Thursday 8 December 2011

തരിക നീയുത്തരം

തരിക നീയുത്തരം


ഇനി വേണ്ട വാഗ്ദാനപ്പെരുമഴകൾ .....!!
ഇനി വേണ്ട പതിരായ പാഴ്വാക്കുകൾ ...!!
ഒടുവീലീ മൺചിറ പൊട്ടിത്തകരുമ്പോൾ ...
ബാക്കിയാവുന്നതൊന്നു മാത്രം....!
വേരറ്റു പോകുന്നതെൻ തലമുറകൾ മാത്രം ......!!!

ജലഭയം തുളുമ്പുന്ന കണ്ണിനാലെന്നുണ്ണി -
ഞെട്ടിപ്പിടഞ്ഞുണാരുന്ന രാത്രികൾ .....!!
സർവ്വവും നശിക്കുമെന്നാധിയുമായിവിടെ -
കളിയില്ലാ .. ചിരിയില്ലാതൊഴിയുന്നു പകലുകൾ ...!!!

മരണം കണി കണ്ടുണരുവാൻ വേണ്ടിയോ
തളർന്നുറങ്ങുന്നുവെൻ താതനും തായും ...!
ജീവിതം നെഞ്ചിലടക്കിപ്പിടിച്ചു കൊണ്ടു -
റങ്ങാതെ യുറങ്ങുമെൻ  പ്രിയ പത്നിയും ...!!

മരണ മണി ശബ്ദം മുഴങ്ങുന്നൊരീ മണ്ണിൽ
മരണം മണക്കുമീ താഴ്വാര ഭൂവിൽ ;
ജീവന്റെ താഴ്വേര് പൊട്ടാതെ കാക്കണേ ..
മധുര മീനാക്ഷി വാഴും തമിഴന്റെ നാടേ ......!!
മലയാള മണ്ണിന്റെ ഹൃദയം തകർത്തു നീ
നേടുന്നതേതൊരു കുരുക്ഷേത്ര വിജയം .....???

ഞെട്ടി വിറക്കല്ലേ വരുന്ധരേ നീ ........!
തട്ടിത്തകർക്കല്ലേ ചോരുമീ ..തടയിണ ....!!
തള്ളിമാറ്റല്ലേ ഞങ്ങളേ നീയിന്ന്.......
അറബിക്കടലിൻ ആഴത്തിലേക്ക് .....!!!

വെട്ടിപ്പിടിക്കുവാനല്ലയീ സമരം ......!
വമ്പു കാട്ടുവാനല്ലയീ പോർവിളി ....!!
ഉയിരറ്റു പോകുമെന്നുൾ ഭയത്താൾ
ഉയരുമീ മുറവിളിയുള്ളിൽ നിന്ന് ....!!

പെരിയാറ്റിൻ കരകളിലുരുകുന്ന ഹൃത്തുമായ്
പ്രാണനിലർപ്പിച്ച പൂജാ വിധിയുമായ് ......
ഉണർത്തേണ്ടതിനിയാരേ ..പറയു നീ തമിഴ് നാടേ...??

ജീവന്റെ രോദനം കേൾക്കാതെ പോകുന്ന
നീതി പീഠങ്ങളേ തരിക നീയുത്തരം .......!!!


ഓടോ :- മുല്ലപ്പെരിയാർ സമര സമിതിയുടേ ചപ്പാത്തിലേ സമരപ്പന്തൽ സന്ദർശിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഭ്രാന്തന്മാർ നടത്തിയ പ്രതിഷേധത്തിലേ ഒരു  കല്ലേറാണീ കവിത.

രചന :- ഭ്രാന്തനച്ചൂസ് , നിഷാന്ത് പള്ളിപ്പുറം
സംഗീതം : - നിഷാന്ത് പള്ളിപ്പുറം



1 comment:

Ratheesh KP said...

അഭിവാദ്യങ്ങള്‍ ..............

LinkWithin

Related Posts with Thumbnails