Wednesday 7 September 2011

ഓണമാണ് പോലും...!!


ഓണമാണ് പോലും...!!

ഓണമാണ് പോലും...!!
തിരുവോണമാണ് പോലും..!!
കുമ്പക്കുടവയറന്‍ മാവേലിമന്നന്റെ
പേരില്‍ ജനം പെരുംകുമ്പ നിറയ്ക്കുമീ ഓണം..!!

ഓണമാണ് പോലും...!!
തിരുവോണമാണ് പോലും..!!

കഴിഞ്ഞുത്രാടത്തലേന്ന് പേ വെള്ളം മോന്തി-
യന്തിക്ക് പുലയാട്ട് നടത്തിയുറങ്ങിയ ചെറുമനേ-
യുണര്‍ത്തുവാന്‍ ഇന്നും കഴിഞ്ഞീല.....
ആ ദേഹിയേയൂട്ടുവാന്‍ ഒരു പിടിച്ചോറില്ല...!!!

പശിയെടുത്തീവയര്‍ കരിഞ്ഞാലുമഴിയീല്ലയെന്‍-
പാവാടച്ചരടെന്നോതിയ ചെറുമിതന്‍ മുറ്റത്താ-
ടുവാനെത്തീല്ലൊരു പുലിയും പാക്കനാരും...!
ഇന്ന് നല്ലോരോണമായിട്ടു പോലും...!!!

ചുണ്ട് പിളര്‍ത്തിക്കരയും കിടാങ്ങളേ
ചന്തിയ്ക്ക് തട്ടിയാശ്വസിപ്പിച്ചവളമ്മിക്കല്ലില്‍
ചതച്ചുമ്മത്തില്‍ കായകളിറ്റിച്ചാ,നീരാ-
പിഞ്ചുണ്ടുകളിലുമവള്‍ തന്‍ ചോരിച്ചോര്‍ വായിലും..
ഓണമായിട്ടിത്തിരി ചവര്‍പ്പായീടട്ടേ.....!!

ഒരു പിടിക്കയറിലും ഉമ്മത്തികായിലും-
പൊട്ടക്കിണറ്റിലുമൊടുങ്ങുന്നു ഇന്നും
ചെറുമികള്‍ നൂറായിരെമെങ്കിലും, ബഹുജനം-
പലവിധം നിറയ്ക്കുന്നു തന്‍ കുമ്പയും കീശയും

എല്ലാറ്റിനും ഹേതുവതൊന്നു മാത്രം...

ഓണമാണ് പോലും...!!
തിരുവോണമാണ് പോലും..!!

4 comments:

achu said...

അജിത്‌ ചേട്ടാ , വളരെ അധികം സന്തോഷം , നന്നായിട്ടുണ്ട് ഈ ഉത്രാട പാച്ചിലിലും മനുഷ്യര്‍ക്ക്‌ ഇങ്ങനെ ഒരു കവിത സമര്‍പ്പിച്ചതിനു

ചന്തു നായർ said...

കോരന് കുമ്പിളിൽ എന്നും കണ്ണീർ.... നന്നായീ ഈ കവിത എല്ലാ ഭാവുകങ്ങളും..........

ജയലക്ഷ്മി said...

എല്ലാവരും ഓണക്കഴ്ച്ചകളില്‍ മുഴുകുമ്പോള്‍ ഓണമില്ലാത്തവന് വേണ്ടി ഒരു വാക്ക്. നന്നായി. ആശംസകള്‍.

Kattil Abdul Nissar said...

ഇത്തിരി ചവര്‍പ്പ് വായനക്കാരുടെ നാവിലും ഇറ്റി യോ എന്ന് സംശയം . നന്നായിരിക്കുന്നു.

LinkWithin

Related Posts with Thumbnails