Sunday, 30 October 2011

സെലി.....ബ്രിറ്റി....ആവാനുള്ള പെടാപ്പാടുകൾ ......!!!

അറിയിപ്പ് - 
18 - ല്‍ താഴെ പ്രായമുള്ളവർ , ഹൃദ് രോഗമുള്ളവര്‍ , ആക്രാന്തം മൂത്ത ഞരമ്പ് രോഗികൾ‍.. തുടങ്ങിയവര്‍ ഇത് വായിക്കരുത്.... പ്ലീസ്......!!!!


സെലി.....ബ്രിറ്റി....ആവാനുള്ള പെടാപ്പാടുകൾ ......!!!

മുത്തശ്ശീ....ദേ...പാണ്ഡേ........!!!!!!

ടിവി കണ്ടു കൊണ്ടിരുന്ന കൊച്ചുമകന്റെ ആവേശത്തോടെയുള്ള പറച്ചില്‍ കേട്ട്......70 കഴിഞ്ഞ മുത്തശ്ശി തന്റെ കണ്ണട തപ്പിയെടുത്ത് ഭക്തി പൂര്‍വ്വം ടിവിയിലേക്ക് നോക്കി.......ഒന്നേ നോക്കിയുള്ളൂ....കണ്ണട വലിച്ചറിഞ്ഞ് ആ പാവം ക്രോധത്താല്‍ അലറി...ഇതാണോടാ പാണ്ഡു........?? പഞ്ചപാണ്ഡവരുടെ അച്ഛന്‍ പാണ്ഡൂ.....??? ആദ്യം ഒന്നമ്പരന്ന കൊച്ചുമകന്‍ മുത്തശ്ശിയുടെ താഴെ വീണ കണ്ണട എടുത്ത് കൊടുത്ത് ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു... “എന്റെ മുത്തശ്ശീ പാണ്ഡവന്മാരുടെ അച്ഛന്‍ പാണ്ഡുവിന്റെ കാര്യമല്ല. ഇത് പാണ്ഡേ......താരങ്ങളില്‍ ..താരം പൂനം പാണ്ഡേ.......!!!!! ”മുമ്പ് കണ്ട ദൃശ്യങ്ങളുടെ ഹാങ്ങോവറില്‍ നിന്ന് മുക്തയാവാത്തതിനാലാവണം.....ആ മുത്തശ്ശി..വേറുപ്പോടെ മുഖം തിരിച്ചു....!!!

ഞാനെന്താ പുരാണ സീരിയലിന്റെ കഥ പറയാൻ പോവാണേന്ന് കരുതിയോ.....?? ഹേയ് അല്ല......!!!!

ആരാണ് ഈ പൂനം പാണ്ഡേ.....????

എന്തായാലും ചരിത്രത്തിലൊന്നും കേട്ടിട്ടില്ല ഇങ്ങനെ ഒരു പേര്....!! ഇനി ചരിത്ര പുരുഷന്‍ മംഗല്‍ പാണ്ഡേ യുടെ വകയിലേതെങ്കിലും.......? ഹേയ്.....ആ നല്ല മനുഷ്യന് ഈ ജാതി ബന്ധുക്കളോന്നും ഉണ്ടാവാന്‍ വഴിയില്ല. പിന്നാര്.....?????

