Sunday, 24 April 2011

പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍....!!!!

ഈ മനുഷ്യനേക്കുറിച്ച് ഇങ്ങനെ ഒരു സംഭവം കേക്കേണ്ടി വരുമെന്ന് സ്വപ്നേപി നീരീച്ചതല്ല. ...!!
പറയാന്‍ വന്നത് ‘ടി‘ യാന്‍ എന്തോ വ്യത്യസ്തതയുള്ള സംഭവമാണെന്നൊക്കെ പറഞ്ഞ് ഈണമിട്ട നമ്മുടെ രാജു മോന്റെ ഉറുമിയിലെ “അല കടലൊലി ” എന്ന ഗാനത്തേക്കുറിച്ചാണ്. പാട്ട് കേട്ടപ്പോഴും...വിഷ്വത്സ് കണ്ടപ്പോഴും സംഗതി കൊള്ളാല്ലോ എന്ന് മനസ്സില്‍ തോന്നിയതുമാണ്. (അതിനു പ്രധാന കാരണം ശിവണ്ണന്റേയും, അഞ്ജലിച്ചേച്ചിയുടെയും കാമറ പിടിത്തമാണെന്നത് ഒരു സത്യം)..!
ഇപ്പോ ദേണ്ടേ എല്ലാവരും പറയുന്നു. ആ ട്യൂണും തീം മ്യൂസിക്കുമൊക്കെ ഈ അണ്ണന്‍ ഏതോ ലോറീന എന്ന കനേഡിയന്‍ ആയമ്മയുടെ കയ്യില്‍ നിന്നും അടിച്ചു മാറ്റിയതാണ് എന്ന്. കേട്ടു നോക്കിയപ്പോ സംഗതി സത്യമല്ലേ എന്ന് എനിക്കുമൊരു തോന്നല്‍. ഇനി നിങ്ങളുമൊന്ന് കേട്ട് നോക്ക്...!!

http://www.youtube.com/watch?v=oZB0G5FOAac

 രണ്ടിന്റേയും പൂര്‍ണ്ണ രൂപം ദാ ഇവിടെ

http://www.youtube.com/watch?v=4QpRCK1IbiE

http://www.youtube.com/watch?v=yP2GcePozMs

ഇനി ഇത് സത്യമാണേല്‍...എന്റെ ദീപക്കണ്ണാ.......ഒരു കാര്യം ചോദിക്കട്ടേ
“ഈ അന്യന്റെ ബീജം സ്വന്തം സൃഷ്ടിയാണെന്ന് വിളിച്ച് കൂവേണ്ട വല്ല കാര്യവുമുണ്ടോ”.

നിങ്ങക്കൊക്കെ ചേര്‍ന്ന പണിയാണോ ഇത്...അയ്യേ...കൂയ്....കൂയ്.....!!!!!

ഓടോ:- ബൂലോകത്തിലേ ഇത്തരത്തിലുള്ള രാവണന്മാരും ജാഗ്രതൈ......കാരണം
പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍....!!!

17 comments:

sm sadique said...

പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍....

Sumanjit said...

yes
palla naal kallen oru nall pediyil

actually not in about songs but for every deed of actions it is TRUE

penne enthina "DEEPAKANNA" eee kallatheram eee ??

SHOW YOUR RELIABILITY IN YOUR "SONG" allathe vallavantem pattil allaa.. and

U know some thing athu kandupidichu vilichu pareyaanum veenam oru relaiablity alle??

any way hats-off for the blog say.with the nice heading which actually mean to be set.

ﺎലക്~ said...

ഇതങ്ങ്..ബോധിച്ചു..

നാല് പാട്ടിനു ട്യൂണിട്ടുകഴിയുമ്പോള്‍ സര്‍ഗ്ഗവാസന വറ്റുന്ന അഭിനവ സംഗീതസം‌വിധായകര്‍ക്ക് പണമുണ്ടാക്കാന്‍ നല്ലത് വല്ല റിയാലിറ്റി ഷോകളും തന്നെ. അതാവുമ്പോ ചുമ്മാ സംഗതി വന്നില്ലന്നോ, ഷഡ്ജം കീറി എന്നൊക്കെപ്പറഞ്ഞ് ഉടായിപ്പുകാണിച്ച് ഇരുന്നാതാല്‍ മതീല്ലോ..

ക്ലാപ്സ്..ക്ലാപ്സ്..

ഒപ്പം

ആശംസകള്‍സ്..!

അച്ചൂസ് said...

