Wednesday 27 July 2011

വെറുക്കപ്പെടേണ്ടവന്‍ വാഴ്ത്തപ്പെടുമ്പോള്‍..













വെറുക്കപ്പെടേണ്ടവന്‍ വാഴ്ത്തപ്പെടുമ്പോള്‍..


ഇന്നലെ ഏഷ്യനെറ്റില്‍ വെറുക്കപ്പെടേണ്ടവന്‍ അദ്ധ്യായം 2 എന്ന രീതിയിലൊരു പ്രോഗ്രാം കണ്ടപ്പോള്‍ ആദ്യം മനസ്സില്‍ തോന്നിയത് , എന്തോന്നിത്...? മലയാള സിനിമയോ, മധുമോഹന്റെ സീരിയലോ എന്നാണ്. കഥയറിയാതെ ആട്ടം കാണുന്ന നാം പൊതു ജനങ്ങളെന്ത് വിഡ്ഡികള്‍.....!!!

പണ്ടൊരു മുഖ്യന്‍....ഒരു സുപ്രഭാതത്തില്‍ വളരെ സുന്ദരനും, മനോഹരമായി ചിരിക്കുന്ന മുഖവുമുള്ള ഒരു ചെറുപ്പക്കാരന്‍ വെറുക്കപ്പെടേണ്ടവനും.., നിഴലില്‍ ഒളിച്ചിരിക്കുന്നവനുമാണെന്ന് പറയുന്നു. അന്ന് അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ പറയുന്നു ആ കിളവന് വട്ടാണ് “ ആരാലും വെറുക്കപ്പെടുന്നതിലുള്ള “ അസഹിഷ്ണുതയാലാണ് അദ്ദേഹമിങ്ങനെ പുലമ്പുന്നത് എന്ന് പോലും...!! എന്തായാലും അന്ന് പ്രതിപക്ഷത്തിരുന്നവര്‍ അതേറ്റു പിടിച്ചു .....ഒപ്പം മാധ്യമങ്ങളും...സാംസ്കാരിക നായകന്മാരും..!! പണ്ടീ വിദ്വാന്‍ കള്ള വണ്ടി കയറി മദിരാശിക്ക് പോയതാണെന്നും........അവിടെ പല കളികളും പഠിച്ച് പല രാജ്യങ്ങളിലും പോയെന്നു...അവടങ്ങളിലെല്ലാം അവിശുദ്ധ (അവിഞ്ഞ) ബന്ധങ്ങളുണ്ടെന്നും...സിംഗപ്പൂര്‍....സര്‍ക്കാരിവനേ കണ്ടാല്‍ ഓടിച്ചിട്ട് പിടിച്ച് ജയിലടക്കുമെന്നും വരെ....അവര്‍ അന്വേഷണത്തിനൊടുവില്‍ കണ്ടെത്തി.എന്തായാലും കുറേ ദിവസങ്ങള്‍...മാസങ്ങള്‍..കേരളത്തില്‍ ഇതൊരു ചൂട് പിടിച്ച വിഷയമായിരുന്നു. പ്രത്യേകിച്ച് പത്രക്കാര്‍ക്കും..അന്നത്തേ പ്രതിപക്ഷത്തിനും...!! പിന്നെ ഭരണപക്ഷത്തിനുള്ളിലേ ഔദ്യോദിക വൃന്ദത്തിന്റെ താല്പര്യ ബുദ്ധിയോ...പ്രതിപക്ഷത്തിന്റെ കെടുകാര്യസ്ഥതയോ..........വെറുക്കപ്പെട്ടവന്‍ വീണ്ടും നിഴലിലായി....ആര്‍ക്കും ഒന്നുമറിയുകയുമില്ല.....അറിയുകയും വേണ്ട.........(മറവി) !!!!

