Wednesday, 5 May 2010

ഈ വിധി ന്യായമോ..?

ഈ വിധി ന്യായമോ..?

കൊന്നവന്‍ കുറ്റക്കാരന്‍ ....കൊല്ലാന്‍ ഒത്താശ ചെയ്തു കൊടുത്തവനും കത്തിയെടുത്ത് കൊടുത്തവനും നിരപരാധികള്‍...!!!! ഇതോ നീതി ദേവതയുടെ നിഷ്പക്ഷമായ വിധി..?കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമല്ലേയിത്..?


ലോകത്തേയൊട്ടാകെ നടുക്കിയ മുംബൈ ഭീകരാക്രമണക്കേസില്‍ മുംബൈ സ്പെഷ്യല്‍ കൊടതിയുടെ കണ്ട്പിടുത്തം കണ്ടാല്‍ ഇന്ത്യാകാരനെന്നല്ല ലോകത്തിലുള്ള ഏതൊരുവനും ചിന്തിച്ച് പോകാവുന്ന ഒരു ചോദ്യമാണിത് “ ഇതെവിടുത്തേ ന്യായം“ ? ( ഇന്ത്യന്‍ മഹാരാജ്യത്തിലേത് മാത്രം എന്ന് മറുപടി പറയെണ്ടി വരും). 2008 നവംബര്‍ മാസം 26 തീയതി നടന്ന ഈ പൈശാചിക വൃത്തി നിരപരാധികളായ ഇന്ത്യാകാരുടേയും, വിദേശികളുടേയുമുള്‍പ്പെടെ166 പേരുടെ ജീവനപഹരിച്ചു, 300 ലധികം പേര്‍ക്ക് പരിക്കേറ്റു, സന്ദീപ് ഉണ്ണികൃഷ്ണനേയും ...ഹേമന്ത് കര്‍ക്കറെയും, സദാനന്ദ് ദത്തയേയും പോലുള്ള ധീര ജവാന്മാരേ ഭാരതത്തിന് നഷ്ടപ്പെടുത്തി. ഇതൊന്നും കാണാനാവാത്ത വിധം അന്ധയായിപ്പോയോ നമ്മുടെ നീതിന്യായ വ്യവസ്ഥകള്‍...!! അതോ അഭിനവ ഗാന്ധാരിയാവാനുള്ള ശ്രമമോ...?

ലോകത്തിന്റെ കണ്മുന്‍പില്‍ ഉറഞ്ഞ് തുള്ളി താണ്ഡവമാടിയ അജ്മല്‍ കസബെന്ന നരാധമന് ശിക്ഷ വിധിക്കാനെടുത്തത് ഏകദേശം ഒന്നര രണ്ട് വര്‍ഷം...!! (ഇനിയും വിധി വന്നിട്ടില്ലെന്നത് വേറേ കാര്യം). തെളിവുകള്‍ ശേഖരിക്കുകയായിരുന്നു പോലും...? പോരാത്തതിന് ജയിലില്‍ ഫൈവ്സ്റ്റാര്‍ സുഖവാസവും...!! സാധാരണക്കാരന് എങ്ങനെ ചോര തിളക്കാതിരിക്കും..? പോട്ടേ ..അത് മനുഷ്യാവകാശമാണെന്നൊക്കെ വേണമെങ്കില്‍ വാദിക്കാം..മാത്രവുമല്ല..അതിഥി ദേവോ ഭവ: എന്നല്ലേ നമ്മുടെ സംസ്കാരവും (അതിഥിയേ അറിഞ്ഞു വേണം സ്വീകരിക്കേണ്ടത് എന്ന തത്വം തല്‍കാലം നമ്മുക്ക് വിസ്മരിക്കാം). അതു കൊണ്ട് എന്തെങ്കിലും ആയിക്കൊള്ളട്ട്....നാളേയിവന്റെ വാദം വിശദീകരിക്കാന്‍ സമയം നല്‍കിയില്ലന്നാരും പറയില്ലല്ലോ..?