പണ്ടാരത്തിന്റെ....ശ്ശോ....നാക്കുടക്കി..... പാണ്ഡേയുടെ ചരിത്രം പഠിക്കാന്‍ നമ്മള്‍ ഏറെ താളുകള്‍ പുറകോട്ട് മറിക്കേണ്ട. ഈ വര്‍ഷത്തേ കലണ്ടറിലേ കഴിഞ്ഞു പോയ കുറേ മാസങ്ങളുടെ പേജുകള്‍ മാത്രം മറിച്ചാല്‍ മതി. കൃത്യമായി പറഞ്ഞാല്‍ ഈ വര്‍ഷം മാര്‍ച്ചില്‍ നമ്മുടെ പ്രിയ ക്രിക്കറ്റ് താരങ്ങള്‍ ലോകകപ്പ് കളിക്കാനൊരുങ്ങുമ്പോഴാണ് ഈ പാണ്ഡേയ്ക്ക് സെലി..ബ്രിറ്റി..യായാല്‍ കൊള്ളാം എന്ന തോന്നല്‍ മണ്ടയിലുദിച്ചത്. ഒട്ടും താമസിച്ചില്ല. ട്വിറ്ററില്‍ ഒറ്റ ട്വീറ്റ്........ “ ഇന്ത്യ വേള്‍ഡ് കപ്പുയര്‍ത്തിയാല്‍.....സ്റ്റേഡിയത്തില്‍ താന്‍ തുണിയുയര്‍ത്തുമെന്ന്...ശ്ശേ..തുണി അഴിക്കുമെന്ന്. എന്തായാലും ആ ട്വീറ്റ് ഒരു ബോബു പോലെ പൊട്ടി...!! കേട്ടവര്‍ ..കേട്ടവര്‍ ഞെട്ടി.....!!! ” അവരും ചോദിച്ചു . ആരാണീ പാണ്ഡേ...?? ഇനി ക്രിക്കറ്റ് ജ്വരം തലയ്ക്ക് പിടിച്ച് ആരെങ്കിലുമാണോ...? പക്ഷേ സംഗതി സത്യമാണേന്ന് മനസ്സിലായതോടേ ജനം ഫൈനലിന്റെ ടിക്കറ്റിനായി പരക്കം പാഞ്ഞു. ഇന്ത്യ ചിലപ്പോള്‍ ഫൈനലിലെത്തിയാലോ......ബിരിയാണി കിട്ടിയാലോ...എന്ന മട്ടിൽ ‍...!! അതായത് അങ്കോം കാണാം താളിയുമൊടിക്കാമെന്ന ലൈന്‍.....!!! ഫൈനലിന്റെ ടിക്കറ്റുകള്‍ എല്ലാം .....ഹൌസ് ഫുൾ ‍.....കരിഞ്ചന്തയില്‍ പോലും ടിക്കറ്റില്ല.ഇത് കേട്ടതിന്റെ ആണോ ആവോ...നമ്മുടെ കളിക്കാരും ഉഷാറായി തന്നെ കളിച്ച് മുന്നേറി. ടിക്കറ്റു കിട്ടാത്തവര്‍ നിരാശരായില്ല...40 ഇഞ്ച് എൽ ‍.ഇ.ഡിയും..എൽ ‍.സി.ഡി യുമൊക്കെ വാങ്ങി അവരും കാത്തിരുന്നു. എന്തായാലും ലൈവല്ലേ സംഭവം..ടിവിയിലും കാണമല്ലോ...യേത്....? പക്ഷേ ദേ...കിടക്കണൂ........കഴിഞ്ഞില്ലേ ....എല്ലാം...ആഭാസത്തരം കാണിക്കാന്‍ പോണൂ എന്ന പേരിൽ .....പണ്ടാരത്തിനെതിരേ ചില വനിതാ സംഘടനകൾ ......രംഗത്തു വന്നു.....കൊച്ചിനെതിരേ ..പോലീസ് കേസെടുത്തു. പാവം പൂനം...കൊച്ച് .....ഏതോ പൊനത്തില്‍ ഒളിവിലിരുന്ന് കൊച്ച് പറഞ്ഞു. “ ഞാനൊരു പാവം...ഇന്ത്യന്‍ ടീമിന്റെ ആരാധികയാണ്. അവര്‍ക്ക് പ്രചോദനം ആവുക എന്നത് എന്റെ കടമയല്ലേ. അതാ ഞാന്‍ അങ്ങനെ പറഞ്ഞത്. ഇല്ല.....ഞാനിനി തുറസ്സായി തുണിയഴിക്കില്ല...സത്യം....!!!!!! ജനം വീണ്ടും ഞെട്ടി....അതായത് കരിഞ്ചന്തയില്‍ ടിക്കറ്റു വാങ്ങിയവരും...ലോണെടുത്ത് എല്‍.ഇ.ഡി വാങ്ങിയവരും ഇടിവെട്ടി മണ്ട പോയ തെങ്ങ് പോലെയായി. കടിച്ചതുമില്ല പിടിച്ചതുമില്ല ..എന്ന അവസ്ഥ....!!! എന്തായാലും ജന കോടികളുടെ ഈ നിരാശ മനസ്സിലാക്കി നമ്മുടെ ടീം ഇന്ത്യ ഉണര്‍ന്നു കളിച്ചു.പാവം ജനങ്ങളെ വീണ്ടും നിരാശയിലാക്കരുതല്ലോ. ആ ഉണര്‍വ്വിന് പ്രയോഗനമുണ്ടായി. പാണ്ഡേ തുണി പൊക്കിയില്ലെങ്കിലും..നമ്മള്‍ കപ്പുയര്‍ത്തി. ജയ്..ഹോ...!!!!! ഇതിന്റെയിടയില്‍ പാകിസ്ഥാനും, ആസ്ട്രേലിയയും ..ശ്രീലങ്കയുമൊക്കെ ചില കിംവദന്തികള്‍ പറഞ്ഞു പരത്തിക്കളഞ്ഞു കേട്ടോ....!!!


