്വാഹ: ആയി.
2012 - ല്‍ ലോകമവസാനിക്കാന്‍ പോണൂ എന്ന രീതിയിൽ ഒരു ഇംഗ്ലീഷ് സിനിമയിറങ്ങിയപ്പോള്‍ മാത്രം ദേവാലയത്തില്‍ പോകാനും ....ഇനിയെന്ത് എന്ന് ചിന്തിക്കാനും തുടങ്ങിയ നമ്മളില്‍ ചിലര്‍ക്ക് ഇതൊരു ഉണര്‍ത്തു പാട്ടാകാം....!!! ഒപ്പം നമ്മളേപ്പോലെ ഉറക്കം തൂങ്ങുന്ന നമ്മുടെ ജന പ്രതിനിധികള്‍ക്കും ഇതൊരു ഉണര്‍ത്തു പാട്ടും.. മുന്നറിയിപ്പുമൊക്കെ ആവട്ടേ എന്ന് മനമുരുകി പ്രാര്‍ത്ഥിക്കുകയും ചെയ്യാം..!!!
അല്ലെങ്കിലും സായിപ്പു പറയുന്നതാണല്ലോ നമ്മുടെ തമ്പുരാക്കന്മാര്‍ക്ക് വേദ വാക്യം..!!! ഇത് പറയുന്നത് സായിപ്പല്ലെങ്കിലും....പറച്ചില്‍ സായിപ്പിന്റെ ഭാഷയിലായതു കൊണ്ട് ഒരു ചെറിയ പ്രതീക്ഷ.....!!!!
എന്തിന്റെ പേരിലായാലും ഇതില്‍ രാഷ്ടീയ നാടകം കളിക്കുന്ന...ചര്‍ച്ചകളുടെ പുറത്ത് ചര്‍ച്ചകള്‍ നടത്തി കാലം കഴിച്ച് സായൂജ്യമടയുന്ന സംസ്ഥാന /കേന്ദ്ര സര്‍ക്കാരുകളേ......., ഈ വാര്‍ത്ത ലോകത്തിനു മുന്‍പിലെത്തിക്കാന്‍ നാണിക്കുന്ന മാധ്യമ..സാമൂഹിക പ്രവര്‍ത്തകരേ.....നിങ്ങൾ പള്ളിയുറക്കമുണര്‍ന്ന് വരുമ്പോഴേയ്ക്കും ഈ ജല ബോംബ് പൊട്ടിയാല്‍ ........!!!
പിറ്റേ ദിവസം ശവക്കൂമ്പാരങ്ങള്‍ക്ക് മുമ്പില്‍ കരഞ്ഞ് കാട്ടി ചിത്രമെടുക്കാനും..ആ വാര്‍ത്ത ലോകത്തേ അറിയിക്കാനും ആരും മെനക്കടണമെന്നില്ല....!!! ചീഞ്ഞളിഞ്ഞ് കഴുകന്മാര്‍ കൊത്തി വലിക്കട്ടേ ഞങ്ങളുടെ ശവശരീരങ്ങളേ........!!!! എങ്കിലും തൊട്ടു പോകരുത് ഒറ്റെയെണ്ണം ഞങ്ങളേ....!! അങ്ങനെ നിങ്ങള്‍ ചെയ്താല്‍ ഞങ്ങളുടെ ഒന്നും ആത്മാവിനു പോലും ശാന്തി കിട്ടില്ല....!!!!
ശുംഭനെന്നുവിളിച്ചെന്ന പേരില്‍ .... കുറ്റവാളികള്‍ക്കെതിരേ അതിവേഗം നിയമം നടപ്പാക്കുന്ന നീതിന്യായ പീഠങ്ങള്‍ ഇക്കാര്യത്തില്‍ ഇനിയും പഠനം നടത്തി ..നടത്തി ഞങ്ങള്‍ ജനങ്ങള്‍ക്ക് വായിക്കലരിയിടാനുള്ള തീരുമാനത്തിലാണോ...?ദയവു ചെയ്ത് എന്തിന്റെ പേരിലുള്ളതായാലും ഇക്കാര്യത്തിലേ മെല്ലപ്പോക്ക് നയം അവസാനിപ്പിച്ചു കൂടേ...??
മുല്ലപ്പെരിയാര്‍ മറ്റൊരു മോര്‍വ്വി ആവാതിരിക്കാന്‍ ആഘോരാത്രം പരിശ്രമിക്കുന്ന മുല്ലപ്പെരിയാര്‍ അജിറ്റേഷന്‍ കൌണ്‍സില്‍ ലീഡര്‍ ശ്രീ. ഷാജി പി ജോസഫിനും കൂട്ടാളികള്‍ക്കും , ഈ വിപത്ത് ഒരു സിനിമയിലൂടെ ലോകത്തിനു മുന്‍പിലെത്തിക്കാന്‍ മുന്നിട്ടിറങ്ങിയ ശ്രീ സോഹന്‍ റോയ്ക്കും കൂട്ടാളികള്‍ക്കും....അതേ പോലെ ഈ വിപത്തിനെതിരേ പോരാടിക്കൊണ്ടിരിക്കുന്ന കേരള സമൂഹത്തിന്റെ നാനാ തുറയിലുമുള്ളവര്‍ക്കും ഭ്രാന്തനച്ചൂസിന്റെ അഭിവാദ്യങ്ങളും നന്ദിയും അറിയിച്ചു കൊള്ളുന്നു. നമ്മളോടൊപ്പം കൈ കോര്‍ക്കാന്‍ ഓരോ മലയാളിയും ഉറക്കമുണരട്ടേ എന്ന പ്രാര്‍ത്ഥനയോടെ.......!!!
സസ്നേഹം ഭ്രാന്തനച്ചൂസ്
ഓടോ:- ഈ ലേഖനം വായിച്ച് ഒരാളെങ്കിലും ഈ വീഡിയോകളോ വാര്‍ത്തയോ ഷെയര്‍ ചെയ്താല്‍ ......ഈ വിപത്തിനെതിരേ എന്റെ കല്ലെറിയല്‍ പാഴായിപ്പോയില്ല എന്ന് അഭിമാനിക്കും ഞാന്‍....!!
മലയാളിക്കായ് മലയാളികളുടെ ..ഇന്ത്യയിലേ ഏറ്റവും കൂടുതല്‍ വരിക്കാരുള്ള (എന്റെ അവകാശവാദമല്ല കേട്ടോ) ഒരു ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ ഇന്ന് ഉച്ചക്ക് മുന്‍ പേജില്‍ വന്ന ഒരു വാര്‍ത്തയാണ് എന്റെ ഈ ക്ഷമാപണത്തിനാധാരം....!!!
കാര്യമെന്തെന്നല്ലേ......?? ദാ ആദ്യം ഒന്ന് കണ്ട് നോക്ക്....!!
ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ.....?
ഇല്ല...മനസ്സിലായില്ലാ.....??? ശ്ശേ.....എന്നാ ഇനി ഇപ്പോഴും മനസ്സിലായിട്ടില്ലാത്തവര്‍ക്കായി ഞാനങ്ങ് പറയാം..!
2003 ലേ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തില്‍ അന്നത്തേ മന്ത്രി എം എ ബേബി ഒരു ഇടപെടലും നടത്തിയിട്ടില്ല എന്നാണ് വാര്‍ത്ത. എന്നാല്‍ മനോരമയുടെ ഈ തലക്കെട്ട് വായിക്കുന്നവര്‍ക്കെന്താ തോന്നുക...അല്ലെങ്കില്‍ മനസ്സിലാകുക....??? “അവാര്‍ഡ്:- എം എ ബേബിയുടെ ഇടപെട്ടിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി മുന്‍ സെക്രട്ടറി ” -
അതായത് നമ്മുടെ ബേബിച്ചായന്റെ -------------- ഇടപെട്ടിട്ടില്ല എന്ന്. ------- (ഡാഷ്) എന്നുള്ളയിടത്ത് നിങ്ങള്‍ക്കാവശ്യമുള്ളവ ചേര്‍ക്കാം. തല, കൈ,കാല്‍, കോല്‍..... അങ്ങനെ..യങ്ങനെയെന്തും ചേര്‍ത്ത് നമ്മുക്ക് വായന പൂര്‍ണ്ണമാക്കാം....!!!! കഷ്ടം നമ്മുടെ ഒരു ഗതികേട്.....!!
ഇത്തരം പദ പ്രയോഗങ്ങള്‍ക്ക് പകരം
“അവാര്‍ഡ്:- എം എ ബേബിയുടെ യാതൊരു ഇടപെടലുമില്ലെന്ന് ചലച്ചിത്ര അക്കാദമി മുന്‍ സെക്രട്ടറി ” - ഇങ്ങെനെയോ.....അല്ലെങ്കില്‍
“അവാര്‍ഡ്:- എം എ ബേബിയുടെ ഇടപെടലില്ലെന്ന് ചലച്ചിത്ര അക്കാദമി മുന്‍ സെക്രട്ടറി ” എന്നോ ആയിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ....???
ഇതിനിപ്പോ എന്താണിത്ര പരിഹസിക്കാന്‍ എന്നല്ലേ...? ഇത് വല്ല കൊച്ച് പിള്ളേരോ മറ്റോ ആയിരുന്നേല്‍ നമ്മുക്ക് പോട്ടെന്ന് വയ്ക്കാം. ഇല്ലേല്‍ പറഞ്ഞു കൊടുക്കാം....!! ഇത് മലയാള ഭാഷയുടെ വക്താക്കള്‍ എന്നവകാശപ്പെടുന്ന ഒരു പ്രമുഖ പത്രത്തിന്റെ മുന്‍പേജില്‍ ഇത്യാദി വധശ്രമങ്ങള്‍ മലയാള ഭാഷയേ ചെയ്യുന്നത് കാണുമ്പോള്‍..................ഭ്രാന്തനും എന്തോ തികട്ടുന്നു....!!!!!!
ഇതിനൊക്കെ ഉത്തരവാദിയായ സബ് ഏഡിറ്റര്‍.അത് അവനോ / അവളോ ആരായാലും....ചാണകത്തില്‍ മുക്കിയ ചൂലു കൊണ്ടടിച്ച് ആ അക്ഷരപ്പുരയില്‍ നിന്ന് പുറത്താക്കുക. ഇത്ര ഉത്തരവാദമില്ലാതെ ഒരു വാര്‍ത്തയും പത്രത്തിന്റെ പൂമുഖത്ത് വരുന്നത് മനോരമയ്ക്കും, മലയാളിക്കും, മലയാള ഭാഷയ്ക്കും അഭികാമ്യമല്ല.
ഇത്തരത്തില്‍ മലയാള ഭാഷയേ ആ എഡിറ്റര്‍ കൊല്ലാന്‍ ശ്രമിച്ചതിനാണ് മലയാള ഭാഷാ ദേവിയോട് എന്റെ ക്ഷമാപണം (അവന്മാരോ പറയില്ല..ഞാനെങ്കിലും പറഞ്ഞേക്കാം) . ഇപ്പോള്‍ പിടി കിട്ടിയോ കൂട്ടുകാരേ......
