Sunday 18 April 2010

കേരളത്തിന് വേണ്ടത് റേഷനരിയോ ക്രിക്കറ്റോ..

കേരളത്തിന് വേണ്ടത് റേഷനരിയോ ക്രിക്കറ്റോ..?

സ്വാഭാവികമായും...നമ്മുടെ ധനമന്ത്രി തോമസ് ഐസക് സാറിന്റെ പറച്ചില്‍ കേള്‍ക്കുമ്പോള്‍ ഏതൊരു സാധാരണ കേരളീയനും ഒന്ന് ചിന്തിച്ച് പോകും.. നമ്മുക്കിത് വെണോ? ഈ കുട്ടി ക്രിക്കറ്റ്...?
രാഷ്ട്രീയം പറയുകയാണെന്ന് പറയില്ലെങ്കില്‍ ഒരു സാധാരണക്കാരന്റെ ചോദ്യം ചോദിക്കട്ടേ... അല്ലയോ മന്ത്രി പുഗംവാ.....ഒന്നുമില്ലെങ്കിലും താങ്കള്‍ ഒരു ധനമന്ത്രിയല്ലേ ..അപ്പോള്‍ ഐ. പി .എല്‍ പോലെ ഒരു മാമാങ്കം കേരളത്തില്‍ വരുമ്പോള്‍ അതിനെ പേരില്‍ എന്തെല്ലാം വികസനങ്ങള്‍ കേരളത്തിലുണ്ടാവും എന്ന് ചിന്തിക്കാനുള്ള ശരാശരി ബോധമില്ലേ താങ്കൾക്ക്....!! "ഇല്ല" എന്നണ് താങ്കളുടെ ഉത്തരം എങ്കില്‍ വിദ്യാഭ്യാസം എന്നത് ഏഴയലത്ത് കൂടിപ്പോലും പോയിട്ടില്ലാത്ത ഒരു സര്‍ക്കാരിലേ തന്നെ വേറിട്ടൊരു മുഖം എന്ന് താങ്കളേക്കുറിച്ച് ഞങ്ങൾ ജനങ്ങള്‍ കരുതിയതൊക്കെ വൃഥാവിലായെന്ന് സാരം...! അതല്ല താങ്കള്‍ രാഷ്ട്രീയം കളിക്കുകയാണെങ്കില്‍ താങ്കളുടെ അറിവിലേക്കായി കുറേ കാര്യങ്ങള്‍ പറയട്ടേ....” ഐ.പി.എല്‍ . കേരളത്തിലെത്തിയാല്‍ ഒന്നാമത് നമ്മുടെ ടൂറിസം മേഖലയില്‍ കാര്യമായ മാറ്റമുണ്ടാകും, പിന്നെ കുറേ ഏറെപ്പേര്‍ക്ക് ജോലി (ചെറുതും വലുതുമായി) കിട്ടും (പ്രത്യേകിച്ച് കമ്പ്യൂട്ടര്‍ പ്രൊഫഷണത്സിന്...), മദ്യ വിലപന കൂടും (ആഘോഷം ഏതുമാവട്ടേ..!! നമ്മുക്കിതില്ലാതെ പറ്റില്ലല്ലോ..?), ഹോട്ടലുകള്‍ , ലോഡ്ജുകൾ ‍, റിസോർട്ടുകൾ മുതലായവക്ക് വരുമാനം കൂടും, ടാക്സി, ഓട്ടോ മുതലായ തൊഴിലാളുകളുടെ വരുമാനം കൂടും, പുതിയ സ്റ്റേഡിയങ്ങള്‍ വരും, ശ്രീശാന്തനേപ്പോലെയല്ലാത്ത (നല്ല സ്വഭാവ മഹിമ) കുറേ നല്ല കളിക്കാരേ ലോകരുടെ മുന്‍പില്‍ എത്തിക്കാന്‍ കഴിയും ..