Monday, 9 May 2011

ഇമ്മിണി ഹോട്ടായ ഒരു കല്യാണാലോചന

ഇമ്മിണി ഹോട്ടായ ഒരു കല്യാണാലോചന

വായിച്ചു തുടങ്ങുന്നതിന് മുന്‍പ്.....ഒരു വാക്ക്...!!

ഞാന്‍ ഇപ്പോഴുള്ള ജോലി മതിയാക്കി..ബ്രോക്കര്‍ പണിക്കിറങ്ങിയോ എന്ന് ആരും സംശയിക്കരുത്. ഇല്ല...ഒരിക്കലുമില്ല..നമ്മുടെ ചോറ് അതായതു കൊണ്ട്..അത് വിട്ടൊരു കളിയുമില്ല. ഇതിപ്പോ ഒരു വാര്‍ത്ത കേട്ടപ്പോ..സംഗതി ഹോട്ടാണല്ലോ എന്ന് എനിക്കും തോന്നി.അപ്പോപ്പിന്നെ കിടക്കട്ടെ നമ്മുടെ വക ഒരു ബ്ലോഗ്.........!!! അല്ല ...പിന്നെ....!!


ഇനി ആ ഹോട്ട് വാര്‍ത്തയിലേക്ക്........!!!!!

പെണ്‍കുട്ടികള്‍ പുര നിറഞ്ഞ് നില്‍ക്കുന്നത് കാണുമ്പോള്‍ മാതാപിതാക്കളുടേയും നാട്ടുകാരുടേയും മനസ്സില്‍ ഒരു അങ്കലാപ്പാണ്. എന്നാല്‍ ഇവിടെ ഈ കൊച്ചിന്റെ കാര്യത്തില്‍ ആരും അങ്കലാപ്പിലാവേണ്ട. കാരണം ഈ പെണ്‍കൊച്ച് ഇതു വരെ പുര നിറഞ്ഞിട്ടില്ലത്രേ....!! വണ്ണത്തിന്റെ കാര്യത്തിലായാലും....പ്രായത്തിന്റെ കാര്യത്തിലായാലും.........!! (29 വയസ്സ് ഒക്കെ പുര നിറയ്ക്കുന്ന പ്രായമാണന്നാരാ പറഞ്ഞേ). പക്ഷെ ഇപ്പോള്‍ നമ്മുടെ ഈ കൊച്ച് കൊച്ചിന് തനിക്ക് പ്രായപൂര്‍ത്തിയായെന്നും ഇനി ഒരു കല്യാണമൊക്കെ കഴിച്ച് ഒരു കൊച്ചിന്റെ അമ്മയായാല്‍ കൊള്ളാമെന്നും..... (തള്ളേ ..കൊള്ളാം) , അതിനേ നല്ല മലയാളം (ടെമ്പോയും ശ്രുതിയും താളവുമൊക്കെ ചേര്‍ത്ത) ചൊല്ലി പഠിപ്പിക്കാനും ഒരു സ്റ്റാര്‍ സിംഗറാക്കാനും മോഹം....! ഈ മോഹം പൂവണിയിക്കാന്‍ തക്ക തന്റേടവും, ചുറുചുറുക്കും, പൊക്കവും, ബുദ്ധിയുമുള്ള (ഇതൊക്കെ എടുത്ത് പറയാന്‍ കാരണം വഴിയേ ആ യോഗ്യതകള്‍ കേള്‍ക്കുമ്പോള്‍ മനസ്സിലാകും ) ആണ്‍ കൊളൈന്തൈകള്‍ നമ്മുടെ ഈ  ഭൂലോക വലയത്തില്‍ ഉണ്ടെങ്കില്‍ അപേക്ഷിക്കാവുന്നതാണ്. കിട്ടിയാന്‍ ഒരു നല്ല...കൊച്ച്...!! ഇല്ലെങ്കില്‍ ഒരു വീഡിയോ പ്ലെയറൊ വാഷിംഗ് മെഷീനോ (വാ..പൊളിക്കേണ്ട...!! എലിമിനേഷനില്‍ പുറത്താവുന്നവര്‍ക്ക് ഐഡിയ വകയായി ഒരു സഹതാപ സമ്മാനം...) മേടിച്ചോണ്ട് പോരാം.ക്ഷമിക്കണം മൊമന്റോ നല്‍കപ്പെടില്ല. കാരണം നമ്മുടെ കൊച്ച് പറയുന്നത് ഒക്കത്തിരുത്താന്‍ ഒരു മൊഞ്ചുള്ള മൊമന്റോയ്ക്ക് വേണ്ടിയാണല്ലോ ഈ കല്യാണമെന്ന പെടാപ്പാടൊക്കെ. അല്ലെങ്കില്‍ ആരാണ്ട് ഇമ്മാതിരി പണിക്ക് നിക്കുമോ എന്ന്...?