ദേ ...ഈ പാണ്ഡേ.....കൊച്ച് രഹസ്യമായി ടീ ഇന്ത്യയ്ക്ക് വേണ്ടി.... അടച്ചിട്ട ചുമരുകള്‍ക്കുള്ളിലോ...പാരീസിലോ വച്ച് തുണിയഴിക്കാം എന്ന് ഉറപ്പ് നല്‍കിയത്രേ....!! ആ ഉറപ്പിന്റെ ഉണര്‍വ്വിലാണത്രേ..നമ്മുടെ പിള്ളേര്‍ കളിച്ചത്.....!!! കപ്പ് കിട്ടാത്തതിന്റെ അസൂയയില്‍ അവന്മാർ  വേണ്ടാതീനം പറയുന്നത് നോക്കണേ....?? എന്തായാലും ഈ ടീമുകളുടെ എല്ലാം കളിക്കാര്‍ ഇതു പോലൊരു പാണ്ഡയേ അവര്‍ക്കും വരും ലോകകപ്പ് മത്സരങ്ങളില്‍ പ്രചോദനം നല്‍കാന്‍ വേണമെന്ന് മാനേജുമെന്റിനോട് ആവശ്യപ്പെട്ടു എന്നതാണ് രഹസ്യമായി പലരും പറഞ്ഞ ഒരു പരസ്യം... !!! ഈ വേണ്ടാതീനങ്ങളേയെല്ലാം പാടേ നിഷേധിച്ചു കൊണ്ട് നമ്മുടെ കളിക്കാരും ..ബിസിസിഐ യും രംഗത്തെത്തി. പാണ്ഡേയല്ല..... “ബൂസ്റ്റ് ഈസ് ദ സീക്രട്ട് ഓഫ് അവ്വര്‍ എനര്‍ജി ” എന്ന് ഏക സ്വരത്തില്‍ പറഞ്ഞു കളഞ്ഞു..!!!! എന്തായാലും ആര്‍ത്തി മൂത്തിരുന്ന പൊതു ജനം ആരായി....???? പക്ഷേ നമ്മുടെ പാണ്ഡേക്കൊച്ച് ഭയങ്കര ഉദാരമനസ്കയാണ്..കേട്ടോ..!! തുണി പൊക്കുന്നത് കാണാനിരുന്നവരുടെ തൽക്കാല മനശാന്തിക്കായി ഒരു ഫോട്ടം അങ്ങട് ഫേസ്ബുക്കില്‍ പോസ്റ്റിക്കൊടുത്തു ഈ പാവം ദയാനിധി...(മാരനല്ല)!!!
ദേ.....ഇതാണ് ആ കോലം....!!!കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നവര്‍ വീണ്ടും ഞെട്ടി. ചിലര്‍ തെറി പറഞ്ഞു..... “ നമ്മുടെ കമ്പ്യൂട്ടര്‍ (പിസി) ജോര്‍ജ്ജായന്‍ പറയുന്ന പോലെ.....നല്ല പച്ചത്തെറി......പുളിച്ച തെറി.....!!!! ”  ഈ പട്ടിണിക്കോലം കാണിച്ച് പേടിപ്പിക്കാനാരുന്നോ പണ്ടാരമേ.......ഈ കാണിച്ച കോലാഹലങ്ങളെല്ലാം എന്ന മട്ടിൽ.....!!!!! ടീം ഇന്ത്യയിലേ ചിലരും.......(നമ്മുടെ ഗോപുമോൻ ‍..ഉണ്ടോ...? ഹേയ്......!!!) ദീര്‍ഘനിശ്വാസം ഉതിര്‍ത്തു.. ഹോ...കാവിലമ്മ കാത്തു..ഇതെങ്ങാനും കണ്ടിരുന്നേല്‍.........കളി പാളീസായേനേ......എന്നൊരാത്മഗതവും...പാസ്സാക്കി !!!!!!!