ടിവി കണ്ടു കൊണ്ടിരുന്ന കൊച്ചുമകന്റെ ആവേശത്തോടെയുള്ള പറച്ചില്‍ കേട്ട്......70 കഴിഞ്ഞ മുത്തശ്ശി തന്റെ കണ്ണട തപ്പിയെടുത്ത് ഭക്തി പൂര്‍വ്വം ടിവിയിലേക്ക് നോക്കി.......ഒന്നേ നോക്കിയുള്ളൂ....കണ്ണട വലിച്ചറിഞ്ഞ് ആ പാവം ക്രോധത്താല്‍ അലറി...ഇതാണോടാ പാണ്ഡു........?? പഞ്ചപാണ്ഡവരുടെ അച്ഛന്‍ പാണ്ഡൂ.....??? ആദ്യം ഒന്നമ്പരന്ന കൊച്ചുമകന്‍ മുത്തശ്ശിയുടെ താഴെ വീണ കണ്ണട എടുത്ത് കൊടുത്ത് ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു... “എന്റെ മുത്തശ്ശീ പാണ്ഡവന്മാരുടെ അച്ഛന്‍ പാണ്ഡുവിന്റെ കാര്യമല്ല. ഇത് പാണ്ഡേ......താരങ്ങളില്‍ ..താരം പൂനം പാണ്ഡേ.......!!!!! ”മുമ്പ് കണ്ട ദൃശ്യങ്ങളുടെ ഹാങ്ങോവറില്‍ നിന്ന് മുക്തയാവാത്തതിനാലാവണം.....ആ മുത്തശ്ശി..വേറുപ്പോടെ മുഖം തിരിച്ചു....!!!
ഞാനെന്താ പുരാണ സീരിയലിന്റെ കഥ പറയാൻ പോവാണേന്ന് കരുതിയോ.....?? ഹേയ് അല്ല......!!!!
ആരാണ് ഈ പൂനം പാണ്ഡേ.....????
എന്തായാലും ചരിത്രത്തിലൊന്നും കേട്ടിട്ടില്ല ഇങ്ങനെ ഒരു പേര്....!! ഇനി ചരിത്ര പുരുഷന്‍ മംഗല്‍ പാണ്ഡേ യുടെ വകയിലേതെങ്കിലും.......? ഹേയ്.....ആ നല്ല മനുഷ്യന് ഈ ജാതി ബന്ധുക്കളോന്നും ഉണ്ടാവാന്‍ വഴിയില്ല. പിന്നാര്.....?????
ഈ പണ്ടാരത്തിന്റെ....ശ്ശോ....നാക്കുടക്കി..... പാണ്ഡേയുടെ ചരിത്രം പഠിക്കാന്‍ നമ്മള്‍ ഏറെ താളുകള്‍ പുറകോട്ട് മറിക്കേണ്ട. ഈ വര്‍ഷത്തേ കലണ്ടറിലേ കഴിഞ്ഞു പോയ കുറേ മാസങ്ങളുടെ പേജുകള്‍ മാത്രം മറിച്ചാല്‍ മതി. കൃത്യമായി പറഞ്ഞാല്‍ ഈ വര്‍ഷം മാര്‍ച്ചില്‍ നമ്മുടെ പ്രിയ ക്രിക്കറ്റ് താരങ്ങള്‍ ലോകകപ്പ് കളിക്കാനൊരുങ്ങുമ്പോഴാണ് ഈ പാണ്ഡേയ്ക്ക് സെലി..ബ്രിറ്റി..യായാല്‍ കൊള്ളാം എന്ന തോന്നല്‍ മണ്ടയിലുദിച്ചത്. ഒട്ടും താമസിച്ചില്ല. ട്വിറ്ററില്‍ ഒറ്റ ട്വീറ്റ്........ “ ഇന്ത്യ വേള്‍ഡ് കപ്പുയര്‍ത്തിയാല്‍.....സ്റ്റേഡിയത്തില്‍ താന്‍ തുണിയുയര്‍ത്തുമെന്ന്...ശ്ശേ..തുണി അഴിക്കുമെന്ന്. എന്തായാലും ആ ട്വീറ്റ് ഒരു ബോബു പോലെ പൊട്ടി...!! കേട്ടവര്‍ ..കേട്ടവര്‍ ഞെട്ടി.....!!! ” അവരും ചോദിച്ചു . ആരാണീ പാണ്ഡേ...?? ഇനി ക്രിക്കറ്റ് ജ്വരം തലയ്ക്ക് പിടിച്ച് ആരെങ്കിലുമാണോ...? പക്ഷേ സംഗതി സത്യമാണേന്ന് മനസ്സിലായതോടേ ജനം ഫൈനലിന്റെ ടിക്കറ്റിനായി പരക്കം പാഞ്ഞു. ഇന്ത്യ ചിലപ്പോള്‍ ഫൈനലിലെത്തിയാലോ......ബിരിയാണി കിട്ടിയാലോ...എന്ന മട്ടിൽ ...!! അതായത് അങ്കോം കാണാം താളിയുമൊടിക്കാമെന്ന ലൈന്‍.....!!! ഫൈനലിന്റെ ടിക്കറ്റുകള്‍ എല്ലാം .....ഹൌസ് ഫുൾ .....കരിഞ്ചന്തയില്‍ പോലും ടിക്കറ്റില്ല.ഇത് കേട്ടതിന്റെ ആണോ ആവോ...നമ്മുടെ കളിക്കാരും ഉഷാറായി തന്നെ കളിച്ച് മുന്നേറി. ടിക്കറ്റു കിട്ടാത്തവര്‍ നിരാശരായില്ല...40 ഇഞ്ച് എൽ .ഇ.ഡിയും..എൽ .സി.ഡി യുമൊക്കെ വാങ്ങി അവരും കാത്തിരുന്നു. എന്തായാലും ലൈവല്ലേ സംഭവം..ടിവിയിലും കാണമല്ലോ...യേത്....? പക്ഷേ ദേ...കിടക്കണൂ........കഴിഞ്ഞില്ലേ ....എല്ലാം...ആഭാസത്തരം കാണിക്കാന്‍ പോണൂ എന്ന പേരിൽ .....പണ്ടാരത്തിനെതിരേ ചില വനിതാ സംഘടനകൾ ......രംഗത്തു വന്നു.....കൊച്ചിനെതിരേ ..പോലീസ് കേസെടുത്തു. പാവം പൂനം...കൊച്ച് .....ഏതോ പൊനത്തില്‍ ഒളിവിലിരുന്ന് കൊച്ച് പറഞ്ഞു. “ ഞാനൊരു പാവം...ഇന്ത്യന്‍ ടീമിന്റെ ആരാധികയാണ്. അവര്‍ക്ക് പ്രചോദനം ആവുക എന്നത് എന്റെ കടമയല്ലേ. അതാ ഞാന്‍ അങ്ങനെ പറഞ്ഞത്. ഇല്ല.....ഞാനിനി തുറസ്സായി തുണിയഴിക്കില്ല...സത്യം....!!!!!! ജനം വീണ്ടും ഞെട്ടി....അതായത് കരിഞ്ചന്തയില്‍ ടിക്കറ്റു വാങ്ങിയവരും...ലോണെടുത്ത് എല്‍.ഇ.ഡി വാങ്ങിയവരും ഇടിവെട്ടി മണ്ട പോയ തെങ്ങ് പോലെയായി. കടിച്ചതുമില്ല പിടിച്ചതുമില്ല ..എന്ന അവസ്ഥ....!!! എന്തായാലും ജന കോടികളുടെ ഈ നിരാശ മനസ്സിലാക്കി നമ്മുടെ ടീം ഇന്ത്യ ഉണര്‍ന്നു കളിച്ചു.പാവം ജനങ്ങളെ വീണ്ടും നിരാശയിലാക്കരുതല്ലോ. ആ ഉണര്‍വ്വിന് പ്രയോഗനമുണ്ടായി. പാണ്ഡേ തുണി പൊക്കിയില്ലെങ്കിലും..നമ്മള്‍ കപ്പുയര്‍ത്തി. ജയ്..ഹോ...!!!!! ഇതിന്റെയിടയില്‍ പാകിസ്ഥാനും, ആസ്ട്രേലിയയും ..ശ്രീലങ്കയുമൊക്കെ ചില കിംവദന്തികള്‍ പറഞ്ഞു പരത്തിക്കളഞ്ഞു കേട്ടോ....!!!
ദേ ...ഈ പാണ്ഡേ.....കൊച്ച് രഹസ്യമായി ടീ ഇന്ത്യയ്ക്ക് വേണ്ടി.... അടച്ചിട്ട ചുമരുകള്‍ക്കുള്ളിലോ...പാരീസിലോ വച്ച് തുണിയഴിക്കാം എന്ന് ഉറപ്പ് നല്‍കിയത്രേ....!! ആ ഉറപ്പിന്റെ ഉണര്‍വ്വിലാണത്രേ..നമ്മുടെ പിള്ളേര്‍ കളിച്ചത്.....!!! കപ്പ് കിട്ടാത്തതിന്റെ അസൂയയില്‍ അവന്മാർ വേണ്ടാതീനം പറയുന്നത് നോക്കണേ....?? എന്തായാലും ഈ ടീമുകളുടെ എല്ലാം കളിക്കാര്‍ ഇതു പോലൊരു പാണ്ഡയേ അവര്‍ക്കും വരും ലോകകപ്പ് മത്സരങ്ങളില്‍ പ്രചോദനം നല്‍കാന്‍ വേണമെന്ന് മാനേജുമെന്റിനോട് ആവശ്യപ്പെട്ടു എന്നതാണ് രഹസ്യമായി പലരും പറഞ്ഞ ഒരു പരസ്യം... !!! ഈ വേണ്ടാതീനങ്ങളേയെല്ലാം പാടേ നിഷേധിച്ചു കൊണ്ട് നമ്മുടെ കളിക്കാരും ..ബിസിസിഐ യും രംഗത്തെത്തി. പാണ്ഡേയല്ല..... “ബൂസ്റ്റ് ഈസ് ദ സീക്രട്ട് ഓഫ് അവ്വര്‍ എനര്‍ജി ” എന്ന് ഏക സ്വരത്തില്‍ പറഞ്ഞു കളഞ്ഞു..!!!! എന്തായാലും ആര്‍ത്തി മൂത്തിരുന്ന പൊതു ജനം ആരായി....???? പക്ഷേ നമ്മുടെ പാണ്ഡേക്കൊച്ച് ഭയങ്കര ഉദാരമനസ്കയാണ്..കേട്ടോ..!! തുണി പൊക്കുന്നത് കാണാനിരുന്നവരുടെ തൽക്കാല മനശാന്തിക്കായി ഒരു ഫോട്ടം അങ്ങട് ഫേസ്ബുക്കില്‍ പോസ്റ്റിക്കൊടുത്തു ഈ പാവം ദയാനിധി...(മാരനല്ല)!!! ദേ.....ഇതാണ് ആ കോലം....!!!
കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നവര്‍ വീണ്ടും ഞെട്ടി. ചിലര്‍ തെറി പറഞ്ഞു..... “ നമ്മുടെ കമ്പ്യൂട്ടര്‍ (പിസി) ജോര്‍ജ്ജായന്‍ പറയുന്ന പോലെ.....നല്ല പച്ചത്തെറി......പുളിച്ച തെറി.....!!!! ” ഈ പട്ടിണിക്കോലം കാണിച്ച് പേടിപ്പിക്കാനാരുന്നോ പണ്ടാരമേ.......ഈ കാണിച്ച കോലാഹലങ്ങളെല്ലാം എന്ന മട്ടിൽ.....!!!!! ടീം ഇന്ത്യയിലേ ചിലരും.......(നമ്മുടെ ഗോപുമോൻ ..ഉണ്ടോ...? ഹേയ്......!!!) ദീര്‍ഘനിശ്വാസം ഉതിര്‍ത്തു.. ഹോ...കാവിലമ്മ കാത്തു..ഇതെങ്ങാനും കണ്ടിരുന്നേല്‍.........കളി പാളീസായേനേ......എന്നൊരാത്മഗതവും...പാസ്സാക്കി !!!!!!!