@സുമന്‍ - “ദിവ്യ”മായ ഒരു കലയേ കരിവാരിത്തേയ്ക്കാനിറങ്ങിയ എമ്പോക്കികളോട് ഈ രീതിയിലല്ലെ നമ്മുക്ക് പ്രതികരിക്കാന്‍ പറ്റൂ സുഹൃത്തേ. അഭിപ്രായത്തിനു നന്ദി...!!

@ സാദിഖ് & ലച്ചു - വന്നതിലും അഭിപ്രായമറിയിച്ചതിലും ഒരു പാട് സന്തോഷം...!!

Sumanjit said...
This comment has been removed by the author.
Sumanjit said...
This comment has been removed by the author.
swpnakudu said...

pala nall kallen pedeyil . sir, ur blg is really nice. u may read lot of books ale. congrats.!!!

Sumanjit said...
This comment has been removed by the author.
അച്ചൂസ് said...
This comment has been removed by the author.
അച്ചൂസ് said...

ദേ വീണ്ടും കള്ളത്തരം...!! ഇവനൊന്നും ഒരു കാലത്തും നന്നാവില്ലെന്ന് പ്രതിഞ്ജയെടുത്തിറങ്ങിയേക്കുവാണെന്ന് തോന്നുന്നു. അതോ തൊലിക്കട്ടിയോ..ഉളുപ്പില്ലായ്മയോ..? പട്ടീടെ വാലു പന്തീരാണ്ട് കൊല്ലം കുഴലിലിട്ടാവും അത് വളഞ്ഞു പോകുമെന്നല്ലാതെ എന്ത് പ്രയോജനം...!!! എന്നാലും “ എന്റെ വാലോ ..? ഹേയ് അത് ഒരിക്കലും വളഞ്ഞിട്ടേയില്ല “ എന്ന മട്ടില്‍ ഞെളിഞ്ഞോള്ള നിപ്പു കാണുമ്പോഴാ കലിയിളകണത്......!!!

http://www.youtube.com/watch?v=ufCZ-7vRCXw&feature=related

Anonymous said...

hello...pattide valu valanju poyathil pattide mistake undo ennu enikku oru samsayam...atha ippo njan ithu oru comment ayi chodichatu...postsum commentsum njan koodi kanunnundu...

ഭ്രാന്തനച്ചൂസ് said...

ഏതാണാവോ എല്ലാം കാണുന്ന ഈ അനോണിച്ചേട്ടന്‍ ...?

Anonymous said...

aranennu manassilayal matrame samsarikku ennundo??...but ningal vicharikkunna alalla...paranjal nannayi ariyukayum cheyyum...anonymous oru chettanumalla...

ഭ്രാന്തനച്ചൂസ് said...

ഹേയ് അങ്ങനെയൊന്നുമില്ല. ആരേയും വിചാരിച്ചുമില്ല. പക്ഷേ എനിക്ക് പറഞ്ഞാല്‍ നന്നായി അറിയാവുന്ന ആളാകാന്‍ തരമില്ല. കാരണം ഞാനോ , എനിക്കറിയാവുന്നവരോ... എന്നേയറിയാവുന്നവരോ മുഖംമൂടി ധാരികളല്ല. അതെന്തുമാകട്ടേ... ഞാന്‍ ആ കൊടുത്തിരിക്കുന്ന യൂടൂബ് ലിങ്ക് കണ്ടിട്ടും ‘ലത്’ വളഞ്ഞു പോയതിന്റെ ഗുട്ടന്‍സ് പിടി കിട്ടിയില്ലെങ്കില്‍ എന്തോ കുഴപ്പം തന്നെ കേട്ടോ...??

Anonymous said...

e paranjatu muzhuvan thettaya daranakal matramalle....ellarum avarude exact character anu kanikkunnathu ennu enikku thonniyittilla...ellam oru viswasam alle...pinne njan entinu maranjirikkunnu ennullathinu reply taram...kurachude samsaram athinte depthil pokatte ennu karuthunnu...angane ulla timil njan enne reveal cheyyikkunnathakum sarikkum better akuka...

Anonymous said...

pinne oru karyam kudi...athinu marupadi tharathe engineya pokunne...enikku entelum kuzhappam undo ennullathu...njan chodichatu pattide 'lathu' valanju poyathil athinte mistake undo enna...alle??..njan a paranjatil enikkoru mistake kanunnumilla...appo njan chodichatinalla ningal marupadi paranjathu...alle...???

Anonymous said...

koooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo

LinkWithin

Related Posts with Thumbnails