Monday, 15 August 2011

മ(ഇ)ഞ്ച് (ഞ്ചി) തിന്ന രഞ്ജിനി ...!!!

മ(ഇ)ഞ്ച് (ഞ്ചി) തിന്ന രഞ്ജിനി ...!!! 
കുരുന്നുകളുടെ പ്രതിഭാവിളയാട്ടം കൊണ്ട് സമൃദ്ധമായ മഞ്ച് സ്റ്റാര്‍ സിംഗര്‍ എന്ന മ്യൂസിക്കല്‍ റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെ ആയിരുന്നു ഇന്നലെ (14/08/2011). നൊയമ്പ് സമയത്തേ ഉച്ചയുറക്കം കഴിഞ്ഞെഴുനേല്‍ക്കുന്നത് ഗള്‍ഫ് സമയം വൈകുനേരം 6.30 ഓ 7.00 ആവുമെന്നതിനാല്‍ തുടക്കം മുതലേ ഇത് കാണാന്‍ വേണ്ടി അലാ‍റം വച്ചിണീറ്റത് വെറുതേയായില്ല. നല്ല പ്രോഗ്രാം....!!! വളരെ നല്ല പാട്ടുകള്‍...!! പുതിയ താരങ്ങളോടൊപ്പം പഴയ സീസണിലേ താരങ്ങളുമണിനിരന്നപ്പോള്‍.........എന്താ പറയുക...... കണ്ണിനും കാതിനുമൊരുത്സവമായിരുന്നു. ഫൈനലിസ്റ്റുകളെല്ലാം ഒന്നിനൊന്ന് മെച്ചം...!! കൂട്ടത്തില്‍ ചെറുതായതു കൊണ്ടാവാം...യദു കൃഷ്ണന്‍ എന്റെയെന്നതു പോലെ ഓഡിയസിന്റെയും ഫേവറിറ്റായിരുന്നു. ഫേവറിറ്റ് എന്നതിനര്‍ത്ഥം അവന്‍ മുമ്പനാകണം എന്നതല്ല കേട്ടോ...? അങ്ങനെ ആദ്യ വട്ട പോരാട്ടത്തിനൊടുവില്‍ ഫലം വന്നപ്പോള്‍ പാര്‍വ്വതിയും...ഒപ്പം എല്ലാവരേയും സ്ഥബ്ദരാക്കിക്കൊണ്ട് യദുവും പുറത്ത്.....!!! (ജഡ്ജ്മെന്റില്‍ യാതൊരു പിഴവുമില്ലായിരുന്നു എന്നത് എടുത്ത് പറയേണ്ട കാര്യമാണ് കെട്ടോ). എങ്കിലും യദു മൂന്നാമതെങ്കിലുമെത്തണമായിരുന്നു എന്ന് മനസ്സില്‍ ഒരു തോന്നലുണ്ടായിരുന്നെന്നത് സത്യം...!!! ആ ..അതവിടെ നിക്കട്ടേ...പറയാന്‍ വന്നത് പറയാം...!!

അങ്ങനെ ഫൈനല്‍ ത്രീയുടെ തകര്‍പ്പന്‍ പെര്‍ഫോമെന്‍സും കഴിഞ്ഞു. വിജയിയേ പ്രഖ്യാപിക്കേണ്ട സമയമായി....അവതാരകരായ രഞ്ജിനിയും നസ്രിയയും ഓരോ അതിഥികളേയും സ്റ്റേജില്‍ വിളിച്ചു കയറ്റി. അതിനു മുന്‍പ് ഈ കുരുന്നുകളേപ്പിടിച്ച് നിറുത്തി റിയാലിറ്റിക്ക് വേണ്ടി രഞ്ജിനി നടത്തിയ ചില ഷോ (മാളവികയുടേതുള്‍പ്പെടെ) പാല്‍പ്പായത്തില്‍ കല്ല് കടിക്കണ പോലയായിരുന്നു എന്ന് പറയാതിരിക്കാന്‍ തരമില്ല. എന്ത് ചെയ്യാം....രഞ്ജിനയല്ലേ ഇതും..ഇതിലപ്പുറവും കാണിച്ചില്ലേലേ അത്ഭുതമുള്ളൂ എന്ന് സമാധാനിച്ച് വിധിയറിയാന്‍ വേണ്ടി ഞാനും കാത്തിരുന്നു.