എന്തായാലും ഈ പാണ്ഡേയുടെ സമയം തെളിഞ്ഞു. തുണിയഴിക്കാന്‍ റെഡിയാണെന്ന് പറഞ്ഞപ്പോഴേ..നമ്മുടെ .....മല്യയണ്ണന്‍ ഈ കൊച്ചിനേ നോട്ടമിട്ടിരുന്നു. വേറോന്നിനുമല്ല കേട്ടോ....കിംങ്ങ്ഫിഷര്‍ കലണ്ടര്‍ ഗേളാക്കാന്‍......!!! അങ്ങനെ കൊച്ചൊരു കൊച്ച് സെലി...ആയി...!!!! പക്ഷേ ഈ കാണിച്ചതൊന്നുമല്ല കളി.....ബ്രിറ്റിയുമാവണം എന്ന് കൊച്ചിനു തോന്നി. അങ്ങനെ ഏപ്രിലില്‍ വീണ്ടും ഈ പണ്ടാരം തന്റെ മേനി (പാണ്ഡ് പിടിച്ചതോ..അതോ വച്ച് പിടിപ്പിച്ചതോ...?) പത്ത് പേരേ കാണിച്ച് പേടിപ്പിക്കാന്‍ തീരുമാനിച്ചു. ഇത്തവണ മിനി സ്ക്രീന്‍ വഴിയായിരുന്നു എന്ന് മാത്രം. ആക്ഷന്‍ ഹീറോ അക്ഷര്‍ കുമാര്‍ ഹോസ്റ്റായ......പേടിയുടെ കാരണം (ഫിയര്‍ ഫാക്ടർ ‍) എന്ന ടിവി പ്രോഗ്രാമിലൂടെ ആയിരുന്നു അത്.എന്തായാലും കൂടുതല്‍ ജനങ്ങളെ പേടിപ്പിക്കാന്‍ മിനക്കെടുത്താതെ കൊച്ചിനേ നമ്മുടെ ആക്ഷന്‍ ഹീറോ പരിപാടിയില്‍ നിന്നും പുറത്താക്കി (എലിമിനേറ്റായി).

സെലിബ്രിറ്റി ആവാനുള്ള തന്റെ മോഹം പൂവണിയില്ലേ എന്ന് ഈ കൊച്ച് ഒന്ന് ശങ്കിച്ചു. അപ്പോഴാണ് ടീം ഇന്ത്യ ഇംഗണ്ടില്‍ പര്യടനത്തിനായി പോവുന്നു എന്ന് കേട്ടത്. ചക്കാത്തിന് ഒന്ന് ഇംഗ്ലണ്ടിപ്പോകാം...വീണ്ടും പേരെടുക്കാം എന്ന ഉദ്ദേശത്തില്‍ കൊച്ച് വീണ്ടും വച്ച് കാച്ചി...
"“The world will see that I lived up to my inspiration. now, I am sure my team will beat England." കൂടെ വീണ്ടും ഒരു ഫോട്ടോയും പോസ്റ്റി....!!!