കാലം മാറി..കോലം മാറി......സാഹചര്യങ്ങള്‍ മാറി. അന്നത്തേ പ്രതിപക്ഷമിന്ന് ..ഭരണ ചക്രം തിരിക്കുന്നു , അന്നത്തേ ഭരണപക്ഷം ആ ചക്രത്തിന്റെ നട്ടും ബോള്‍ട്ടുമൂരാന്‍ ശ്രമിക്കുന്നു. അതിന്റെയിടയിലാണ് വീണ്ടും  വെളുക്കെച്ചിരിക്കുന്ന മുഖവുമായി...നിഴലില്‍ നിന്നും പുറത്തേക്ക് നമ്മുടെ പഴയ വിദ്വാനെത്തുന്നത്. പക്ഷേ ..കാലം മാറീല്ലേ.......അതിന്റെ മാറ്റങ്ങളുമുണ്ടാകും സ്വാഭാവികം...!! അന്നത്തെ വെറുക്കപ്പെട്ടവനിന്ന് വാഴ്ത്തപ്പെട്ടവനായി. വിഗ്രഹത്തെക്കാള്‍ ശക്തിയുള്ള മേല്‍ശാന്തിയുള്ള കാലമല്ലേ ....,ആയിക്കോട്ടേ.....ആരു പറഞ്ഞു വേണ്ടെന്ന്. പക്ഷെ ഇതിലേ വിരോധാഭാസം.....അന്നത്തേ മുഖ്യനൊപ്പം ...ഈ വിദ്വാനേതിരേ വാളുയര്‍ത്തിയവരില്‍ച്ചിലരാണ് (എല്ലാവരുമല്ല ചിലര്‍) ഇന്ന് ഈ പ്രശംസാവാചകങ്ങളുമായി എത്തിയിരിക്കുന്നതെന്നതാണ്. അന്ന് ഈ ചിലരുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചിരുന്ന ജനം ഇപ്പോള്‍ ആരായി....?? പക്ഷേ ഒരു കാര്യം ..ഇപ്രാവശ്യത്തേ ഈ വിദ്വാന്റെ വരവിലുമുണ്ട് വ്യത്യാസം......, പണ്ട് തന്നേ എതിര്‍ത്തിരുന്ന ചിലരേ ...പ്രത്യേകിച്ച് മാധ്യമപ്രവൃത്തകരില്‍ ചിലരേ...ചാക്കിട്ട് പിടിച്ചു കൊണ്ടാണ് വരവ്...!! പണ്ട് ഇകഴ്ത്തിയിരുന്ന നാവ് കൊണ്ട് പുകഴ്ത്തല്‍ കേള്‍ക്കുമ്പോളുണ്ടാകുന്ന ആ “സുഖം“ നന്നായി ആസ്വദിച്ചു കൊണ്ട്......!!

അദ്ദേഹത്തിന്റെ പക്ഷം പറയുന്നവര്‍ പറയുന്നത്....” ഇവന്‍ പുണ്യാളനാണ്...ദാനധര്‍മ്മാദികളില്‍ പ്രസിദ്ധനാണ്...നാട്ടിലന്വേഷിച്ചു നോക്കൂ, കാശുള്ളവനേ കരി വാരിത്തേയ്ക്കുക എന്നുള്ളത് മലയാളിയുടെ പൊതു രീതിയല്ലേ...? ആദായ നികുതി വകുപ്പിനേ ഒരു ചില്ലിക്കാശു പോലും കബളിപ്പിക്കാത്തവനാണ് (മിക്കവാറും ശ്രീ കമലഹാസന് കിട്ടയ പോലെ ഒരവാര്‍ഡ് പ്രതീക്ഷിക്കാം).., നല്ല സ്പോര്‍സ്സ് മാനാണ് (കളിക്കാരന്‍) {തെറ്റിദ്ധരിക്കേണ്ട...ഇദ്യേഹം...ഏറ്റവും കൂടുതല്‍ കാശ് കോരിയിട്ട് കൊടുത്തിള്ളുള്ളത് കളികള്‍ക്കാണ്..അതായത് പന്ത് കളി, ഓട്ടം, ചാട്ടം, കിളത്തട്ട് കളി...അങ്ങനെ പല വിധം}എന്തിനെറേ...ചക്കയാണ്..., തേങ്ങയാണ്..., മാങ്ങയാണ്..., മാങ്ങാണ്ടിയാണ്. അങ്ങനെയുള്ള ഒരു ചെറുപ്പക്കാരനേക്കുറിച്ച് അപഖ്യാതി പറഞ്ഞുണ്ടാക്കാമോ...? കയ്യില്‍ നാലു പുത്തന്‍ കൂടുതലുണ്ടെന്ന് കരുതി......അതൊക്കെ എങ്ങനാണുണ്ടായതെന്ന്  നാലാള്‍ കേള്‍ക്കേ വിളിച്ചു പറയേണ്ട കാര്യമുണ്ടോ...? അങ്ങനെയാണെങ്കില്‍ ടാറ്റയും..ബിര്‍ലയും.., അമ്പാനിയുമൊക്കെ കാശുണ്ടായ വഴി നാട്ടാരോടെന്തേ വിളിച്ചു കൂവുന്നില്ല...? (കണ്ണ് തെള്ളേണ്ട...ഇത് ഇപ്പോഴത്തേ ഒരു ട്രെന്റാ...എന്തിനുമേതും വലിയ വലിയ ആള്‍ക്കാരുമായി തുലനം ചെയ്യുക..ഓര്‍മ്മയില്ലേ ഇന്നാള് ഒരു രാജപ്പന്‍ ആരേയുമറിയിക്കാതെ കല്യാണം നടത്തീട്ട്.....ദേണ്ടേ ..ലവര്‍ക്കൊക്കെ അങ്ങനെ ചെയ്യാം....പിന്നെനിക്കെന്താ ചെയ്താല്‍...ആ ലൈനാണിതും.കാര്യമാക്കേണ്ട..!!).