ആദ്യം അവസാന മൂന്നും നാലും സ്ഥാനക്കാര്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കി. നല്‍കിയത് താരസുന്ദരിമാരായ അനന്യയും, മീരാനന്ദനും ..രണ്ട് പേരും അവര്‍ക്ക് പറയാനുള്ളതും പറഞ്ഞ് സമ്മാനങ്ങള്‍ കൈമാറി...!! അതിനു ശേഷം ക്ലൈമാക്സിനൊരു ട്വിസ്റ്റെന്ന പോലെ രഞ്ജിനിയുടെ പ്രഖ്യാപനം..ഇനി പറയാന്‍ പോകുന്നത് മൂന്നാം സ്ഥാനമല്ല മറിച്ച് രണ്ടാം സ്ഥാനമാണെന്ന്. കൊള്ളാല്ലോ സംഭവം എന്നു കരുതി ആകാംക്ഷയോടിരുന്നു. പ്രഖ്യാപനം നടത്തുന്നത് നമ്മുടെയെല്ലം പ്രിയങ്കരനായ ഹാസ്യ / അഭിനയ ചക്രവര്‍ത്തി അമ്പിളിച്ചേട്ടന്‍...!!! ചേട്ടനേക്കൊണ്ട് രണ്ടാം സ്ഥാനം നേടിയ വിഷ്ണുവിന്റെ പേര് വായിപ്പിച്ചു സമ്മാനവും കൊടുപ്പിച്ചു. രണ്ട് വാക്ക് അമ്പിളിച്ചേട്ടന്‍ പറയുമെന്ന് കരുതി പക്ഷേ ഉണ്ടായില്ല...!! അതിനുള്ള സാവകാശം നമ്മുടെ രഞ്ജിനിച്ചേച്ചി നല്‍കിയില്ല എന്നതാണ് സത്യം.... !!!(മനപൂര്‍വ്വമോ എന്തോ).  വള ..വള..സംസാരിച്ച് ചേച്ചി വേദി കൈയ്യടക്കി....!! പദ്മശ്രീ ജയറാമിനേ ഒന്നാം സ്ഥാനം നേടിയ കുട്ടിയുടെ പേര് പ്രഖ്യാപിക്കാനായി വിളിക്കുന്നു. അതിനു മുന്‍പ് ജയറാമേട്ടനെന്താ പറയാനുള്ളത് എന്ന ചോദ്യം (പേരിന്റെറ്റത്ത് പദ്മശ്രീ ഇല്ലാത്തതു കൊണ്ടാണോ ഇങ്ങനെ ജഗതിച്ചേട്ടനോട് ചോദിക്കാഞ്ഞത് എന്ന് മനസ്സില്‍ തോന്നി).  ശ്രീ ജയറാം....കുറച്ച് വാക്കുകളില്‍ അദ്ദേഹത്തിന് പറയാനുള്ളത് പറയുന്നു. വിധി പ്രഖ്യാപനത്തിലേക്ക് കടക്കാന്‍ തുടങ്ങുമ്പോള്‍ വീണ്ടും റിയാലിറ്റി ട്വിസ്റ്റുമായി രഞ്ജിനി രംഗത്ത്....!!!!