എന്തായാലും ഈ പാണ്ഡേയുടെ സമയം തെളിഞ്ഞു. തുണിയഴിക്കാന്‍ റെഡിയാണെന്ന് പറഞ്ഞപ്പോഴേ..നമ്മുടെ .....മല്യയണ്ണന്‍ ഈ കൊച്ചിനേ നോട്ടമിട്ടിരുന്നു. വേറോന്നിനുമല്ല കേട്ടോ....കിംങ്ങ്ഫിഷര്‍ കലണ്ടര്‍ ഗേളാക്കാന്‍......!!! അങ്ങനെ കൊച്ചൊരു കൊച്ച് സെലി...ആയി...!!!! പക്ഷേ ഈ കാണിച്ചതൊന്നുമല്ല കളി.....ബ്രിറ്റിയുമാവണം എന്ന് കൊച്ചിനു തോന്നി. അങ്ങനെ ഏപ്രിലില്‍ വീണ്ടും ഈ പണ്ടാരം തന്റെ മേനി (പാണ്ഡ് പിടിച്ചതോ..അതോ വച്ച് പിടിപ്പിച്ചതോ...?) പത്ത് പേരേ കാണിച്ച് പേടിപ്പിക്കാന്‍ തീരുമാനിച്ചു. ഇത്തവണ മിനി സ്ക്രീന്‍ വഴിയായിരുന്നു എന്ന് മാത്രം. ആക്ഷന്‍ ഹീറോ അക്ഷര്‍ കുമാര്‍ ഹോസ്റ്റായ......പേടിയുടെ കാരണം (ഫിയര്‍ ഫാക്ടർ ) എന്ന ടിവി പ്രോഗ്രാമിലൂടെ ആയിരുന്നു അത്.എന്തായാലും കൂടുതല്‍ ജനങ്ങളെ പേടിപ്പിക്കാന്‍ മിനക്കെടുത്താതെ കൊച്ചിനേ നമ്മുടെ ആക്ഷന്‍ ഹീറോ പരിപാടിയില്‍ നിന്നും പുറത്താക്കി (എലിമിനേറ്റായി).
സെലിബ്രിറ്റി ആവാനുള്ള തന്റെ മോഹം പൂവണിയില്ലേ എന്ന് ഈ കൊച്ച് ഒന്ന് ശങ്കിച്ചു. അപ്പോഴാണ് ടീം ഇന്ത്യ ഇംഗണ്ടില്‍ പര്യടനത്തിനായി പോവുന്നു എന്ന് കേട്ടത്. ചക്കാത്തിന് ഒന്ന് ഇംഗ്ലണ്ടിപ്പോകാം...വീണ്ടും പേരെടുക്കാം എന്ന ഉദ്ദേശത്തില്‍ കൊച്ച് വീണ്ടും വച്ച് കാച്ചി...
"“The world will see that I lived up to my inspiration. now, I am sure my team will beat England." കൂടെ വീണ്ടും ഒരു ഫോട്ടോയും പോസ്റ്റി....!!!
അയ്യോ..... കുരിശായല്ലോ കര്‍ത്താവേ......!! ഇത് കേട്ടതേ ഇംഗ്ലണ്ട് കളിക്കാര്‍ കുരിശു വരച്ചു. വീണ്ടും ഇവള്‍ ഇന്ത്യൻ കളിക്കാർക്ക് ഉണര്‍വ്വാകുമോ എന്ന് പേടിച്ച്. പക്ഷേ......ഇത് കേട്ടപ്പോഴേ നമ്മുടെ കളിക്കാര്‍ ഒന്ന് തീരുമാനിച്ചു......കളിയെങ്ങാനും ജയിച്ച് ഇതെങ്ങാനും തുണി പൊക്കുന്നത് കാണേണ്ടി വരുന്നതിനേക്കാള്‍ ഭേതം..സ്വയം കുത്തി ചാവണത് തന്നെ...!!! അവസാനം എന്തായി.....നമ്മുടെ പിള്ളേര്‍ മാന്യമായി അങ്ങ് തോറ്റ് രക്ഷപെട്ടു.നമ്മുടെ പിള്ളേരോടാ ഇവടേ കളി. എന്നാൽ കളി ജയിച്ച എതിര്‍ ക്യാപ്ടന്‍ അതിശയിച്ചു... “ പ്രചോദനമായി ആളുണ്ടായിട്ടുമെന്തേ.....??? ” ( ആ പഹനറിയില്ലല്ലോ......ഇത്തിരി തൊലീം തണ്ടുമുള്ളതുങ്ങളാ നമ്മുടെ പിള്ളേരുടെ പ്രചോദനം എന്ന്....!!!! )
ഇനിയെന്തു ചെയ്യുമെന്ന് ആലോചിച്ച് വിഷമിച്ചിരിക്കുമ്പോളാണ് ഇച്ചേയി നമ്മുടെ സന്തോഷ് പണ്ഡിറ്റണ്ണനേക്കുറിച്ച് കേള്‍ക്കുന്നത്. യൂ ടൂബ് വഴി സെലിബ്രിറ്റിയായ മഹാന്‍.....!! കണ്ടാൽ ..ഇച്ചേയിയേ പോലെ ഒണക്കക്കൊള്ളിയും.....പാണ്ഡ് പിടിച്ചവനുമാണെങ്കിലും..അപാര തൊലിക്കട്ടി കൈമുതലായുള്ളവന്‍....!!! ആ തൊലിക്കട്ടി വച്ച് സെലിബ്രിറ്റിയായവൻ.....!!! പാണ്ഡേക്കൊച്ചിൻ പണ്ഡിറ്റണ്ണന്റെ ഐഡിയ “ക്ഷ” പിടിച്ചു. ഇനി അതു പോലെ എന്തെങ്കിലും ഭീകരത കണ്ട് പിടിക്കണം എന്ന് തീരുമാനിച്ചു രാവിലേ വെളിക്കെറങ്ങാൻ ഇരുന്നപ്പോളാണ് ഐഡിയ തലയിൽ മിന്നിയത്. ഉടൻ വിളിച്ചു കൂവി... യുറേക്കാ..........!!!! ആ ഇരുന്ന പടി ഇണീറ്റ് ട്വിറ്ററിൽ തന്റെ ഒരു വെബ് സൈറ്റ് വരുന്ന വിവരം അങ്ങ് ട്വീറ്റി. എന്തായായും ആ ഇരുന്ന ഇരുപ്പിലുള്ള ഫോട്ടം കൂടി പോസ്റ്റാഞ്ഞത് ആരുടേയോ ഭാഗ്യം. ആ വെബ് സൈറ്റിന്റെ പ്രത്യേകതയായി ചേച്ചി ഏടുത്ത് പറഞ്ഞത് ഒരു ആഴ്ചയിലേ 24 മണിക്കൂറും ചേച്ചി എന്തു ചെയ്യുകയാണെങ്കിലും അതിലൂടെ ലൈവായി കാണാം എന്നുള്ളതാണ് ( ഈ ഐഡിയ തനിക്ക് കുറേ നാൾ മുൻപ് യുറേക്കെയായി കിട്ടിയതാണെന്നും കാണിച്ച് നമ്മുടെ ചാണ്ടിച്ചായൻ കൊച്ചിനെതിരേ കേസ് കൊടുക്കാൻ പോവാണെന്നും ഒരു ശ്രുതിയുണ്ട് ). അതായത്..ചേച്ചി പല്ലു തേക്കുന്നത്...കുളിക്കുന്നത്...അപ്പിയിടുന്നത്..തുണി പൊക്കുന്നത്..ച്ഛേ ...വീണ്ടും നാക്കുടക്കി...തുണി മാറുന്നത്....അങ്ങനെ എന്തിനേറേ.......എല്ലാമെല്ലാം.....തുറന്ന് കാട്ടി ..ചേച്ചി ഒരു തുറന്ന പുസ്തകമാകാൻ പോകുന്നൂ എന്ന്......!!! സാമ്പിൾ വെടിക്കെട്ടായി...കുറേ വീഡിയോസും യൂ ടൂബിലങ്ങു പോസ്റ്റി.....!! ഈ വീഡിയോസിനു മേമ്പൊടിയായി ചേച്ചീടേ നല്ല ഒന്നാന്തരം സൌണ്ട് ട്രാക്കും ഉണ്ട്. ഷക്കീല ചിത്രങ്ങളിലേപ്പോലെ വെറും ഹാ..ഹൂ...മാത്രമല്ല.....ടച്ച് മീ.........ബേബി....*#ക്ക്..മീ......ബേബ്ബീ....തുടങ്ങിയ കേൾക്കാൻ സുഖമുള്ള ആംഗലേയ പദങ്ങൾ...!!! ദാ..ഒന്ന് കണ്ടും കേട്ടും നോക്ക്......!!
ചേച്ചി വെളിക്കെറങ്ങാനിരുന്നപ്പോൾ കിട്ടിയ ഐഡിയ വെറുതേയായില്ല. മണിക്കൂറുകൾക്കുള്ളിൽ സംഗതി ഹിറ്റ്...!! ആളുകളുടെ തിങ്ങിക്കയറ്റം കാരണം യൂ ടൂബ് അത് കുറച്ചു നേരത്തേക്ക് പിൻ വലിക്കുക പോലും ചെയ്തു...!!!
അയൽവക്കത്തേ കുളിമുറിയുടെ അരികിലുള്ള തെങ്ങില്‍ കയറി ( കയറാനറിയെല്ലെങ്കിലും) ബുദ്ധിമുട്ടി.......കഷ്ടപ്പെട്ട്....മൊബൈല്‍ ഫോണില്‍ നഗ്നതയൊപ്പിയെടുത്തു കണ്ടും ..കാണിച്ചും നിർവൃതി അടയുന്ന.......ഞരമ്പ് രോഗികൾ ഇനി കഷ്ടപ്പെടേണ്ട. നിങ്ങൾക്കായി നമ്മുടെ ഈ ഉദാരമതി എല്ലാം തുറന്നു കാട്ടുന്നു...ദാ ഇവിടേ... www.poonampandey.co.in പോയി ക്ലിക്കി നോക്ക്...!!!
അയ്യടാ എന്താ ഉത്സാഹം....!!എങ്ങോട്ടാ എല്ലാവരും വാണം വിട്ട മാതിരി ഓടുന്നേ......???? അവിടെങ്ങും ഒരു മാങ്ങാത്തൊലിയുമെത്തിയിട്ടില്ല. എല്ലാം സംഭവാമി യുഗേ ..യുഗേ എന്ന പോലെ കമിംഗ് സൂണാണ്. സോ വേറ്റ് ആൻഡ് സീ..........!!!!!!!
ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ കലി കാല വൈഭവം എന്നല്ലാതെ എന്ത് പറയാൻ...? പേരിനും... പ്രശസ്തിക്കും...പണത്തിനും വേണ്ടി എന്ത് തോന്ന്യാസവും ചെയ്യാമെന്ന അഹങ്കാരമായി പോയോ ഇവറ്റോൾക്ക്...? അതോ ഇങ്ങനെ തുറന്ന് കാട്ടിയാൽ കണ്ട് ആത്മ നിർവൃതിയടയുന്നതാണ് പുരുഷന്മാരുടെ ആണത്തമെന്ന മിഥ്യാ ധാരണയിൽ പിറന്ന ഫെമിനിസ്റ്റ് വങ്കത്തരമോ...?
എവിടേ ഇവിടുത്തേ സദാചാരക്കമ്മിറ്റികൾ...??? ഈ പുന്നാര....പൂ ...മാൻ കിടാവിനെതിരേ രാജ്യ ദ്രോഹത്തിന് കേസ്സെടുക്കാനോ......മാനസ്സികാശുപത്രിയിൽ കൊണ്ടു പോയി ചങ്ങലക്കിടാനോ......ആരുമില്ലേ ഈ നാട്ടിൽ......?????