എന്തിനേറെപ്പറയുന്നു കളി നടക്കുമ്പോള്‍ സ്റ്റേഡിയത്തിനുള്ളില്‍ കപ്പലണ്ടി വില്‍ക്കുന്നവനും, പുറത്ത് നാരങ്ങാ വെള്ളം വില്‍ക്കുന്ന സാധാരണക്കാരനിലും തുടങ്ങി ..എല്ലാ മേഖലയിലുള്ളവര്‍ക്കും ഇത് പ്രയോജനം ചെയ്യും. ഇത് പോലുംഅറിയാത്തവനാണ് താങ്കള്‍ എന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. അപ്പോള്‍ പിന്നെ ആര്‍ക്ക് വായിക്കലരിയിടുവാനാണ് താങ്കള്‍ റേഷനരിയുടെ പേരില്‍ ഇതിനേ എതിര്‍ക്കുന്നത്. ഞങ്ങൾക്ക് വേണ്ടിയോ ? അല്ലെങ്കില്‍ തന്നെ താങ്കള്‍ക്ക് (അല്ലെങ്കില്‍ താങ്കള്‍ പ്രതിനിധാനം ചെയ്യുന്ന മന്ത്രി സഭക്ക്) അതിന് യോഗ്യതയുണ്ടോ..? കേന്ദ്രത്തില്‍ നിന്നും വില കുറച്ച് കിട്ടിയ കടലയും പരിപ്പുമൊക്കെ വില കൂട്ടി കേരളത്തിലേ ജനങ്ങള്‍ക്ക് വിറ്റഴിച്ച നിങ്ങളാളോ ഈ വിമര്‍ശിക്കുന്നത്..., പോരാത്തതിന് ഇപ്പോ ദേ ... വികസന പ്രക്രിയയില്‍ ബഹു ജന മാദ്ധ്യങ്ങളേക്കൂടി പങ്കാളികളാക്കണം എന്ന വ്യാജേനേ തുടങ്ങിയ റിയാലിറ്റി ഷോ “ ഗ്രീന്‍ കേരളാ എക്സ്പ്രസ്സ്” ഇതിന്റെ ഉദ്ദേശ്യമെന്താണ് ...ജനങ്ങളേ നന്നാക്കുകയെന്നുള്ളതാണോ...ആയിരുന്നെങ്കില്‍ ഇതിന് വേണ്ടി സര്‍ക്കാര്‍ ചിലാവാക്കുന്ന 5 കോടി രൂപ ..നല്ല രീതിയില്‍ ഭരണം നടത്തുന്ന പഞ്ചായത്തുകള്‍ക്ക് എല്ലാം കൂടി വിഭജിച്ച് നല്‍കിയാല്‍ പോരായിരുന്നോ..? അല്ലെങ്കില്‍ ആ തുക മറ്റ് എന്തെങ്കിലും വികസന പ്രവൃത്തനങ്ങള്‍ക്ക് ഉപയോഗിക്കാമായിരുന്നല്ലോ ...പോട്ടേ താങ്കള്‍ റേഷനരിയുടെ ആളാണല്ലോ ..എന്ത് കൊണ്ട് ആ തുക കൂടി ഭക്ഷ്യ ബജറ്റില്‍ ഉള്‍ക്കോള്ളിച്ച് ... പാവങ്ങള്‍ക്ക് വില കുറച്ച് അരി കൊടുത്തില്ല..? അപ്പോള്‍ ഞങ്ങൾ ജനങ്ങളുടെ വികസനമല്ല...മറിച്ച് അവരുടെ വായില്‍ മണ്ണ് വാരിയിടലാണ് നിങ്ങളുടെയൊക്കെ ലക്ഷ്യം...!