അയ്യോ..... കുരിശായല്ലോ കര്‍ത്താവേ......!! ഇത് കേട്ടതേ ഇംഗ്ലണ്ട് കളിക്കാര്‍ കുരിശു വരച്ചു. വീണ്ടും ഇവള്‍ ഇന്ത്യൻ കളിക്കാർക്ക് ഉണര്‍വ്വാകുമോ എന്ന് പേടിച്ച്. പക്ഷേ......ഇത് കേട്ടപ്പോഴേ നമ്മുടെ കളിക്കാര്‍ ഒന്ന് തീരുമാനിച്ചു......കളിയെങ്ങാനും ജയിച്ച് ഇതെങ്ങാനും തുണി പൊക്കുന്നത് കാണേണ്ടി വരുന്നതിനേക്കാള്‍ ഭേതം..സ്വയം കുത്തി ചാവണത് തന്നെ...!!! അവസാനം എന്തായി.....നമ്മുടെ പിള്ളേര്‍ മാന്യമായി അങ്ങ് തോറ്റ് രക്ഷപെട്ടു.നമ്മുടെ പിള്ളേരോടാ ഇവടേ കളി. എന്നാൽ കളി ജയിച്ച എതിര്‍ ക്യാപ്ടന്‍ അതിശയിച്ചു... “ പ്രചോദനമായി ആളുണ്ടായിട്ടുമെന്തേ.....??? ” ( ആ പഹനറിയില്ലല്ലോ......ഇത്തിരി തൊലീം തണ്ടുമുള്ളതുങ്ങളാ നമ്മുടെ പിള്ളേരുടെ പ്രചോദനം എന്ന്....!!!! )

ഇനിയെന്തു ചെയ്യുമെന്ന് ആലോചിച്ച് വിഷമിച്ചിരിക്കുമ്പോളാണ് ഇച്ചേയി നമ്മുടെ സന്തോഷ് പണ്ഡിറ്റണ്ണനേക്കുറിച്ച് കേള്‍ക്കുന്നത്. യൂ ടൂബ് വഴി സെലിബ്രിറ്റിയായ മഹാന്‍.....!! കണ്ടാൽ ‍..ഇച്ചേയിയേ പോലെ ഒണക്കക്കൊള്ളിയും.....പാണ്ഡ് പിടിച്ചവനുമാണെങ്കിലും..അപാര തൊലിക്കട്ടി കൈമുതലായുള്ളവന്‍....!!! ആ തൊലിക്കട്ടി വച്ച് സെലിബ്രിറ്റിയായവൻ.....!!! പാണ്ഡേക്കൊച്ചിൻ പണ്ഡിറ്റണ്ണന്റെ ഐഡിയ “ക്ഷ” പിടിച്ചു. ഇനി അതു പോലെ എന്തെങ്കിലും ഭീകരത കണ്ട് പിടിക്കണം എന്ന് തീരുമാനിച്ചു രാവിലേ വെളിക്കെറങ്ങാൻ ഇരുന്നപ്പോളാണ് ഐഡിയ തലയിൽ മിന്നിയത്. ഉടൻ വിളിച്ചു കൂവി... യുറേക്കാ..........!!!! ആ ഇരുന്ന പടി ഇണീറ്റ് ട്വിറ്ററിൽ തന്റെ ഒരു വെബ് സൈറ്റ് വരുന്ന വിവരം അങ്ങ് ട്വീറ്റി. എന്തായായും ആ ഇരുന്ന ഇരുപ്പിലുള്ള ഫോട്ടം കൂടി പോസ്റ്റാഞ്ഞത് ആരുടേയോ ഭാഗ്യം. ആ വെബ് സൈറ്റിന്റെ പ്രത്യേകതയായി ചേച്ചി ഏടുത്ത് പറഞ്ഞത് ഒരു ആഴ്ചയിലേ 24 മണിക്കൂറും ചേച്ചി എന്തു ചെയ്യുകയാണെങ്കിലും അതിലൂടെ ലൈവായി കാണാം എന്നുള്ളതാണ് ( ഈ ഐഡിയ തനിക്ക് കുറേ നാൾ മുൻപ് യുറേക്കെയായി കിട്ടിയതാണെന്നും കാണിച്ച് നമ്മുടെ ചാണ്ടിച്ചായൻ കൊച്ചിനെതിരേ കേസ് കൊടുക്കാൻ പോവാണെന്നും ഒരു ശ്രുതിയുണ്ട് ). അതായത്..ചേച്ചി പല്ലു തേക്കുന്നത്...കുളിക്കുന്നത്...അപ്പിയിടുന്നത്..തുണി പൊക്കുന്നത്..ച്ഛേ ...വീണ്ടും നാക്കുടക്കി...തുണി മാറുന്നത്....അങ്ങനെ എന്തിനേറേ.......എല്ലാമെല്ലാം.....തുറന്ന് കാട്ടി ..ചേച്ചി ഒരു തുറന്ന പുസ്തകമാകാൻ പോകുന്നൂ എന്ന്......!!! സാമ്പിൾ വെടിക്കെട്ടായി...കുറേ വീഡിയോസും യൂ ടൂബിലങ്ങു പോസ്റ്റി.....!! ഈ വീഡിയോസിനു മേമ്പൊടിയായി ചേച്ചീടേ നല്ല ഒന്നാന്തരം സൌണ്ട് ട്രാക്കും ഉണ്ട്. ഷക്കീല ചിത്രങ്ങളിലേപ്പോലെ വെറും ഹാ..ഹൂ...മാത്രമല്ല.....ടച്ച് മീ.........ബേബി....*#ക്ക്..മീ......ബേബ്ബീ....തുടങ്ങിയ കേൾക്കാൻ സുഖമുള്ള ആംഗലേയ പദങ്ങൾ...!!! ദാ..ഒന്ന് കണ്ടും കേട്ടും നോക്ക്......!!