എന്തായാലും നമ്മുടെ അച്ഛനമ്മമാർ ഒന്ന് സൂക്ഷിച്ചോളൂ........!!! പുക്കിളിനു താഴ്ത്ത് സാരിയുടുക്കുന്ന....വെട്ടിയിറക്കിയ തുണിക്കഷ്ണത്തിനുള്ളിൽ ഒതുങ്ങാത്തതു തിരുകിക്കയറ്റി നടക്കുന്ന....മലയാളാത്തിനു പകരം...മലയാലം എന്ന് പറയുന്ന.......സെലിബ്രിറ്റികളേ ആരാധിക്കുന്ന..അനുകരിക്കുന്ന....റോൾ മോഡലുകളായി കാണുന്ന ഒരു തലമുറയാണ് ഇന്ന് നമ്മുക്കുള്ളത്. നാളേ ഇവർ...ഈ കൊച്ച് കാണിക്കുന്ന പേക്കൂത്ത് കണ്ട് ....കുളി മുറിയിൽ നിന്നും മറ്റ് പലയിടങ്ങളിൽ നിന്നും ലൈവായി നെറ്റിലേക്കും ..മീഡിയയ്ക്ക് മുന്നിലേക്കും സ്വയം റിയലാവാനും ..സെലിബ്രിറ്റി ആവാനും എത്തുകയില്ല എന്ന് പറയാൻ പറ്റില്ല. ഇക്കണക്കിനു പോയാൽ ആ കാഴ്ചകൾ നമ്മളിൽ നിന്ന് അതി വിദൂരമല്ല.സോ.....നമ്മുടെ സംസ്കാരമെന്തെന്ന് അതുങ്ങളേ പറഞ്ഞ പഠിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇങ്ങനെയുള്ള കോപ്രായങ്ങൾക്കെതിരേ പ്രതികരിക്കുവാൻ .......അവരേ സജ്ജരാക്കൂ.......സ്വായത്തരാക്കൂ....!!!!!
1. തഹസീല്‍ ഏമാനും....സര്‍ക്കാരും .....ഒക്കെ പറയുന്നു. പിള്ള വെടി വച്ചത് ആകാശത്തേക്കാണെന്ന് (വെടിയാണ് കേട്ടോ......വാണമല്ല) . എന്നാല്‍ രാധന്‍ പിള്ളേദ്ദേഹം പറയുന്നു..ഞാന്‍ വെടി വച്ചത് ...സമരക്കാരുടെ നെഞ്ചിലേക്കാണെന്ന്....!!! ഞമ്മന്റെ സംശയം ..ഈ സമരക്കാര്‍ ത്രിശങ്കു സ്വര്‍ഗ്ഗത്തില്‍ നിന്നാരുന്നോ സമരം ചെയ്തേ....?? (തറയിലുമല്ല.....ആകാശാത്തിലുമല്ല.....അല്ല പിള്ളേച്ചന്റെ വെടി വയ്പ്പ് ...ടീവീലൂടെ കണ്ടവര്‍ക്ക് ഈ ചോദ്യത്തിന്റെ പൊരുള്‍ മനസ്സിലാകും)
2. ഇനി പിള്ളേച്ചന്‍ വച്ച വെടി....സമരക്കാര് പിള്ളേരുടെ നെഞ്ചത്തോട്ട് തന്നാണെന്ന് വയ്ക്കുക......!! എന്നിട്ടെന്തേ ആരും പോസ്റ്ററായീല്ല.....?? (ഉണ്ടയില്ലാ തോക്കാരുന്നോ......??)
3. തറേല്‍ നില്‍ക്കുന്ന പിള്ളേരുടെ നെഞ്ച് ..ത്രിശങ്കുവിലാണെന്ന് കണ്ട് വെടി വച്ച പിള്ളേച്ചന്റെ കാഴ്ച ശക്തി അപാരം. “അങ്ങേര്‍ക്ക് കോങ്കണ്ണാന്നോ......? ”
4. ഇമ്മാതിരിയുള്ള പിള്ളേച്ചന്മാരേ (അതായത് വെടി വയ്ക്കാനറിയാന്‍ വയ്യാത്ത) നമ്മുടെ പോലീസില്‍ വച്ച് പൊറുപ്പിക്കാന്‍ പാടുണ്ടോ...? പെന്‍ഷന്‍ കൊടുത്ത് വിടേണ്ടതല്ലേ...??
5. വെറും നാല് റൌണ്ട് കഴിഞ്ഞപ്പോഴേയ്ക്കും പിള്ളച്ചന്റെ തോക്ക് പണി നിറുത്തിയതെന്ത് കൊണ്ട്...? (പ്രായമേറിയതു കൊണ്ടെന്ന് ദോഷൈദൃക്കുകള്‍ ചുമ്മാ പറയുന്നു.)
6. ഇമ്മാതിരി ഇടയ്ക്ക് പണി നിറുത്തുന്ന തോക്കുകളാണോ കേരളാ പോലീസിന്റെ കയ്യില്‍ ....???
7. ഇതു പോലെ പൊട്ടാസ് തോക്ക് പൊട്ടിച്ചാലോടുന്ന പിള്ളേര്‍ക്ക് പകരം വല്ല കസബിന്‍ കുഞ്ഞോ മറ്റോ ആരുന്നേല്‍ എന്താവുമായിരുന്നു സ്ഥിതി.....?? ( ഇങ്ങനെ ഇടയ്ക്കിടെ ലോക്കാവുന്ന തോക്കുമായി..നമ്മുടെ പ്യാലീസെന്ത് ചെയ്യാന്‍..?)
8. സഖാവ് വി എസ് ചോദിക്കുന്നു “ പിള്ളേര്‍ക്കെതിരേ വെടി പൊട്ടിക്കാന്‍ ഈ പിള്ളേച്ചനെന്തധികാരം എന്ന് “ - അപ്പോള്‍ പിന്നെന്തിനാ ഈ തോക്കും കൊടുത്തിട്ടിമ്മാതിരി ചിലതിനേ ചുമക്കുന്നത്...??? അതോ ഈ തോക്ക് കൊടുത്തേക്കുന്നത് അറ്റം ചെവിയിലിട്ട് തിരിച്ച് കോള്‍..മയിര്‍ കൊള്ളാനോ.....?
ഇതൊക്കെയാണ് കോയാക്കാ നമ്മുടെ പിരാന്തന്‍ ചംശയങ്ങള്.....!!! ഇയിനൊക്കെ......മറുപടി നിങ്ങള് പറയീന്ന്....!!!!
ഓടോ :-
വെടി വയ്പ്പും കഴിഞ്ഞ് രാധന്‍ പിള്ളദ്ദേഹം....ഉടുപ്പൂരാതെ (അതേന്ന് യൂണിഫോം ) നമ്മുടെ കേണല്‍ ലാലേട്ടന്‍ സാബിന് പഠിക്കാന്‍ പോയത്രേ. അതാവുമ്പോ പഠിച്ചു കഴിഞ്ഞാ.... അങ്ങേരേപ്പോലെ ഉടുപ്പിട്ട് പരസ്യത്തിലഭിനയിച്ച് പത്ത് പുത്തനുണ്ടാക്കാമല്ലോ.....!!!!!
പിള്ളേടെ പുത്തി കൊള്ളാമല്ലേ......????(പക്ഷേ ...കാക്കിക്ക് പട്ടാള ഉടുപ്പിന്റെ പവറുണ്ടോന്നാ ഈ പിരാന്തന്റെ സംശയം..!!! )
പോസ്റ്റ് ഓടോ ( പോസ്റ്റിക്കഴിഞ്ഞുള്ള ഓടോ )
ചിലര്‍ക്കൊക്കെ ഒരു സംശയം അച്ചൂസ് പോലീസിനെ ന്യായീകരിക്കുകയാണോ എന്ന് ..?
അങ്ങനെ ഒരു സംശയം തോന്നുന്നത് ഇതിലേ ആക്ഷേപം ശരിക്കും മനസ്സിലാവാഞ്ഞിട്ടെന്ന് ഞാന്‍ പറയും...!! ഞാന്‍ തുടക്കത്തിലേ പറഞ്ഞിട്ടുണ്ട് “ വെടി വച്ചത് ശരിയാണോ...തെറ്റാണോ..?, സമരക്കാര്‍ ആക്രമമഴിച്ചു വിട്ട നടപടി തെറ്റാണോ...ശരിയാണോ..? ഇതൊന്നുമല്ല എന്റെ ചോദ്യം...? എന്തേലുമൊക്കെ വട്ട് പറഞ്ഞ് പോലീസിനെ ന്യായീകരിക്കുകയാണോ എന്ന് ചോദിച്ചാല്‍ ഒരിക്കലുമല്ല. പോലീസ് ചെയ്തത് ഒട്ടും ശരിയായില്ല. അറ്റ് ലീസ്റ്റ് വെടി വയ്ക്കേണ്ടുന്ന സാഹചര്യമവിടെ ഉണ്ടായിരുന്നെങ്കില്‍ പോലും ....പിള്ളേച്ചന്‍ കാണിച്ച പോലെ ഏറ് കൊണ്ട പന്നിയേ പോലെ അല്ലായിരുന്നു പെരുമാറേണ്ടിയിരുന്നത്. ഫയര്‍ ചെയ്യുന്നതിനു മുന്‍പ് ഒരു മുന്നറിയിപ്പായി അനൌണ്‍സ്മെന്റ് ചെയ്യണമായിരുന്നു. (പിന്നേ വെട്ടാന്‍ വരുന്ന പോത്തിനോടാണോ വേദമോതുന്നത് എന്നത് രണ്ടാമത്തേ ചോദ്യം). പിന്നീട് ഒന്നു വിരട്ടാന്‍ ആകാശത്തേക്ക് നിറയൊഴിക്കണമായിരുന്നു (നമ്മുടെ പോലീസിന്റെ പരമ്പരാഗത ശൈലിയില്‍...!!)
എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍....ഈ സമരക്കാര്‍ എന്ന പേരില്‍ കുറേ ആളുകള്‍ ഗുണ്ടായിസവും അക്രമവും അഴിച്ചു വിട്ടതും ശരിയല്ല.....!! യാതൊരു മുന്നറിയിപ്പുമില്ലാതെ പിള്ളേച്ചന്‍ വെടി വച്ചതും ശരിയായില്ല.
ഞാന്‍ ചോദിച്ചതിതൊന്നുമല്ല “ ഈ പാര്‍ട്ടി കിങ്കരന്മാര്‍ക്ക് പകരം മറ്റ് വല്ല വിദ്വാന്മാര്‍ക്കെതിരേ ആയിരുന്നേലും ഇതേ തോക്കായിരിക്കില്ലേ ഈ പിള്ളേച്ചന്‍ ഉപയോഗിക്കുന്നത് “. അപ്പോള്‍ പണി പാലും വെള്ളത്തില്‍ കിട്ടുമായിരുന്നില്ലേ...?
ഉപയോഗിക്കാത്തതു കൊണ്ടാണ് തോക്ക് പണി മുടക്കിയതെന്ന് വാദിക്കുന്നവര്‍ക്കായി “ആറ് മാസം മുന്‍പ് ഇങ്ങേര്‍ ഇതേ തോക്കുപയോഗിച്ചാണത്രേ നാട്ടിലിറങ്ങിയ ഒരു പുള്ളിപ്പുലിയേ വെടി വച്ച് കൊന്നത് ”
(പക്ഷേ ....ആ വെടി കൊണ്ടത്......പുലി ഹൈജമ്പ് ചാടിയപ്പോഴാണെന്ന് ദൃക്‌സാക്ഷികള്‍....!!!)