എന്റെ അതിശയം കസബിന്റെ വിധിയുടെ കാര്യത്തിലല്ല.. മറിച്ച് സ്വന്തം രാജ്യത്തിന്റെ ഉപ്പും ചോറും തിന്ന് സ്വ: മാതൃത്വത്തേ കൂട്ടിക്കൊടുക്കുവാന്‍ വാതില്‍ തുറന്ന് കൊടുത്തവന്മാരുടെ വിധിയെഴുതിയതിലാണ്. ഇന്ത്യയുടെ രണ്ട് മക്കള്‍ ...സഹാബുദ്ദീന്‍ അഹമ്മദും , ഫാഹീ അന്‍സാരിയും (ഈ വര്‍ഗ്ഗത്തില്‍ പെട്ട നിരവധിയനവധി @#!@ മക്കളുടെ പ്രതിനിധികള്‍). സ്വന്തം മാതാവില്‍ നിന്ന് മുലപ്പാലിനൊപ്പം ചോരയും ഊറ്റിക്കുടിച്ചു കൊണ്ടിരിക്കേ തന്നെ....അന്യന് ആ അമ്മയേ വ്യഭിചരിക്കാന്‍ കൂട്ട് നില്‍ക്കുന്ന വെറിയന്മാര്‍....ഇവന്മാര്‍ കുറ്റക്കാരല്ല പോലും (തെളിവില്ലത്രേ)..!  അത് മാത്രമല്ലേ ഇവര്‍ ചെയ്തതിനേ ന്യായീകരിച്ച് പ്രതിഭാഗം വക്കീല്‍ വാദിച്ച രീതി നോക്കണം “ എന്താണ് ഇവര്‍ ചെയ്ത കുറ്റം..!   ഈ ഓപ്പറേഷന്‍ നടത്തുവാന്‍ ശത്രുക്കളുദ്ദേശിച്ചിരുന്ന (ലഷ്കറെ തൊയ്ബ) സ്ഥലങ്ങളുടെ ബ്ലൂ പ്രിന്റ് തയ്യാറാക്കിക്കൊടുത്തതോ..? അതോ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയതോ..? അതൊന്നും ഒരു തെറ്റേയല്ല..കാരണം ഈ സ്ഥലങ്ങളേക്കുറിച്ചും, ക്രമീകരണങ്ങളേക്കുറിച്ചുമുള്ള വിവരങ്ങള്‍ ഗൂഗിളിലും ഇന്റര്‍നെറ്റിലും സൌജന്യമായി ലഭിക്കുന്നതാണത്രേ..!! അത് കൊണ്ട് ഇവര്‍ കൈമാറിയത് ഒരു വിലപ്പെട്ട വിവരമല്ല പോലും...!! ”. അല്ലയോ വക്കീല്‍ സാറേ ... താങ്കളിപ്പോള്‍ വാദിച്ച അതേ വാദം തന്നെ മറ്റൊരു രീതിയില്‍ ഞാന്‍ താങ്കളോട് ചോദിക്കട്ടേ ...? “ താങ്കള്‍ പ്രശസ്തനായ ഒരു വ്യക്തിയാണെന്ന് കരുതുക. താങ്കളേക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും, അഭിമുഖങ്ങളുമൊക്കെ പത്രങ്ങളിലും, ടെലിവിഷനിലുമൊക്കെ വന്നിട്ടുണ്ടെന്നും.താങ്കള്‍ക്ക് ഒരു മകനുമുണ്ടെന്ന് കരുതുക... ഈ മകന് താങ്കളുടെ ശത്രുക്കളേ ഒക്കെ അറിയാമെന്നും... ഈ ശത്രുക്കള്‍ക്കാണെങ്കിലോ ...താങ്കളുമായി അടുപ്പമുണ്ട്.., താങ്കളുടെ അഭിമുഖം ടെലിവിഷനില്‍ കണ്ടിട്ടുണ്ട്, താങ്കളുടെ വീട് എവിടാണ് എന്നൊക്കെയറിയാം..ഓക്കേ...?  പക്ഷേ താങ്കളുടെ വീട്ടില്‍ ആരൊക്കെയുണ്ടെന്നോ..എത്ര മുറികളുണ്ടെന്നോ..അതിനെത്ര വാതിലുകളുണ്ടെന്നോ അറിയില്ല. ഈ ശത്രുക്കളോട് താങ്കളുടെ മകന്‍ പറയുന്നു അതേ ...എന്റെ വീട്ടില്‍ ആകെ 3 മുറികളേയുള്ളൂ ..അതിലൊന്നില്‍ അച്ഛമ്മയാണ്. ഒന്നില്‍ ഞാനും..മറ്റേ മുറിയില്‍ അമ്മയും അച്ഛനും ..അച്ഛന്‍ രാവിലെ ആറ് മണിക്ക് പോകും ..വൈകിട്ട് 12 മണിക്കേ തിരിച്ച് വരികയുള്ളൂ..അച്ഛമ്മയാണെങ്കില്‍ കട്ടിലില്‍ നിന്നിണീക്കില്ല.., ഞാന്‍ സ്കൂളില്‍ പോയി വന്നാല്‍ നേരെ എന്റെ മുറിയിലാകും..ഞാനവിടെ ഉണ്ടെങ്കിലും കുഴപ്പമില്ല. ഈ നേരമത്രയും വാതില്‍ തുറന്ന് കിടക്കും ..അമ്മ മാത്രമേ കാണുള്ളൂ ...ഈ സമയത്ത് വന്നാല്‍ നിങ്ങള്‍ക്ക് കാര്യം നടത്തീട്ട് പോകാം ..!!”. എന്നും പറഞ്ഞ് അവരുടെ കയ്യില്‍ നിന്ന് കാശും വാങ്ങി വീടിന്റെ പ്ലാന്‍ വരെ വരച്ചും കൊടുത്ത് സ്വന്തം അമ്മയേ കൂട്ടിക്കൊടുക്കുന്ന ഈ മകനേയും താങ്കള്‍ ന്യായീകരിക്കുമോ..? അതോ എന്റെ ശത്രുക്കള്‍ക്ക് എന്റെ വീടൊക്കെ പത്രത്തിലും..ടിവിയിലുമൊക്കെ കണ്ടുള്ള പരിചയമുണ്ട്..അതു കൊണ്ടാണ് അവരെന്റെ വീട്ടില്‍ക്കയറിയത് എന്ന് വാദിക്കുമോ..? പറയണം സര്‍..!!

