Tuesday, 26 February 2008

നോവ്.....


പത്തുമാസം ചുമക്കുന്ന ഭ്രൂണത്തെ
പുറന്തള്ളാന്‍ വെംബുന്ന ഗര്‍ഭപാത്രത്തിനോ....
തൂലികത്തുംബില്‍ നിന്നടരാന്‍
കൊതിക്കുന്ന വരികള്‍ക്കോ നോവ്..?
പേറ്റുനോവ്....

ജന്മനാല്‍ അനാഥത്വം പേറുന്നതോ
പാതിവഴിയില്‍ ഒറ്റപ്പെടുന്നതോ നോവ്
അനാഥത്വത്തിന്റെ നോവ്.....

പ്രണയമുള്ളതോ.....
പ്രണയമേ ലഭിക്കാത്തതോ നോവ്...
പ്രണയജീവിതത്തിനോ..
നിഷ്പ്രണയത്തിനോ നോവ്.......
സ്നേഹത്തിന്റെ നോവ്...

ഒത്തിരി നോവുകള്‍ക്കിടയിലൊരു നോവിനെ
ഓര്‍ക്കനിഷ്ടപ്പെടുന്നതൊരു നോവോ...
നോവുന്ന നോവും സുഖമുള്ള നോവും
ഓര്‍ക്കാതെ പോകുന്നതൊരു നോവോ...
ഓര്‍മ്മ തന്‍ നോവ്...

നീറുന്ന നോവുകള്‍ പലതുമുണ്ടെങ്കിലും
നീറ്റലാറ്റി കാത്തിരിക്കുന്നെന്‍ ഹൃത്ത്
വീണ്ടുമൊരു നോവിനെ.....
നോവുന്ന നോവിനെ.....???
സുഖമുള്ള നോവിനെ.....???

4 comments:

Sharu.... said...

നന്നായിരിക്കുന്നു...നല്ല വരികള്‍

നിരക്ഷരന്‍ said...

ചില നോവുകള്‍ അങ്ങിനെയാണ്. സുഖമുള്ളതായിരിക്കും.

i tried 5 times to post this comment. failed because of the word verification and due to my eye-sight also. please remove the word verification.

Achooss. said...

ഷാരുവിനും...നിരക്ഷരന്‍ ചേട്ടനും ....ഒരുപാട് നന്ദി....

gigy said...

ethra valya aalanu ente friend ennu eniku ariyillayirunnu..
keep it up..eniyum orupadu ethupole ezhuthanam ktooo...

LinkWithin

Related Posts with Thumbnails