ഇങ്ങനെ ഒക്കെ വിളിച്ച് കൂവുന്നത് ആരേയും കരി വാരി തെയ്ക്കാനല്ല കേട്ടോ...!! കേരളത്തിന് വേണ്ടി എന്തേലുമൊക്കെ ചെയ്യാൻ വേണ്ടി ഒരാൾ മുന്നിട്ടിറങ്ങുമ്പോൾ അയാളേ തേജോവധം ചെയ്യാനൊരുങ്ങി നിൽക്കുന്ന ഉത്തരേന്ത്യൻ ലോബിക്ക് കൂട്ടായി കേരളത്തിലേ രാഷ്ടീയക്കാരും കോപ്പ് കൂട്ടുന്നത് കണ്ട് സഹി കെട്ട് പറഞ്ഞ് പോകുന്നതാണ്. ഒന്നോർത്ത് നോക്കൂ ... തരൂരിനേ എതിർക്കുന്ന ബി.ജെ.പി യുടെ ലക്ഷ്യം വ്യെക്തമല്ലേ...? ഓദ്യോദിക പദവി തരൂർ ദുരപയോഗം ചെയ്ത് അയാളുടെ കാമുകിക്ക് ഒത്താശ ചെയ്ത് പോലും....കഷ്ടം ...!! ആരാ ഈ പറയുന്നത് .....?? ഷിബൂ സോറനേപ്പോലുള്ളവർ വിരാജിക്കുന്ന പാർട്ടിയിലുള്ളവർ...!! കോടികളുടെ അഴിമതി കുംഭകോണങ്ങൾ നടത്തിയവർ രാജാക്കന്മാരേപ്പോലെ യഥേഷ്ടം വിലസുന്ന പാർട്ടികളിൽ‌പ്പെട്ടവർ...! ഇങ്ങ് കൊച്ച് കേരളത്തിലേ കാര്യം പറയുകയാണെങ്കിൽ തരൂരിനേ വിമർശിക്കുന്ന രാഷ്ട്രീയക്കാരുടെ പാരമ്പര്യം ഒന്നോടിച്ച് നോക്കൂ ... പെൺ വാണിഭത്തിന്റെ അമരത്തിരുന്ന നീലനും, ഐസ്ക്രീം തിന്നാൻ പോയ കുഞ്ഞനും, വിമാനത്തിലേ ഇരുട്ടിൽ എമർജസി എക്സിറ്റ് തേടി മുൻപിലിരുന്ന സ്ത്രീയുടെ പൃഷ്ഠ ഭാഗത്ത് തപ്പിയ ജോമോനും തുടങ്ങി നിരവധിയനവധി കലാകാരന്മാർ അണി നിരക്കുന്ന വിവിധ രാഷ്ട്രീയ കൊടികൾക്ക് കീഴിലുള്ളവർ....!!! ഈ മഹാന്മാർ കാണിച്ചതിന്റെ ഒരംശമെങ്കിലും ഈ തരൂർ കാണിച്ചിട്ടുണ്ടോ..? അല്ലെങ്കിൽ തന്നെ ശ്രീ തരൂരിന് സുനന്ദ പുഷ്കർ എന്ന സ്ത്രീയുമായി അടുപ്പമുണ്ടെന്ന് തന്നെ വെയ്ക്കുക. അതിലിപ്പോ ഇത്ര കൊട്ടിഘോഷിക്കാനെന്തിരിക്കുന്നു. രണ്ട് പേരുടെയും സമ്മതത്തോടെയുള്ള ബന്ധമല്ലേ അത്. തങ്ങൾ നല്ല സുഹൃത്തുക്കളാണെന്ന് അവർ രണ്ട് പേരും പറയുകയും ചെയ്തു. ഇതിപ്പോ അവരുടെ രണ്ട് പേരുടെയും മക്കൾക്കും ..കുടുബക്കാർക്കും ഇല്ലാത്ത വേവലാതിയാണല്ലോ നമ്മുടെ രാഷ്ട്രീയക്കാർക്ക്....!! ഈ തരൂർ ലോക് സഭയിൽ “ നിങ്ങളിൽ തെറ്റ് ചെയ്യാത്തവർ എന്നേ കല്ലെറിയട്ടേ“ എന്ന് ചോദിച്ചാൽ നിങ്ങളിൽ എത്ര പേർ കാണും അപ്പോഴും മനസാക്ഷിക്കുത്തില്ലാതെ ഈ വിമർശനങ്ങളുമായി മുൻപിൽ..?