അത് തന്നയുമല്ല സര്‍.. ഈ ഇന്റര്‍നെറ്റ്, ഗൂഗിള്‍, യൂ ടൂബ് തുടങ്ങിയവയിലൊക്കെ എന്തെല്ലാം അശ്ലീല ചിത്രങ്ങളും, വീഡിയോകളും, സിനിമകളും, കഥകളും മറ്റ് വഴിവിട്ട കാര്യങ്ങളുമുണ്ട്. ഇതെല്ലാം കണ്ടിട്ട് അത് പൊലെ ചെയ്യുകയും പരീക്ഷിച്ച് ചെയ്യുകയും ചെയ്യുന്ന വിരുതന്മാരേയും, വിരുതത്തിമാരേയും നിങ്ങള്‍ തന്നെയല്ലേ ശിക്ഷിക്കുന്നത്.അതോ അത് അവര്‍ ഇന്റര്‍നെറ്റില്‍ നിന്നും കണ്ട് പഠിച്ചതാണ് ..അതു കൊണ്ട് അവരേ വെറുതെ വിട്ടേക്കാം എന്ന് കരുതില്ലല്ലോ. അത് അവരേ മാത്രം ബാധിക്കുന്ന കാര്യമായാല്‍പ്പോലും...!! അപ്പോള്‍ പിന്നെ നമ്മുടെ രാജ്യത്തിനു തന്നെ ഭീഷണിയാവുന്ന തരത്തിലുള്ള വിവരങ്ങള്‍ ശത്രുക്കള്‍ക്ക് ചോര്‍ത്തിക്കൊടുത്ത ഈ പുന്നാര മക്കളേ താങ്കള്‍ വിവര സാങ്കേതിക വിദ്യയുടെ പേരും പറഞ്ഞ് രക്ഷിക്കാന്‍ കൂട്ട് നില്‍ക്കുന്നതിനേ എന്ത് വാദം പറഞ്ഞ് ന്യായീകരിക്കും...?