എന്തായാലും.......ഒരു കാര്യമുറപ്പായി കസബിനേപ്പോലുള്ള പിള്ളേരിവിടെ വന്ന് പൂണ്ട് വിളയാടിയാലും ......നമ്മുടെ പോലീസവരേ വെടിവച്ചൂന്ന് പറഞ്ഞാലും ...........ഒറ്റ ഒരുണ്ട പോലും അവന്മാരുടെ ദേഹത്ത് കൊള്ളുമെന്ന് പേടി വേണ്ട.....!!!
സോ ......ദൈവത്തിന്റെ..... അല്ല.......വെടി വയ്ക്കാനറിയാത്ത പോലീസ് പിള്ളേച്ചന്മാരുടെ സ്വന്തം നാട്ടിലേക്ക് ...സുസ്വാഗതം..... ആക്രമി....കുഞ്ഞുങ്ങളേ......!!!
(ഇങ്ങ് വാടാ എല്ലാം.....ഞങ്ങള്‍ നാട്ടാരുണ്ടിവിടെ...ശ്ശ് ..പതുക്കെ...അവന്മാര്‍ കേക്കും..!!!)
കഴിഞ്ഞുത്രാടത്തലേന്ന് പേ വെള്ളം മോന്തി-
യന്തിക്ക് പുലയാട്ട് നടത്തിയുറങ്ങിയ ചെറുമനേ-
യുണര്‍ത്തുവാന്‍ ഇന്നും കഴിഞ്ഞീല.....
ആ ദേഹിയേയൂട്ടുവാന്‍ ഒരു പിടിച്ചോറില്ല...!!!
കുരുന്നുകളുടെ പ്രതിഭാവിളയാട്ടം കൊണ്ട് സമൃദ്ധമായ മഞ്ച് സ്റ്റാര്‍ സിംഗര്‍ എന്ന മ്യൂസിക്കല്‍ റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെ ആയിരുന്നു ഇന്നലെ (14/08/2011). നൊയമ്പ് സമയത്തേ ഉച്ചയുറക്കം കഴിഞ്ഞെഴുനേല്‍ക്കുന്നത് ഗള്‍ഫ് സമയം വൈകുനേരം 6.30 ഓ 7.00 ആവുമെന്നതിനാല്‍ തുടക്കം മുതലേ ഇത് കാണാന്‍ വേണ്ടി അലാറം വച്ചിണീറ്റത് വെറുതേയായില്ല. നല്ല പ്രോഗ്രാം....!!! വളരെ നല്ല പാട്ടുകള്‍...!! പുതിയ താരങ്ങളോടൊപ്പം പഴയ സീസണിലേ താരങ്ങളുമണിനിരന്നപ്പോള്‍.........എന്താ പറയുക...... കണ്ണിനും കാതിനുമൊരുത്സവമായിരുന്നു. ഫൈനലിസ്റ്റുകളെല്ലാം ഒന്നിനൊന്ന് മെച്ചം...!! കൂട്ടത്തില്‍ ചെറുതായതു കൊണ്ടാവാം...യദു കൃഷ്ണന്‍ എന്റെയെന്നതു പോലെ ഓഡിയസിന്റെയും ഫേവറിറ്റായിരുന്നു. ഫേവറിറ്റ് എന്നതിനര്‍ത്ഥം അവന്‍ മുമ്പനാകണം എന്നതല്ല കേട്ടോ...? അങ്ങനെ ആദ്യ വട്ട പോരാട്ടത്തിനൊടുവില്‍ ഫലം വന്നപ്പോള്‍ പാര്‍വ്വതിയും...ഒപ്പം എല്ലാവരേയും സ്ഥബ്ദരാക്കിക്കൊണ്ട് യദുവും പുറത്ത്.....!!! (ജഡ്ജ്മെന്റില്‍ യാതൊരു പിഴവുമില്ലായിരുന്നു എന്നത് എടുത്ത് പറയേണ്ട കാര്യമാണ് കെട്ടോ). എങ്കിലും യദു മൂന്നാമതെങ്കിലുമെത്തണമായിരുന്നു എന്ന് മനസ്സില്‍ ഒരു തോന്നലുണ്ടായിരുന്നെന്നത് സത്യം...!!! ആ ..അതവിടെ നിക്കട്ടേ...പറയാന്‍ വന്നത് പറയാം...!!
അങ്ങനെ ഫൈനല്‍ ത്രീയുടെ തകര്‍പ്പന്‍ പെര്‍ഫോമെന്‍സും കഴിഞ്ഞു. വിജയിയേ പ്രഖ്യാപിക്കേണ്ട സമയമായി....അവതാരകരായ രഞ്ജിനിയും നസ്രിയയും ഓരോ അതിഥികളേയും സ്റ്റേജില്‍ വിളിച്ചു കയറ്റി. അതിനു മുന്‍പ് ഈ കുരുന്നുകളേപ്പിടിച്ച് നിറുത്തി റിയാലിറ്റിക്ക് വേണ്ടി രഞ്ജിനി നടത്തിയ ചില ഷോ (മാളവികയുടേതുള്‍പ്പെടെ) പാല്‍പ്പായത്തില്‍ കല്ല് കടിക്കണ പോലയായിരുന്നു എന്ന് പറയാതിരിക്കാന്‍ തരമില്ല. എന്ത് ചെയ്യാം....രഞ്ജിനയല്ലേ ഇതും..ഇതിലപ്പുറവും കാണിച്ചില്ലേലേ അത്ഭുതമുള്ളൂ എന്ന് സമാധാനിച്ച് വിധിയറിയാന്‍ വേണ്ടി ഞാനും കാത്തിരുന്നു.
ആദ്യം അവസാന മൂന്നും നാലും സ്ഥാനക്കാര്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കി. നല്‍കിയത് താരസുന്ദരിമാരായ അനന്യയും, മീരാനന്ദനും ..രണ്ട് പേരും അവര്‍ക്ക് പറയാനുള്ളതും പറഞ്ഞ് സമ്മാനങ്ങള്‍ കൈമാറി...!! അതിനു ശേഷം ക്ലൈമാക്സിനൊരു ട്വിസ്റ്റെന്ന പോലെ രഞ്ജിനിയുടെ പ്രഖ്യാപനം..ഇനി പറയാന്‍ പോകുന്നത് മൂന്നാം സ്ഥാനമല്ല മറിച്ച് രണ്ടാം സ്ഥാനമാണെന്ന്. കൊള്ളാല്ലോ സംഭവം എന്നു കരുതി ആകാംക്ഷയോടിരുന്നു. പ്രഖ്യാപനം നടത്തുന്നത് നമ്മുടെയെല്ലം പ്രിയങ്കരനായ ഹാസ്യ / അഭിനയ ചക്രവര്‍ത്തി അമ്പിളിച്ചേട്ടന്‍...!!! ചേട്ടനേക്കൊണ്ട് രണ്ടാം സ്ഥാനം നേടിയ വിഷ്ണുവിന്റെ പേര് വായിപ്പിച്ചു സമ്മാനവും കൊടുപ്പിച്ചു. രണ്ട് വാക്ക് അമ്പിളിച്ചേട്ടന്‍ പറയുമെന്ന് കരുതി പക്ഷേ ഉണ്ടായില്ല...!! അതിനുള്ള സാവകാശം നമ്മുടെ രഞ്ജിനിച്ചേച്ചി നല്‍കിയില്ല എന്നതാണ് സത്യം.... !!!(മനപൂര്‍വ്വമോ എന്തോ). വള ..വള..സംസാരിച്ച് ചേച്ചി വേദി കൈയ്യടക്കി....!! പദ്മശ്രീ ജയറാമിനേ ഒന്നാം സ്ഥാനം നേടിയ കുട്ടിയുടെ പേര് പ്രഖ്യാപിക്കാനായി വിളിക്കുന്നു. അതിനു മുന്‍പ് ജയറാമേട്ടനെന്താ പറയാനുള്ളത് എന്ന ചോദ്യം (പേരിന്റെറ്റത്ത് പദ്മശ്രീ ഇല്ലാത്തതു കൊണ്ടാണോ ഇങ്ങനെ ജഗതിച്ചേട്ടനോട് ചോദിക്കാഞ്ഞത് എന്ന് മനസ്സില്‍ തോന്നി). ശ്രീ ജയറാം....കുറച്ച് വാക്കുകളില്‍ അദ്ദേഹത്തിന് പറയാനുള്ളത് പറയുന്നു. വിധി പ്രഖ്യാപനത്തിലേക്ക് കടക്കാന്‍ തുടങ്ങുമ്പോള്‍ വീണ്ടും റിയാലിറ്റി ട്വിസ്റ്റുമായി രഞ്ജിനി രംഗത്ത്....!!!!
ആളെക്കൊച്ചാക്കാന്‍ വളിച്ച താമാശയുമായി ജഗതിച്ചേട്ടനോടൊരു ചോദ്യം “ അമ്പിളിച്ചേട്ടാ...ഇവരില്‍ ആരായിരിക്കും എലിമിനേറ്റായി പുറത്ത് പോകുക. എന്താണ് ചേട്ടന് തോന്നുന്നത് ”. പോരേ പൂരം.....!! പിന്നെയാ വേദിയില്‍ നടന്നത് ഒരു വെടിക്കെട്ടായിരുന്നു. തൃശ്ശൂര്‍ പൂരത്തിനെക്കാള്‍ കേമം......!! തനിക്ക് ആദ്യം സംസാരിക്കാന്‍ അവസരം നിഷേധിച്ചതിനേ സ്വതസിദ്ധമായ ശൈലിയില്‍ കളിയാക്കിയ അദ്ദേഹം ആദ്യം പരിഹാസത്തിന്റെ കൂരമ്പെയ്തത് സ്വാഭാവികമായും രഞ്ജിനിക്കെതിരേ തന്നെ. രഞ്ജിനിയുടെ നടത്തത്തേയും നടത്തിപ്പിനേയും അനുകരിച്ച് കാണിച്ച് അദ്ദേഹം സംസാരിച്ച് തുടങ്ങിയപ്പോള്‍ ജനം ഇളകി. സ്വന്തം മകളുടെ സ്കൂളില്‍പ്പഠിക്കുന്ന കുട്ടിയാണെന്നതു കൊണ്ടാവണം രഞ്ജിനി റോള്‍ മോഡലാണെന്ന് പറഞ്ഞ് നടക്കുന്ന നസ്രിയക്കുട്ടിയേ സ്നേഹത്തിന്റെ വാക്കുകളാല്‍ ഒന്ന് തലോടാനും പുള്ളിക്കാരന്‍ മറന്നില്ല. മഞ്ച് മമ്മിയും ഡാഡിയുമായ സുജാതയേയും, വെണുഗോപാലിനെയും വളരെയഭിനന്ദിച്ച അദ്ദേഹം മറ്റ് ഷോകളിലേ എലിമിനേഷന്‍ റൌണ്ടുകളില്‍ കുട്ടികളിലേ തെറ്റിനേ കളിയാക്കുന്ന രീതിയില്‍ സംസാരിച്ച് പ്രേക്ഷകരേ ഇളിഭ്യന്മാരാക്കി വിഡ്ഡിച്ചിരി ചിരിക്കുന്ന ചില വിധികര്‍ത്താക്കളെയും വെറുതേ വിട്ടില്ല. നിശ്ശിതമായ പരിഹാസത്തിന്റെ ഒളിയമ്പുകള്‍ അവര്‍ക്കു നേരെയും മടിയില്ലാതെയയച്ചു അമ്പിളിച്ചേട്ടന്‍....!!! പരിഹാസത്തിനൊപ്പം.....കരിയറിന്റെ തുടക്കത്തില്‍ വളരെയേറെ ബുദ്ധിമുട്ടുകള്‍ സഹിച്ചും കയ്പൂ നീര്‍ കുടിച്ചും ഗാനലോകത്തെ ഗന്ധര്‍വ്വനായ ദാസേട്ടന്റെ പച്ചയായ ജീവിതം അദ്ദേഹം പറഞ്ഞപ്പോള്‍ ഒന്നാം സമ്മാനം ലഭിക്കാതെ പൊയ കുട്ടികള്‍ക്കൊപ്പം പ്രേക്ഷകര്‍ക്കും അതൊരു പോസിറ്റീവ് എനര്‍ജിയായി മാറി. എസ് പിബി അനശ്വരമാക്കിയ “ഓംകാര നാദാനു” എന്ന ഗാനമാലപിച്ച വൈശാഖിയുടെ പെണ്‍കരുത്തിനൊപ്പമാണ് താനെന്ന് പറഞ്ഞ അദ്ദേഹം...യദുവിനായിരുന്നു ഇത് ലഭിക്കേണ്ടിയിരുന്നത് എന്ന തന്റെ വ്യക്തിപരമായ ആഗ്രഹവും മറച്ചു വച്ചില്ല. ഇന്നേരമത്രയും നിലക്കാത്ത കൈയ്യടിയാല്‍ ജനം അദ്ദേഹത്തോടൊപ്പമായിരുന്നു. കാരണം മംഗ്ലീഷ് ചേച്ചിയുടെ കോപ്രായങ്ങള്‍ ഇത്രയും നേരം കണ്ട് കൊണ്ടിരുന്ന ജനം പറയാനാഗ്രഹിച്ച കാര്യങ്ങളാണ് അദ്ദേഹം തന്റേതായ രീതിയില്‍ പറഞ്ഞത്. ഇതിനിടയില്‍ ടിവിയില്‍ മിന്നിമാഞ്ഞ രഞ്ജിനിയുടെ മുഖം ഞാന്‍ തലക്കെട്ടില്‍ സൂചിപ്പിച്ച പോലെ ഇഞ്ചി തിന്ന മര്‍ക്കടിയേപ്പോലായിരുന്നൂ എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല. ജഗതിച്ചേട്ടന്‍ പറഞ്ഞ ഒരു ദ്വയാര്‍ത്ഥ പ്രയോഗം “ നമ്മുടെയല്ലാം പ്രിയപ്പെട്ട അപരാ...അ..ആ...അവതാരിക ശ്രീ രഞ്ജിനി...” ഒരല്പം കടുത്ത് പോയില്ലേ എന്ന് സംശയിച്ചപ്പോളേയ്ക്കും കൂടെയിരുന്ന് ഇത് കണ്ട് കൊണ്ടിരുന്ന പകുതി തമിഴനായ കൂട്ടുകാരന്‍ ഉടനേ തിരുത്തി ( അന്ത പൊണ്ണുക്ക് ഇന്ത ഡയലോഗ് താന്‍ തേവൈ മച്ചാ...അടി വിസില്....!!).