അപ്പോൾ പറഞ്ഞ് വന്നത് നിങ്ങൾ രാഷ്ട്രീയക്കാർ ഇങ്ങനെ പരസ്പരം വിഴുപ്പലക്കാതെ വല്ലപ്പോഴും നാടിനു വേണ്ടിയും എന്തെങ്കിലുമൊക്കെ ചെയ്യാൻ നോക്കൂ..!! അല്ല്ലെങ്കിൽ ആരെങ്കിലും എന്തെങ്കിലുമൊക്കെ ചെയ്യാനിറങ്ങുമ്പോൾ അവരോടൊപ്പം കൊടിയുടെ നിറം നോക്കാതെ തോളോടു തോൾ ചേർന്ന് അത് നേടിയെടുക്കാൻ നോക്കൂ..ഇതിനൊന്നിനും കഴിഞ്ഞില്ലെങ്കിൽ അവരേ കുറ്റപ്പെടുത്താതെയെങ്കിലുമിരിക്കുക. നിങ്ങൾ ജനസേവകരോട് ഞങ്ങൾ ജനങ്ങളുടെ ഒരപേക്ഷയാണിത്..!!

ഇനി വീണ്ടും നമ്മുക്ക് ലളിത് മോഡിയിലേക്ക് വരാം.“ പണ്ടിവനൊരു കടിയാൽ....“ ക്ഷമിക്കണം പെട്ടന്ന് കുഞ്ഞൻ നമ്പ്യാരുടെ ചില ശലകങ്ങൾ ഓർത്ത് പോയി. ഈ മോഡിയണ്ണൻ പണ്ട് അമേരിക്കയിൽ മയക്കു മരുന്ന് കടത്തിന് അറസ്റ്റിലായ ക്രിമിനലാണ് പോലും. പിന്നീടാണ് കോട്ടും സ്യൂട്ടുമൊക്കെയിട്ട് യോഗ്യനായത്. ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞുമൊക്കെ അധോലോക ബന്ധവുമുണ്ടെന്ന് കേൾക്കുന്നു. ഇതൊക്കെ കൂട്ടി വായിച്ച് നോക്കിയപ്പോൾ ഈയുള്ളവന്റെ മനസ്സിൽ ഒരു സംശയം..(ഇവന്റെ പശ്ചാത്തലം വച്ച് നോക്കുമ്പോൾ സംശയിച്ചില്ലേലെയുള്ളൂ അതിശയം) വെറും പോഴത്തമായോരു സംശയമാണ് കേട്ടോ..! ഇന്നലെ ബാംഗ്ലൂരിൽ നടന്ന സ്ഫോടനങ്ങൾ ഈ യോഗ്യൻ പ്ലാൻ ചെയ്തതല്ലേ എന്ന്. ഒന്നുകിൽ മാധ്യമ ശ്രദ്ധ തിരിച്ച് വിടാൻ ..ഇല്ലെങ്കിൽ ഉത്തരേന്ത്യൻ ലോബിക്ക് വേണ്ടി ബാംഗ്ലൂരിൽ നിന്നും കളി മറ്റെവിടേയ്ക്കെങ്കിലും മാറ്റാൻ. ഇതിൽ ആദ്യത്തേ ഉദ്ദേശ്യം ബാംഗ്ലൂർ പൊലീസും സർക്കാരും ചേർന്ന് പോളിച്ചടുക്കി. ഒരു മണിക്കൂർ വൈകിയാണെങ്കിലും കളി അവിടെത്തന്നെ ഭംഗിയായി നടത്തി .( കണ്ട് പഠിക്കട്ടേ നമ്മുടെ പോലീസും സർക്കാരും).

നമ്മുടെ പ്രധാന മന്ത്രി ശ്രീ:മൻ മോഹൻ അവർകളോട് ഒരപേക്ഷ...!! ഈ രാഷ്ട്രീയക്കോമരങ്ങളുടെ വാക്ക് കേട്ട് തരൂരിനെതിരേ നടപടികൾ സ്വീകരിക്കുന്നതിന് മുൻപേ അങ്ങ് മാദ്ധ്യമങ്ങളിലേ ( കേരളത്തേ സംബന്ധിച്ച് കാര്യമായതിനാൽ..കേരളത്തിലെ മാദ്ധ്യമങ്ങൾ) എക്സിറ്റ് പോളുകളിൽ ഈ പ്രശ്നത്തിൽ തരൂരിനു ലഭിച്ച് കൊണ്ടിരിക്കുന്ന ജന പിന്തുണ ഒന്ന് നോക്കണം. കേരളത്തിലേ 80 % ജനങ്ങളും തരൂരിനൊപ്പമാണെന്ന നഗ്ന സത്യം അങ്ങേക്ക് മനസ്സിലാവും. അതല്ല അങ്ങും ഈ രാഷ്ട്രീയക്കോമാളിത്തരത്തിന് കൂട്ട് നിൽക്കുകയാണെങ്കിൽ.....ഒന്നറിയുക ..അങ്ങ് ഒഴിവാക്കുന്നത് അങ്ങയുടെ മന്ത്രി സഭയിലേ ഒന്നാന്തരമൊരു നയതന്ത്രജ്ഞജ്ഞനേയും ജന സേവകനേയുമാണ്.