മാത്രവുമല്ല ..... ഈ താടിയും മുടിയും വളര്‍ത്തിയ വേന്ദ്രന്മാരേ വെറുതേ വിട്ടാല്‍ കരി വാരിത്തേക്കപ്പെടുന്ന ഒരു സമൂഹമുണ്ട് ഈ നാട്ടില്‍..! അല്ലെങ്കില്‍ത്തന്നെ എന്തിനുമേതിനും സംശയത്തിന്റെ ദൃഷ്ടി പതിയുവാന്‍ വിധിക്കപ്പെട്ട എന്റെ മുസ്ലീം സഹോദരങ്ങള്‍....അവരേക്കൂടി ഈ കേസില്‍ വിധി പറയുന്നതിന് മുന്‍പ് നമ്മുടെ നീതി പീഠം ഒന്ന് പരിഗണിക്കേണ്ടതായിരുന്നു. ജിഹാദിന്റെ പേരും പറഞ്ഞ് പെറ്റതള്ളയുടെ പോലും മാനം വിറ്റ് തുലക്കാനിറങ്ങിപ്പുറപ്പെട്ടിരിക്കുന്ന കുറേ നരാധമന്മാരുടെ പ്രവൃത്തികളുടെ തിക്ത ഫലം കൂട്ടത്തോടെ അനുഭവിക്കേണ്ടി വരുന്ന ഒരു ജനതയുടെ വികാരം. എവിടെയും സ്വന്തം നാടിനോടുള്ള കൂറ് മറ്റുള്ളവര്‍ക്കു മുന്‍പില്‍ തെളിയിച്ച് കൊടുക്കുവാന്‍ ഈ സമൂഹം വിധിക്കപ്പെടുന്നത് നമ്മുടെ വിധി ന്യായത്തിലേ ഇമ്മാതിരിയുള്ള വശപ്പിശകുകള്‍ കൊണ്ട് കൂടിയാണ്. ശിക്ഷിക്കപ്പെടേണ്ടവന് തക്കതായ ശിക്ഷ അപ്പപ്പോള്‍ തന്നെ ജാതിയുടെയും, മതത്തിന്റേയും, കൊടിയുടെയുമൊന്നും നിറം നോക്കാതെ നടപ്പിലാക്കിയാല്‍ ..പിന്നീട് ഈ തരത്തിലുള്ള ചതിയുമായി, തരികിടയുമായി നമ്മുടെ നാട്ടിലേക്ക് വരുവാന്‍ ശത്രുക്കള്‍ ഒന്നമാന്തിക്കും....,എന്തിന്റെ പേരിലായാലും ഈ വിഭാഗത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന നമ്മുടെ ചെറുപ്പക്കാരുടെ ഒഴുക്കിലും ഗണ്യമായ കുറവുണ്ടാകും. അല്ലാതെ വീണ്ടും “ എല്ലാ മുസ്ലീങ്ങളും ഭീകരര്‍ അല്ല...എന്നാല്‍ എല്ലാ ഭീകരരും മുസ്ലീങ്ങള്‍ ആണ്” എന്നുള്ള സ്ഥിരം രാഷ്ടീയ ലാക്കോട് കൂടിയുള്ള വാചകവുമായി നിരപരാധികളായ ഒരു സമൂഹത്തേ ക്രൂശിത്തറക്കാനും, ഇത് പോലെയുള്ള ദേശദ്രോഹ പ്രവൃത്തികള്‍ക്ക് വളം വച്ച് കോടുക്കാനുമാണെങ്കില്‍...ബഹുമാന്യ ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയോട് ഒരു വാക്ക്   “ ഞങ്ങള്‍ പൊതു ജനം വെറും കഴുതകളല്ലെ”!
 