എന്തായാലും കല്യാണത്തെക്കുറിച്ചുള്ള ഈ കൊച്ചിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ....കല്യാണ ആപ്ലിക്കേഷനുമായി ചെല്ലുന്ന ചുള്ളന്മാരുടെ മുന്നിലേക്ക് നമൃമുഖിയായി നില്‍ക്കുന്ന കൊച്ചിന്റെ ഫോട്ടോയ്ക്ക് പകരം തലയോട്ടിയുമെല്ലും വച്ച ഒരു അപകട ചിഹ്നമോ.., പട്ടിയുണ്ട് സൂക്ഷിക്കുക എന്ന ബോര്‍ഡോ കാണിച്ച ഒരു ഫീലായിപ്പോയി. അല്ല........അതീക്കൊച്ച് തുറന്ന് പറയുന്നുമുണ്ടല്ലോ ..അത്രയ്ക്ക് കരളുറപ്പുള്ളവന്‍ (ഇരട്ടച്ചങ്കോ......മുച്ചങ്കോ) മാത്രം ഇപ്പണിക്കിറങ്ങിയാ മതീ എന്ന്.....!! ഇക്കാര്യത്തില്‍ ഞാനീ കൊച്ചിന്റെ ഭാഗത്താണ്. പറയാനുള്ളത് മുഴുവന്‍ മുഖത്തടിച്ച പോലെ തുറന്നങ്ങ് പറയും. പിന്നെ ആരു പറ്റിച്ചേ എന്ന് പറയില്ലല്ലോ.കണ്ണുമടച്ച് ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ പാലു കുടിക്കുന്ന...കപട ആദര്‍ശവതികളായ മഹിളാമണികളുടെ ഇടയില്‍ വേറിട്ട ഒരു ശബ്ദവും...കോലവുമാണ് ഈ കൊച്ച്. എനിക്കിഷ്ടമാണ് ഇത്തരക്കാരേ. ഹാറ്റ്സ്..ഓഫ് ..യൂ ..കൊച്ചേ....!!കൊച്ചിന്റെ ഭാവി വരനെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ക്ക് ഇവിടെ ഞെക്കി നോക്കാം
http://keralakaumudi.com/weekly/index.php/____________________May-07-2011/may7_09.jpg?action=big&size=original
http://keralakaumudi.com/weekly/index.php/____________________May-07-2011/may7_10.jpg?action=big&size=original
http://keralakaumudi.com/weekly/index.php/____________________May-07-2011/may7_11.jpg?action=big&size=original
http://keralakaumudi.com/weekly/index.php/____________________May-07-2011/may7_12.jpg?action=big&size=original
http://keralakaumudi.com/weekly/index.php/____________________May-07-2011/may7_13.jpg?action=big&size=original
http://keralakaumudi.com/weekly/index.php/____________________May-07-2011/may7_14.jpg?action=big&size=original
http://keralakaumudi.com/weekly/index.php/____________________May-07-2011/may7_15.jpg?action=big&size=original