ഓടോ:- യഥർത്ഥത്തിൽ മോഡിയും ശശിയണ്ണനുമായുള്ള പ്രശ്നം സുനന്ദയല്ലെന്നും .."ഗബ്രിയേല" എന്ന സൌത്താഫ്രിക്കൻ മോഡലാണെന്നുമാണ് ഇപ്പോൾ കിട്ടിയ അറിവ്. ഈ സുന്ദരി ഇന്ത്യയിലേക്ക് വരുന്നതിൽ മോഡിയണ്ണന് അത്ര പഥ്യമല്ല പോലും..!! ( 2009 -ൽ സൌത്താഫ്രിക്കയിൽ കിട്ടിയ ചൂട് 2010-ൽ വീട്ടുകാരറിയുമ്പോൾ ഉണ്ടായേക്കാവുന്ന ചൂടോർത്താവാം).അതിന് ഇഷ്ടൻ തരൂരണ്ണന്റെ ഓഫീസുമായി ബന്ധപ്പെട്ട് ഓളുടെ വിസ തടയണം എന്നാവിശ്യപ്പെട്ടെന്നും തരൂരണ്ണന്റെ ഓഫീസിലുള്ളവർ കൊഞ്ഞനം കുത്തിക്കാണിച്ചെന്നുമാണ് വിശ്വസ്തമായ കേന്ദ്രങ്ങളിൽ നിന്ന് കിട്ടിയ വിവരം . ( എന്തിരോ എന്തോ..?)

തരൂരണ്ണന് ഒരല്പം വാൽക്കഷ്ണം:- തരൂരണ്ണാ....!!! ആ സുനന്ദയക്ക ദേണ്ട് 70 കോടി പുല്ലു പോലെ വലിച്ചെറിഞ്ഞിട്ട് നിൽക്കുന്നു. അണ്ണനും ഈ മന്ത്രിപ്പണി പോയാൽ പോട്ടെന്ന് വച്ചിട്ട് ആ ചേച്ചിയേ കെട്ടാൻ നോക്ക്. ഞങ്ങൾ സാധാരണ ജനങ്ങൾ അങ്ങയേ കുറ്റപ്പെടുത്തില്ല കാരണം താങ്കളിലേ ജനസേവകനിലേ നന്മ ഞങ്ങൾക്കറിയാം. താങ്കളേപ്പോലുള്ളവർക്ക് പറഞ്ഞിട്ടുള്ളതല്ല ഈ പണി. ഇത് ആസനത്തിൽ ആല് മുളച്ചാലും അത് തണലെന്ന് കരുതുന്നവർക്കും ....സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി മേലാളന്മാരുടെ ഗുഹ്യ ഭാഗങ്ങൾ പൊലും ക്ഷൌരം ചെയ്ത് കൊടുക്കാനും മടിയില്ലാത്ത രാഷ്ട്രീയ ഹിജഡകൾക്ക് പറഞ്ഞിട്ടുള്ളതാണ്. താങ്കളേ ഈ ഗണത്തിൽ ഞങ്ങൾ പെടുത്തുന്നില്ല.അതു കൊണ്ട് താങ്കൾക്ക് എന്ത് തീരുമാനവുമെടുക്കാം ..ഞങ്ങളുണ്ട് കൂടെ...!! ഭാരത് മാത കി ജയ്...!!

27 comments:

ഭ്രാന്തനച്ചൂസ് said...

കഷ്ടം...!! അങ്ങേരേക്കൊണ്ട് രാജി വയ്പ്പിച്ചു...!!

പ്രതീഷ് എസ് said...