പക്ഷേ ഒരു കാര്യത്തില്‍ രഞ്ജിനിക്കഭിമാനിക്കാം...ഇതൊക്കെയും സ്പോര്‍ട്ട്സ് മാന്‍ സ്പിരിറ്റിലെടുത്ത രഞ്ജിനി “ ആഗസ്റ്റ് 14 രഞ്ജിനി ദിനമായി “ പ്രഖ്യാപിക്കുകയും ചെയ്തു (ഇനിയിപ്പോ എല്ലാ വര്‍ഷവും ഈ ദിനം വളിച്ച തമാശ പറഞ്ഞും .., ചുണ്ടയ്ക്ക കൊടുത്ത് വഴുതനങ്ങ വാങ്ങിച്ചും രഞ്ജിനി ഫാന്‍സ് അസോസിയേഷനുകള്‍ക്ക് ആഘോഷിക്കാം).
അങ്ങനെ ഒടുവില്‍ ജയറാം വിജയിയേ പ്രഖ്യാപിക്കുന്നു. ഏവരും പ്രതീക്ഷിച്ച പോലേ അമിതാഭ് ബച്ചനേപ്പോലെ നീണ്ട കൊച്ചു മിടുക്കന്‍ “ആദര്‍ശ് “ തന്നെയായിരുന്നു ആ താരം...!! സമ്മാനമേറ്റു വാങ്ങി സന്തോഷത്താലിടറുന്ന ശബ്ദത്തില്‍ അമ്മയേച്ചേര്‍ത്ത് പിടിച്ച് എന്തിനോ വേണ്ടി പിണങ്ങിക്കഴിയുന്ന അച്ഛനെ ഇനിയുള്ള തങ്ങളുടെ ജീവിതത്തിലേക്കവന്‍ ക്ഷണിച്ചപ്പോള്‍ സന്തോഷവും സങ്കടവുമെല്ലാമൊത്തു ചേര്‍ന്ന ശരിക്കും ഒരു ജീവിത റിയാലിറ്റി ഷോയുടെ അവിസ്മരണീയമായ ഹൃദ്യമുഹൂര്‍ത്തങ്ങളായിരുന്നു അത് കണ്ടിരുന്ന ഏവര്‍ക്കും ലഭിച്ചത്.....!!
ആദര്‍ശ്.....ഒരായിരം അഭിനന്ദനങ്ങള്‍.....!! താരങ്ങളില്‍ താരമായത് നീയാണെങ്കിലും ഈ ഭ്രാന്തന്റെ ഇന്നത്തേ പൊന്‍ തൂവല്‍ (അതോ കാക്കത്തൂവലോ) ഹാസ്യാഭിനയത്തില്‍ അമ്പിളിക്കല ചൂടിയ ജഗതിച്ചേട്ടനു തന്നെ...!!!! പ്രേക്ഷക ലക്ഷങ്ങളുടെ മനസ്സറിഞ്ഞ് ഈ കുഞ്ഞുങ്ങളുടെ സമ്മാനദാനച്ചടങ്ങ് അതി ഗംഭീരമാക്കിയ മഹാനുഭാവാ.......
അങ്ങാണ് താരം......തത്താരം.....!!!!
ഓടോ:- ഇനി രഞ്ജിനിയുടെ മനസ്സില്‍ ലഡ്ഡു വല്ലോം പൊട്ടിയോ ആവോ....? പണ്ടെങ്ങാണ്ടിവള്‍ ഭാവിവരനേക്കുറിച്ചുള്ള ഒരു അഭിമുഖത്തില്‍ പറഞ്ഞ ഏതെങ്കിലും ഗുണഗണങ്ങള്‍ അമ്പിളിച്ചേട്ടനില്‍ കണ്ടെത്തിയാല്‍..........???
പൊന്നമ്പിളിച്ചേട്ടാ... ആഞ്ഞ് വിളിച്ചോ.........“ ശ്രീ പപ്പനാവോ......നീയെ തൊണ..!! ”
ഇന്നലെ ഏഷ്യനെറ്റില്‍ വെറുക്കപ്പെടേണ്ടവന്‍ അദ്ധ്യായം 2 എന്ന രീതിയിലൊരു പ്രോഗ്രാം കണ്ടപ്പോള്‍ ആദ്യം മനസ്സില്‍ തോന്നിയത് , എന്തോന്നിത്...? മലയാള സിനിമയോ, മധുമോഹന്റെ സീരിയലോ എന്നാണ്. കഥയറിയാതെ ആട്ടം കാണുന്ന നാം പൊതു ജനങ്ങളെന്ത് വിഡ്ഡികള്‍.....!!!
പണ്ടൊരു മുഖ്യന്‍....ഒരു സുപ്രഭാതത്തില്‍ വളരെ സുന്ദരനും, മനോഹരമായി ചിരിക്കുന്ന മുഖവുമുള്ള ഒരു ചെറുപ്പക്കാരന്‍ വെറുക്കപ്പെടേണ്ടവനും.., നിഴലില്‍ ഒളിച്ചിരിക്കുന്നവനുമാണെന്ന് പറയുന്നു. അന്ന് അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ പറയുന്നു ആ കിളവന് വട്ടാണ് “ ആരാലും വെറുക്കപ്പെടുന്നതിലുള്ള “ അസഹിഷ്ണുതയാലാണ് അദ്ദേഹമിങ്ങനെ പുലമ്പുന്നത് എന്ന് പോലും...!! എന്തായാലും അന്ന് പ്രതിപക്ഷത്തിരുന്നവര്‍ അതേറ്റു പിടിച്ചു .....ഒപ്പം മാധ്യമങ്ങളും...സാംസ്കാരിക നായകന്മാരും..!! പണ്ടീ വിദ്വാന്‍ കള്ള വണ്ടി കയറി മദിരാശിക്ക് പോയതാണെന്നും........അവിടെ പല കളികളും പഠിച്ച് പല രാജ്യങ്ങളിലും പോയെന്നു...അവടങ്ങളിലെല്ലാം അവിശുദ്ധ (അവിഞ്ഞ) ബന്ധങ്ങളുണ്ടെന്നും...സിംഗപ്പൂര്‍....സര്‍ക്കാരിവനേ കണ്ടാല്‍ ഓടിച്ചിട്ട് പിടിച്ച് ജയിലടക്കുമെന്നും വരെ....അവര്‍ അന്വേഷണത്തിനൊടുവില്‍ കണ്ടെത്തി.എന്തായാലും കുറേ ദിവസങ്ങള്‍...മാസങ്ങള്‍..കേരളത്തില്‍ ഇതൊരു ചൂട് പിടിച്ച വിഷയമായിരുന്നു. പ്രത്യേകിച്ച് പത്രക്കാര്‍ക്കും..അന്നത്തേ പ്രതിപക്ഷത്തിനും...!! പിന്നെ ഭരണപക്ഷത്തിനുള്ളിലേ ഔദ്യോദിക വൃന്ദത്തിന്റെ താല്പര്യ ബുദ്ധിയോ...പ്രതിപക്ഷത്തിന്റെ കെടുകാര്യസ്ഥതയോ..........വെറുക്കപ്പെട്ടവന്‍ വീണ്ടും നിഴലിലായി....ആര്‍ക്കും ഒന്നുമറിയുകയുമില്ല.....അറിയുകയും വേണ്ട.........(മറവി) !!!!
കാലം മാറി..കോലം മാറി......സാഹചര്യങ്ങള്‍ മാറി. അന്നത്തേ പ്രതിപക്ഷമിന്ന് ..ഭരണ ചക്രം തിരിക്കുന്നു , അന്നത്തേ ഭരണപക്ഷം ആ ചക്രത്തിന്റെ നട്ടും ബോള്‍ട്ടുമൂരാന്‍ ശ്രമിക്കുന്നു. അതിന്റെയിടയിലാണ് വീണ്ടും വെളുക്കെച്ചിരിക്കുന്ന മുഖവുമായി...നിഴലില്‍ നിന്നും പുറത്തേക്ക് നമ്മുടെ പഴയ വിദ്വാനെത്തുന്നത്. പക്ഷേ ..കാലം മാറീല്ലേ.......അതിന്റെ മാറ്റങ്ങളുമുണ്ടാകും സ്വാഭാവികം...!! അന്നത്തെ വെറുക്കപ്പെട്ടവനിന്ന് വാഴ്ത്തപ്പെട്ടവനായി. വിഗ്രഹത്തെക്കാള്‍ ശക്തിയുള്ള മേല്‍ശാന്തിയുള്ള കാലമല്ലേ ....,ആയിക്കോട്ടേ.....ആരു പറഞ്ഞു വേണ്ടെന്ന്. പക്ഷെ ഇതിലേ വിരോധാഭാസം.....അന്നത്തേ മുഖ്യനൊപ്പം ...ഈ വിദ്വാനേതിരേ വാളുയര്‍ത്തിയവരില്‍ച്ചിലരാണ് (എല്ലാവരുമല്ല ചിലര്‍) ഇന്ന് ഈ പ്രശംസാവാചകങ്ങളുമായി എത്തിയിരിക്കുന്നതെന്നതാണ്. അന്ന് ഈ ചിലരുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചിരുന്ന ജനം ഇപ്പോള്‍ ആരായി....?? പക്ഷേ ഒരു കാര്യം ..ഇപ്രാവശ്യത്തേ ഈ വിദ്വാന്റെ വരവിലുമുണ്ട് വ്യത്യാസം......, പണ്ട് തന്നേ എതിര്‍ത്തിരുന്ന ചിലരേ ...പ്രത്യേകിച്ച് മാധ്യമപ്രവൃത്തകരില്‍ ചിലരേ...ചാക്കിട്ട് പിടിച്ചു കൊണ്ടാണ് വരവ്...!! പണ്ട് ഇകഴ്ത്തിയിരുന്ന നാവ് കൊണ്ട് പുകഴ്ത്തല്‍ കേള്‍ക്കുമ്പോളുണ്ടാകുന്ന ആ “സുഖം“ നന്നായി ആസ്വദിച്ചു കൊണ്ട്......!!