അപ്പോ നമ്മള്‍ പറഞ്ഞ് വന്നത് വാഴ്ത്തപ്പെട്ടവനായ കഥ.....!! അപ്പോള്‍ ഇതൊക്കെ കേട്ട് കഴിഞ്ഞപ്പോള്‍ മുതല്‍ ഈയുള്ളവനൊരു സംശയം...അല്ലാ..ഇത്രേം നല്ല ചെറുപ്പക്കാരനേക്കുറിച്ചാണോ...അന്നാ മുഖ്യമാമന്‍......അപഖ്യാതി പറഞ്ഞത്...? അന്ന് മാധ്യമങ്ങളും ..പ്രതിപക്ഷവും കണ്ടെത്തിയെന്നു പറഞ്ഞതൊക്ക.....? അന്നത്തേ അവിശുദ്ധ കൂട്ടുകെട്ടുകളൊക്കെ ..വിശുദ്ധമായിരുന്നോ....??? അതോ അന്ന് ആ കൂട്ട്കെട്ടിന്റെ സെക്രട്ടറി പറഞ്ഞ പോലെ “ ഈ മാമനും.....അന്ന് കൂടെ വായിട്ടലച്ചവന്മാര്‍ക്കും വട്ടാണോ....???”, അതോ ഇതൊക്കെ കണ്ടും കേട്ടും എനിക്ക് വട്ടായോ.....??? ഇതിനൊക്കെ ഉത്തരം ആരു തരും.......ആ ആര്‍ക്കറിയാം...??

പണ്ടാരാണ്ട് പറഞ്ഞ പോലെ...” പണത്തിനു മീതെ പരുന്തും പറക്കില്ല” എന്ന ചൊല്ലാണോ...“പണമില്ലാത്തവന്‍ പിണം” എന്ന ചൊല്ലാണോ ഏതാണ്  ഈ അപ്പപ്പോള്‍ കാണുന്നവനേ അപ്പാ എന്നു വിളിക്കുന്നവന്മാരുടെ ചെയ്തികള്‍ക്ക് ചേരുക...???

എന്താ കൂട്ടുകാരേ നിങ്ങളുടെ അഭിപ്രായം............????


വേഗമറിയിക്കൂ ...എന്നിട്ടു വേണം ...നാല് കാശുണ്ടാക്കി..വാഴ്ത്തപ്പെട്ടവനാകാനും.....എപ്പോഴും സ്തുതി കേള്‍ക്കാനും..ആമേന്‍....!!!!

Sunday 24 July 2011

ജോര്‍ സേ ബോലോ....!!!

















ജോര്‍ സേ ബോലോ....


നമ്മുടെ മാതൃരാജ്യത്തിന്റെ മാറ് പിളര്‍ന്ന് ചോര കുടിക്കാന്‍ കച്ച കെട്ടിയിറങ്ങിയ എമ്പോക്കികളില്‍ നിന്നും സ്വന്തം ജീവന്‍ ബലി നല്‍കി ആ അമ്മയേ സംരക്ഷിച്ച 490 ല്‍ പരം ഇന്ത്യന്‍ ധീര ജവാന്മാരുടെ ഓര്‍മ്മകള്‍ക്കിന്ന് 12 വയസ്സ് തികയുന്നു (1999 ജുലൈ 25). ഭാരതാംബയുടെ ആ പൊന്നോമന മക്കള്‍ അന്ന് കാത്തത് പെറ്റമ്മയുടെ മാനം മാത്രമായിരുന്നില്ല...ആ അമ്മയുടെ മറ്റ് മക്കളുടെ ജീവനും കൂടിയായിരുന്നു. അവരുടെ ധീരതയ്ക്ക് മുന്‍പില്‍ നമ്മുക്ക് പ്രണാമങ്ങളര്‍പ്പിക്കാം. ആ ധീരാത്മാക്കള്‍ക്ക് നിത്യാശാന്തി നേരാം.

ഒപ്പം അന്ന് അവര്‍ നമ്മുക്ക് നേടിത്തന്ന ആ വിജയം നിലനിറുത്തണമെങ്കില്‍..... ഇനിയൊരിക്കല്‍ക്കൂടി നമ്മുടെ മണ്ണിലേക്ക് ഭീകരതയുടെ വിത്തുമായി ഒരുത്തനും കാലെടുത്ത് വയ്ക്കാതിരിക്കണമെങ്കില്‍.......... നമ്മള്‍ ...ഭാരതാംബയുടെ മക്കള്‍ ഒറ്റെക്കെട്ടായി...നില്‍ക്കണം.....!! അതു കൊണ്ട് നമ്മുക്ക് വേണ്ടി......നമ്മുടെ മാതൃരാജ്യത്തിനു വേണ്ടി... രാപകലന്യേ.....മഞ്ഞിലും, വെയിലിലും, മഴയിലും ഭാരതാംബയുടേ അതിര്‍ത്തി കാക്കുന്ന ജവാന്മാര്‍ക്ക് താങ്ങായി ..തണലായി....ഊര്‍ജ്ജമായി...നമ്മുക്ക് നില കൊള്ളാം......


തോ...
 
സബ് മില്‍ കേ ബോലോ....................ഭാരത് മാതാ കീ ...........ജയ്......!!! 
ജോര്‍ ...സെ ...ബോലോ....................ഭാരത് മാതാ കീ...........ജയ്.......!!!

LinkWithin

Related Posts with Thumbnails