രാഷ്ടീയ ഹിജഡകളോട്....!!
തെളിവില്ലെന്ന വ്യാജേന ഈ രണ്ട് സന്തതികളേയും വെറുതേ വിടാന്‍ ശ്രമിക്കുന്നതിന്റേയും, കൂട്ട് നില്‍ക്കുന്നതിന്റേയും പിന്നില്‍ പിന്നോക്ക സമുദായത്തിന്റെ വോട്ട് നേടി ബാലറ്റ് പെട്ടി നിറക്കാം എന്ന ഗൂഢലക്ഷ്യമാണെങ്കില്‍ ......എന്റെ പൊന്ന് രാഷ്ടീയച്ചെന്നായകളേ..നിങ്ങള്‍ക്ക് തെറ്റി...! ഞങ്ങളുടെ നാടിന്റെ അഖണ്ഡതക്ക് കോട്ടം തട്ടുന്ന ഒരു പ്രവൃത്തികള്‍ക്കും ഇനി ഞങ്ങള്‍ പൊതു ജനം തയ്യാറല്ല. ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ജാതിയുടെയും മതത്തിന്റേയും കൊടിയുടെയും ഒന്നും പിന്‍ബലം ആവശ്യമില്ല. കാരണം ഞങ്ങള്‍ തന്തക്ക് പിറന്നവരാണ്. മാത്രവുമല്ല ..രാപ്പകലില്ലാതെ ...ഒരു മതത്തിന്റേയും.. പിന്‍ ബലമില്ലാതെ ..ഒറ്റെക്കെട്ടായി ..ഭാരതാംബയുടെ ത്രിവര്‍ണ്ണ പതാകയുടെ കീഴില്‍ അങ്ങകലെ അതിര്‍ത്തിയില്‍ പെറ്റമ്മയുടെ മാനം കാക്കാന്‍ തീവൃ യത്നം നടത്തുന്ന ആ ധീര ജവാന്മാര്‍ക്ക് ഞങ്ങള്‍ക്ക് കൊടുക്കുവാന്‍ കഴിയുന്ന ഏറ്റവും വലിയ പിന്‍ബലമാണിത് എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. അവര്‍ ഈ കഷ്ടപ്പെടുന്നതും ..ജീവന്‍ ബലിയര്‍പ്പിക്കുന്നതും ഞങ്ങള്‍ക്ക് വേണ്ടിയാണെന്നതും... അത് കൊണ്ട് ഈ വെള്ളം വാങ്ങി വച്ചേരേ..!!

ബഹുമാനപ്പെട്ട കോടതിയോട്....ഒരപേക്ഷ..!!

നമ്മുടെ നിയമത്തിലേ പഴുതുകള്‍ മറ്റാരേയുംകാള്‍ നന്നായി അറിയുന്നവനാണ് താങ്കള്‍. ഈ കാപാലികര്‍ക്ക് മരണത്തില്‍ കുറഞ്ഞൊരു ശിക്ഷയുമില്ല എന്ന് താങ്കള്‍ക്കുമറിയാം. ഇവര്‍ക്ക് മരണ ശിക്ഷ വിധിക്കുമ്പോള്‍ രക്ഷപെടാനുള്ള എല്ലാ പഴുതുകളുമടച്ച് വേണം ചെയ്യാന്‍.ഇത് പറയാന്‍ കാരണം പാകിസ്ഥാന്‍ ഭരണകൂടം ഇപ്പോള്‍ തന്നെ കസബിനേ വിട്ട് കിട്ടാനുള്ള കളികള്‍ തുടങ്ങിക്കഴിഞ്ഞത്രേ..! തന്നയുമല്ല ..ഇതിന് മുന്‍പ് ഭീകരാക്രമണക്കേസുകളിലുള്‍പ്പെടെ വധശിക്ഷക്കു വിധിക്കപ്പെട്ട 26 വിദ്വാന്മാരുടെ ദയാ ഹര്‍ജികള്‍ രാഷ്ടപതിയുടെ മേശപ്പുറത്ത് തീരുമാനമാകാതെ കിടക്കുന്നു. എന്നെങ്കിലുമൊരിക്കല്‍ ഇവരും അതു പോലെ രക്ഷപെട്ടാല്‍ നീതി ദേവത കണ്ണടച്ചിരുട്ടാക്കി എന്ന് ജനം പറയും..ഒപ്പം ...സ്വന്തം ജീവന്‍ പോലും തൃണവല്‍കരിച്ച് നാടിന് വേണ്ടി പോരാടി വീര മൃത്യു വരിച്ച ആയിരക്കണക്കിന് ജവാന്മാരുടെ ധീരതക്ക് നേരേയുള്ള കൊഞ്ഞനം കുത്തല്‍ കൂടിയായിപ്പോകുമത്. ദയവ് ചെയ്ത് അതിനിടവരുത്താതിരിക്കുക.

