Tuesday 8 November 2011

അച്ഛന്റെ കണ്മണിക്ക്.....!!!!

















അച്ഛന്റെ കണ്മണിക്ക്.....!!!!


മകനേ നിന്നമ്മ തൻ ഉദരത്തിലൊരു -
കൊച്ച് തുടിപ്പായ് നീ രൂപമെടുത്തപ്പോൾ
ആനന്ദത്താല്‍ തുടികൊട്ടിയെന്നുള്ളം
നിന്നേയെതിരേല്‍ക്കാനായി വെമ്പല്‍ കൊണ്ടൂ...!!

നിൻ വളര്‍ച്ചയിൻ ഘട്ടങ്ങളിലമ്മ തൻ
വയറ്റില്‍ ചെവിയോർത്ത് നിന്നെ ഞാനറിഞ്ഞു.
എൻ സാമീപ്യത്താൽ തുടിച്ചു മദിക്കും
നിൻ സ്നേഹം ഞാനേറെയാസ്വദിച്ചു...!!

ശുഭ്രവസ്ത്രയാം ജീവന്റെ മാലാഖ
വെള്ളയുടുപ്പിട്ട നിന്നേയെൻ കൈകളില്‍
നൽകിയപ്പോള്‍ അറിഞ്ഞു ഞാൻ..
രക്തത്തിനു രക്തത്തിനോടുള്ളാത്മബന്ധം ..!!

പിഞ്ചു കൈകളുയര്‍ത്തി നീയെൻ
മുഖമതില്‍ തൊട്ടപ്പോൾ.....,
കുഞ്ഞിളം മോണ കാട്ടിച്ചിരിച്ചപ്പോള്‍ ...
സന്തോഷത്താലെന്‍ ഹൃദയം തുടിച്ചു...!!

നിറയുമാവേശത്താല്‍ വിളിച്ച് കൂവണമെന്നുള്ളം -
കൊതിച്ചപ്പോൾ..., ഹൃദയത്തിന്നടിത്തട്ടിൽ
നിന്നുയരുമൊരേങ്ങലായ്.., കണ്ണിൽ നിറയുമാ-
നന്ധാശ്രുവുമായ് മാറോടടുക്കി ഞാനേകി.....

അച്ഛന്റെ കണ്മണിയ്ക്കായിരം പൊന്നുമ്മ.....!!!!!!

14 comments:

ഭ്രാന്തനച്ചൂസ് said...

05/11/2011 വൈകിട്ട് 05.18 ന് ഉണ്ടായ എന്റെ പൊന്നു മോന് അച്ഛന്റെ പൊന്നുമ്മ....!!!

Anonymous said...

kollaam aliyaaaa....!!!!

joicy said...

അച്ഛന്റെ കണ്മണിയ്ക്കായിരം പൊന്നുമ്മ.....!!!!!!achus... may gd bess u and family

tasleemali said...

ഡാ...സൂപ്പെര്‍ ഡാ...ആ കുഞ്ഞു മോന് എന്‍റെയും മുത്തം..ഒപ്പം...അചൂസിനെക്കാലും ഉയരത്തില്‍ എത്തട്ടെ എന്നും പ്രാര്‍ഥിക്കുന്നു...

lisna said...

ആന്റീടെ മുത്തിനും പൊന്നുമ്മ...

Manu George said...

അച്ഛന്റെ പൊന്നോമന കണ്മണിക്കു ഈ ഏട്ടന്റെ വകയും ഒരായിരം പൊന്നുമ്മകള്‍!!!!!!!!!!!!!!

അജിതെട്ടാ... ഒര്രു പിതൃ സ്ഥാനം ലഭിച്ചതിന്റെ ആനന്ദത്തില്‍ കുറിക്കപ്പെട്ട ഈ കവിത മനോഹരമായിരിക്കുന്നു....

കുഞ്ഞു വാവയ്ക്ക് എല്ലാ ആയുര്‍ ആരോഗ്യങ്ങളും ഐശ്വര്യങ്ങളും നേരുന്നതോടൊപ്പം... വാവയ്ക്ക് എല്ലാ സന്തോഷങ്ങളും സമൃദ്ധിയും നല്കാനും എന്നും സന്തോഷമായും സമാധാനമായും കുടുംബ ജീവിതം നടത്താനും ഉള്ള കൃപയും കടാക്ഷവും സര്‍വേശ്വരന്‍ കനിഞ്ഞു നല്‍കട്ടെ എന്നും പ്രാര്‍ഥിക്കുന്നു...

കിരാത൯ said...

കുഞ്ഞുവാവയ്ക്ക് എല്ലാ വിധ ആശംസകളും എന്റെ ഒരു ഉമ്മ.....

Ratheesh KP said...

കുഞ്ഞുവാവയ്ക്ക് എല്ലാ വിധ ആശംസകളും ഉമ്മ.....

jithin said...

അച്ചൂസിന്റെ കണ്മണിക്ക് എല്ലാവിധ ആശംസകളും നേരുന്നു...

Jo said...

good one ajith....may god bless u n ur family

വികാസ് said...

വാവയ്ക്ക് ആയിരം ഉമ്മ....അച്ചുവേട്ട മനോഹരമായ വരികള്‍...................,....

Nisanth said...

achuvetta.........kunjinu ..ella anugrahangalumm.........

Salman said...

വേനലില്‍ വരണ്ടുണങ്ങിയ അജിത്തേട്ടന്റെ മനസ്സിലേക്ക് ഒരു പുതു മഴയായ് വന്ന കുഞ്ഞു വാവയ്ക്ക് എന്റെ ചക്കര മുത്തം.നന്മകള്‍ നേരുന്നു....

ജയലക്ഷ്മി said...

അച്ഛന്‍റെ പൊന്നോമനയ്ക്ക് സ്നേഹാന്വേഷണങ്ങള്‍. ഒപ്പം പൊന്നോമനയുടെ അച്ഛനും അമ്മയ്ക്കും ആശംസകള്‍. അച്ഛന്‍റെ താരാട്ട് കേട്ടു ഉറങ്ങാനുള്ള ഭാഗ്യം എന്നും കിട്ടട്ടെ.

LinkWithin

Related Posts with Thumbnails