ചേച്ചി വെളിക്കെറങ്ങാനിരുന്നപ്പോൾ കിട്ടിയ ഐഡിയ വെറുതേയായില്ല. മണിക്കൂറുകൾക്കുള്ളിൽ സംഗതി ഹിറ്റ്...!! ആളുകളുടെ തിങ്ങിക്കയറ്റം കാരണം യൂ ടൂബ് അത് കുറച്ചു നേരത്തേക്ക് പിൻ വലിക്കുക പോലും ചെയ്തു...!!!

അയൽവക്കത്തേ കുളിമുറിയുടെ അരികിലുള്ള തെങ്ങില്‍ കയറി ( കയറാനറിയെല്ലെങ്കിലും) ബുദ്ധിമുട്ടി.......കഷ്ടപ്പെട്ട്....മൊബൈല്‍ ഫോണില്‍ നഗ്നതയൊപ്പിയെടുത്തു കണ്ടും ..കാണിച്ചും നിർവൃതി അടയുന്ന.......ഞരമ്പ് രോഗികൾ ഇനി കഷ്ടപ്പെടേണ്ട. നിങ്ങൾക്കായി നമ്മുടെ ഈ ഉദാരമതി എല്ലാം തുറന്നു കാട്ടുന്നു...ദാ ഇവിടേ... www.poonampandey.co.in പോയി ക്ലിക്കി നോക്ക്...!!!

അയ്യടാ എന്താ ഉത്സാഹം....!! എങ്ങോട്ടാ എല്ലാവരും വാണം വിട്ട മാതിരി ഓടുന്നേ......???? അവിടെങ്ങും ഒരു മാങ്ങാത്തൊലിയുമെത്തിയിട്ടില്ല. എല്ലാം സംഭവാമി യുഗേ ..യുഗേ എന്ന പോലെ കമിംഗ് സൂണാണ്. സോ വേറ്റ് ആൻഡ് സീ..........!!!!!!!

ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ കലി കാല വൈഭവം എന്നല്ലാതെ എന്ത് പറയാൻ...? പേരിനും... പ്രശസ്തിക്കും...പണത്തിനും വേണ്ടി എന്ത് തോന്ന്യാസവും ചെയ്യാമെന്ന അഹങ്കാരമായി പോയോ ഇവറ്റോൾക്ക്...? അതോ ഇങ്ങനെ തുറന്ന് കാട്ടിയാൽ കണ്ട് ആത്മ നിർവൃതിയടയുന്നതാണ് പുരുഷന്മാരുടെ ആണത്തമെന്ന മിഥ്യാ ധാരണയിൽ പിറന്ന ഫെമിനിസ്റ്റ് വങ്കത്തരമോ...?
എവിടേ ഇവിടുത്തേ സദാചാരക്കമ്മിറ്റികൾ...??? ഈ പുന്നാര....പൂ ...മാൻ കിടാവിനെതിരേ രാജ്യ ദ്രോഹത്തിന് കേസ്സെടുക്കാനോ......മാനസ്സികാശുപത്രിയിൽ കൊണ്ടു പോയി ചങ്ങലക്കിടാനോ......ആരുമില്ലേ ഈ നാട്ടിൽ......?????

എന്തായാലും നമ്മുടെ അച്ഛനമ്മമാർ ഒന്ന് സൂക്ഷിച്ചോളൂ........!!! പുക്കിളിനു താഴ്ത്ത് സാരിയുടുക്കുന്ന....വെട്ടിയിറക്കിയ തുണിക്കഷ്ണത്തിനുള്ളിൽ ഒതുങ്ങാത്തതു തിരുകിക്കയറ്റി നടക്കുന്ന....മലയാളാത്തിനു പകരം...മലയാലം എന്ന് പറയുന്ന.......സെലിബ്രിറ്റികളേ ആരാധിക്കുന്ന..അനുകരിക്കുന്ന....റോൾ മോഡലുകളായി കാണുന്ന ഒരു തലമുറയാണ് ഇന്ന് നമ്മുക്കുള്ളത്. നാളേ ഇവർ...ഈ കൊച്ച് കാണിക്കുന്ന പേക്കൂത്ത് കണ്ട് ....കുളി മുറിയിൽ നിന്നും മറ്റ് പലയിടങ്ങളിൽ നിന്നും ലൈവായി നെറ്റിലേക്കും ..മീഡിയയ്ക്ക് മുന്നിലേക്കും സ്വയം റിയലാവാനും ..സെലിബ്രിറ്റി ആവാനും എത്തുകയില്ല എന്ന് പറയാൻ പറ്റില്ല. ഇക്കണക്കിനു പോയാൽ ആ കാഴ്ചകൾ നമ്മളിൽ നിന്ന് അതി വിദൂരമല്ല.സോ.....നമ്മുടെ സംസ്കാരമെന്തെന്ന് അതുങ്ങളേ പറഞ്ഞ പഠിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഇങ്ങനെയുള്ള കോപ്രായങ്ങൾക്കെതിരേ പ്രതികരിക്കുവാൻ .......അവരേ സജ്ജരാക്കൂ.......സ്വായത്തരാക്കൂ....!!!!!

ജയ് ഹിന്ദ്.....!!!!!!!

സസ്നേഹം
ഭ്രാന്തനച്ചൂസ്

10 comments:

dreams said...

hihi ettaa thigachum pratheekshikathaa oru post enthayalum kalakki ethraku njan pratheekshichilla ketto superbb entha njan parayaa nannayi avatharipichu aa vakinotha picsukalum

Anonymous said...

huhuhu achuvetta super....evidepoyo enthero ee kalapettannu kelkkumpol kayar edukkan nilkkunna mahila rathnangal....evar ethu mathram kanukayum kelkkukayum cheyunnille....

tasleemali said...

ഹ ഹ ..അച്ചൂസ്...ആര് പ്രതികരിക്കാന്‍....റിയാലിറ്റി ഷോകളില്‍ സ്വന്തം മക്കളെ തിരുകി കയറ്റാന്‍ എന്ത് വൃത്തി കേട്ട പരിപാടിയും നടത്തുന്ന ഇന്നത്തെ ആധുനിക രക്ഷിതാക്കളോ...ഏതായാലും...നല്ല ഒരു വിഷയം അചൂസിന്റെ കരവിരുതില്‍ അടിപൊളിയായി...പീഡനം പീഡനം എന്ന് നാഴികക്ക് നാല്പതു വട്ടം വിളിച്ചു കൂവുന്ന കൊച്ചമ്മമാര്‍ ഇനിയെങ്കിലും കണ്ണ് തുറന്നെങ്കില്‍...