അറിയാതെ താങ്കളുടെ ബ്ലോഗ് വായിച്ചു ....ശരിക്കും ഭ്രാന്തിന്റെ ജല്പനങ്ങള്‍ തന്നെ.....അഭിനന്ദനങ്ങള്‍....

Sourcebound said...

എതു കാര്യവും മുഴുവന്‍ കേള്‍ക്കാതെ ‘നോ’ എന്നു പറയുന്ന സ്വഭാവം മലയാളികളുടെ രക്തത്തില്‍ ഉള്ളതാ അച്ചുസ്

Rahul Koroth said...

i agree with you....

Anonymous said...

paranhittu karyamilla achus ithu nammude ugly politics nte bagamanu try to support him....

nidheesh yadav said...

ethilum politics kanunna branthanmar (rashtreeya kazhukanmar) ithrayere kazhivulla manushyane...karivari thechu avarkariyam SASI THAROOR ne polullavar vannal thangalude karyam GOVINDAAAAA ennu

ഭ്രാന്തനച്ചൂസ് said...

For a man who lost United Nations Secretary General election in front of the world’s 6 billion people, losing a ministerial post may not be a first-time failure, despite the embarrassment the home audience brings in.

Though questions are already being asked on why other ministers and parliamentarians with more serious corruption charges are still out in the open, the urban Indian has already given the verdict on Shashi Tharoor, based on presently available evidence. Shashi Tharoor is still the Indian Hero.

A man who is seen as a novice has already created a permanent shift in perception among urban youngsters on how politics in this country should be run. His way of being open, staying connected to people, energy and enthusiasm has defined the character of an Ideal Politician.

All of us need a real life model to show us an example of how a person in any field should be. U.S.A. got Obama and India got Shashi Tharoor. They made use of it. We missed it. But, resting our hopes on the wisdom of India’s Prime Minister Dr. Manmohan Singh, one can positively hope that Tharoor will be back.

Courtesy:- Prabhu Swaminathan

Sirjan said...

theerchayayum njan thankalodu anukoolikkunnu..

tharoor run out ayi but.. kali theernnittilla.. evide vare ethum ennu kaathirinnu kaanam..

mandireshu said...

ഞാന്‍ പറയാനിരുന്നത് ചേട്ടന്‍ പറഞ്ഞു :)

deepak2427 said...

i came here by mistake...couldn't stop reading... great way of thinking and presentation!

Villagemaan/വില്ലേജ്മാന്‍ said...

ഏതൊരു ആത്മാഭിമാനമുള്ള മലയാളിക്കും പറയാന്‍ തോന്നുന്നതെ താങ്കളും പറഞ്ഞുള്ളൂ...അഭിനന്ദനങ്ങള്‍

appu said...

hi,
so read ur reshanari or cricket...

How many years we are thinking about this reshanari ? Whenevr we thinking about any new posh ideas, surely Question arises let this money go to poor people...But last 10-20 yrs we are telling like this & wht poor people in our state got ? We all selfish and earn money frm gulf or IT then crying on poor people while having pizza...remember 'nostalgia' story frm Kerala Cafe

muralidharan p p said...

സാഹിത്യകാര്‍ന്മാര്‍ക്കും കലാകാര്‍ന്മാര്‍ക്കും പറ്റിയ പണിയില്ല രാഷ്ട്രീയം. അത് ഇതിനു മുമ്പെ ബച്ചന്‍ സാഹെബ് തെളിയിച്ചതുമാണ്. പിന്നെ എങ്ങനെ ഈ അബദ്ധം തരൂരിന് പറ്റിയെന്നാണ് സംശയം.എന്തായാലും എല്ലാം ഒന്നു കലങ്ങി തെളിയട്ടെ. കളിയിലെ കള്ള നാണയങ്ങള്‍ ആരൊക്കെയെന്ന് പൊതു ജനവും അറിയട്ടെ. അതിനുള്ള തന്‍റേടം മന്മോഹന്‍ജി കാണിക്കണം

Anil cheleri kumaran said...

പോസ്റ്റ് ഇഷ്ടപ്പെട്ടു.

Anonymous said...