ആളെക്കൊച്ചാക്കാന്‍ വളിച്ച താമാശയുമായി ജഗതിച്ചേട്ടനോടൊരു ചോദ്യം                             “ അമ്പിളിച്ചേട്ടാ...ഇവരില്‍ ആരായിരിക്കും എലിമിനേറ്റായി പുറത്ത് പോകുക. എന്താണ് ചേട്ടന് തോന്നുന്നത് ”. പോരേ പൂരം.....!! പിന്നെയാ വേദിയില്‍ നടന്നത് ഒരു വെടിക്കെട്ടായിരുന്നു. തൃശ്ശൂര്‍ പൂരത്തിനെക്കാള്‍ കേമം......!! തനിക്ക് ആദ്യം സംസാരിക്കാന്‍ അവസരം നിഷേധിച്ചതിനേ സ്വതസിദ്ധമായ ശൈലിയില്‍ കളിയാക്കിയ അദ്ദേഹം ആദ്യം പരിഹാസത്തിന്റെ കൂരമ്പെയ്തത് സ്വാഭാവികമായും രഞ്ജിനിക്കെതിരേ തന്നെ. രഞ്ജിനിയുടെ നടത്തത്തേയും നടത്തിപ്പിനേയും അനുകരിച്ച് കാണിച്ച് അദ്ദേഹം സംസാരിച്ച് തുടങ്ങിയപ്പോള്‍ ജനം ഇളകി. സ്വന്തം മകളുടെ സ്കൂളില്‍പ്പഠിക്കുന്ന കുട്ടിയാണെന്നതു കൊണ്ടാവണം രഞ്ജിനി റോള്‍ മോഡലാണെന്ന് പറഞ്ഞ് നടക്കുന്ന നസ്രിയക്കുട്ടിയേ സ്നേഹത്തിന്റെ വാക്കുകളാല്‍ ഒന്ന് തലോടാനും പുള്ളിക്കാരന്‍ മറന്നില്ല. മഞ്ച് മമ്മിയും ഡാഡിയുമായ സുജാതയേയും, വെണുഗോപാലിനെയും വളരെയഭിനന്ദിച്ച അദ്ദേഹം മറ്റ് ഷോകളിലേ എലിമിനേഷന്‍ റൌണ്ടുകളില്‍ കുട്ടികളിലേ തെറ്റിനേ കളിയാക്കുന്ന രീതിയില്‍ സംസാരിച്ച് പ്രേക്ഷകരേ ഇളിഭ്യന്മാരാക്കി വിഡ്ഡിച്ചിരി ചിരിക്കുന്ന ചില വിധികര്‍ത്താക്കളെയും വെറുതേ വിട്ടില്ല. നിശ്ശിതമായ പരിഹാസത്തിന്റെ ഒളിയമ്പുകള്‍ അവര്‍ക്കു നേരെയും മടിയില്ലാതെയയച്ചു അമ്പിളിച്ചേട്ടന്‍....!!! പരിഹാസത്തിനൊപ്പം.....കരിയറിന്റെ തുടക്കത്തില്‍ വളരെയേറെ ബുദ്ധിമുട്ടുകള്‍ സഹിച്ചും കയ്പൂ നീര്‍ കുടിച്ചും ഗാനലോകത്തെ ഗന്ധര്‍വ്വനായ ദാസേട്ടന്റെ പച്ചയായ ജീവിതം അദ്ദേഹം പറഞ്ഞപ്പോള്‍ ഒന്നാം സമ്മാനം ലഭിക്കാതെ പൊയ കുട്ടികള്‍ക്കൊപ്പം പ്രേക്ഷകര്‍ക്കും അതൊരു പോസിറ്റീവ് എനര്‍ജിയായി മാറി. എസ് പിബി അനശ്വരമാക്കിയ “ഓംകാര നാദാനു” എന്ന ഗാനമാലപിച്ച വൈശാഖിയുടെ പെണ്‍കരുത്തിനൊപ്പമാണ് താനെന്ന് പറഞ്ഞ അദ്ദേഹം...യദുവിനായിരുന്നു ഇത് ലഭിക്കേണ്ടിയിരുന്നത് എന്ന തന്റെ വ്യക്തിപരമായ ആഗ്രഹവും മറച്ചു വച്ചില്ല. ഇന്നേരമത്രയും നിലക്കാത്ത കൈയ്യടിയാല്‍ ജനം അദ്ദേഹത്തോടൊപ്പമായിരുന്നു. കാരണം മംഗ്ലീഷ് ചേച്ചിയുടെ കോപ്രായങ്ങള്‍ ഇത്രയും നേരം കണ്ട് കൊണ്ടിരുന്ന  ജനം പറയാനാഗ്രഹിച്ച കാര്യങ്ങളാണ് അദ്ദേഹം തന്റേതായ രീതിയില്‍ പറഞ്ഞത്. ഇതിനിടയില്‍ ടിവിയില്‍ മിന്നിമാഞ്ഞ രഞ്ജിനിയുടെ മുഖം ഞാന്‍ തലക്കെട്ടില്‍ സൂചിപ്പിച്ച പോലെ ഇഞ്ചി തിന്ന മര്‍ക്കടിയേപ്പോലായിരുന്നൂ എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല. ജഗതിച്ചേട്ടന്‍ പറഞ്ഞ ഒരു ദ്വയാര്‍ത്ഥ പ്രയോഗം  “ നമ്മുടെയല്ലാം പ്രിയപ്പെട്ട അപരാ...അ..ആ...അവതാരിക ശ്രീ രഞ്ജിനി...” ഒരല്പം കടുത്ത് പോയില്ലേ എന്ന് സംശയിച്ചപ്പോളേയ്ക്കും കൂടെയിരുന്ന് ഇത് കണ്ട് കൊണ്ടിരുന്ന പകുതി തമിഴനായ കൂട്ടുകാരന്‍ ഉടനേ തിരുത്തി ( അന്ത പൊണ്ണുക്ക് ഇന്ത ഡയലോഗ് താന്‍ തേവൈ മച്ചാ...അടി വിസില്....!!).

പക്ഷേ  ഒരു കാര്യത്തില്‍ രഞ്ജിനിക്കഭിമാനിക്കാം...ഇതൊക്കെയും സ്പോര്‍ട്ട്സ് മാന്‍ സ്പിരിറ്റിലെടുത്ത രഞ്ജിനി “ ആഗസ്റ്റ് 14 രഞ്ജിനി ദിനമായി “ പ്രഖ്യാപിക്കുകയും ചെയ്തു (ഇനിയിപ്പോ എല്ലാ വര്‍ഷവും ഈ ദിനം വളിച്ച തമാശ പറഞ്ഞും .., ചുണ്ടയ്ക്ക കൊടുത്ത് വഴുതനങ്ങ വാങ്ങിച്ചും രഞ്ജിനി ഫാന്‍സ് അസോസിയേഷനുകള്‍ക്ക് ആഘോഷിക്കാം).