അദ്ദേഹത്തിന്റെ പക്ഷം പറയുന്നവര്‍ പറയുന്നത്....” ഇവന്‍ പുണ്യാളനാണ്...ദാനധര്‍മ്മാദികളില്‍ പ്രസിദ്ധനാണ്...നാട്ടിലന്വേഷിച്ചു നോക്കൂ, കാശുള്ളവനേ കരി വാരിത്തേയ്ക്കുക എന്നുള്ളത് മലയാളിയുടെ പൊതു രീതിയല്ലേ...? ആദായ നികുതി വകുപ്പിനേ ഒരു ചില്ലിക്കാശു പോലും കബളിപ്പിക്കാത്തവനാണ് (മിക്കവാറും ശ്രീ കമലഹാസന് കിട്ടയ പോലെ ഒരവാര്‍ഡ് പ്രതീക്ഷിക്കാം).., നല്ല സ്പോര്‍സ്സ് മാനാണ് (കളിക്കാരന്‍) {തെറ്റിദ്ധരിക്കേണ്ട...ഇദ്യേഹം...ഏറ്റവും കൂടുതല്‍ കാശ് കോരിയിട്ട് കൊടുത്തിള്ളുള്ളത് കളികള്‍ക്കാണ്..അതായത് പന്ത് കളി, ഓട്ടം, ചാട്ടം, കിളത്തട്ട് കളി...അങ്ങനെ പല വിധം}എന്തിനെറേ...ചക്കയാണ്..., തേങ്ങയാണ്..., മാങ്ങയാണ്..., മാങ്ങാണ്ടിയാണ്. അങ്ങനെയുള്ള ഒരു ചെറുപ്പക്കാരനേക്കുറിച്ച് അപഖ്യാതി പറഞ്ഞുണ്ടാക്കാമോ...? കയ്യില്‍ നാലു പുത്തന്‍ കൂടുതലുണ്ടെന്ന് കരുതി......അതൊക്കെ എങ്ങനാണുണ്ടായതെന്ന് നാലാള്‍ കേള്‍ക്കേ വിളിച്ചു പറയേണ്ട കാര്യമുണ്ടോ...? അങ്ങനെയാണെങ്കില്‍ ടാറ്റയും..ബിര്‍ലയും.., അമ്പാനിയുമൊക്കെ കാശുണ്ടായ വഴി നാട്ടാരോടെന്തേ വിളിച്ചു കൂവുന്നില്ല...? (കണ്ണ് തെള്ളേണ്ട...ഇത് ഇപ്പോഴത്തേ ഒരു ട്രെന്റാ...എന്തിനുമേതും വലിയ വലിയ ആള്‍ക്കാരുമായി തുലനം ചെയ്യുക..ഓര്‍മ്മയില്ലേ ഇന്നാള് ഒരു രാജപ്പന്‍ ആരേയുമറിയിക്കാതെ കല്യാണം നടത്തീട്ട്.....ദേണ്ടേ ..ലവര്‍ക്കൊക്കെ അങ്ങനെ ചെയ്യാം....പിന്നെനിക്കെന്താ ചെയ്താല്‍...ആ ലൈനാണിതും.കാര്യമാക്കേണ്ട..!!).
അപ്പോ നമ്മള്‍ പറഞ്ഞ് വന്നത് വാഴ്ത്തപ്പെട്ടവനായ കഥ.....!! അപ്പോള്‍ ഇതൊക്കെ കേട്ട് കഴിഞ്ഞപ്പോള്‍ മുതല്‍ ഈയുള്ളവനൊരു സംശയം...അല്ലാ..ഇത്രേം നല്ല ചെറുപ്പക്കാരനേക്കുറിച്ചാണോ...അന്നാ മുഖ്യമാമന്‍......അപഖ്യാതി പറഞ്ഞത്...? അന്ന് മാധ്യമങ്ങളും ..പ്രതിപക്ഷവും കണ്ടെത്തിയെന്നു പറഞ്ഞതൊക്ക.....? അന്നത്തേ അവിശുദ്ധ കൂട്ടുകെട്ടുകളൊക്കെ ..വിശുദ്ധമായിരുന്നോ....??? അതോ അന്ന് ആ കൂട്ട്കെട്ടിന്റെ സെക്രട്ടറി പറഞ്ഞ പോലെ “ ഈ മാമനും.....അന്ന് കൂടെ വായിട്ടലച്ചവന്മാര്‍ക്കും വട്ടാണോ....???”, അതോ ഇതൊക്കെ കണ്ടും കേട്ടും എനിക്ക് വട്ടായോ.....??? ഇതിനൊക്കെ ഉത്തരം ആരു തരും.......ആ ആര്‍ക്കറിയാം...??
പണ്ടാരാണ്ട് പറഞ്ഞ പോലെ...” പണത്തിനു മീതെ പരുന്തും പറക്കില്ല” എന്ന ചൊല്ലാണോ...“പണമില്ലാത്തവന്‍ പിണം” എന്ന ചൊല്ലാണോ ഏതാണ് ഈ അപ്പപ്പോള്‍ കാണുന്നവനേ അപ്പാ എന്നു വിളിക്കുന്നവന്മാരുടെ ചെയ്തികള്‍ക്ക് ചേരുക...???
എന്താ കൂട്ടുകാരേ നിങ്ങളുടെ അഭിപ്രായം............????
വേഗമറിയിക്കൂ ...എന്നിട്ടു വേണം ...നാല് കാശുണ്ടാക്കി..വാഴ്ത്തപ്പെട്ടവനാകാനും.....എപ്പോഴും സ്തുതി കേള്‍ക്കാനും..ആമേന്‍....!!!!
നമ്മുടെ മാതൃരാജ്യത്തിന്റെ മാറ് പിളര്‍ന്ന് ചോര കുടിക്കാന്‍ കച്ച കെട്ടിയിറങ്ങിയ എമ്പോക്കികളില്‍ നിന്നും സ്വന്തം ജീവന്‍ ബലി നല്‍കി ആ അമ്മയേ സംരക്ഷിച്ച 490 ല്‍ പരം ഇന്ത്യന്‍ ധീര ജവാന്മാരുടെ ഓര്‍മ്മകള്‍ക്കിന്ന് 12 വയസ്സ് തികയുന്നു (1999 ജുലൈ 25). ഭാരതാംബയുടെ ആ പൊന്നോമന മക്കള്‍ അന്ന് കാത്തത് പെറ്റമ്മയുടെ മാനം മാത്രമായിരുന്നില്ല...ആ അമ്മയുടെ മറ്റ് മക്കളുടെ ജീവനും കൂടിയായിരുന്നു. അവരുടെ ധീരതയ്ക്ക് മുന്‍പില്‍ നമ്മുക്ക് പ്രണാമങ്ങളര്‍പ്പിക്കാം. ആ ധീരാത്മാക്കള്‍ക്ക് നിത്യാശാന്തി നേരാം.
ഒപ്പം അന്ന് അവര്‍ നമ്മുക്ക് നേടിത്തന്ന ആ വിജയം നിലനിറുത്തണമെങ്കില്‍..... ഇനിയൊരിക്കല്‍ക്കൂടി നമ്മുടെ മണ്ണിലേക്ക് ഭീകരതയുടെ വിത്തുമായി ഒരുത്തനും കാലെടുത്ത് വയ്ക്കാതിരിക്കണമെങ്കില്‍.......... നമ്മള്‍ ...ഭാരതാംബയുടെ മക്കള്‍ ഒറ്റെക്കെട്ടായി...നില്‍ക്കണം.....!! അതു കൊണ്ട് നമ്മുക്ക് വേണ്ടി......നമ്മുടെ മാതൃരാജ്യത്തിനു വേണ്ടി... രാപകലന്യേ.....മഞ്ഞിലും, വെയിലിലും, മഴയിലും ഭാരതാംബയുടേ അതിര്‍ത്തി കാക്കുന്ന ജവാന്മാര്‍ക്ക് താങ്ങായി ..തണലായി....ഊര്‍ജ്ജമായി...നമ്മുക്ക് നില കൊള്ളാം......
തോ... സബ് മില്‍ കേ ബോലോ....................ഭാരത് മാതാ കീ ...........ജയ്......!!! ജോര്‍ ...സെ ...ബോലോ....................ഭാരത് മാതാ കീ...........ജയ്.......!!!
അമ്മായിമാരെല്ലാമൊത്തേറ്റു പറഞ്ഞു
ഒളിഞ്ഞിരിപ്പുണ്ടിവനിലൊരു ബെസ്റ്റാക്ടര്‍
അതുകൊണ്ടിവന്‍ പഠിക്കട്ടേയാട്ടവും പാട്ടും
വെട്ടിത്തിളങ്ങി നാളെയുടെ നക്ഷത്രമാവട്ടേ....!
ആദ്യമെനിക്കുമുണ്ടായിരുന്നൊരു തൊന്നല്‍
പട്ടാളത്തില്‍ ചേര്‍ന്നൊരു മേജറാകാന്‍
പിന്നീടവ പാടേ വേണ്ടെന്നു വച്ചു , കാരണം
പേപ്പറില്‍ മരിച്ചവര്‍ കൂടുതലുമവരല്ലോ...?
വായിച്ചു തുടങ്ങുന്നതിന് മുന്‍പ്.....ഒരു വാക്ക്...!!
ഞാന്‍ ഇപ്പോഴുള്ള ജോലി മതിയാക്കി..ബ്രോക്കര്‍ പണിക്കിറങ്ങിയോ എന്ന് ആരും സംശയിക്കരുത്. ഇല്ല...ഒരിക്കലുമില്ല..നമ്മുടെ ചോറ് അതായതു കൊണ്ട്..അത് വിട്ടൊരു കളിയുമില്ല. ഇതിപ്പോ ഒരു വാര്‍ത്ത കേട്ടപ്പോ..സംഗതി ഹോട്ടാണല്ലോ എന്ന് എനിക്കും തോന്നി.അപ്പോപ്പിന്നെ കിടക്കട്ടെ നമ്മുടെ വക ഒരു ബ്ലോഗ്.........!!! അല്ല ...പിന്നെ....!!
ഇനി ആ ഹോട്ട് വാര്‍ത്തയിലേക്ക്........!!!!!