വളരെ നല്ല പോസ്റ്റ്. ഇവിടെ വികസനവും മറ്റും വരാന് വടക്കെ ഇന്ത്യക്കാര്‍ തടഞ്ഞില്ലെങ്കിലും ഇവിടെയുള്ളവര്‍ തടയും.

sm sadique said...

"ഇവിടെ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ " എന്ന് പരസ്പരം പറയട്ടെ . അങ്ങനെ എറിയാനുള്ള കല്ലുകളെല്ലാം കൊണ്ട് ഒരു വിക്രതമന്ദിരം പണിയട്ടെ . എല്ലാത്തരം അഴിമതിക്കാരും , അധര്‍മികളും , വര്‍ഗീയഭ്രാന്ത്ന്മാരും , കുതികാല്‍വെട്ടുകാരും, കള്ളപണക്കാരും, ബോംബുസ്പോടനങ്ങള്‍ നടത്തുന്ന നാറികളും,ഒക്കെ കൂടി വിക്രത മന്ദിരം തൊട്ടു വ ണ ങ്ങി പരിപാടികള്‍ തുടരട്ടെ ........ നല്ല ഉഗ്രന്‍ ലേഖനം . ഇനി ഞാന്‍ സ്ഥിരംവരും. എന്റെ ടെസ്റ്റിന് പറ്റിയ ബ്ലോഗ്‌ തന്നെ ഇത് .

ഒരു നുറുങ്ങ് said...

രാഷ്ട്രീയം ഈ നുറുങ്ങിനറിഞൂടാ..അതോണ്ട്
നോ കമന്‍റ്...ഇനിയും വരാം...
ആശംസകള്‍.

പിപഠിഷു said...

നല്ല പോസ്റ്റ്‌... :)

ബേക്കറിയില്‍ മേല്‍പ്പാലം പണിയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ആയി... പക്ഷെ കൈരളി കെട്ടിടം ഡാ പിടിച്ചോ എന്ന് പറഞ്ഞു പൊങ്ങി വന്നു... അതും ഇതുപോലെ ആണോ ഐസക് സാറേ...

വീകെ said...

എല്ലാം നല്ലതിനെന്നു ചിന്തിക്കൂ...

ആശംസകൾ...

mini//മിനി said...

രാജിവെച്ചാലെന്താ? ഇനിയും എത്ര ആളുകളെ കളി പഠിപ്പിക്കാനുണ്ട്.

dreams said...

nigalude blog vayichu shrikum paranjal patiya peru thaneyanu etirikunathu nani........

ബഷീർ said...

മുഴുവൻ ഭ്രാന്തിന്റെ ജല്പനങ്ങളാണെന്ന് പറയുന്നില്ല.എന്നൽ തീരെ ഇല്ലായെന്നും പറയുന്നില്ല :)


അരവയറുമായി കഴിയുന്നവർക്ക് ആദ്യമാവശ്യം റേഷനരി തന്നെയായിരിക്കും അവർക്ക് ഇതൊക്കെ വേരും കിർകായേ തോന്നുകയുള്ളൂ

ക്രികറ്റ് വേണം റേഷനരിയും വേണം. എല്ലാം അതിന്റെ അളവിൽ !

ബഷീർ said...

പിന്നെ, പറയാനുള്ളതൊക്കെ പറഞ്ഞിട്ടുണ്ട് അത് സമ്മതിക്കണം :)

Sreekumar B said...

നല്ല വിശകലനം. ഇസ്രേലി പെണ്ണാണ് യഥാര്‍ഥ കാരണം. ഇവനെല്ലാം ഓരോരുതികള്‍ ഉണ്ട് ..
http://sreekumarb.wordpress.com/2010/04/17/%E0%B4%AA%E0%B4%BE%E0%B4%B5%E0%B4%82-%E0%B4%B6%E0%B4%B6%E0%B4%BF-%E0%B4%A4%E0%B4%B0%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D/

നാട്ടുകാരന്‍ said...

നല്ല ലേഖനം.