അങ്ങനെ ഒടുവില്‍ ജയറാം വിജയിയേ പ്രഖ്യാപിക്കുന്നു. ഏവരും പ്രതീക്ഷിച്ച പോലേ അമിതാഭ് ബച്ചനേപ്പോലെ നീണ്ട കൊച്ചു മിടുക്കന്‍ “ആദര്‍ശ് “ തന്നെയായിരുന്നു ആ താരം...!! സമ്മാനമേറ്റു വാങ്ങി സന്തോഷത്താലിടറുന്ന ശബ്ദത്തില്‍ അമ്മയേച്ചേര്‍ത്ത് പിടിച്ച് എന്തിനോ വേണ്ടി പിണങ്ങിക്കഴിയുന്ന അച്ഛനെ ഇനിയുള്ള തങ്ങളുടെ ജീവിതത്തിലേക്കവന്‍ ക്ഷണിച്ചപ്പോള്‍ സന്തോഷവും സങ്കടവുമെല്ലാമൊത്തു ചേര്‍ന്ന ശരിക്കും ഒരു ജീവിത റിയാലിറ്റി ഷോയുടെ അവിസ്മരണീയമായ ഹൃദ്യമുഹൂര്‍ത്തങ്ങളായിരുന്നു അത് കണ്ടിരുന്ന ഏവര്‍ക്കും ലഭിച്ചത്.....!!

ആദര്‍ശ്.....ഒരായിരം അഭിനന്ദനങ്ങള്‍.....!! താരങ്ങളില്‍ താരമായത് നീയാണെങ്കിലും ഈ ഭ്രാന്തന്റെ ഇന്നത്തേ പൊന്‍ തൂവല്‍ (അതോ കാക്കത്തൂവലോ) ഹാസ്യാഭിനയത്തില്‍ അമ്പിളിക്കല ചൂടിയ ജഗതിച്ചേട്ടനു തന്നെ...!!!! പ്രേക്ഷക ലക്ഷങ്ങളുടെ മനസ്സറിഞ്ഞ് ഈ കുഞ്ഞുങ്ങളുടെ സമ്മാനദാനച്ചടങ്ങ് അതി ഗംഭീരമാക്കിയ മഹാനുഭാവാ.......
അങ്ങാണ് താരം......തത്താരം.....!!!!

ഓടോ:- ഇനി രഞ്ജിനിയുടെ മനസ്സില്‍ ലഡ്ഡു വല്ലോം പൊട്ടിയോ ആവോ....? പണ്ടെങ്ങാണ്ടിവള്‍ ഭാവിവരനേക്കുറിച്ചുള്ള ഒരു അഭിമുഖത്തില്‍ പറഞ്ഞ ഏതെങ്കിലും ഗുണഗണങ്ങള്‍ അമ്പിളിച്ചേട്ടനില്‍ കണ്ടെത്തിയാല്‍..........???

പൊന്നമ്പിളിച്ചേട്ടാ... ആഞ്ഞ് വിളിച്ചോ.........“ ശ്രീ പപ്പനാവോ......നീയെ തൊണ..!!

Saturday, 13 August 2011

കൊടി പാറും ഭാരതംകൊടി പാറും ഭാരതം

പാറും....ഭാരതം.....
കൊടി പാറും ഭാരതം.....
നാമഹിംസയാല്‍ മതിയാലേ-
സങ്കരമാടിയ....പാടി നേടിയ.....
കൊടി പാറും ...ഭാരതം....!!!

അന്നൊരു നാളില്‍ ഭാരതം ..... 
പാരതന്ത്ര്യയായ്...!!
ഖിന്നതയകന്നരുള്‍ തേടി നാം,
ആടി നേടിയ........
കൊടി പാറും ...ഭാരതം....!!!

രാഷ്ട്രപിതാവാം.... ബാപ്പുജി
വിഭാവനം പരം.....
ശാന്തനിതാന്ത-മനന്തമീ.....,
ത്രിവര്‍ണ്ണ സങ്കരം.....
കൊടി പാറും ഭാരതം......!!!

പാറും....ഭാരതം.....
കൊടി പാറും ഭാരതം.....
നാമഹിംസയാല്‍ മതിയാലേ-
സങ്കരമാടിയ....പാടി നേടിയ.....
കൊടി പാറും ...ഭാരതം....!!!

LinkWithin

Related Posts with Thumbnails