പെണ്‍കുട്ടികള്‍ പുര നിറഞ്ഞ് നില്‍ക്കുന്നത് കാണുമ്പോള്‍ മാതാപിതാക്കളുടേയും നാട്ടുകാരുടേയും മനസ്സില്‍ ഒരു അങ്കലാപ്പാണ്. എന്നാല്‍ ഇവിടെ ഈ കൊച്ചിന്റെ കാര്യത്തില്‍ ആരും അങ്കലാപ്പിലാവേണ്ട. കാരണം ഈ പെണ്‍കൊച്ച് ഇതു വരെ പുര നിറഞ്ഞിട്ടില്ലത്രേ....!! വണ്ണത്തിന്റെ കാര്യത്തിലായാലും....പ്രായത്തിന്റെ കാര്യത്തിലായാലും.........!! (29 വയസ്സ് ഒക്കെ പുര നിറയ്ക്കുന്ന പ്രായമാണന്നാരാ പറഞ്ഞേ). പക്ഷെ ഇപ്പോള്‍ നമ്മുടെ ഈ കൊച്ച് കൊച്ചിന് തനിക്ക് പ്രായപൂര്‍ത്തിയായെന്നും ഇനി ഒരു കല്യാണമൊക്കെ കഴിച്ച് ഒരു കൊച്ചിന്റെ അമ്മയായാല്‍ കൊള്ളാമെന്നും..... (തള്ളേ ..കൊള്ളാം) , അതിനേ നല്ല മലയാളം (ടെമ്പോയും ശ്രുതിയും താളവുമൊക്കെ ചേര്‍ത്ത) ചൊല്ലി പഠിപ്പിക്കാനും ഒരു സ്റ്റാര്‍ സിംഗറാക്കാനും മോഹം....! ഈ മോഹം പൂവണിയിക്കാന്‍ തക്ക തന്റേടവും, ചുറുചുറുക്കും, പൊക്കവും, ബുദ്ധിയുമുള്ള (ഇതൊക്കെ എടുത്ത് പറയാന്‍ കാരണം വഴിയേ ആ യോഗ്യതകള്‍ കേള്‍ക്കുമ്പോള്‍ മനസ്സിലാകും ) ആണ്‍ കൊളൈന്തൈകള്‍ നമ്മുടെ ഈ ഭൂലോക വലയത്തില്‍ ഉണ്ടെങ്കില്‍ അപേക്ഷിക്കാവുന്നതാണ്. കിട്ടിയാന്‍ ഒരു നല്ല...കൊച്ച്...!! ഇല്ലെങ്കില്‍ ഒരു വീഡിയോ പ്ലെയറൊ വാഷിംഗ് മെഷീനോ (വാ..പൊളിക്കേണ്ട...!! എലിമിനേഷനില്‍ പുറത്താവുന്നവര്‍ക്ക് ഐഡിയ വകയായി ഒരു സഹതാപ സമ്മാനം...) മേടിച്ചോണ്ട് പോരാം.ക്ഷമിക്കണം മൊമന്റോ നല്‍കപ്പെടില്ല. കാരണം നമ്മുടെ കൊച്ച് പറയുന്നത് ഒക്കത്തിരുത്താന്‍ ഒരു മൊഞ്ചുള്ള മൊമന്റോയ്ക്ക് വേണ്ടിയാണല്ലോ ഈ കല്യാണമെന്ന പെടാപ്പാടൊക്കെ. അല്ലെങ്കില്‍ ആരാണ്ട് ഇമ്മാതിരി പണിക്ക് നിക്കുമോ എന്ന്...?
എന്തായാലും കല്യാണത്തെക്കുറിച്ചുള്ള ഈ കൊച്ചിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ....കല്യാണ ആപ്ലിക്കേഷനുമായി ചെല്ലുന്ന ചുള്ളന്മാരുടെ മുന്നിലേക്ക് നമൃമുഖിയായി നില്‍ക്കുന്ന കൊച്ചിന്റെ ഫോട്ടോയ്ക്ക് പകരം തലയോട്ടിയുമെല്ലും വച്ച ഒരു അപകട ചിഹ്നമോ.., പട്ടിയുണ്ട് സൂക്ഷിക്കുക എന്ന ബോര്‍ഡോ കാണിച്ച ഒരു ഫീലായിപ്പോയി. അല്ല........അതീക്കൊച്ച് തുറന്ന് പറയുന്നുമുണ്ടല്ലോ ..അത്രയ്ക്ക് കരളുറപ്പുള്ളവന്‍ (ഇരട്ടച്ചങ്കോ......മുച്ചങ്കോ) മാത്രം ഇപ്പണിക്കിറങ്ങിയാ മതീ എന്ന്.....!! ഇക്കാര്യത്തില്‍ ഞാനീ കൊച്ചിന്റെ ഭാഗത്താണ്. പറയാനുള്ളത് മുഴുവന്‍ മുഖത്തടിച്ച പോലെ തുറന്നങ്ങ് പറയും. പിന്നെ ആരു പറ്റിച്ചേ എന്ന് പറയില്ലല്ലോ.കണ്ണുമടച്ച് ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ പാലു കുടിക്കുന്ന...കപട ആദര്‍ശവതികളായ മഹിളാമണികളുടെ ഇടയില്‍ വേറിട്ട ഒരു ശബ്ദവും...കോലവുമാണ് ഈ കൊച്ച്. എനിക്കിഷ്ടമാണ് ഇത്തരക്കാരേ. ഹാറ്റ്സ്..ഓഫ് ..യൂ ..കൊച്ചേ....!!
കൊച്ചിന്റെ ഭാവി വരനെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ക്ക് ഇവിടെ ഞെക്കി നോക്കാം
http://keralakaumudi.com/weekly/index.php/____________________May-07-2011/may7_09.jpg?action=big&size=original
http://keralakaumudi.com/weekly/index.php/____________________May-07-2011/may7_10.jpg?action=big&size=original
http://keralakaumudi.com/weekly/index.php/____________________May-07-2011/may7_11.jpg?action=big&size=original
http://keralakaumudi.com/weekly/index.php/____________________May-07-2011/may7_12.jpg?action=big&size=original
http://keralakaumudi.com/weekly/index.php/____________________May-07-2011/may7_13.jpg?action=big&size=original
http://keralakaumudi.com/weekly/index.php/____________________May-07-2011/may7_14.jpg?action=big&size=original
http://keralakaumudi.com/weekly/index.php/____________________May-07-2011/may7_15.jpg?action=big&size=original
ഭാവി വരനെക്കുറിച്ചുള്ള യോഗ്യതയുടെ കൂട്ടത്തില്‍ “എനിക്ക് മൂക്കത്താണ് ശുണ്ഠി..അതു കൊണ്ട് എന്നേ കണ്ട്രോള്‍ ചെയ്യാന്‍ എന്നേക്കാള്‍ ദേഷ്യക്കാരനേ പറ്റൂ” എന്ന ഈ കൊച്ചിന്റെ വാക്ക് കേട്ടപ്പോള്‍ ആദ്യം എന്റെ മനസ്സിലും ഒരു ലഡ്ഡു പൊട്ടിയതാരുന്നു. പെട്ടന്ന് ഒരു പതിനാറുകാരനായ ഞാന്‍ ....അതിലും പെട്ടന്നാണ് എന്റെ ഭൈമീമണിയുടെ മുഖമോര്‍ത്തത് (അല്ലാതെ..നിങ്ങള്‍ സംശയിക്കും പോലെ ...“ ദേ ...മനുഷ്യാ....ഇനീം നിങ്ങടെ പഴേ പഞ്ചാരയടീം കൊണ്ടിറങ്ങിയാല്‍...കൊല്ലും ഞാന്‍..എന്ന അവളുടെ തേന്‍ മൊഴി ഓര്‍ത്തിട്ടല്ല..സത്യം...!!!“ ). തന്നയുമല്ല മുകളില്‍പ്പറഞ്ഞ ആ ഒരു ഒറ്റ ഗുണമല്ലാതെ ഈ കൊച്ചിന്റെ ഭാവിവരനു വേണ്ട മറ്റൊരു ഗുണങ്ങളും (ആ കൊച്ചിന്റെ ലിസ്റ്റിലുള്ള ) ഇല്ലാത്തതു കൊണ്ട് ഞാനാ സാഹസത്തിനു മുതിരുന്നില്ല. മാത്രവുമല്ല.....നമ്മള്‍ ഒരിക്കലും യംഗ് സ്റ്റേര്‍സിന് ഒരു വഴിമുടക്കികളാവരുതല്ലോ....യേത്...??(അക്കാര്യത്തില്‍ ഞാന്‍ ദാസേട്ടനേപ്പോലാ). അപ്പോ പറഞ്ഞ് പറഞ്ഞ് കൂടുതല്‍ കുളമാക്കുന്നില്ല. ഈ കൊച്ച് പറയുന്ന യോഗ്യതകളൊക്കെയുള്ള യോഗ്യന്മാര്‍ എല്ലാവരും ഒന്നുഷാറായിക്കേ....അടുത്ത സ്റ്റാര്‍ സിംഗര്‍ സീസണ് മുന്‍പെങ്കിലും ഈ കൊച്ചിന്റെ ഒക്കത്തൊരു മൊമന്റോ (അപ്രൂവ്ട് ആണു കേട്ടോ) നമ്മുക്ക് (ഇനി ഇതിലും ആരും ദ്വയാര്‍ത്ഥം കാണെണ്ട....ആ യോഗ്യനേക്കൊണ്ട് എന്നാ ഞാന്‍ ഉദ്ദേശിച്ചത്) വച്ച് കൊടുപ്പിക്കണം. സോ...ഹറി....... അപ്പ്.......ഹറി............ അപ്പ്......!!!!
ഓടൊ:- ഇത് ഒരു നര്‍മ്മാധിഷ്ഠിത ലേഖനം മാത്രമാണ്.ആരേയെങ്കിലും എന്റെ ഏതെങ്കിലും പദ പ്രയോഗങ്ങള്‍ വേദനിപ്പിച്ചു എങ്കില്‍ മാപ്പ്. (ഒന്നും മന:പൂര്‍വ്വമല്ല........അറിഞ്ഞോണ്ട് തന്നെയാണ്....!!!).
ഈ മനുഷ്യനേക്കുറിച്ച് ഇങ്ങനെ ഒരു സംഭവം കേക്കേണ്ടി വരുമെന്ന് സ്വപ്നേപി നീരീച്ചതല്ല. ...!!
പറയാന്‍ വന്നത് ‘ടി‘ യാന്‍ എന്തോ വ്യത്യസ്തതയുള്ള സംഭവമാണെന്നൊക്കെ പറഞ്ഞ് ഈണമിട്ട നമ്മുടെ രാജു മോന്റെ ഉറുമിയിലെ “അല കടലൊലി ” എന്ന ഗാനത്തേക്കുറിച്ചാണ്. പാട്ട് കേട്ടപ്പോഴും...വിഷ്വത്സ് കണ്ടപ്പോഴും സംഗതി കൊള്ളാല്ലോ എന്ന് മനസ്സില്‍ തോന്നിയതുമാണ്. (അതിനു പ്രധാന കാരണം ശിവണ്ണന്റേയും, അഞ്ജലിച്ചേച്ചിയുടെയും കാമറ പിടിത്തമാണെന്നത് ഒരു സത്യം)..!
ഇപ്പോ ദേണ്ടേ എല്ലാവരും പറയുന്നു. ആ ട്യൂണും തീം മ്യൂസിക്കുമൊക്കെ ഈ അണ്ണന്‍ ഏതോ ലോറീന എന്ന കനേഡിയന്‍ ആയമ്മയുടെ കയ്യില്‍ നിന്നും അടിച്ചു മാറ്റിയതാണ് എന്ന്. കേട്ടു നോക്കിയപ്പോ സംഗതി സത്യമല്ലേ എന്ന് എനിക്കുമൊരു തോന്നല്‍. ഇനി നിങ്ങളുമൊന്ന് കേട്ട് നോക്ക്...!!