“ഐ.പി.എല്‍ . കേരളത്തിലെത്തിയാല്‍ ഒന്നാമത് നമ്മുടെ ടൂറിസം മേഖലയില്‍ കാര്യമായ മാറ്റമുണ്ടാകും, പിന്നെ കുറേ ഏറെപ്പേര്‍ക്ക് ജോലി (ചെറുതും വലുതുമായി) കിട്ടും (പ്രത്യേകിച്ച് കമ്പ്യൂട്ടര്‍ പ്രൊഫഷണത്സിന്...), മദ്യ വിലപന കൂടും (ആഘോഷം ഏതുമാവട്ടേ..!! നമ്മുക്കിതില്ലാതെ പറ്റില്ലല്ലോ..?), ഹോട്ടലുകള്‍ , ലോഡ്ജുകൾ ‍, റിസോർട്ടുകൾ മുതലായവക്ക് വരുമാനം കൂടും, ടാക്സി, ഓട്ടോ മുതലായ തൊഴിലാളുകളുടെ വരുമാനം കൂടും, പുതിയ സ്റ്റേഡിയങ്ങള്‍ വരും, ശ്രീശാന്തനേപ്പോലെയല്ലാത്ത (നല്ല സ്വഭാവ മഹിമ) കുറേ നല്ല കളിക്കാരേ ലോകരുടെ മുന്‍പില്‍ എത്തിക്കാന്‍ കഴിയും ..എന്തിനേറെപ്പറയുന്നു കളി നടക്കുമ്പോള്‍ സ്റ്റേഡിയത്തിനുള്ളില്‍ കപ്പലണ്ടി വില്‍ക്കുന്നവനും, പുറത്ത് നാരങ്ങാ വെള്ളം വില്‍ക്കുന്ന സാധാരണക്കാരനിലും തുടങ്ങി ..എല്ലാ മേഖലയിലുള്ളവര്‍ക്കും ഇത് പ്രയോജനം ചെയ്യും. “

എന്റെ അഭിപ്രായത്തില്‍ വേശ്യാവ്രുത്തി നിയമവിധേയമാക്കിയാലും ഇതിലും കൂടുതല്‍ വികസനം വരും. കുറഞ്ഞപക്ഷം കുറേ പെണ്ണുങ്ങള്‍ക്ക് വഴിയിലിറങ്ങി സമാധാനമായി നടക്കാനും സാധിക്കും. അതുകൊണ്ട് വര്‍ഷത്തിലൊന്നുള്ള ഈ കളിയേക്കാലും കൂടുതല്‍ വികസനം ആ വഴിക്കല്ലേ സഹോദരാ? സംശയമുണ്ടെങ്കില്‍ ബാങ്കോക്കിന്റെ വികസനം നോക്കൂ.

തരൂരിനോട് എനിക്കു ബഹുമാനമുണ്ട്ങ്കിലും ഈ കളിയില്‍ അല്പം കച്ചവടക്കണ്ണില്ല എന്നു വിശ്വസിക്കാന്‍ ചെറിയ ബുധിമുട്ടുണ്ട്. കേരളത്തിനേറ്റവും അത്യാവശ്യം ഈ ടീം ആണെന്നു കരുതാന്‍ തരൂര്‍ അത്ര വിവരമില്ലത്തയാളല്ല. പിന്നെ തരൂര്‍ അങ്ങനെ പറഞ്ഞതിനു കാരണം, അദ്ദേഹവും രാഷ്ട്രീയം പരിചയിച്ച് വരുന്നു എന്നതിനു തെളിവാണ്.

അതായത് നാം ഇഷ്ടപെട്ട രാഷ്ട്രീയം അറിയത്ത തരൂറും രാഷ്ട്രീയം കളിക്കാന്‍ തുടങ്ങുന്നു എന്നു തന്നെ !

mukthaRionism said...

ക്രിക്കറ്റിനേക്കാള്‍
ആവശ്യം
അരി തന്നെ..
അല്ല, അരി മതി..
ഈ ചൂതാട്ട ബിസിനസ്സില്‍
എന്ത് കായികം..

ഭാവുകങ്ങള്‍..

തരൂര്‍ പോയി..
മോഡി..
കൊക്കിനു വെച്ചത്
കക്കിനു കൊള്ളുമോ
ആവോ..

ഒഴാക്കന്‍. said...

രണ്ടായാലും കിട്ടിയാ കൊള്ളാം

LinkWithin

Related Posts with Thumbnails