ഭാവി വരനെക്കുറിച്ചുള്ള യോഗ്യതയുടെ കൂട്ടത്തില്‍ “എനിക്ക് മൂക്കത്താണ് ശുണ്ഠി..അതു കൊണ്ട് എന്നേ കണ്ട്രോള്‍ ചെയ്യാന്‍ എന്നേക്കാള്‍ ദേഷ്യക്കാരനേ പറ്റൂ” എന്ന ഈ കൊച്ചിന്റെ വാക്ക് കേട്ടപ്പോള്‍ ആദ്യം എന്റെ മനസ്സിലും ഒരു ലഡ്ഡു പൊട്ടിയതാരുന്നു. പെട്ടന്ന് ഒരു പതിനാറുകാരനായ ഞാന്‍ ....അതിലും പെട്ടന്നാണ് എന്റെ ഭൈമീമണിയുടെ മുഖമോര്‍ത്തത് (അല്ലാതെ..നിങ്ങള്‍ സംശയിക്കും പോലെ ...“ ദേ ...മനുഷ്യാ....ഇനീം നിങ്ങടെ പഴേ പഞ്ചാരയടീം കൊണ്ടിറങ്ങിയാല്‍...കൊല്ലും ഞാന്‍..എന്ന അവളുടെ തേന്‍ മൊഴി ഓര്‍ത്തിട്ടല്ല..സത്യം...!!!“ ). തന്നയുമല്ല മുകളില്‍പ്പറഞ്ഞ ആ ഒരു ഒറ്റ ഗുണമല്ലാതെ ഈ കൊച്ചിന്റെ ഭാവിവരനു വേണ്ട മറ്റൊരു ഗുണങ്ങളും (ആ കൊച്ചിന്റെ ലിസ്റ്റിലുള്ള ) ഇല്ലാത്തതു കൊണ്ട് ഞാനാ സാഹസത്തിനു മുതിരുന്നില്ല. മാത്രവുമല്ല.....നമ്മള്‍ ഒരിക്കലും യംഗ് സ്റ്റേര്‍സിന് ഒരു വഴിമുടക്കികളാവരുതല്ലോ....യേത്...??(അക്കാര്യത്തില്‍ ഞാന്‍ ദാസേട്ടനേപ്പോലാ). അപ്പോ പറഞ്ഞ് പറഞ്ഞ് കൂടുതല്‍ കുളമാക്കുന്നില്ല. ഈ കൊച്ച് പറയുന്ന യോഗ്യതകളൊക്കെയുള്ള യോഗ്യന്മാര്‍ എല്ലാവരും ഒന്നുഷാറായിക്കേ....അടുത്ത സ്റ്റാര്‍ സിംഗര്‍ സീസണ് മുന്‍പെങ്കിലും ഈ കൊച്ചിന്റെ ഒക്കത്തൊരു മൊമന്റോ (അപ്രൂവ്ട് ആണു കേട്ടോ) നമ്മുക്ക് (ഇനി ഇതിലും ആരും ദ്വയാര്‍ത്ഥം കാണെണ്ട....ആ യോഗ്യനേക്കൊണ്ട് എന്നാ ഞാന്‍ ഉദ്ദേശിച്ചത്) വച്ച് കൊടുപ്പിക്കണം. സോ...ഹറി....... അപ്പ്.......ഹറി............ അപ്പ്......!!!!

ആപ്ലിക്കേഷനുകള്‍ കൂമ്പാരമാകുമ്പോള്‍.................എലിമിനേഷനും ഗംഭീരമാവും......!!!! (അങ്ങനെങ്ങാണ്ട് തന്നെയല്ലേ...?)

ഓടൊ:- ഇത് ഒരു നര്‍മ്മാധിഷ്ഠിത ലേഖനം മാത്രമാണ്.ആരേയെങ്കിലും എന്റെ ഏതെങ്കിലും പദ പ്രയോഗങ്ങള്‍ വേദനിപ്പിച്ചു എങ്കില്‍ മാപ്പ്. (ഒന്നും മന:പൂര്‍വ്വമല്ല........അറിഞ്ഞോണ്ട് തന്നെയാണ്....!!!).
LinkWithin

Related Posts with Thumbnails