PS:- ശ്രീ ഉജ്ജ്വല്‍ നിക്വം.....താങ്കള്‍ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..! ഈ നപുംസകങ്ങളേ അവരര്‍ഹിക്കുന്ന രീതിയിലുള്ള ശിക്ഷ വാങ്ങിക്കൊടുക്കുവാന്‍ വേണ്ടി ഉജ്ജ്വലമായിപ്പോരാടുവാനുള്ള ശക്തി അങ്ങേക്ക് ജഗദീശ്വരന്‍ നല്‍കട്ടേ എന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു ഒപ്പം വിജയാശംസകളും നേരുന്നു.

ജയ് ഹിന്ദ്

സസ്നേഹം
ഭ്രാന്തനച്ചൂസ്

10 comments:

Sourcebound said...

പ്രതികരണം നന്നായി അച്ചൂസ് !

കോട്ടയുടെ വാതില്‍ ശത്രുക്കള്‍ക്ക് തുറന്നു കൊടുത്തവര്‍ അവര്‍ തുറന്നില്ലായിരുന്നെങ്കില്‍
ശത്രുക്കള്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിച്ചേനെ എന്നു പറഞ്ഞു വാതില്‍ തുറന്നവര്‍ രജ്യദ്രോഹികള്‍ അല്ലാതാകുന്നില്ല

പാമരന്‍ said...

അവര്‍ കുറ്റക്കാരല്ലെന്നല്ലോ പറഞ്ഞത്‌? ആരോപിച്ച കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നല്ലേ?

എല്ലാത്തിനെയും തൂക്കിക്കൊല്ലാന്‍ വിധിക്കാമായിരുന്നു, വേണമെങ്കില്‍. അതു ചെയ്യാതെ ഇന്ത്യയുടെ നീതിബോധത്തെയും മൌലികാവകാശങ്ങളെയും ഉയര്‍ത്തിപ്പിടിക്കുകയാണ്‌ നമ്മുടെ ജുഡിഷ്യറി.

ഇന്ത്യാക്കാരനെന്ന നിലയില്‍ അതിലഭിമാനിക്കുകയാണു വേണ്ടത്‌.

ജസ്റ്റിന്‍ said...

അച്ചൂസ് കൂട്ടു പ്രതികള്‍ എന്ന് അച്ചൂസ് പറഞ്ഞ ആളുകള്‍ പ്രതികളാണെന്ന് ആരോപണം മാത്രമാണ്. അവര്‍ ശരിക്കും കുറ്റക്കാരാണെന്ന് എങ്ങനെ അച്ചൂസ് പറയുന്നു. കോടതിയില്‍ തെളിവ് കൊടുക്കാന്‍ അച്ചൂസ് പ്രാപ്തനാണോ. മീഡിയ പടിപ്പിച്ച കാര്യം ആണ് അച്ചൂസും വിളിച്ചു പറയുന്നത്. വികാരം ഞാനും മനസ്സിലാക്കുന്നു. പറഞ്ഞിരിക്കുന്ന പല സ്റ്റേറ്റ്മെന്റ്സും ഞാനും അംഗീകരിക്കുന്നു. പക്ഷെ പലര്‍ പറഞ്ഞാല്‍ ഒരാള്‍ കുറ്റവാളി ആകുമോ. ഇതിന്റെ പിന്നില്‍ ഉള്ള സത്യം അറിയാവുന്നവര്‍ മിണ്ടാതെ ഇരിക്കുന്നു. പിന്നെ കസബിനെ എങ്കിലും ശിക്ഷിച്ചതില്‍ ഞാന്‍ സന്തോഷപ്പെടുന്നു.

Villageman said...

നന്നായി...ഇമ്മാതിരി വാര്‍ത്തകള്‍ കേള്‍കുമ്പോള്‍ ഒരു സാധരനക്കാരനുണ്ടാവുന്ന വികാരമാണ് താങ്ങള്‍ പ്രകടിപ്പിച്ചത്.. .ഇവിടെ ഇതല്ല ഇതിനപ്പുറവും നടക്കും...പാര്‍ലിമെന്റ് ആക്രമിച്ച അഫസ്ല്‍ ഗുരുവിനെ പോലും വോട്ടു പോകും എന്ന് പറഞ്ഞു തൂക്കിലിടാതെ ഇരിക്കയാണ് ഇവിടെ..എന്തോന്ന് പറയാന്‍ :(

Sirjan said...

