Sunday, 24 July 2011

ജോര്‍ സേ ബോലോ....!!!

ജോര്‍ സേ ബോലോ....


നമ്മുടെ മാതൃരാജ്യത്തിന്റെ മാറ് പിളര്‍ന്ന് ചോര കുടിക്കാന്‍ കച്ച കെട്ടിയിറങ്ങിയ എമ്പോക്കികളില്‍ നിന്നും സ്വന്തം ജീവന്‍ ബലി നല്‍കി ആ അമ്മയേ സംരക്ഷിച്ച 490 ല്‍ പരം ഇന്ത്യന്‍ ധീര ജവാന്മാരുടെ ഓര്‍മ്മകള്‍ക്കിന്ന് 12 വയസ്സ് തികയുന്നു (1999 ജുലൈ 25). ഭാരതാംബയുടെ ആ പൊന്നോമന മക്കള്‍ അന്ന് കാത്തത് പെറ്റമ്മയുടെ മാനം മാത്രമായിരുന്നില്ല...ആ അമ്മയുടെ മറ്റ് മക്കളുടെ ജീവനും കൂടിയായിരുന്നു. അവരുടെ ധീരതയ്ക്ക് മുന്‍പില്‍ നമ്മുക്ക് പ്രണാമങ്ങളര്‍പ്പിക്കാം. ആ ധീരാത്മാക്കള്‍ക്ക് നിത്യാശാന്തി നേരാം.

ഒപ്പം അന്ന് അവര്‍ നമ്മുക്ക് നേടിത്തന്ന ആ വിജയം നിലനിറുത്തണമെങ്കില്‍..... ഇനിയൊരിക്കല്‍ക്കൂടി നമ്മുടെ മണ്ണിലേക്ക് ഭീകരതയുടെ വിത്തുമായി ഒരുത്തനും കാലെടുത്ത് വയ്ക്കാതിരിക്കണമെങ്കില്‍.......... നമ്മള്‍ ...ഭാരതാംബയുടെ മക്കള്‍ ഒറ്റെക്കെട്ടായി...നില്‍ക്കണം.....!! അതു കൊണ്ട് നമ്മുക്ക് വേണ്ടി......നമ്മുടെ മാതൃരാജ്യത്തിനു വേണ്ടി... രാപകലന്യേ.....മഞ്ഞിലും, വെയിലിലും, മഴയിലും ഭാരതാംബയുടേ അതിര്‍ത്തി കാക്കുന്ന ജവാന്മാര്‍ക്ക് താങ്ങായി ..തണലായി....ഊര്‍ജ്ജമായി...നമ്മുക്ക് നില കൊള്ളാം......


തോ...
 
സബ് മില്‍ കേ ബോലോ....................ഭാരത് മാതാ കീ ...........ജയ്......!!! 
ജോര്‍ ...സെ ...ബോലോ....................ഭാരത് മാതാ കീ...........ജയ്.......!!!

1 comment:

അച്ചൂസ് said...

നന്ദി കേടൊ...അതോ മറവിയോ...?

490 - ല്‍ പ്പരം ധീര ജവാന്മാര്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച് നമ്മുക്ക് നേടിത്തന്ന മഹത്തായ ഒരു വിജയം എത്ര വര്‍ഷം കഴിഞ്ഞാണെങ്കിലും മറക്കുക എന്നതിനേ നന്ദി കേട് എന്നല്ലാതെ മറ്റെന്താണ് വിളിക്കുക. എന്ത് ന്യായീകരണം പറഞ്ഞാലും മറക്കുവാന്‍ പാടുണ്ടോ ഇങ്ങനെയുള്ള ദിവസങ്ങള്‍.....? ഐസ്ക്രീം തിന്നതും, വാണിഭം നടത്തിയതും തുടങ്ങി മന്ത്രിമാരും...സെലിബ്രിറ്റികളും കക്കൂസില്‍പ്പോയാല്‍പ്പോലും ഹെഡ് ലൈന്‍ വാര്‍ത്തയാക്കുന്ന മാധ്യമ ശിങ്കങ്ങള്‍ എവിടേ...? ഒറ്റക്കോളം വാര്‍ത്തയെങ്കിലും ഇന്നേ ദിവസം നല്‍കാ‍ന്‍ എന്തേ ഇവരാരും തന്നെ ഓര്‍ത്തില്ല....? അതോ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ....ഇതിലേ എരിവും പുളിയുമൊക്കെ നഷ്ടപ്പെട്ടു എന്ന് തോന്നിത്തുടങ്ങിയതു കൊണ്ടോ...? പട്ടാള യൂണിഫോമില്‍ പരസ്യ പ്രചാരണത്തിനുപോലുമിറങ്ങുന്ന .....സൂപ്പര്‍സ്റ്റാറിനുമോര്‍മ്മ വന്നില്ലേ ഈ ദിവസത്തിന്റെ മഹത്വം....? അരിച്ചാക്കു പോലിരിക്കുന്ന ഈ വിദ്വാന് ഈ പദവി നല്‍കിയത് നാളയുടേ വാഗ്ദാനങ്ങളേ സൈന്യത്തിലേക്ക് ആകര്‍ഷിക്കാനാണു പോലും.......എന്തൊരാകര്‍ഷണം????? എന്തിനേറേ രാജ്യം ഭരിക്കുന്ന മന്ത്രി പുംഗവന്മാര്‍ക്കും ബാധിച്ചിരിക്കുന്നു അല്‍ഷിമേര്‍സ്........കഷ്ടം.....!!!!

ഗൂഗിളില്‍ വിജയ് ദിവസ് ....പരതിയപ്പോള്‍ കിട്ടിയ ചില ലിങ്കുകള്‍.....

http://malayalam.webdunia.com/newsworld/news/currentaffairs/1007/26...
http://malayalam.webdunia.com/newsworld/news/currentaffairs/0907/26...
http://origin-www.mathrubhumi.com/kasargod/news/1069327-local_news-Kasargod-%E0%B...

കാലങ്ങള്‍ കഴിയുന്തോറും മറവിയിലേക്കാണ്ടു പോകുന്ന വെറും വാര്‍ത്തയായിപ്പോയോ ഈ വീര ചരിതങ്ങള്‍ എന്നാലോചിക്കുമ്പോള്‍.......നാണക്കേടിനാല്‍ പുറം പൊളിയുന്നു....!!!


അല്ലയോ വീര...യോദ്ധാക്കളേ...നിങ്ങളുടെ ധീരതയേ നമിക്കുന്ന........ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും നിങ്ങളുടെ കര്‍മ്മത്തിന്റെ ഫലമായിട്ടാണെന്നോര്‍ക്കുന്ന.....കണ്ണുകളില്‍ തിമിരം ബാധിച്ചിട്ടില്ലാത്ത കുറേപ്പേരെങ്കിലുമുണ്ടീ നാട്ടില്‍........
ഞങ്ങളൊത്തൊരുമിച്ച് പറയുന്നു ...ശപിക്കരുത് ഞങ്ങളേ....വന്ദേ മാതരം....!!!!!

LinkWithin

Related Posts with Thumbnails