Anonymous said...

paranjittu kaaryamilla achoozz... kaalam marinja kaalam alle? kolam kettillenkile athbhuthappedaanullooo...

joicy said...

achu... kollam super ayittund

ചന്തു നായർ said...

ഇവളുമാരൊക്കെ തുണിയുരിയട്ടെ...live ആയി രതിക്രീഡാ ചിത്രങ്ങൾ യൂ റ്റൂബിലൂടെ പുറത്ത് വിടട്ടെ....പെണ്ണിന്റെ ശരീരത്തിൽ ഇത്രയൊക്കെയേ ഉള്ളൂ എന്ന് നമ്മുടെ ചുല്ലന്മാർ മനസ്സിലാക്കട്ടെ..നാട്ടിൽ പീഡനങ്ങൾ കുറയും... അച്ചൂസ് എഴുത്ത് അസ്സലായി...എല്ലാ ഭാവുകങ്ങളും...

lisna said...

അച്ചുവേട്ടാ...
ദാ ദിദുപോലെ പറയാന്‍ വീട്ടില്‍ അച്ഛനോ, ആങ്ങളക്കോ, എന്തിനു കൂട്ടുകാര്‍ക്കുപോലും ആര്‍ജ്ജവം ഇല്ലാത്തവര്‍ ഉണ്ടേല്‍ പിന്നെ പറയാന്‍ ഒന്നേ ഒള്ളൂ...
പെണ്ണൊരുമ്പെട്ടാല്‍....

jithin said...

കൊള്ളാം അച്ചുവേട്ടാ... നന്നായിട്ടുണ്ട്....പതിവുപോലെ നന്നായി പറഞ്ഞു... അഭിനന്ദനങ്ങള്‍....

sm sadique said...

ചിലർ പറയുന്നു ഇങ്ങനെ കാണിക്കട്ടെ എന്ന്. അത് കണ്ട് സ്ത്രീശരീരം ഇത്തറയേ ഉള്ളു എന്ന് കണ്ട് പഠിക്കട്ടെ എന്ന്. “ഒന്ന് തൊട്ട് നോക്കാൻ അവസരം ചോദിച്ചാൽ...... ?” എന്തായാലും വായിച്ചാസ്വദിച്ചു.

ഭ്രാന്തനച്ചൂസ് said...

വിരാട് കൊഹ്ലി നല്ല കളിക്കാരനാണേന്നും അവനേയോര്‍ത്ത് അഭിമാനിക്കുന്നുവെന്നും..., ആ കളി മികവിനംഗീകാരമായി ഒരു സമ്മാനവും സമര്‍പ്പിച്ചിരിക്കുന്നു നമ്മുടെ പാണ്ഡേക്കൊച്ച്......!!!!! എന്താണ് സമ്മാനമെന്നറിയേണ്ടേ......തന്റെ ഒരു ചൂടന്‍ ചിത്രം....!!!


കഷ്ടപ്പെട്ട് ഫോമിലായ നമ്മുടെ ചെക്കന്റെ ഫോം നശിപ്പിച്ചേ ഒരുമ്പട്ടോള്‍ അടങ്ങൂ എന്നാ തോന്നുന്നേ...!!


ഓടോ:- സച്ചിന്റെ നൂറാം സെഞ്ച്വറി ഇത്രയും നീണ്ട് പോയതിന്റെ കാരണവും ഇവള്‍ തന്നെ..!! ചിത്രം കാണിക്കുമെന്ന് പറഞ്ഞ് അവള്‍ സച്ചിനേയും പേടിപ്പിച്ചു കളഞ്ഞു. ഒടുവില്‍ രണ്ടും കല്പിച്ചാ അണ്ണന്‍ നൂറാമത്തേ നൂറടിച്ചത്. അപ്പോള്‍ തന്നെ നമ്മൂടെ കൊച്ച് വാക്ക് പാലിക്കുകയും ചെയ്തു.... ഉടനെ പോസ്റ്റിക്കളഞ്ഞൂ ഒരെണ്ണം...!!!!!

LinkWithin

Related Posts with Thumbnails