പ്രതികരണം അസ്സലായി.. ശക്തമായ ഭാഷയില്‍ തന്നെ മനസിലുള്ള വികാരം താങ്കള്‍ പ്രകടിപ്പിച്ചു..

പാമരനും ജസ്റ്റിനും ഇട്ടിരിക്കുന്ന കമന്റുകളും വളരെ ശരിയാണ്.. മീഡിയകള്‍ നമ്മെ പലപ്പോഴും ശരിയായ ദിശയില്‍ നിന്നും അകറ്റി നിറുത്തുന്നു..

എന്കിലും ഒരു ശരാശാരി പൌരന്‍ എന്ന നിലയില്‍ അച്ചൂസിന്റെ പ്രതികരണം തികച്ചും ആത്മാഭിമാനമുള്ള ഒരു ഭാരതീയന്റെ ഹൃദയത്തില്‍ നിന്നുള്ളത് തന്നെയാണ്..

ഒഴാക്കന്‍. said...

പ്രതികരണം നന്നായി അച്ചൂസ്.

പഥികന്‍ said...

ഒരു സാധാപൌരന്റെ സ്വാഭാവികമായ ആശങ്കകള്‍. നന്നായിരിക്കുന്നു. എല്ലാ കുറ്റവാളികളും ശിക്ഷിക്കപ്പെടണം. പക്ഷെ അതെല്ലായ്പ്പോഴും പോലീസും മാധ്യമങ്ങളും പറയുന്നവരാവില്ല എന്നതാണൊരു വസ്തുത. പാര്‍ലമെന്റാക്രമണക്കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ടവരിലൊരാള്‍ (ഗീലാനി) നിരപരാധിയായിരുന്നു എന്നു കണ്ട് വിട്ടയക്കപ്പെട്ട സംഭവം നമുക്കു മുന്നിലുണ്ട്. ഒരു കുറ്റവാളി രക്ഷപെടുന്നതിനേക്കാള്‍ല്‍ ദു:ഖകരമാണ് ഒരു നിരപരാധി ശിക്ഷിക്കപ്പെടുന്നതു.

മുംബൈ ആക്രമണക്കേസുമായി ബന്ധമുള്ള ഹെഡ്ലി കുറ്റം സമ്മതിച്ചതിനാല്‍ മാപ്പുസാക്ഷിയാകും എന്നു വിചാരണക്കു മുന്നേ ഉറപ്പു നല്‍കുന്ന അമേരിക്കന്‍ നീതി വ്യവസ്ഥയെക്കാളൊക്കെ എത്ര ഭേദമ്മാണ് കുറ്റം തെളിയിക്കപ്പെടാത്തതിനാല്‍ ഒരാള്‍ രക്ഷപെടുന്ന നമ്മുടെ വ്യവസ്ഥ?

Pranavam Ravikumar a.k.a. Kochuravi said...

പ്രതികരണം അസ്സലായി....But at the end Indian Judiciary did the best.....This is my opinion...

regards...

kochuravi

indu said...

a very commendable blog that you can be proud of ajith
very good
though i choose to differ from you on many score
you way of presenting thoughts
it is forthright
direct
sincere
very much indian too
congrats brother

Ratheesh KP said...

നന്നായി ഭായി...

നമ്മുടെ നിയമങ്ങള്‍ അല്‍പ്പം കൂടെ കര്‍ക്കശം ആകേണ്ടതുണ്ട്... രാജ്യദ്രോഹികളുടെ കാര്യത്തില്‍ എങ്കിലും.... വിചാരണകളും ശിക്ഷകളും പെട്ടെന്ന് നടപ്പിലാക്കാന്‍ ഉള്ള ആര്‍ജവം കോടതികള്‍ കാണിക്കേണ്ടതാണ്.....

LinkWithin

Related Posts with Thumbnails