Thursday, 17 November 2011

മാപ്പു നല്‍കൂ.... മലയാള ഭാഷേ.....!!!!

മലയാള ഭാഷേ.....ക്ഷമിച്ചാലും..!!!


മലയാളിക്കായ് മലയാളികളുടെ ..ഇന്ത്യയിലേ ഏറ്റവും കൂടുതല്‍ വരിക്കാരുള്ള (എന്റെ അവകാശവാദമല്ല കേട്ടോ) ഒരു ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ ഇന്ന് ഉച്ചക്ക് മുന്‍ പേജില്‍ വന്ന ഒരു വാര്‍ത്തയാണ് എന്റെ ഈ ക്ഷമാപണത്തിനാധാരം....!!!

കാര്യമെന്തെന്നല്ലേ......?? ദാ ആദ്യം ഒന്ന് കണ്ട് നോക്ക്....!!ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ.....?

ഇല്ല...മനസ്സിലായില്ലാ.....??? ശ്ശേ.....എന്നാ ഇനി ഇപ്പോഴും മനസ്സിലായിട്ടില്ലാത്തവര്‍ക്കായി ഞാനങ്ങ് പറയാം..!

2003 ലേ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തില്‍ അന്നത്തേ മന്ത്രി എം എ ബേബി ഒരു ഇടപെടലും നടത്തിയിട്ടില്ല എന്നാണ് വാര്‍ത്ത. എന്നാല്‍ മനോരമയുടെ ഈ തലക്കെട്ട് വായിക്കുന്നവര്‍ക്കെന്താ തോന്നുക...അല്ലെങ്കില്‍ മനസ്സിലാകുക....???
“അവാര്‍ഡ്:- എം എ ബേബിയുടെ ഇടപെട്ടിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി മുന്‍ സെക്രട്ടറി ” -

അതായത് നമ്മുടെ ബേബിച്ചായന്റെ -------------- ഇടപെട്ടിട്ടില്ല എന്ന്. ------- (ഡാഷ്) എന്നുള്ളയിടത്ത് നിങ്ങള്‍ക്കാവശ്യമുള്ളവ ചേര്‍ക്കാം. തല, കൈ,കാല്‍, കോല്‍..... അങ്ങനെ..യങ്ങനെയെന്തും ചേര്‍ത്ത് നമ്മുക്ക് വായന പൂര്‍ണ്ണമാക്കാം....!!!! കഷ്ടം നമ്മുടെ ഒരു ഗതികേട്.....!!

ഇത്തരം പദ പ്രയോഗങ്ങള്‍ക്ക് പകരം
“അവാര്‍ഡ്:- എം എ ബേബിയുടെ യാതൊരു ഇടപെടലുമില്ലെന്ന് ചലച്ചിത്ര അക്കാദമി മുന്‍ സെക്രട്ടറി ” - ഇങ്ങെനെയോ.....അല്ലെങ്കില്‍
“അവാര്‍ഡ്:- എം എ ബേബിയുടെ ഇടപെടലില്ലെന്ന് ചലച്ചിത്ര അക്കാദമി മുന്‍ സെക്രട്ടറി ” എന്നോ ആയിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ....???
ഇതിനിപ്പോ എന്താണിത്ര പരിഹസിക്കാന്‍ എന്നല്ലേ...? ഇത് വല്ല കൊച്ച് പിള്ളേരോ മറ്റോ ആയിരുന്നേല്‍ നമ്മുക്ക് പോട്ടെന്ന് വയ്ക്കാം. ഇല്ലേല്‍ പറഞ്ഞു കൊടുക്കാം....!! ഇത് മലയാള ഭാഷയുടെ വക്താക്കള്‍ എന്നവകാശപ്പെടുന്ന ഒരു പ്രമുഖ പത്രത്തിന്റെ മുന്‍പേജില്‍ ഇത്യാദി വധശ്രമങ്ങള്‍ മലയാള ഭാഷയേ ചെയ്യുന്നത് കാണുമ്പോള്‍..................ഭ്രാന്തനും എന്തോ തികട്ടുന്നു....!!!!!!

ഇതിനൊക്കെ ഉത്തരവാദിയായ സബ് ഏഡിറ്റര്‍.അത് അവനോ / അവളോ ആരായാലും....ചാണകത്തില്‍ മുക്കിയ ചൂലു കൊണ്ടടിച്ച് ആ അക്ഷരപ്പുരയില്‍ നിന്ന് പുറത്താക്കുക. ഇത്ര ഉത്തരവാദമില്ലാതെ ഒരു വാര്‍ത്തയും പത്രത്തിന്റെ പൂമുഖത്ത് വരുന്നത് മനോരമയ്ക്കും, മലയാളിക്കും, മലയാള ഭാഷയ്ക്കും അഭികാമ്യമല്ല.

ഇത്തരത്തില്‍ മലയാള ഭാഷയേ ആ എഡിറ്റര്‍ കൊല്ലാന്‍ ശ്രമിച്ചതിനാണ് മലയാള ഭാഷാ ദേവിയോട് എന്റെ ക്ഷമാപണം (അവന്മാരോ പറയില്ല..ഞാനെങ്കിലും പറഞ്ഞേക്കാം) . ഇപ്പോള്‍ പിടി കിട്ടിയോ കൂട്ടുകാരേ......

സസ്നേഹം
ഭ്രാന്തനച്ചൂസ്

4 comments:

പാവപ്പെട്ടവന്‍ said...

കുരിപ്പുഴ ശ്രീകുമാറിന്റെ അമ്മമലയാളം എന്ന കവിത മനോരമയും സ്ഥിരവായനകാരും കേൾക്കട്ടേ

ജയലക്ഷ്മി said...

ഇനി ആ എഡിറ്റര്‍ നമ്മുടെ രഞ്ജിനി ഹരിദാസ് എങ്ങാനും ആയിരിക്കുമോ? കണ്ടിട്ട് അങ്ങനെ ഒരു സംശയം ഇല്ലാതില്ല.

സ്നേഹതീരം.... said...
This comment has been removed by the author.
സ്നേഹതീരം.... said...

കഷ്ടം എതോകെ ഒരു തെറ്റാണോ . വേറെ ഒന്നും കിട്ടിയില്ലേ ബ്ലോഗില്‍ ചാര്‍ത്താന്‍ ബ്രന്താ !!! hehe

LinkWithin

Related Posts with Thumbnails